മാനിന്റെ പിന്നാലെ തെരുവ് നായ്ക്കളും
കൂട്ടമായി ഓടിയെത്തുന്നതോടെ പ്രാണഭയത്താൽ മാൻ ഓടി തളരുകയാണ്.
കഴിഞ്ഞ ആഴ്ച കാരംകോട് വിമല സെൻട്രൽ സ്കൂളിന്റെ ഭാഗത്ത് രാത്രിയിൽ കണ്ട പുള്ളിമാൻ ചാത്തന്നൂർ തോടിന്റെ തീരങ്ങളിലും വിവിധ പുരയിടങ്ങളിലും അലഞ്ഞു തിരിഞ്ഞ് നടക്കുന്നു.
ആൾക്കാരെ കാണുമ്പോൾ ഓടി പോകുന്ന മാനിന്റെ പിന്നാലെ തെരുവ് നായ്ക്കളും ഓടുന്നതോടെ ഭയന്ന് മാൻ സുരക്ഷിത സ്ഥാനങ്ങൾ തേടുകയാണ് ഇന്നലെ പുലർച്ചെ മുതൽ ചാത്തന്നൂർ തോടിന്റെ തീരങ്ങളിലും പുരയിടങ്ങളിലും പുള്ളിമാനിനെ കണ്ടിരുന്നു കണ്ടവർ അതാത് സമയങ്ങളിൽ തന്നെ ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും അറിയിക്കുന്നുണ്ട്.ഇന്നലെ വൈകുന്നേരത്തോടെ ചാത്തന്നൂർ തിരുമുക്കിന് സമീപമുള്ള പുരയിടത്തിൽ നിന്ന് പുല്ല് തിന്നുകയാണ് ആളനക്കം കേട്ടതോടെ ഓടി പോയതായി നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ നാല് ദിവസമായി
സംരഷിത മൃഗമായ പുള്ളിമാൻ ചാത്തന്നൂർ ഭാഗത്ത് എത്തിയിട്ടും വനം വകുപ്പ് അധികൃതരെ അറിയിച്ച് നടപടിയെടുക്കാൻ പഞ്ചായത്ത് അധികൃതർ കൂട്ടാക്കാത്തതിൽ പ്രതിക്ഷേധം ശക്തമാകുകയാണ്.ഇതിനിടയിൽ നടയ്ക്കൽ ചാത്തന്നൂർ റോഡിൽ മുള്ളൻപന്നി ബൈക്കിന് കുറുക്ക് ചാടി രണ്ട് വയസുകാരനും പിതാവിനും പരിക്കേറ്റിരുന്നു.
@ ഇടനാട് ഭാഗത്ത് തെരുവ് നായ ആക്രമണം
ചാത്തന്നൂർ പഞ്ചായത്തിലെ
ഇടനാട് എൽ പി സ്കൂൾ പരിസരത്തും
കോഷ്ണക്കാവ് ഭാഗത്തും തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തതിൽ നാട്ടുകാർ കടുത്ത പ്രതിക്ഷേധത്തിലാണ്.കുട്ടികൾക്ക് ഭീഷണിയായി സ്കൂളിന്റെ അകത്തും
പുറത്തും തെരുവ് നായ്ക്കൾ താവളമാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ ഇടനാട് ബ്ലസി ഭവനിൽ സണ്ണികോശിയുടെ കാറും ഇരു ചക്ര വാഹനങ്ങളും തെരുവ് നായ്ക്കൾ കടിച്ചു
നശിപ്പിച്ചു പതിനായിരക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായി വീട്ടുകാർ പറഞ്ഞു.
തൊട്ടടുത്ത് തന്നെയുള്ള കാട്ടുവിള വീട്ടിൽ സജിയുടെ എരുത്തിലിൽ കെട്ടിയിരുന്ന
ആടിനെ നായ്ക്കൾ കടിച്ചു മൃതപ്രായമാക്കി
രാത്രി 9 മണി കഴിഞ്ഞാൽ സ്കൂൾ പരിസരത്ത് നിന്നും കോഷ്ണക്കാവ് റോഡിൽ പ്രവേശിക്കാൻ പറ്റാത്ത വിധം തെരുവ് നായ്ക്കളാണ് ഇത് മൂലം നാട്ടുകാർ സന്ധ്യ മയങ്ങും മുൻപ് വീടുകളിൽ അഭയം തേടുകയാണ്. അടിയന്തിരമായി തെരുവ് നായ ശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
No comments:
Post a Comment