Saturday, 13 May 2023

പോളച്ചിറയിൽ വിഷപായൽ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ : പോളച്ചിറയിൽ വിഷപായൽ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. വേനൽമഴയ്ക്കു ശേഷമാണ് പായൽ കണ്ട് തുടങ്ങിയത്.
മഴയുടെ ആദ്യ ദിനങ്ങളിൽ വെള്ളത്തിൽ എണ്ണ കലർന്ന പോലെയും പിന്നീട് ഇത് സ്വർണ നിറത്തിലും അതിനു ശേഷം പച്ച കലർന്ന നിറത്തിലുമായി.വിഷപ്പായലായ ബ്ലൂ ഗ്രീൻ ആൽഗയുടെ സാന്നിധ്യത്തിൽ വർധനയുണ്ടായതായാണ് സൂചന.
ആൽഗ ബ്ലൂം, ഡികയോസ്ഫറിയം എന്നീ ഗ്രീൻ ആൽഗകളാണു പച്ചയും സ്വർണ്ണവും കലർന്ന നിറത്തിൽ വെള്ളത്തിനു മുകളിൽ പരന്നൊഴുകുന്നത് എന്ന് കെമിക്കൽ പരിശോധകർ പറയുന്നു.
 വേനൽ മഴയ്ക്കു ശേഷം സ്വാഭാവിക ഒഴുക്ക് കൂടിയതോടെയാണ്  ആൽഗകൾ പെരുകിയത്. പായൽ പ്രതിഭാസത്തെക്കുറിച്ചു കൂടുതൽ പഠനം വേണമെന്ന് ആവശ്യമുയരുന്നുണ്ട്.
ബ്ലൂ ഗ്രീൻ ആൽഗയാണെങ്കിൽ പോളയിലെ വെളളം ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് വിദഗ്ദർ പറയുന്നു. വിഷപ്പായലായ ബ്ലൂ ഗ്രീൻ ആൽഗ അടക്കമുള്ളവയുടെ സാന്നിധ്യം ഉണ്ടെങ്കിൽ ജലത്തിൽ ഓക്സിജന്റെ അളവിൽ ഗണ്യമായ കുറവുണ്ടാകും.
അങ്ങനെയാണെങ്കിൽ 
പോളച്ചിറയുടെ 
പല ഭാഗത്തും ഓക്സിജന്റെ അളവിൽ കുറവുണ്ടാകും അത് കൊണ്ട് തന്നെ 
പോളച്ചിറ പൂർണമായും  പായൽ മുക്തമാക്കാൻ നടപടി വേണമെന്നും ആവശ്യമുയരുന്നു. അനിയന്ത്രിതമായ അളവിൽ മാലിന്യങ്ങളും കൃഷിയിടങ്ങളിൽ പയോഗിക്കുന്ന വളവും പുഴയിൽ എത്തുന്നതാണ് ഓക്സിജൻ കുറയാൻ കാരണം.പോളച്ചിറയിൽ 
 പ്രകടമായ രീതിയിൽ നിറവ്യത്യാസം, ദുർഗന്ധം, പത,
ജലജീവികൾ ചത്തു പൊങ്ങുന്നത് എന്നിവ കാണുകയാണെങ്കിൽ വെള്ളത്തിൽ ഇറങ്ങുന്നതും നീരൊഴുക്ക് വന്നു പൂർവസ്ഥിതിയിൽ ആകുന്നത് വരെ വെള്ളത്തിന്റെ ഉപയോഗം ഒഴിവാക്കുകയും ചെയ്യുന്നതാണ് നല്ലതെന്നും വിദഗ്ധർ പറയുന്നു.

@ മാലിന്യക്കുപ്പയായി പോളച്ചിറ ഏല

മാലിന്യക്കുപ്പയായി ഏലായും അനുബന്ധ തോടുകളും 
കക്കൂസ് മാലിന്യവും കെമിക്കൽ 
മാലിന്യവും തള്ളാനുള്ള ഇടമായി പോളച്ചിറ മാറിയിരിക്കുകയാണ്. ദിനംപ്രതി വൻതോതിലാണ് പോളച്ചിറയിലേക്ക് മാലിന്യം തള്ളുന്നത്.
പോളച്ചിറയെ മാലിന്യത്തിൽ നിന്നു സംരക്ഷിച്ചില്ലെങ്കിൽ ഇപ്പോൾ വളരെ കുറഞ്ഞ അളവിലുള്ള ബ്ലൂ ഗ്രീൻ അൽഗ പെരുകാനും മനുഷ്യർക്കും ജല ജീവികൾക്കും വളർത്തു മൃഗങ്ങൾക്കും ഭീഷണിയായി വരാനും സാധ്യതയുണ്ട്.
ബ്ലൂഗീൻ അൽഗയുടെ സാന്നിധ്യം ഉള്ളത് അപകടകരമാണ്. ജലാശയങ്ങളിൽ വളരെ സ്വാഭാവികമായി വളരുന്ന സൂക്ഷ്മ ജീവികളാണ് ആൽഗകൾ. ഒരേസമയം സസ്യങ്ങളുടെയും ജീവികളുടെയും സ്വഭാവ സവിശേഷതകൾ ഉള്ള ആൽഗകൾ, ജലാശയങ്ങളിലെ ജീവികളുടെ നിലനിൽപ്പിനും സ്വാഭാവികതയ്ക്കും അത്യന്താപേക്ഷിതമാണ്.
എന്നാൽ വലിയതോതിൽ മാലിന്യങ്ങളിലൂടെയും വളങ്ങളിലൂടെയും അവയ്ക്കു വളരാൻ അനുകൂല സാഹചര്യം ലഭിക്കുമ്പോൾ അനിയന്ത്രിതമായി പെരുകുകയും വെള്ളത്തിന്റെ നിറം, മണം, രുചി എന്നിവയിൽ മാറ്റം വരുത്തുകയും
ചെയ്യുന്നു.
ബ്ലൂ ഗ്രീൻ ആൽഗ വിഭാഗത്തിൽ പെടുന്നവയുടെ ക്രമാതീതമായ വർധന മനുഷ്യനും ജലജീവികൾക്കും, വളർത്തുമൃഗങ്ങൾക്കും ഹാനികരമാണ്.



Friday, 12 May 2023

ദേശിയപാത നിർമ്മാണകമ്പിനി അധികൃതരുടെ അനാസ്ഥ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതെ കുടുംബങ്ങൾ.

ചാത്തന്നൂർ : ദേശിയപാത നിർമ്മാണകമ്പിനി അധികൃതരുടെ അനാസ്ഥ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതെ കുടുംബങ്ങൾ.ചാത്തന്നൂർ ഗാന്ധിസ്മാരക നിധി ജംഗഷനിലെ പ്രകാശിന്റെയും, വിജയകുമാറിന്റെയും കുടുംബങ്ങളാണ് ദേശിയഅധികൃതരുടെ അനാസ്ഥ മൂലം വീട്ടിൽ നിന്നും പുറത്തിറങ്ങാനാകാതെ കഴിയുന്നത്.ദേശിയപാതയ്ക്ക് പോയ വസ്തുവിന്റെ ബാക്കിയുള്ള ഭാഗത്താണ് ഇ കുടുംബങ്ങൾ വീട് വച്ച് കഴിയുന്നത്.
മൂന്ന് മാസം മുൻപ് നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ചു പോയ നിർമ്മാണകമ്പനി ഉദ്യോഗസ്ഥർ ഒരു ഫ്ലൈവുഡ് ഉപയോഗിച്ച് ഉണ്ടാക്കിയ താത്കാലിക പാലമാണ് ഇവർക്ക് ഉള്ളത് കൂടാതെ സൈഡ് ഭിത്തികൾ ഇടിഞ്ഞു തുടങ്ങിയിരിക്കുകയാണ്. അപകടഭീഷണിയായി കബികൾ ഉയർന്നു നിൽക്കുന്നു. ഇവിടെ സർവീസ് റോഡിന്റെ നിർമ്മാണപ്രവർത്തനം പൂർത്തിയായ നിലയിലാണ് എന്നിട്ടും 
കമ്പനി അധികൃതർ ട്രയിനേജ് സംവിധാനം പൂർത്തിയാക്കാതെ 
ഇ കുടുംബങ്ങളെ ബുദ്ധിമുട്ടിയ്ക്കുകയാണ്. അടിയന്തിരമായി നിർമ്മാണം പൂർത്തിയാക്കി ഇവരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.

Wednesday, 10 May 2023

കൊട്ടാരക്കരയിൽ യുവ വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ചികിൽസയ്ക്കായി പ്രവേശിപ്പിച്ച പാരിപ്പള്ളിയിലെ സർക്കാർ മെഡിക്കൽ കോളേജിലും വലിയ പ്രതിഷേധം അരങ്ങേറി

ചാത്തന്നൂർ : കൊട്ടാരക്കരയിൽ യുവ വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ചികിൽസയ്ക്കായി പ്രവേശിപ്പിച്ച പാരിപ്പള്ളിയിലെ സർക്കാർ മെഡിക്കൽ കോളേജിലും വലിയ പ്രതിഷേധം അരങ്ങേറി. രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ ചികിൽസിക്കുവാൻ ഡോക്ടർമാർ വിസമ്മതിച്ചതിനെ തുടർന്ന് ഉന്നതതലത്തിൽ ചർച്ച നടത്തിയ ശേഷമാണ് പ്രതിയെ പരിശോധിക്കുവാൻ ഡോക്ടർമാർ തയ്യാറായത്.ബുധനാഴച്ചഉച്ചയോടെ പ്രതിയെ വിദഗ്ദ ചികിൽസക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുവാൻ ഡോക്ടർമാർ നിർദേശിച്ചതനുസരിച്ച് പ്രതിയെ അവിടേക്ക് കൊണ്ടുപോകാൻ ശ്രമം നടന്ന തോടെ വൻ പ്രതിഷേധമാണ് മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ അരങ്ങേറിയത്.പ്രതിയെ ആംബുലൻസിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമം നടകുന്നതിനിടെ പി.ജി വിദ്യാർത്തികളും, മെഡിക്കൽ വിദ്യാർത്തികളും, ഡോക്ടർമാരും പ്രതിഷേധവുമായെത്തിയത്.പ്രതിഷേധത്തിനിടയിൽ പൊലീസ് ഏറെ പണിപ്പെട്ട് പ്രതിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാതെ കൊട്ടാരക്കരയിലേക്ക് തന്നെ കൊണ്ടു പോകുകയായിരുന്നു. ഡോക്ടർക്ക് കുത്തേറ്റ സംഭവം അറിഞ്ഞതുമുതൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രതിഷേധം നടന്നു വരികയായിരുന്നു.  

ചിത്രം: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടന്ന പ്രതിഷേധം
ചിത്രം: പ്രതിയെ ആശുപത്രിയിൽ നിന്നും കൊണ്ടു പോകുന്നു.

Tuesday, 9 May 2023

ചിറക്കരയിലെ വയോജനകേന്ദ്രം ഇപ്പോൾ ചണ്ടിഡിപ്പോ

 ചിറക്കരയിലെ വയോജനകേന്ദ്രം ഇപ്പോൾ ചണ്ടിഡിപ്പോ 

@പകൽ വീട് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിട്ടും അധികാരികൾക്ക് അനക്കമില്ല 

ചാത്തന്നൂർ : ആലംബഹീനരായ വയോജനങ്ങളുടെ സംരക്ഷണത്തിനായി സാമൂഹിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ചിറക്കരപഞ്ചായത്തിൽ 
ആരംഭിച്ച വയോജനകേന്ദ്രം, പഞ്ചായത്ത്‌ അധികൃതരുടെ 
കെടുകാര്യസ്ഥത മൂലം വയോജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കേന്ദ്രമായി. ചിറക്കര ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ഇടവട്ടത്തെ സായംപ്രഭ ഹോം എന്ന പകൽ വീടിനാ ഈ ദുര്യോഗം. പഞ്ചായത്തിന്റെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് പകൽ വീടിനെ .

2010- ജൂലായ് ഒമ്പതിനാണ് അന്നത്തെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് വൃദ്ധരുടെ ഗ്രാമ സങ്കേതമായി സായം പ്രഭ ഹോം ഉദ്ഘാടനം ചെയ്തത്. അന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന റ്റി.ആർ. ദിപുവിന്റെ നേതൃത്വത്തിൽ വാങ്ങിയ 35 സെന്റ് സ്ഥലത്തായിരുന്നു പകൽ വീടിന് വേണ്ടി മനോഹരവും വിശാലവും എല്ലാ സൗകര്യങ്ങളോടും കൂടിയ കെ ട്ടിടം നിർമ്മിച്ചത്. പിന്നീട് ഇതേ വസ്തുവിൽ തന്നെ ബഡ്സ് സ്കൂളിനും അംഗൻവാടിക്കും കെട്ടിടങ്ങൾ നിർമ്മിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

ആലംബഹീനരായ വയോജനങ്ങൾക്ക് പോഷക സമൃദ്ധമായ ഭക്ഷണവും വിശ്രമവും ഒറ്റപ്പെടലിൽ നിന്നുള്ള മോചനവും ലക്ഷ്യം വച്ചുള്ളതാണ് പകൽവീട്. പകൽ സമയത്ത് മാത്രമാണ് പ്രവർത്തനം . വയോജനങ്ങൾ രാവിലെ എത്തുകയും പകൽ ഈ ഗ്രാമ സങ്കേതത്തിൽ ചിലവഴിക്കുകയും വൈകിട്ട് സ്വന്തം വീടുകളിലേയ്ക്ക് പോവുകയുമാണ്. ചിറക്കര പോലൊരു പിന്നോക്ക പ്രദേശമായതിനാൽ ഇത് വയോജനങ്ങൾക്ക് ഏറെ പ്രയോജനപ്രദവുമാണ്. ഇപ്പോഴും പന്ത്രണ്ട് വയോജനങ്ങൾ ഈ വൃദ്ധ സങ്കേതത്തിലുണ്ട്.എന്നാൽ ചിറക്കര 
ഇടവട്ടത്തെ സായം പ്രഭ ഹോം ഇപ്പോൾ ചിറക്കര ഗ്രാമ പഞ്ചായത്തിന്റെ ചണ്ടി ഡിപ്പോയായി മാറിയിരിക്കയാണ്. ഗ്രാമ പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും 
 വയോജനകേന്ദ്രമാണോ , ഹരിത കർമ്മസേനയുടെ മാലിന്യ നിക്ഷേപ കേന്ദ്രമാണോ എന്ന സംശയമാണ് ജനങ്ങൾക്ക് . ഗ്രാമ പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരമാണ് ഹരിത കർമ്മസേന പകൽ വീടിനെ ചണ്ടി ഡിപ്പോയാക്കി മാറ്റിയിരിക്കുന്നത്.

കെട്ടിടത്തിന്റെ ഷീറ്റ് മേഞ്ഞ മുകൾ നിലയിലും കിണറിന് സമീപത്തും പ്രവേശന വാതിലിനടുത്തും എല്ലായിടവും പ്ലാസ്റ്റിക് ഉൾപ്പെടെ
യുള്ളമാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കയാണ്. വയോജനങ്ങൾക്ക് ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളയിൽ വരെ അടുത്ത ദിവസങ്ങൾ വരെ മാലിന്യങ്ങൾ ഉണ്ടായിരുന്നു. കാലങ്ങളായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ പൊടിഞ്ഞ് കാറ്റിൽ പറന്നു നടക്കുകയാണ്. വയോജനങ്ങൾ ശ്വസിക്കുമ്പോൾ ഇത് അവരുടെ  ശ്വാസകോശങ്ങളിലെത്തും. മാലിന്യങ്ങളുടെ തരികൾ പറന്ന് ഭക്ഷണത്തിലും മറ്റും എത്തുമ്പോൾ അറിയാതെയാണെങ്കിലും അത് ഉള്ളിലെത്തും. കിണറ്റിലും ഈ അവശിഷ്ടങ്ങൾ എത്തുന്നുണ്ട്. ഈ വെള്ളമാണ് എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്.

വയോജനകേന്ദ്രത്തിൽ നിന്നും, വയോജനങ്ങൾക്ക് സൗജന്യമായി രോഗം പകർന്നു കൊടുക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് ഗ്രാമ പഞ്ചായത്തംഗങ്ങളും നാട്ടുകാരും പലവട്ടം പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും, ഗ്രാമ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പകൽ വീടിനെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മുന്നോട്ടു പോവുകയാണ്.

Monday, 8 May 2023

ജൂൺ ഒന്നിന് പ്രവേശനോത്സവം പുതുജനപങ്കാളിത്തതോടെ നടത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.

കൊല്ലം : ജൂൺ ഒന്നിന് പ്രവേശനോത്സവം പുതുജനപങ്കാളിത്തതോടെ നടത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.
പ്രവേശനോത്സവത്തിൽ ഓരോ സ്കൂളും
വിദ്യാലയപരിസരത്തെ വീട്ടുകാരെയും 
പൊതുജനപങ്കാളികളാക്കണമെന്നതാണ്  പ്രത്യേക നിർദേശം. ജില്ലയിലെ
പൊതുവിദ്യാലയങ്ങൾ നടത്തുന്ന തയാറെടുപ്പുകൾ വിദ്യാഭ്യാസ വകുപ്പ്
അധികൃതർ നിരീക്ഷിക്കുകയും ദൈനംദിന റിപ്പോർട്ട് ശേഖരിച്ചു വരികയാണ്. സ്കൂൾ ഫിറ്റ്നസ് സംബന്ധിച്ച് കൃത്യമായ നടപടികളാണ്
മുന്നൊരുക്കത്തിൽ സ്വീകരിച്ചു വരുന്നത്.
ഇരുപതിനകം 
അതാതു സ്കൂളുകളിൽനിന്ന് ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഡി ഡി ഇയെ അറിയിക്കണം. തുടർന്ന് പരിഹാര നിർദേശങ്ങൾ നടപ്പാക്കാൻ 28 വരെ സമയം അനുവദിക്കും.
31ന് അകം എല്ലാം പൂർത്തിയാക്കിയാൽ മാത്രമേ ജൂൺ 1ന് സ്കൂൾ തുറക്കാൻ അനുവദിക്കൂ. കെട്ടിടം അറ്റകുറ്റപ്പണി, ശുദ്ധജലസ്രോതസ്സ്, ശുചീകരണം, ശുചിമുറി അറ്റകുറ്റപ്പണി, ക്യാംപസ് പൊതുശുചീകരണം (വഴി മുതൽ ഓഫിസ് വരെ), ലാബ്, ലൈബ്രറി, ക്ലാസ് മുറി എന്നിവയുടെ ശുചീകരണം, ഫർണിച്ചർ അറ്റകുറ്റപ്പണി, വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും ഫിറ്റ്നസ്, പാചകത്തൊഴിലാളികളുടെ
പരിശോധന എന്നിവ പൂർത്തിയാക്കി 20നകം ഡി ഡി ഇ ക്കു റിപ്പോർട്ട് ചെയ്യണം.
ഒപ്പം തന്നെ സ്കൂളുകളിലെ വിവിധ ഒഴിവുകളും ഇതോടൊപ്പം റിപ്പോർട്ട് ചെയ്യാൻ നിർദേശമുണ്ട്. കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിക്കാൻ എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്നാണ് നിർദേശം. അധ്യാപകരും ഓഫിസർമാരും മുൻകൈയെടുക്കണം. എ ഇ ഒ മാരും  ഡി ഇ ഒ മാരും ഇതിനായി രംഗത്തുണ്ട്. വിവിധ അധ്യാപക സംഘടനകളുടെയും
പി ടി എകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണവും തേടിയിട്ടുണ്ട്. “എന്റെ കുട്ടി പൊതുവിദ്യാലയത്തിൽ പഠിക്കും എന്നതാണ് ഈ വർഷത്തെ മുഖ്യ മുദ്രാവാക്യം. പാഠപുസ്തക വിതരണവും പൂർത്തിയായി വരുന്നതായി 
ബന്ധപ്പെട്ട അധികാരികൾ പറഞ്ഞു.
30 ലക്ഷത്തോളം പാഠപുസ്തകങ്ങളാണ് ജില്ലയിലേക്ക് മൊത്തം ആവശ്യം. അതിൽ 25 ലക്ഷവും 3 ഘട്ടങ്ങളായി വിതരണം ചെയ്തുകഴിഞ്ഞു.
യൂണിഫോം വിതരണം 90% പൂർത്തിയായിക്കഴിഞ്ഞു. യൂണിഫോം ഹാൻവീവ് വഴിയാണ് വിതരണം ചെയ്യുന്നത്. 2 സെറ്റ് യൂണിഫോമിനുള്ള തുണിയും തയ്യൽകൂലിയുമാണ് എഇഒ ഓഫിസ് വഴി വിതരണം ചെയ്യുന്നത്. ഉച്ചഭക്ഷണം വിതരണത്തിന് നിർദേശങ്ങൾ എത്തിയിട്ടില്ല. കഴിഞ്ഞ വർഷത്തെ വിതരണം സംബന്ധിച്ച ഓഡിറ്റിങ് നടന്നു വരികയാണ് എന്ന് അധികൃതർ അറിയിച്ചു.



Sunday, 7 May 2023

ജില്ലയിലെ വിവിധ ക്രൈo കേസുകളുടെ അന്വേഷണം മന്ദഗതിയിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡിന്റെ പ്രവർത്തനം നിർജീവമെന്ന ആക്ഷേപമുയരുന്നു.


കൊല്ലം :  ജില്ലയിലെ വിവിധ ക്രൈo 
കേസുകളുടെ അന്വേഷണം മന്ദഗതിയിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള  ക്രൈം സ്ക്വാഡിന്റെ പ്രവർത്തനം നിർജീവമെന്ന ആക്ഷേപമുയരുന്നു. വിവിധ ക്രൈം
സ്ക്വാഡുകളുടെ  പ്രവർത്തനം നിർജീവമായതോടെ മോഷണം ഉൾപ്പെടെയുള്ള പല സുപ്രധാന കേസുകളിലും പ്രതികളെ പിടികൂടുന്നതിനു കാലതാമസം നേരിടുന്നു.ജില്ലാ പൊലീസ് മേധാവിയുടെയും  ഡിവൈഎസ്പിമാരുടെയും നേതൃത്വത്തിലുണ്ടായിരുന്ന സ്പെഷൽ ക്രൈം സ്ക്വാഡിലെ അംഗങ്ങളിൽ പലരും സ്ഥലം മാറി പോവുകയും വിരമിക്കുകയും ചെയ്തതോടെയാണ് സ്ക്വാഡുകൾ നിർജീവമായത്. സ്ക്വാഡിലേക്കായി മറ്റു സ്റ്റേഷനുകളിൽ
നിന്നുള്ള പൊലീസുകാരെ നിയമിച്ചാൽ അവിടത്തെ പ്രവർത്തനങ്ങളെ കൂടി ബാധിക്കുകയും ചെയ്യുന്നു.

നിലവിൽ റജിസ്റ്റർ ചെയ്ത മോഷണകേസ് 
ഉൾപ്പെടെയുള്ള ക്രൈം കേസുകൾ അതത് സ്റ്റേഷനിലെ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. എന്നാൽ ഒരേ കേസിന്റെ പിന്നാലെ പോയി പ്രതികളെ പിടികൂടുന്നതിനു സ്റ്റേഷനിലെ ജോലി ഭാരം അന്വേഷണ സംഘത്തിനു തടസ്സമാകുന്നു.

വിവിധ കേസുകളുടെ അന്വേഷണങ്ങളിൽ മികവു പുലർത്തുന്ന എസ്ഐ, എഎസ്ഐ, സീനിയർ സിവിൽ ഓഫിസർ, സിവിൽ ഓഫിസർ എന്നിവർ ഉൾപ്പെടുത്തിയായിരുന്നു ജില്ലാ പൊലീസ് മേധാവി, ഡിവൈഎസ്പി എന്നിവരുടെ സ്ക്വാഡുകൾ രൂപീകരിച്ചിരുന്നത്. സ്ക്വാഡിൽ അംഗങ്ങളാകുന്നവരിൽ ഏറെയും ഇത്തരം കേസുകളിൽ മികവ് തെളിയിച്ചവരാണ്. ബൈക്കുകളിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കേസുകളും വാഹനമോഷണ കേസുകളും ജില്ലയിൽ വർധിക്കുകയാണ്. എന്നാൽ അടുത്തിടെയായി ഉണ്ടായ നിരവധി സംഭവങ്ങളിൽ ഒരു പ്രതിയെ പോലും പൊലീസിനു പിടികൂടാനായില്ല. നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറുകളിൽ എത്തി 
കവർച്ച നടത്തുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങൾ നാടെങ്ങും വിലസുകയാണ്. ഇത്തരം കേസുകളിൽ സമഗ്രമായ അന്വേഷണം നടത്തിയാൽ പ്രതികളെ പിടികൂടാനാകും. എന്നാൽ നിരീക്ഷണ ക്യാമറകൾ ദിവസങ്ങളോളം പരിശോധിക്കുകയും സംശയമുള്ളവരെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമെ പ്രതികളെ തിരിച്ചറിയാൻ സാധിക്കുകയുള്ളു. എന്നാൽ സ്റ്റേഷനുകളിലെ ജോലിത്തിരിക്കിനിടെ ഇതിന്റെ പിന്നാലെ പോകാൻ പൊലീസുകാർക്കു സാധിക്കുന്നില്ല. അതിനാൽ ഇത്തരം കേസുകളുടെ അന്വേഷണം പ്രതേക 
 ക്രൈം സ്ക്വാഡുകൾ രൂപീകരിച്ചു അന്വേഷണം നടത്തണമെന്ന 
ആവശ്യം ഉയരുകയാണ്.

വീടിന്റെ_ഐശ്വര്യത്തിന് #ലക്ഷ്മീദേവിയെ പൂജിക്കുന്ന വിധം

#വീടിന്റെ_ഐശ്വര്യത്തിന് #ലക്ഷ്മീദേവിയെ പൂജിക്കുന്ന വിധം.
സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രഥമ ദൈവമായി ലക്ഷ്മീ ദേവിയെ കണക്കാക്കുന്നു. ലക്ഷ്മീ ദേവിയെ ഉചിതമായ രീതിയില്‍ ആരാധിക്കുകയാണെങ്കില്‍ കൂടുതല്‍ പണം നിങ്ങളിലേക്ക് ആകര്‍ഷിക്കുമെന്നും ആളുകള്‍ വിശ്വസിക്കുന്നു. ശാന്തിയും സമാധാനവും എവിടെയുണ്ടോ അവിടെ ലക്ഷ്മീ ദേവി വസിക്കുന്നു എന്നു വിശ്വസിക്കുന്നു.

ഓരോ വീടിന്റെയും ഐശ്വര്യം നിലനില്‍ക്കുന്നത് അവിടെ വസിക്കുന്നവരുടെ കൈകളിലാണ്. ലക്ഷ്മീ ദേവിയുടെ കടാക്ഷം നേടി ജീവിതം ഐശ്വര്യപൂര്‍ണമാകാനായി അടുക്കും ചിട്ടയോടെയുമുള്ള ലളിതജീവിതം ഫലം ചെയ്യും. ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്തി വീട്ടില്‍ ഐശ്വര്യം നിറക്കാന്‍ ഓരോരുത്തര്‍ക്കും ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്നു നമുക്കു നോക്കാം.

ലക്ഷ്മി ദേവിയെ എങ്ങനെ പ്രസാദിപ്പിക്കാം

സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവിയായ ലക്ഷ്മിയെ പ്രീതിപ്പെടുത്താന്‍ ചില നല്ല ശീലങ്ങള്‍ പാലിക്കണം.

 
* പുണ്യം, നീതി, സത്യം, അനുകമ്പ എന്നിവ നിലനില്‍ക്കുന്ന ഇടത്താണ് ലക്ഷ്മി ദേവീ താമസിക്കുന്നത്.

* എല്ലായ്പ്പോഴും നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കുക.

* ഒരിക്കലും ചൂല് വീടിന് മുന്നില്‍ വയ്ക്കരുത്.

* ചൂല് മറച്ചുവെക്കുക, ഒരിക്കലും കാലുകൊണ്ട് തൊടരുത്.

ലക്ഷ്മി ദേവിയെ എങ്ങനെ പ്രസാദിപ്പിക്കാം
* സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുക, കുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഒഴിവാക്കുക. വീട്ടില്‍ സ്നേഹവും സമാധാനപരവുമായ അന്തരീക്ഷം ഉണ്ടാക്കുക.

* ഒരിക്കലും നിങ്ങളുടെ ഭാര്യയോട് അനാദരവ് കാണിക്കരുത്, അവള്‍ വീട്ടിലെ ലക്ഷ്മി ആണ്. അവള്‍ സന്തോഷവതിയാണെങ്കില്‍ സമ്പത്തിന്റെ ദേവിയും സന്തോഷവതിയാകും.

*സ്ത്രീകളെ ബഹുമാനിക്കുക.

* വെള്ളിയാഴ്ചകളില്‍ ചെറിയ പെണ്‍കുട്ടികള്‍ക്ക് വെളുത്ത നിറമുള്ള മധുരപലഹാരങ്ങള്‍ നല്‍കുക.

* നേരത്തെ ഉണരുക, സൂര്യോദയത്തിനുശേഷം നിങ്ങള്‍ ഉറങ്ങരുത്.

* രാവിലെ കുളിച്ച് ആരാധിച്ചതിനുശേഷം മാത്രമേ നിങ്ങള്‍ ഭക്ഷണം കഴിക്കാവൂ. അഗ്നി ദേവിന് ഭക്ഷണം അര്‍പ്പിക്കുക.

* വീട്ടിലെ മുതിര്‍ന്നവരെ ബഹുമാനിക്കുകയും ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്യുക.

ലക്ഷ്മി ദേവിയെ എങ്ങനെ പ്രസാദിപ്പിക്കാം
* എല്ലാ ദിവസവും നിങ്ങളുടെ കുടുംബത്തോടൊപ്പം രാവിലെയും വൈകുന്നേരവും പ്രാര്‍ത്ഥനയോ ആരതിയോ നടത്തുക. ഇത് ലക്ഷ്മി ദേവിയെ സന്തോഷിപ്പിക്കുന്നു.

* പ്രത്യേകിച്ചും വെള്ളിയാഴ്ച ലക്ഷ്മീ ദേവിയെ ആരാധിക്കുകയും ദീപാവലിയില്‍ ലക്ഷ്മീ പൂജ നടത്തുകയും ചെയ്യുക.

* ആരതി അര്‍പ്പിക്കുമ്പോള്‍ ഒരു ചെറിയ മണി ഉപയോഗിക്കുക.

കുബേര വിഗ്രഹം
🙏🙏🙏🙏🙏🙏🙏🙏
കുബേര പ്രഭുവിന്റെ പ്രതിമ വീട്ടില്‍ സൂക്ഷിക്കുന്നത് ലക്ഷ്മിയെ സന്തോഷിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ലോകത്തിലെ എല്ലാ പണത്തിന്റെയും സംരക്ഷകനാണ് കുബേരന്‍ എന്ന് വിശ്വസിക്കപ്പെടുന്നു. പ്രതിമ സ്ഥാപിക്കേണ്ട സ്ഥലം വൃത്തിയായി സൂക്ഷിക്കണം.

ചെറിയ തേങ്ങകള്‍
🙏🙏🙏🙏🙏🙏🙏🙏
ചെറിയ ലക്ഷ്ണ മൊത്ത തേങ്ങകള്‍ സാധാരണ തേങ്ങയേക്കാള്‍ ചെറുതാണ്. ഇതിനെ ശ്രീഫലം എന്നും വിളിക്കുന്നു, അതായത് ലക്ഷ്മിയുടെ ഫലം. അതിനാല്‍, ഈ തേങ്ങയെ വീട്ടില്‍ ആരാധിക്കുന്നത് ലക്ഷ്മീ ദേവിയെ നിങ്ങളുടെ അടുക്കല്‍ കൊണ്ടുവരും.

* അമ്പലങ്ങളിൽ
 പോയി വരുന്നത്
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
അബലത്തിൽ കഴിവതും കുടുംബ സമേതം ദർശനം നടത്തുക. അമ്പലത്തിൽ നിന്നും നേരേ സ്വന്തം ഭവനത്തിൽ പ്രസാധവും ആയി പ്രവേശിക്കുക. മറ്റു ഭവനങ്ങളിൽ സന്ദർശനം പാടില്ല. അമ്പലത്തിൽ പോകുമ്പോഴും തിരിച്ച് വീട്ടിൽ എത്തുമ്പോഴും അന്യരുടെയും ബന്ധുക്കളുടെയും കുറ്റവും കുറവും പറയരുത്. അബലത്തിലെ പ്രസാധങ്ങൾ മറ്റു ഭവനങ്ങളിൽ കൊണ്ട് കൊടുക്കരുത്. കഴിയുന്നതും അർഹിക്കുന്നവരെ വിളിച്ച് വരുത്തി കൊടുക്കണം. നല്ല ഭക്തി ഉള്ളവർ ആ പ്രസാധം വന്ന് വാങ്ങി പൊയ് കൊള്ളും . ആരും വരാൻ ഇല്ലാത്ത നമുക്ക് അത്മ ബന്ധമുള്ള വീടുകളിൽ കൊണ്ട് കൊടുക്കണം (ഉദ: അച്ഛൻ അമ്മ , വയസ്സായ മറ്റ് ബന്ധുക്കൾ , ആത്മബന്ധമുള്ള സുഹ്രത്തുക്കൾ സുഖമില്ലാതെ കിടക്കുന്നവർക്ക് etc). ത്രിസന്ധ്യാനേരത്ത് നുണ , ഏഷണി , മറ്റുള്ളവരെ ദുഷിക്കരുത് വീട്ടിൽ വയക്ക് കൂട്ടരുത് സന്ധ്യാനാമം ഉറക്കെ ചൊല്ലുക മറ്റുള്ളവർ കേൾക്കുമ്പോൾ അവരിൽ + എനിർജി നമ്മൾ കാരണം ഉണ്ടാകും

വെള്ളി വിഗ്രഹങ്ങള്‍
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ലക്ഷ്മിയുടെയും ഗണേശന്റെയും വെള്ളി വിഗ്രഹങ്ങള്‍ സൂക്ഷിക്കുന്നത് വളരെ പ്രയോജനകരമാണ്. ഈ വിഗ്രഹങ്ങളെ ദിവസവും ആരാധിക്കണമെന്ന് വിശ്വസിക്കപ്പെടുന്നു.

ശ്രീചക്രം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തന്ത്ര ശാസ്ത്രത്തില്‍ ശ്രീചക്രം വളരെ സവിശേഷമായ ഒന്നായി കണക്കാക്കപ്പെടുന്നു. ഇത് യന്ത്രങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്നു. ധനാകര്‍ഷണത്തിനായി നിങ്ങളുടെ പൂജാ മുറിയില്‍ ഇത് സൂക്ഷിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നു.

വെള്ളി പാദുകങ്ങള്‍
🙏🙏🙏🙏🙏🙏🙏🙏
ലക്ഷ്മീ ദേവിയുടെ വെള്ളി പാദുകങ്ങള്‍ സൂക്ഷിക്കുന്നതും നല്ല ഫലം വരുത്തുന്നതാണ്. ഈ പാദുകങ്ങളുടെ ദിശ നിങ്ങള്‍ പണം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഇടത്തേക്ക് നിലനിര്‍ത്താന്‍ ശ്രമിക്കുക.

താമരവിത്ത് മാല
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ലക്ഷ്മീ ദേവി താമരയില്‍ വസിക്കുന്നതിനാല്‍, ഈ വിത്തുകള്‍ കൊണ്ട് നിര്‍മ്മിച്ച മാലയുണ്ടെങ്കില്‍ ലക്ഷ്മീ ദേവിയെ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ പൂജാ മുറിയില്‍ നിങ്ങള്‍ക്ക് ഒരു താമരവിത്ത് മാല സൂക്ഷിക്കാവുന്നതാണ്.