Saturday, 5 September 2026

നാട്ടിലിറങ്ങിയപുള്ളിമാനെ ഒരു നോക്ക് കാണാൻ ആശയോടെ നാട്ടുകാർ

നാട്ടിലിറങ്ങിയ
പുള്ളിമാനെ ഒരു നോക്ക് കാണാൻ ആശയോടെ നാട്ടുകാർ 

ചാത്തന്നൂർ : നാട്ടിലിറങ്ങിയ
പുള്ളിമാനിനെ ഒരു നോക്ക് കാണാൻ 
ഇനിയും ഞങ്ങളുടെ വീട്ട് മുറ്റത്ത് 
വരുമെന്ന പ്രതീഷയോടെ കാരംകോട്, കണ്ണേറ്റനിവാസികൾ. കഴിഞ്ഞ  ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ തങ്ങളുടെ വീട്ട് മുറ്റത്ത് കൂടി തുള്ളി തുള്ളി പോയ മാനിനെ കാണാൻ ആശിച്ചു നടക്കുകയാണ് 
ചിറക്കരപഞ്ചായത്തിലെ കണ്ണേറ്റ നിവാസികളും പുള്ളിമാൻ ഓടി പോയി അഭയം തേടിയ ചാത്തന്നൂർ പഞ്ചായത്തിലെ കാരംകോട് ദേശക്കാരും
പുലർച്ചെ മൂന്ന് മണിയോടെയാണ് റബർ ടാപ്പിങ്ങിന് പോയ ഉളിയനാട് സ്വദേശിയായ 
പ്രശാന്ത്‌  സ്കൂട്ടറിൽ വരുമ്പോൾ ആണ് അപ്രതീക്ഷിതമായി മാനിനെ കാണുന്നത് ഉടൻ മൊബൈലിൽ പകർത്തുകയായിരുന്നു. വാഹനവും 
മനുഷ്യനെയും ലൈറ്റ് വെട്ടവും 
കണ്ടതോടെ കാരംകോട് ചിറയുടെ ഭാഗത്തേക്ക് കുതിച്ചു പാഞ്ഞ പുള്ളിമാനിനെ പിന്നെയാരും കണ്ടിട്ടില്ല. മാൻ അവിടെയുണ്ടെന്ന പ്രതീഷയിൽ നാട്ടുകാർ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല കാരംകോട് ചിറയുടെ 
ഭാഗങ്ങളും ചാത്തന്നൂർ തോടിന്റെ തീരങ്ങളും കനാൽ തീരങ്ങളും കാട് പിടിച്ചു കിടക്കുന്നു വന്യമൃഗങ്ങൾക്ക് ഒളിച്ചിരിക്കാൻ പറ്റിയ സ്ഥലമാണെന്ന് മാനിനെ കണ്ടവർ തന്നെ പറയുന്നു ആവശ്യത്തിന് പുല്ലും ഉണ്ട്.
അത് കൊണ്ട് തന്നെ പുള്ളിമാനിനെ കണ്ടെത്തുന്ന കാര്യം ദുക്ഷകരമാകും.കാരംകോട് റോഡിൽ മാൻ എത്തും മുൻപ് കണ്ണേറ്റ ഭാഗത്ത് മാനിനെ കണ്ടവർ ഉണ്ട്.പുള്ളിമാനിന്റെ പിന്നാലെ തെരുവ് നായ്ക്കളും ഉണ്ടായിരുന്നുവെന്ന് തെരുവ് നായ്ക്കളുടെ കുര കേട്ടാണ് പലരും ഉണർന്ന് ലൈറ്റ് ഇട്ടത് ലൈറ്റ് വെട്ടം കണ്ടതും എങ്ങോട്ട് എന്നല്ലാതെ ലൈറ്റ് വെട്ടം കണ്ട 
വഴിയിലൂടെ ഓടുകയായിരുന്നു പട്ടികൾക്ക് കൂടെയെത്താൻ പറ്റിയില്ല എന്ന് നാട്ടുകാർ പറഞ്ഞു.പട്ടികളിൽ നിന്ന്.രക്ഷപ്പെടുന്നതിനിടയിലാണ് കാരംകോട് ഭാഗത്തെ റോഡിൽ വച്ച് ടാപ്പിങ് തൊഴിലാളിയായ പ്രശാന്ത് കണ്ടതും വീഡിയോ എടുത്തതും കാട് പിടിച്ചു കിടക്കുന്ന ചാത്തന്നൂർ തോടിന്റെ ഭാഗത്തേക്ക് ഓടി പോയതും ചിറക്കര പഞ്ചായത്തിലെ വൃഷങ്ങൾ ഇടതൂർന്ന് നിൽക്കുന്ന ആയിരവില്ലി ക്ഷേത്രത്തിന്റെ 
ഭാഗത്ത് നിന്നും പ്ലാവറകുന്ന് വഴി 
കണ്ണേറ്റഭാഗത്ത് എത്തി അവിടെ നിന്നും തെരുവ് നായ്ക്കൾ ഓടിച്ചു 
കണ്ണേറ്റ ഭാഗം വഴി കാരംകോട് എത്തിയതാണ് എന്ന് കണ്ണേറ്റ നിവാസികൾ 
സൂചന നൽകുന്നു ചിറക്കര പഞ്ചായത്തിന്റെ വിനോദസഞ്ചാരകേന്ദ്രമായ
ആയിരവില്ലി ക്ഷേത്രത്തിന് സമീപമുള്ള പാറകൾക്ക് ഇടയിൽ വന്യമൃഗങ്ങളുടെ താവളമാണ് എന്ന് നാട്ടുകാർ പറയുന്നു.ഇവിടെ നിന്നും കണ്ണേറ്റ തോട് വഴി പന്നികളുടെയും കുറുനരികളുടെയും രാത്രി കാലയാത്രയുണ്ട്  ഇത് വഴി വന്നതാകാം എന്ന നിരീക്ഷണത്തിലാണ് നാട്ടുകാർ
അല്ലെങ്കിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന  വലിയ വാഹനങ്ങളിൽ കയറി ഇവിടെ എത്തിയപ്പോൾ ഇറങ്ങി ഓടിയത് ആവാനും സാധ്യതയുണ്ട്. വൻകാടുള്ള 
സ്പിന്നിംഗ് മിൽ ഭൂമിയിൽ നിന്നും ദേശീയപാത മറികടക്കാനുള്ള ബുദ്ധിമുട്ട് നാട്ടുകാർ ചൂണ്ടികാട്ടുന്നുണ്ട്.കനാൽ വഴി വന്നാൽദേശീയപാത മറികടക്കുന്ന അക്വഡേറ്റ് മറികടക്കാൻ മാനിനെ പോലെയുള്ള  മൃഗങ്ങൾക്ക് ബുദ്ധിമുട്ട് ആണെന്ന് മൃഗവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.ഇതെല്ലാം ജനങ്ങൾ ചൂണ്ടികാണിക്കുമ്പോൾ തന്നെ 
പഞ്ചായത്ത്‌ അധികൃതർ ഇതൊന്നും അറിഞ്ഞ മട്ട് കാണിച്ചിട്ടില്ല പൊതു സമൂഹം വന്യമൃഗങ്ങളെ പേടിച്ചു വീട്ടിനുള്ളിൽ ഇരിക്കുബോഴും വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെടാനുള്ള നടപടികൾ പോലും ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

@ പഞ്ചായത്ത്‌ അടിയന്തിര ഇടപെടൽ നടത്തണം - പ്രമോദ് കാരംകോട് 

വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായ കാരംകോട് ഭാഗത്ത് പഞ്ചായത്ത് 
അടിയന്തിര ഇടപെടൽ നടത്തി കനാലിൽ വളർന്ന് കിടക്കുന്ന കാട് ഫയർഫോഴ്സിന്റെ സഹായത്തോടെ വെട്ടിതെളിച്ച് ജനങ്ങളുടെ ഭീതി ഒഴിവാക്കണമെന്ന് മുൻ ഗ്രാമപഞ്ചായത്ത്‌ അംഗം പ്രമോദ് കാരംകോട് ആവശ്യപ്പെട്ടു.കരടി വന്നപ്പോൾ മുതൽ ജനങ്ങൾ ഭീതിയിലാണ്. മലപാമ്പ് മുതൽ രാജവെമ്പാല വരെയുള്ള വിഷസർപ്പങ്ങളും കാട്ട്പന്നികളും കുറുക്കന്മാരും നൂറ് കണക്കിന് തെരുവ് നായകളും കാടുകളിൽ ഉണ്ട് ഇവർക്ക് ആവശ്യമായ ഭക്ഷണവും എത്തുന്നുണ്ട് ഇതിനൊന്നും പരിഹാരം ഉണ്ടാക്കാൻ അധികൃതർക്ക് കഴിയുന്നില്ല അടിയന്തിരമായി ജനങ്ങളുടെ ഭീതിയകറ്റാൻ കാട് വെട്ടിതെളിക്കാൻ ഉള്ള നടപടി കൈകൊള്ളണമെന്ന് പ്രമോദ് കാരംകോട് ആവശ്യപ്പെട്ടു.

  

No comments:

Post a Comment