സംഘമെന്താണ് പ്രക്ഷോഭത്തിനിറങ്ങാത്തതു എന്നതാണ് മറ്റൊരു ചോദ്യം.. സംഘത്തിന്റെ നേരിട്ടുള്ള പ്രവർത്തനം എന്ന് പറയുന്നത്, നിത്യശാഖ, സംഘ ഉത്സവങ്ങൾ, ക്യാംപുകൾ തുടങ്ങിയവയിലൂടെ ഉത്തമസ്വയംസേവകരെ സ്ര്യഷ്ടിക്കുക അവരെ സമാജത്തിനു നൽകുക എന്നത് മാത്രമാണ്.. വിശാലമായ സംഘ കുടുംബ സംഘടനകളെ ഉണ്ടാക്കിയിട്ടുള്ളത് ഇവരെ ഉപയോഗിച്ച് വിവിധമേഖലകളിൽ അതാതിന്റേതായ രീതിയിൽ പ്രവർത്തിക്കാനാണ്... രാഷ്ട്രീയത്തിൽ ബിജെപി, സേവനത്തിനു സേവാഭാരതി, തൊഴിലാളികൾക്ക് ബിഎംഎസ് അങ്ങിനെയങ്ങിനെ... കഴിഞ്ഞ പ്രളയകാലത്ത് നാമൊരിടത്തും ആർഎസ്എസ് നെ കണ്ടില്ല, എന്നാൽ സേവാഭാരതിയെ കണ്ടു, തെരഞ്ഞെടുപ്പിൽ സംഘത്തിനെ കാണില്ല എന്നാൽ ബിജെപി ഉണ്ട്, വനവാസിപ്രവർത്തനത്തിൽ സംഘത്തെ കാണില്ല എന്നാൽ വനവാസി കല്യാൺ ആശ്രമം ഉണ്ട്.. ഇതിന്റെയെല്ലാം ഊർജ്ജശ്രോതസ്സായി സംഘം നിശബ്ദമായി നിറഞ്ഞു നിൽക്കുന്നു..
നിലക്കൽ പ്രക്ഷോഭം നടത്തിയത്, ഹിന്ദു ഐക്യവേദിയാണ്, പാലിയം വിളംബരം നടത്തിയത് വിശ്വഹിന്ദു പരിഷത്താണ്, അയോധ്യാപ്രക്ഷോഭം നടത്തിയതും വിശ്വ ഹിന്ദു പരിഷത്ത് തന്നെ,
അടിയന്തിരാവസ്ഥ, രാജ്യം നേരിട്ട യുദ്ധങ്ങൾ എന്നിങ്ങനെയുള്ള അപൂർവ്വം ഘട്ടങ്ങളിൽ,രാഷ്ട്രം ഒന്നാകെ അപകടത്തിലായപ്പോൾ മാത്രമേ സംഘം നേരിട്ട് ഇറങ്ങിയിട്ടുള്ളൂ ..
സൂര്യന്റെ നിയോഗം സ്വയമെരിഞ്ഞു പ്രകാശവും ഊർജ്ജവും ചൊരിയുക എന്നത് മാത്രമാണ്.. അത് ഇന്ധനമായും, ജീവനായും, നിലനിൽപ്പായുമൊക്കെ മാറുന്നതും ഉപയോഗിക്കപ്പെടുന്നതുമൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണ്..
അയ്യപ്പസേവാസമാജം വിശ്വാസസംരക്ഷണത്തിനു വേണ്ടി സമരമുഖത്തേക്ക് ഇറങ്ങുകയാണ്.. സംഘത്തിന്റെ എല്ലാ അനുഗ്രഹങ്ങളോടെയും...സര്കാര്യവാഹ്, ഭയ്യാജിജോഷി വ്യക്തമാക്കിയ പോലെ സംഘത്തിന്റെ വിശാല വീക്ഷണവും ആത്യന്തികലക്ഷ്യവും നിലനിർത്തിക്കൊണ്ടുതന്നെ..
സത്യാഗ്രഹം, റിവ്യൂപെറ്റിഷൻ, ബോധവൽക്കരണം, സർക്കാരിനെ സ്വാധീനിക്കൽ അങ്ങിനെ ഭരണഘടന അനുവദിക്കുന്ന എല്ലാ മാർഗ്ഗങ്ങളും ഈ സമരത്തിനുണ്ടാകും...ഇറങ്ങിത്തിരിച്ച സമരമുഖങ്ങളിൽ ലക്ഷ്യം കാണാതെ പിൻവാങ്ങിയ ചരിത്രം സംഘപരിവാറിനില്ല... അതുകൊണ്ട്, സ്വാമിഭക്തർക്ക് തീർച്ചയായും സ്വസ്ഥമായി തന്നെ ഉറങ്ങാം.. കണ്ണിമ ചിമ്മാതെ കാവലിരിക്കാൻ ഇവിടെ സംഘമുണ്ട്... കടപ്പാട്
NB- മൂന്നു ദിവസം നടന്നത് ഒരു പാലാഴി മഥനം ആയിരുന്നു. കാമധേനുവും, അമൃതകുംഭവും, കാളകൂടവുമെല്ലാം പുറത്തുവന്നതും തിരിച്ചറിഞ്ഞതുമായ പാലാഴിമഥനം.. നന്നായി, നമ്മിലെ നാം ആരെന്നും നമ്മിലെ അവർ ആരെന്നും തിരിച്ചറിയാൻ കഴിഞ്ഞല്ലോ.. കൂടുതൽ വ്യക്തമായല്ലോ... മറക്കില്ല.. പൊറുക്കില്ല...
*🏀നിലക്കൽ ക്ഷേത്രത്തിൾ കുരിശ്ശു വെച്ചു. RSS കാർ അടികൊണ്ടു. ബ്രാഹ്മണസഭയുൾപ്പെടെ കേരളത്തിലെ ജാതി ഹിന്ദുക്കൾ പ്രതികരിച്ചില്ല. ഇടതു-വലതിന് വോട്ടു ചെയ്തു.*
*ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം ബലമായി പിടിച്ചെടുത്തു. RSS കാർ അടികൊണ്ടു. ജാതി ഹിന്ദുക്കൾ പ്രതിഷേധിച്ചില്ല.*
*സരസ്വതീദേവീ ഏതു പുസ്തകമാണെഴുതിയത്? സരസ്വതീദേവീക്ക് നാലു കൈകൾ എങ്ങനെയുണ്ടായി? അയ്യപ്പൻ പ്രകൃതിവിരുദ്ധമായാണ് ഉണ്ടായത്? പ്രതിഷേധിച്ച RSS കാർ അടികൊണ്ടു. ജയിലിൽപ്പോയി? ജാതി ഹിന്ദുക്കൾ പ്രതികരിച്ചില്ല, കൂടെ നിന്നില്ല.*
*പാലക്കാട് സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ നെറ്റിയിൽ തിലകം തൊട്ടാൽ T.C. കൊടുത്തുവിടുമെന്ന് പ്രിൻസിപ്പാൾ ഭീഷണിപ്പെടുത്തി. ദേവസ്വം ബോർഡ് ആസ്ഥാനത്തേ മതപാഠശാല പൊളിച്ച് അവിടെ മൽസ്യ മാംസാദികൾ വിൽക്കുന്ന ഹോട്ടൽ തുടങ്ങി. പ്രതിഷേധിച്ച RSS കാർ അടികൊണ്ടു. ജയിലിൽപ്പോയി. ജാതിഹിന്ദുക്കൾ പിന്തുണച്ചില്ല.*
*ക്ഷേത്രക്കുളങ്ങൾതോറും മനുഷ്യവിസർജ്ജനം വലിച്ചെറിഞ്ഞു. സപ്താഹം നടത്തി വയറു നിറച്ച് ആഹാരവും കഴിച്ച് ഏമ്പക്കം വിട്ട് മടങ്ങിയ ജാതി ഹിന്ദുക്കൾ പ്രതിഷേധിച്ചില്ല. അതിനും RSS കാരൻ അടികൊണ്ടു.*
*എന്തു പ്രശ്നമുണ്ടായാലും സമദൂരവും, ശരിദൂരവും പറഞ്ഞ് കാലാകാലം വോട്ടുകൾ മാറിമാറി കുത്തിയതും അതിനു നേതൃത്വം കൊടുക്കുകയും ചെയ്ത ജാതി സംഘടനകളാണ് ഇതിനെല്ലാം കാരണം. പൊതുവായ പ്രശ്നങ്ങളിൽ ഒന്നിച്ചു നിന്നിരുന്നുവെങ്കിൽ പലതും മുളയിലെ നുള്ളാമായിരുന്നു.*
*ഭൂരിഭാഗം ഭക്തജനങ്ങൾ കുത്തികൊടുത്തു കയറ്റിയ സർക്കാരും ക്ഷേത്രത്തിൽ കയറിയാൽ പിന്തിരിഞ്ഞു നിൽക്കുന്ന ദേവസ്വം മന്ത്രിയും ചേർന്നാണ് കോടതി വിധി സമ്പാദിച്ചത്. അതിൽ കേന്ദ്രസർക്കാരോ ബി.ജെ.പി.യോ കക്ഷിയല്ല. ഒാരോ പ്രശ്നത്തിലും ഇടപെട്ട് അടികൊണ്ട് ആരോഗ്യം നശിച്ച് ഒളിവിലും ജയിലിലുമായി കഴിഞ്ഞ പരിവാർ പ്രസ്ഥാനങ്ങളെ കുറ്റപ്പെടുത്താൻ ആർക്കും അവകാശമില്ല.*
*സ്ത്രീകൾക്ക് ഏതവസ്ഥയിലും ക്ഷേത്രത്തിൽ കയറാമെങ്കിൽ പള്ളികളിൽ പോകുന്നുതുപോലെ കുളിക്കാതെയും നനക്കാതെയും ആർക്കും കയറാം. പാദരക്ഷകൾ ധരിച്ചു തന്നെ കയറാം. ക്ഷേത്രത്തിൽ എവിടെയും മലമൂത്ര വിസർജ്ജനം നടത്താം. ശവവും അടക്കാം. ഇതെല്ലാം മനുഷ്യാവകാശങ്ങളാണല്ലോ?*
*മനുഷ്യൻെറ പാദസ്പർശമേൽക്കാത്ത വനഭൂമിയിൽ സ്ഥാപിച്ച കൂറ്റൻ കോൺക്രീറ്റു കുരിശ്ശുകൾ എടുത്തുകളഞ്ഞ ഉദ്യോഗസ്ഥരോട് "പതിനായിരക്കണക്കിന് വിശ്വാസികളുടെ" മതവികാരമാണ് വ്രണപ്പെട്ടത് എന്നു പറഞ്ഞ ഭരണസിരാ കേന്ദ്രത്തിലെ അന്ത്യക്രിസ്തുവിനെ ഒരു കാലത്തും മറക്കരുത്. നമുക്ക് അദ്ദേഹത്തേ വാഴ്ത്തിപ്പാടാം.🏀*
No comments:
Post a Comment