Saturday, 6 October 2018

വിദ്യാലയങ്ങളില്‍ ലഹരി പാഠം :

വിദ്യാലയങ്ങളില്‍ ലഹരി പാഠം : അതിര്‍ത്തി കടന്നെത്തുന്ന ലഹരിയില്‍ കൗമാരം മയങ്ങുന്നു

കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂരില്‍ അറസ്‌റ്റിലായ ലഹരി മരുന്ന്‌ ശൃംഖലയിയെ ഇടനില സംഘത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്‌.

മുംബൈയില്‍ നിന്ന്‌ കണ്ണൂരിലേക്ക്‌ ബ്രൗണ്‍ഷുഗറും കഞ്ചാവുമെത്തിച്ച്‌ മൊത്തക്കച്ചവടം നടത്തുന്ന സംഘമാണ്‌ പിടിയിലായത്‌.

വര്‍ഷങ്ങളായി ഇവരുടെ വില്‍പന വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു മാത്രമാണെന്നതാണ്‌ ഞെട്ടിപ്പിക്കുന്ന വസ്‌തുത.

മുംബൈയിലെ മസ്‌ജിദ്‌ ബന്തര്‍ എന്ന സ്‌ഥലത്തു നിന്നാണ്‌ ബ്രൗണ്‍ഷുഗര്‍ എത്തിക്കുന്നതെന്ന്‌ ഇവര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി,.

300 രൂപയ്‌ക്കാണ്‌ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ ഇവര്‍ ഒരു പാക്കറ്റ്‌ ബ്രൗണ്‍ഷഗര്‍ കണ്ണൂരില്‍ വിറ്റിരുന്നത്‌. ബാര്‍ നിരോധനത്തോടെ വിദ്യാര്‍ഥികളായ ആവശ്യക്കാര്‍കൂടിയെന്നാണ്‌ ഇവര്‍ അന്വേഷണ സംഘത്തോടു പറഞ്ഞത്‌. മുംബൈ മാര്‍ക്കറ്റില്‍ നിന്ന്‌ ഇവര്‍ക്ക്‌ 75 രൂപയ്‌ക്കാണ്‌ ഒരു പാക്കറ്റ്‌ ബ്രൗണ്‍ഷുഗര്‍ ലഭിക്കുന്നത്‌. അടുത്തിടെ ജില്ലയിലെ സ്‌കൂള്‍ പരിസരങങ്ങളില്‍ നിന്ന്‌ വ്യാപകമായി സിറിഞ്ചുകളും മയക്കുമരുന്ന്‌ കുപ്പികളും കണ്ടെത്തിക്കൊണ്ടേയിരുന്നു.

ചെറുകിട വില്‍പനയും വ്യാപകം
അയല്‍ സംസ്‌ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ നിന്നും നിര്‍ലോഭമായി അടുത്ത കാലത്ത്‌ മയക്കുമരുന്ന്‌ ഒഴുകിയെത്തുന്നുണ്ടെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറയുന്നു.

മൈസൂര്‍, ഗുണ്ടല്‍പേട്ട ബാംഗ്‌ളൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ്‌ കൂടുതലായും ജില്ലയിലേക്കു മയക്കുമരുന്ന്‌ എത്തുന്നത്‌. ഉന്നതരുടെ ഒത്താശയും ലോബിയെ പിന്തുണക്കുന്നുണ്ടെന്ന്‌ ആരോപണമുണ്ട്‌.

അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്നും പെത്തഡിന്‍, ഫോര്‍ട്ട്‌മിന്‍, റിഡിജെസിക്‌ എന്നിവയാണ്‌ കൂടുതലായി എത്തുന്ന മയക്കുമരുന്നുകള്‍.

മൈസൂരില്‍ 70 രൂപയില്‍ താഴെ മാത്രം വിലവരുന്ന ഇവയ്‌ക്ക് ജില്ലയിലെത്തുമ്പോള്‍ 150 രൂപവരെ വിലയാണ്‌. ചില മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ചും മയക്കുമരുന്നുകള്‍ വിതരണം ചെയ്ുന്നുയണ്ട്‌. ഡോക്‌ടര്‍മാരുടെ ചീട്ടില്ലാതെ ഇവ വില്‍ക്കാന്‍ പാടില്ലെങ്കിലും ചില പ്രത്യേക വ്യക്‌തികള്‍ക്ക്‌ ചീട്ടില്ലാതെ നല്‍കുന്നുണ്ട്‌.

ഈ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ശരീരം പ്രതികരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഫെനര്‍ഗാന്‍ ഇഞ്ചക്ഷനോ പ്രോമത്താഡിന്‍ അടങ്ങിയ മരുന്നും ഇഞ്ചക്ഷനിലൂടെ ഉപയോഗിക്കുകയാണ്‌ പതിവ്‌. നഗരങ്ങളിലെ ചെറുകിട ലോഡ്‌ജുകള്‍ കേന്ദ്രീകരിച്ചും ചില ചെറിയ പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചുമാണ്‌ മയക്കുമരുന്ന്‌ ലോബികള്‍ പ്രവര്‍ത്തിക്കുന്നത്‌.

പുതിയ ഭാരവാഹികളെ കണ്ടുപിടിക്കുന്നതിന്‌ ചിലര്‍ ഏജന്റായി പോലും പ്രവര്‍ത്തിക്കുന്നുവെന്നാണ്‌ അറിയുന്നത്‌.
ചുമമരുന്നിന്റെ ലഹരി
ചുമയ്‌ക്കുള്ള കോറക്‌സ് എന്ന മരുന്നിന്റെ അടിമകളായി മാറിയിട്ടുണ്ട്‌ വിദ്യാര്‍ഥികള്‍.

ചെലവ്‌ കുറഞ്ഞ ലഹരിയായി ശരീരത്തിലെ സര്‍വ നാഡി ഞരമ്പുകളിലും പടര്‍ന്നുകയറുന്ന ഈ മരുന്ന്‌ വിദ്യാലയങ്ങള്‍ക്കു സമീപത്തുള്ള മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന്‌ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ട്‌. ഡോക്‌ടറുടെ കുറിപ്പില്ലാതെ മരുന്നുകള്‍ കൊടുക്കരുതെന്ന്‌ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പ്രാവര്‍ത്തികമാകുന്നില്ല.
ജില്ലയിലെ മയക്കുമരുന്ന്‌ ഉപഭോക്‌താക്കളില്‍ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുവെന്ന ഞെട്ടിക്കുന്ന സത്യം പൊലീസ്‌ ഉദാ്യേഗസ്‌ഥര്‍ വെളിപ്പെടുത്തുന്നുണ്ട്‌് .

കഴിഞ്ഞ ദിവസം പിടിയിലായ സംഘത്തില്‍ നിന്നും ഇതു സംബന്ധിച്ച്‌ വ്യക്‌തമായ സൂചനകള്‍ കിട്ടിയിട്ടുണ്ട്‌. ബ്രൗണ്‍ഷുഗറിനോടാണ്‌ പെണ്‍കുട്ടികള്‍ക്ക്‌ ആഭിമുഖ്യം.

കഞ്ചാവിനെയും മദ്യത്തെയും അപേക്ഷിച്ച്‌ ഇത്‌ ഉപയോഗിക്കാന്‍ സൗകര്യപ്രദമാണെന്നാണ്‌ വിദ്യാഥിനികള്‍ പറയുന്നതത്രേ. ഉപഭോക്‌താക്കള്‍ക്ക്‌ പുറമെ വാഹകരായും വിദ്യാര്‍ഥികളെ തന്നെയാണ്‌ മയക്കുമരുന്ന്‌ മാഫിയ ഉപയോഗിക്കുന്നത്‌.
പാന്‍മസാലകള്‍ സുലഭം
നിയമം മൂലം നിരോധിച്ചുവെങ്കിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ പാന്‍മസാല സുലഭമാണ്‌. കൊച്ചുകുട്ടികള്‍ക്ക്‌ മയക്കുമരുന്നിന്റെ വലിയ ലോകത്തിലേക്കുള്ള വഴിയാണ്‌ പാന്‍മസാലകള്‍.

കടകള്‍ക്കു പകരം ആവശ്യക്കാര്‍ക്ക്‌ നേരിട്ട്‌ എത്തിച്ചുകൊടുക്കുന്ന രീതിയാണ്‌ തുടരുന്നത്‌. പാന്‍പരാഗ്‌, ഹാന്‍സ്‌, ചൈനി ഖൈനി, കൂള്‍ ലിപ്പ്‌ എന്നിവയാണ്‌ വ്യാപകമായി വില്‍ക്കുന്നത്‌.

പാന്‍ മസാലകള്‍ക്ക്‌ നിരോധനം വന്നതോടെ ഇവയുടെ വിലയും കൂട്ടി.

നിന്നാണ്‌
ജില്ലകളിലേക്ക്‌ വ്യാപകമായി പാന്‍മസാലകള്‍ എത്തിക്കുന്നത്‌.

രണ്ട്‌ മുതല്‍ നാലു രൂപ വരെയാണ്‌ പ്രിന്റ്‌ വില. എന്നാല്‍ ഇത്‌ വില്‍ക്കുന്നത്‌ 20 മുതല്‍ 25 രൂപ വരെയ്‌ക്കാണ്‌.

No comments:

Post a Comment