ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റാഫേല്‍ ഡീലില്‍ അഴിമതി നടത്താന്‍ പറ്റില്ല. അതെന്താച്ചാല്‍ ഇത് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ഡീല്‍ ആണ്..
അല്ലാതെ ഇന്ത്യയും ഡസാള്‍ട്ടും തമ്മില്‍ അല്ല..
ഇപ്പൊ മോദി അഴിമതി നടത്തി എന്നായാല്‍, ഫ്രഞ്ച് പ്രസിഡണ്ടും അഴിമതി നടത്തി എന്നാവും..
രണ്ടു പേര്‍ തമ്മില്‍ ഉള്ള ഡീലില്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് അഴിമതി പറ്റില്ലല്ലോ. അപ്പൊ ഇന്ത്യയുടെ ഭാഗത്ത് അഴിമതി ഉണ്ടായാല്‍ അതിലെ പങ്കാളി ഫ്രാന്‍സ് ആവും.
എന്നിട്ടു ഫ്രഞ്ച് പ്രസിഡണ്ട് അഴിമതി നടത്തി എന്നെന്താ കോണ്‍ഗ്രസ് പറയാത്തെ..?
പിന്നെ ഇങ്ങനത്തെ ഡീലില്‍ ഒക്കെ ഉള്ള അഴിമതി എന്ന് പറഞ്ഞാല്‍ കമ്മിഷന്‍ ആണ്.
ഇവിടെ ആര്‍ക്കു കമ്മിഷന്‍ കൊടുക്കും..?
മോദിക്കു ഫ്രഞ്ച് സര്‍ക്കാരോ..?
നേരിട്ട് കമ്പനികളും ആയുള്ള ഡീല്‍ ആണേല്‍ ആണ് അഴിമതി ഉണ്ടാവാ. ഉദാഹരണത്തിന് ലാവ്‌ലിന്‍, ബോഫേഴ്സ്, ആഗസ്റ്റ വെസ്റ്റലാന്റ് ഒക്കെ..
ഇനിയിപ്പൊ കരാറില്‍ ഉള്‍പ്പെടുത്താന്‍ മോദി റിലയന്‍സിന്റെ അടുത്തുന്നു കാശ് വാങ്ങി എന്നെന്നെ കരുതുക.
എന്ത് ഉറപ്പിൽ ആണ് മോദി കാശ് വാങ്ങുക...?
ഏച്ച് എ എലിനെ പോലെ റിലയൻസും ആയി കാരാറിൽ അവർക്കു താത്പര്യം ഇല്ലാതെ വന്നാൽ..?
അങ്ങനെയായാൽ റിലയന്‍സിനെ ഡസാള്‍ട്ട് എടുത്തില്ലേല്‍ മോദി എന്ത് ചെയ്യും..?
അല്ല, ഒരു കാര്യത്തിന് കാശ് വാങ്ങുമ്പോ എന്തേലും ഉറപ്പു വേണല്ലോ.
അപ്പൊ ഫ്രാന്‍സിനെ കൊണ്ട് അവരെ എടുപ്പിക്കാൻ പറയാൻ പറയോ...?
അതിനു വേണ്ടി ഫ്രഞ്ച് പ്രസിഡണ്ടിനും കമ്മിഷന് കൊടുക്കുമോ..?
അതോ റിലയന്‍സിന്റെ അടുത്തുന്നു വാങ്ങിയ കമ്മിഷനില്‍ കുറച്ചു ഡസാള്‍ട്ടിനു കൊടുക്കുമോ..?
റിലയന്‍സിനെ അവരുടെ നിര്‍മ്മാണ പാര്‍ട്ട്ണര്‍ ആക്കാന്‍..
അതല്ലേ പിന്നെ വഴി ഒള്ളൂ..
എന്തേലും ആരോപിക്കുമ്പോ ലോജിക്ക് ഉള്ള വല്ല കാര്യവും ആയിക്കൂടെ മോദി വിരുദ്ധരെ..
Tuesday, 2 October 2018
റാഫേല്‍ രത്നച്ചുരുക്കം..
Subscribe to:
Post Comments (Atom)
No comments:
Post a Comment