പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ഭൂമിയും കെട്ടിടങ്ങളും സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി
മെഡിക്കൽ കോളജിന്റെ ഭൂമിയും കെട്ടിടങ്ങളും ഇ എസ് ഐ കോർപ്പറേഷനുമായുള്ള പാട്ടകരാർ വ്യവസ്‌ഥയിലാണ് ഇത് മൂലം ആശുപത്രിയുടെ വികസനപ്രവർത്തനങ്ങൾക്കും അറ്റകുറ്റപണികൾക്കും തടസം നേരിടുകയാണ് അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരും ഇ എസ് ഐ കോർപ്പറേഷനുമായി ബന്ധപ്പെട്ടു കൊണ്ട് റവന്യു വകുപ്പ് ഭൂമി ഏറ്റെടുത്ത് കൊണ്ട് നിർമ്മാണപ്രവർത്തികൾ തടസം കൂടാതെ നടത്തുന്നതിനായി
പൊതുമരാമത്ത് വകുപ്പിന് കൈമാറാനുള്ള നടപടികൾക്കാണ് തുടക്കം കുറിയ്ക്കുന്നത് അതിനാൽ അത് ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും നടത്തി അതിനായി
റവന്യു പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരുകയും മന്ത്രി ഫോണിൽ ചർച്ച നടത്തി കൊണ്ട് തുടക്കം കുറിച്ചു.ആശുപത്രി അടിസ്ഥാന
വികസനത്തിനായി ഇരുപത് ഏക്കർ ഭൂമി ഏറ്റെടുക്കാനും നേഴ്സിംഗ് കോളേജിനായി അഞ്ചു ഏക്കർ ഭൂമി മെഡിക്കൽ കോളേജിനോട് ചേർന്ന് ഏറ്റെടുക്കാനും ആശുപത്രിയിൽ നടിക്കുന്ന നിർമ്മാണ പ്രവർത്തികൾ പെട്ടെന്ന് പൂർത്തിയാക്കാനും കേന്ദ്രസർക്കാർ ഫണ്ടിൽ നിർമ്മാണം നടക്കുന്ന ഡ്രാമകെയർ യൂണിറ്റിന്റെ പ്രവർത്തനം അടിയന്തിരമായി പൂർത്തിയാക്കാനും നാടിന് സമർപ്പിക്കുവാനും തീരുമാനമായി മെഡിക്കൽ കോളേജിൽ സ്ഥാപിക്കുവാനുള്ള പുതിയ എക്യുപ്മെന്റസ് ഒക്ടോബറിൽ സ്ഥാപിക്കുവാനും ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും എണ്ണം കൂട്ടി ഇരുപത്തിനാല് മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പിച്ചു കൊണ്ട് മെഡിക്കൽ കോളജിന്റെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
കാത്ത് ലാബിന്റെ പ്രവർത്തനങ്ങൾ പൂർണ്ണതോതിൽ സജ്ജമാക്കുന്നതിന്റെയും
എംആർഐ സ്കാൻ സ്ഥാപിക്കുന്നതിനുമായുള്ള നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്
സെൻട്രലൈസ്‌ഡ് എസിയുടെ കാര്യത്തിൽ സാങ്കേതിക വിദഗ്ധരുമായി ചർച്ച പുരോഗമിക്കുന്നു അത്യാവശ്യമായി ഉള്ള സ്ഥലങ്ങളിൽ സ്പ്ളിറ്റ് എ സി സ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള സ്ഥലങ്ങളിൽ
വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നു എസിയുടെ പ്രശ്നങ്ങൾക്ക് അടിയന്തിരമായി തന്നെ പരിഹാരം ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി.
No comments:
Post a Comment