ചാത്തന്നൂർ : കാറും സ്കൂട്ടറും കൂട്ടിയിടിച്ചു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം കല്ലുവാതുക്കൽ മേവനക്കോണം ഉണ്ണികൃഷ്ണ വിലാസത്തിൽ
(വാറഴിക്കത്ത് വീട്ടിൽ) ഉണ്ണികൃഷ്ണപിള്ളയുടെ മകൻ
കൃഷ്ണജിത്ത് (19 അമ്പാടി)ആണ് മരണമടഞ്ഞത്. ഒപ്പമുണ്ടായിരുന്ന അനന്ദു (20)ഗുരുതരാവസ്ഥയിൽ ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി 8.30ന് ഇത്തിക്കരപാലത്തിൽ വച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.കൊട്ടിയം പോളിടെക്നിക്കിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ്.മാതാവ് : വിജി
സഹോദരി കൃഷ്ണേന്ദു
No comments:
Post a Comment