ചാത്തന്നൂർ :പാരിപ്പള്ളി പട്ടണത്തിന്റെ
ഹൃദയഭാഗത്ത് ദേശിയപാതയോട് ചേർന്ന് നിൽക്കുന്ന കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള ബഹുനില കെട്ടിടം അപകടാവസ്ഥയിൽ പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കല്ലുവാതുക്കൽ
ഗ്രാമപ്പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിന്റെ പില്ലറുകളും ബീമുകളും സ്ലാബും ഷെയ്ഡ് അടക്കം
തകർന്ന് കെട്ടിടം അപകടാവസ്ഥയിലാണ്.
പില്ലറുകളുടെ കമ്പികൾ പുറത്തേക്ക് തള്ളി
സ്റ്റെയർകെയ്സിന്റെ സ്ലാബുകൾ അടർന്ന്
വീണ് ഭിത്തിയും അടിത്തറയും
വിണ്ടുകീറി കോൺക്രീറ്റ് പാളികളടക്കം അടർന്നുവീഴുന്ന കെട്ടിടത്തിലെ
മേൽക്കൂരയടക്കം ചോർന്ന് വെള്ളമിറങ്ങി ബലക്ഷയമുള്ളതിനാൽ
ഏത് നിമിഷവും കെട്ടിടം തകരുമെന്ന അവസ്ഥയിലാണ്. കൂടാതെ കടകളുടെ
ഷട്ടറുകൾ എല്ലാം തുരുമ്പെടുത്തതിനു പുറമേ ചുമരുകളുടെ തേപ്പും മറ്റും
ദിനവും പൊട്ടിയടരുന്നു.
മുകളിലെനില ചോർന്ന് കോൺക്രീറ്റിനിടയിലൂടെ വെള്ളം ഇറങ്ങിയതോടെയാണ് പല ഭാഗങ്ങളും അപകടാവസ്ഥയിലായത്.തുടർന്ന് പഞ്ചായത്ത് അറ്റകുറ്റ പണികൾ നടത്തി ഷീറ്റ് ഇട്ടുവെങ്കിലും ഇപ്പോഴും കെട്ടിടത്തിൽ വെള്ളമിറങ്ങുന്നുണ്ട് എന്നാണ് കടക്കാർ പറയുന്നത്.പാരിപ്പള്ളി മടത്തറ റോഡിനോടും
ദേശീയപാതയോടും
ചേർന്ന് നിൽക്കുന്ന ഇ കെട്ടിടത്തിന്റെ പിറകിൽ പാരിപ്പള്ളി മാർക്കറ്റ് ആണ്
ദേശീയപാതയിൽ തിരുവനന്തപുരം ഭാഗത്തേക്ക് ജനങ്ങൾ വാഹനം കാത്ത് നിൽക്കുന്ന സ്ഥലവുമാണ്.
നിരന്തരമായി വാഹനങ്ങളും വഴിയാത്രക്കാരും ഇതിന് പുറമൈ ട്രാഫിക് തടസ്സവും ഉണ്ടാകുന്ന തിരക്കേറിയ ജംഗ്ഷനിൽ തകർച്ച ഭീഷണി നേരിടുന്ന
ബഹുനില കെട്ടിടത്തിൽ നിരവധി കച്ചവട
സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്.
സമീപത്തുള്ള മറ്റു കെട്ടിടങ്ങൾക്കും കച്ചവടക്കാർക്കും ജനങ്ങളുടെ ജീവനും ഭീഷണിയായ ഈ കെട്ടിടം പൊളിച്ചു നീക്കാൻ വേണ്ട നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
വർഷങ്ങൾ പഴക്കമുള്ള കെട്ടിടം
കാലപഴക്കം കൊണ്ടാണ്
അപകടാവസ്ഥയിലായത്. നിരവധി തവണ
അറ്റകുറ്റപ്പണികൾ നടത്തിയിട്ടുള്ള
കെട്ടിടം പൊളിക്കണമെന്ന് പഞ്ചായത്ത് എൻജിനിയറിങ് വിഭാഗം മുൻപ് നിർദേശിച്ചിട്ടുമുണ്ട്. നിലവിലെ കെട്ടിടം തകർന്നുവീണാൽ തന്നെ വലിയ അപകടമുണ്ടാകും അത് കൊണ്ട് തന്നെ കെട്ടിടം പൊളിച്ചു മാറ്റി ദേശീയപാതയുടെ ചട്ടങ്ങൾ പ്രകാരം പിറകിൽ ഉള്ള മാർക്കറ്റിന്റെ സ്ഥലവുമെടുത്ത് ആധുനിക രീതിയിൽ മാർക്കറ്റും ഷോപ്പിംഗ് കോoപ്ലക്സും പണിയണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ :റോഡിനോട് ചേർന്ന് നിൽക്കുന്ന കെട്ടിടം
ഫോട്ടോ :കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്തെ അടിത്തറ തകർന്ന നിലയിൽ
ഫോട്ടോ :മേൽക്കൂരയുടെ ഭാഗങ്ങൾ പൊട്ടി തകർന്ന് കമ്പി പുറത്ത് കാണുന്നു.
No comments:
Post a Comment