Thursday, 24 September 2026

കുടുംബബന്ധങ്ങൾ മനോഹരമാവുമ്പോൾ ഭൂമിയിൽ സന്തോഷത്തോടെയും സമാധാനത്തോടെയും സംതൃപ്ത ജീവിതം നയിക്കാനാകും - ഡോ. അശോക് ഐ എ എസ്

കുടുംബബന്ധങ്ങൾ മനോഹരമാവുമ്പോൾ ഭൂമിയിൽ സന്തോഷത്തോടെയും സമാധാനത്തോടെയും സംതൃപ്ത ജീവിതം നയിക്കാനാകും - ഡോ. അശോക് ഐ എ എസ് 

ചാത്തന്നൂർ:  കുടുംബബന്ധങ്ങൾ മനോഹരമാവുമ്പോൾ ഭൂമിയിൽ സന്തോഷത്തോടെയും സമാധാനത്തോടെയും സംതൃപ്ത ജീവിതം നയിക്കാൻ സാധിക്കുമെന്ന് ഡോ. അശോക് ഐ എ എസ് പറഞ്ഞു.കൊങ്കിയഴികം കുടുംബയോഗം നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു.
സ്നേഹബന്ധങ്ങളെ അലങ്കാരമാക്കുകയും അലങ്കോലമാകാതെ ശ്രദ്ധിക്കുകയും ചെയ്താൽ ജീവിതം സന്തോഷകരമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു.കുടുംബബന്ധങ്ങൾ ശിഥിലമാകുമ്പോൾ മനുഷ്യമനസ്സുകൾ അസ്വസ്ഥമാകും. അസ്വസ്ഥ മനസ്സുകൾ ബന്ധങ്ങളിൽ വിളളലുകൾ വീഴ്ത്തുകയും അകൽച്ച വർധിപ്പിക്കുകയും ചെയ്യും.
മക്കൾക്ക് റോൾ മോഡലാവാൻ മാതാപിതാക്കൾക്ക് സാധിക്കണം. മക്കളുടെ നല്ല സുഹൃത്തുക്കളായിത്തീരാൻ രക്ഷിതാക്കൾ ശ്രമിക്കേണ്ടതുണ്ടെന്നും അവർ സൂചിപ്പിച്ചു. നാടിൻ്റെ എല്ലാ നന്മകളിലും കുടുംബയോഗങ്ങളുടെ 
 പങ്ക് വളരെ വലുതാണെന്നും നാടിൻ്റെ പുരോഗതിയിൽ കുടുംബയോഗങ്ങൾ  നൽകുന്ന സംഭാവനകൾ വിസ്‌മരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കുടുംബയോഗം പ്രസിഡന്റ്‌ 
കെ. എസ്. വിജയൻ അധ്യക്ഷത വഹിച്ചു.
ഡോ. കെ. വി. സാബു, 
അഡ്വ.വെളിയം കെ.എസ്.രാജീവ്‌, സലീം മുണ്ടയ്ക്കൽ എന്നിവർ സംസാരിച്ചു 
എം. എസ് സാജി സ്വാഗതവും എൽ. അജയകുമാർ നന്ദിയും പറഞ്ഞു.
ഫോട്ടോ: ഡോ. അശോക് ഐ എ എസ് സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിക്കുന്നു.

No comments:

Post a Comment