Saturday, 26 September 2026

@കേരളകൗമുദി വാർത്ത പുത്തൻവാഹനമെത്തി ചാത്തന്നൂർ എക്സൈസ് ഉഷാറായി

@കേരളകൗമുദി ചൂണ്ടികാട്ടി 

പുത്തൻവാഹനമെത്തി ചാത്തന്നൂർ എക്സൈസ് ഉഷാറായി 

ചാത്തന്നൂർ: കേരളകൗമുദി വാർത്ത തുണയായി ഓടിയെത്താൻ വാഹനമെത്തി 
ഇനി ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടുക എന്നുള്ളതാണ്. ചാത്തന്നൂർ എക്സൈസിന്റെ ബൊലേറോ ജീപ്പ് കട്ടപ്പുറത്താണ് എന്നുള്ള വാർത്ത കേരളകൗമുദിയിൽ വന്നതിന് പിന്നാലെയാണ് ഇപ്പോൾ പുത്തൻജീപ്പ് എത്തിയിരിക്കുന്നത്.
ലഹരിവസ്തുക്കളുടെ കടത്തും കച്ചവടവും മുഖ്യതൊഴിലാക്കിയവർ ധാരാളമുള്ള ചാത്തന്നൂർ എക്സൈസ് മേഖലയിൽ അവരെ കൈകാര്യം ചെയ്യുന്നതിന് ചുക്കാൻ പിടിക്കേണ്ട എക്സൈസുകാർക്ക് ജീപ്പ് അനിവാര്യമായിരുന്നു.
.ചാത്തന്നൂർ എക്സൈസ് റേഞ്ച് പരിധിയിൽ 10 പഞ്ചായത്തും ഒരു നഗരസഭയും ഉൾപ്പെടുന്നുണ്ട്. ദേശീയപാതയിൽ പാരിപ്പള്ളി മുതൽ പള്ളിമുക്ക് വരെയും തീരദേശ മേഖലയിൽ തിരുവനന്തപുരത്തിൻ്റെ തീരദേശ അതിർത്തി പങ്കിടുന്ന കാപ്പിൽ മുതൽ ഇരവിപുരം വരെയും കൂടാതെ തൃക്കോവിൽ വട്ടം പഞ്ചായത്തും ഉൾപ്പടെയുള്ള സ്ഥലങ്ങളാണ് ഈ റേഞ്ചിന്റെ പരിധിയിലുള്ളത്. ജീപ്പ് എത്തിയെങ്കിലും ജീവനക്കാരുടെ കുറവ് പെട്രോളിoഗിനെ ബാധിക്കുന്നുണ്ട്.

@ ആകെ ജീവനക്കാർ 24

എക്സൈസ് ഇൻസ്പെക്ടർ ഒന്ന്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഒന്ന്, പ്രിവന്റീവ് ഓഫീസർ നാല്, സിവിൽ എക്സൈസ് ഓഫീസർ പതിനാല് ഇതിൽ രണ്ട് പേര് ലീവിലും വനിത സിവിൽ എക്സൈസ് ഓഫീസർ നാല് എന്നിങ്ങനെ
നിലവിൽ 22പേരാണ്  സ്റ്റാഫ് പാറ്റേൺ. ഇത്രയേറെ ദൂരപരിധിയുള്ള റേഞ്ച് ഓഫീസിൽ ഇത്രയും ജീവനക്കാർ അപര്യാപ്തമാണ്. ഇവർക്ക് തന്നെ വിവിധ ഡ്യൂട്ടികൾ ഉണ്ട്. ഒരാൾ സ്പെഷ്യൽ ഡ്യൂട്ടിയിൽ കൊല്ലം ഓഫീസിലും മൂന്ന് പേർ കോടതി ഡ്യൂട്ടിക്കായി കൊല്ലം, പരവൂർ, കൊട്ടാരക്കര കോടതികളിലും പോകും. രണ്ടു പേർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പാറാവ് ഡ്യൂട്ടി ചെയ്യുന്നു, ഒരാൾ റൈറ്ററാണ്. ഒരാൾ തിരുവനന്തപുരം ലാബിലേക്ക് കെമിക്കൽ ഡ്യൂട്ടിക്കു പോവും. ഇതോടെ ഓഫീസിൽ സിവിൽ എക്സൈസ് ഓഫീസർമാർ ഇല്ലാത്ത അവസ്ഥയാണ്.

@ കുറഞ്ഞത് വേണം 50 പേർ!

ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫീസിൽ അൻപതിലധികം ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ മാത്രമേ സേവനം കൃത്യമായി നടത്താനാവൂ എന്നതാണ് അവസ്ഥ. കൂടുതൽ തസ്തികകൾ സൃഷ്ടിച്ച് വകുപ്പിൻ്റെ പ്രവർത്തനം ശാക്തീകരിക്കാൻ എക്സൈസ് ജീവനക്കാരുടെ സംഘടന നിരന്തരം സമ്മർദ്ദം ചെലുത്തിയിട്ടും ഫലമുണ്ടാവുന്നില്ല. ക്രിമിനൽ കേസ് പ്രതികൾ അടക്കമുള്ളവർ മയക്കുമരുന്ന് വിപണന രംഗത്തേക്ക് ചേക്കേറിയതിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെയും ജീവനക്കാരുടെയും എണ്ണം വർദ്ധിപ്പി ക്കണമെന്നാണ് ആവശ്യം.

ഫോട്ടോ : എക്സൈസ് ജീപ്പ് ഉദ്യോഗസ്ഥർക്ക് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആരോമൽ ആർ എക്സൈസ് ഇൻസ്‌പെക്ടർ പ്രവീൺ. സി. വിയ്ക്ക് കൈമാറുന്നു.

No comments:

Post a Comment