Saturday, 12 September 2026

പൊഴിക്കര ശ്രീനാരായണ സമാജത്തിന്റെ ഭജനമഠം സമർപ്പണം 13ന്


പൊഴിക്കര ശ്രീനാരായണ സമാജത്തിന്റെ 
ഭജനമഠം സമർപ്പണം 13ന് 

പരവൂർ: പുനർനിർമ്മാണം നടത്തിയ 
പൊഴിക്കര ശ്രീനാരായണ സമാജത്തിന്റെ 
ഭജനമഠം സമർപ്പണം 13ന് രാവിലെ 9ന് 
നടക്കും.ശ്രീനാരായണഗുരുവിൻ്റെ പാദസ്‌പർശത്താൽ പവിത്രമായതും നാരായണ ഗുരുകുലം സ്ഥാപകനും നാരായണ ഗുരുവിൻ്റെ ഉത്തമ സന്യാസി ശിഷ്യന്മാരായ നടരാജഗുരു, സ്വാമി നാരായണ തീർത്ഥർ എന്നിവർ സന്ദർശിക്കുകയും ചെയ്‌ത ചരിത്ര പ്രസിദ്ധവും ചിരപുരാതനവുമായ  പരവൂർ പൊഴിക്കര കോങ്ങാൽ ശ്രീനാരായണ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള ഭജനമടത്തിന്റെ പുനർനിർമ്മാണം നടത്തിയ കെട്ടിടമാണ് സമർപ്പിക്കുന്നത്.
100 വർഷത്തിലേറെ പഴക്കമുണ്ടായിരുന്ന സമാജം കെട്ടിടം പഴയ പ്രൗഢിയോടെ പുനർനിർമ്മിക്കുന്നതിന് 2025 മാർച്ച് 30 ന് ശിവഗിരി മഠത്തിലെ ഋതംഭരാനന്ദ സ്വാമികൾ ശിലാസ്ഥാപനം നടത്തിയ മന്ദിരം സമയബന്ധിതമായി പൂർത്തിയാക്കിയത് 
പുനർനിർമ്മാണം പൂർത്തിയാക്കിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രി ഡോ. സച്ചിദാനന്ദ സ്വാമികൾ  നടത്തും ശ്രീനാരായണ ഗുരുകുലത്തിലെ മന്ത്രചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും ബി. ബി. ഗോപകുമാർ എം എൽ എയെ ചടങ്ങിൽ ആദരിക്കുമെന്ന് സമാജം പ്രസിഡന്റ്
റ്റി. വി. സുഗതനും സെക്രട്ടറി എസ്. സുജനും അറിയിച്ചു.

No comments:

Post a Comment