ഗ്രാമപഞ്ചായത്തംഗത്തിന്റെ വേറിട്ടപ്രവര്‍ത്തനം ശ്രദ്ധേയമാവുന്നു
ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ആയ കളിയാക്കുളം
വാര്‍ഡ് അംഗം കളിയാക്കുളം ഉണ്ണിയുടെ
വാര്‍ഡിലെ പ്രവര്‍ത്തനം ശ്രദ്ധേയമാവുന്നു. പ്രാദേശികഭരണ സംവിധാനത്തെ ശാക്‌തീകരിക്കുന്നതിനും അധികാര വികേന്ദ്രീകരണം അര്‍ഥപൂര്‍ണമാക്കുന്നതിനും വേണ്ടിയുള്ള ശക്തമായ പ്രവൃത്തനമാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്
സ്വന്തം വീട് തന്നെ ഒരു ഗ്രാമകേന്ദ്രം ആക്കി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിസമയം ആക്കി ജനഹൃദയത്തിൽ ഇടംനേടി കഴിഞ്ഞു.
ഇക്കഴിഞ്ഞ വെള്ളം പൊക്കത്തിൽ ദുരിതാശ്വാസപ്രവർത്തനം യാതൊരു സർക്കാർ സഹായവും ഇല്ലാതെ സേവാഭാരതിയുടെയും മറ്റു സാംസ്കാരിക സംഘടനകളുടെയും ഗ്രാമവാസികളുടെയും സഹായം ത്തോടെ ആദ്യം മുതൽ തന്നെ നടപ്പാക്കാൻ കഴിഞ്ഞു.
പഞ്ചായത്തിലെ എല്ലാ വാർഡിലും മാലിന്യം കുന്നുകൂടുബോൾ വാർഡിൽ ജനങ്ങളുടെ സഹായത്തോടെ പൂർണ്ണമായും മാലിന്യം വിമുക്തമാക്കി ആഴ്ചയിൽ ഒരിക്കൽ വാർഡ് പൂർണ്ണമായും ശുചീകരണം നടത്തുകയും ചെയ്യുന്നു.
ഒരു വാർഡ് മെബർക്ക് ഏറ്റവും കൂടുതൽ പഴി കേൾക്കുന്ന തെരുവ് വിളക്ക് കത്തിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങൾങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തി.
വാർഡിലെ തെരുവ് വിളക്കുകൾ കത്തിക്കുന്നതിന് പഞ്ചായത്ത് അധികൃതർ നൽകുന്ന ഫണ്ട് കാത്തു നിൽക്കാതെ മെമ്പർക്ക് ലഭിക്കുന്ന പ്രതിമാസ ഓണറ്റേറിയത്തിൽ നിന്നും പ്രവാസി മലയാളികളുടെയും നാട്ടുകാരുടെയും സഹായത്തോടെ ഒരു വിളക്ക് പോലും അണയാതെ നോക്കുവാനും പുതിയ വിളക്കുകൾ സ്ഥാപിക്കുവാനും കഴിഞ്ഞു.
കളിയാക്കുളം അoഗൻവാഡി മാതൃക
അoഗൻവാഡി ആക്കി മാറ്റുവാനും ഒരു നഴ്സറി സ്കൂളിനെ വെല്ലുന്ന രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനും കഴിഞ്ഞു.
ബിജെപി അംഗം ആയിട്ട് പോലും വാർഡിലെ റോഡുകൾ മികച്ച രീതിയിൽ സംരക്ഷണം നൽകുവാനും പുതിയ റോഡുകൾക്ക് അനുമതി നേടിയെടുക്കുവാനും നിർമ്മാണം നടത്തുവാനും കഴിഞ്ഞു.പുതിയ റോഡുകൾക്ക് പദ്ധതി രേഖ നൽകി കാത്തിരിക്കുകയാണ്.
മുൻകാലങ്ങളിൽ നിന്നും വിത്യസ്തമായി ഗ്രാമസഭയിലൂടെ തിരഞ്ഞെടുക്കപെട്ട അർഹതയുള്ളവർക്ക് ആനുകൂല്യങ്ങൾ യാതൊരു പരാതിയും ഇല്ലാതെ കൊടുക്കുവാൻ കഴിഞ്ഞു.
കേന്ദ്രസർക്കാർ നടപ്പിൽ വരുത്തിയിട്ടുള്ള എല്ലാ പദ്ധതികളും ഗ്രാമസഭകൾ വഴി വാർഡിലെ എല്ലാ വീടുകളിലും എത്തിക്കാനും കഴിഞ്ഞത്തിന്റെ സന്തോഷത്തിലാണ് ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് കൂടിയായ മെബർ പഞ്ചായത്തിലെ ഒന്നാം വാർഡ് ആയ കളിയാക്കുളം വാർഡിനെ വികസനത്തിന്റെ കാര്യത്തിൽ പഞ്ചായത്തിലെ ഒന്നാം വാർഡ് ആക്കുവാനും കക്ഷി രാകഷ്ട്രിയത്തിനു അതീതമായി ജനകീയ അംഗീകരം നേടി എടുക്കാൻ കഴിഞ്ഞു ത്തിന്റെ ചാരിതാർത്യത്തിലാണ് മെബർ.
വാര്‍ഡിലെ നിർധനരും നിരാലംബരുമായവരുടെ അടിയന്തര ചികിത്സാ ചെലവുകള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും വാര്‍ഡിലെ മറ്റ് അടിയന്തര ദുരിതനിവാരണ ചെലവുകള്‍ക്കുമായി വാര്‍ഡ് ദുരിതാശ്വാസ നിധി രൂപീകരിക്കുവാനുള്ള ശ്രമം ത്തിലാണ്
അതിലേക്ക് വാര്‍ഡ് മെമ്പറുടെ പ്രതിമാസ ഓണറ്റേറിയത്തിന്റെ പത്തു ശതമാനവും ജനങ്ങളുടെ സഹായത്തോടെ വാര്‍ഡ് ദുരിതാശ്വാസനിധി. രൂപീകരിച്ചു കൊണ്ട്
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി സര്‍വകക്ഷി പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു സമിതിയും രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.
No comments:
Post a Comment