CPlM ഗൃഹ സംപർക്കങ്ങൾ നടത്തി ഈ വാദമുഖങ്ങൾ വിശദീകരിക്കും എന്നാണ് പറയുന്നത് .അങ്ങനെ എങ്കിൽ വിശ്വാസി സമൂഹം ഈ ചോദ്യങ്ങൾ കരുതി വെക്കുക . കാരണം നാളെ വീട്ടിൽ കയറി വരുമ്പോൾ കസേരയിട്ടിരുത്തി ഈ ചോദ്യങ്ങൾ നിർഭയം ചോദിക്കുക . അവക്കുള്ള ഉത്തരം തന്നിട്ടാവാം ബാക്കി ചർച്ച എന്ന് പറയുക ..
1 . സർക്കാർ സ്ത്രീ പ്രവേശനം വേണമെന്ന് അഫിഡവിറ്റ് നൽകിയിട്ടില്ല .
അതൊന്നു പരിശോധിക്കാം ...
a. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആദ്യം ചെയ്തത് ശബരിമല' അയ്യപ്പ ' ക്ഷേത്രം എന്ന പേര് മാറ്റി ശബരിമല 'ശ്രീ ധർമ്മ ശാസ്താ ' ക്ഷേത്രം എന്നാക്കുകയായിരുന്നു ഇതെന്തിന് വേണ്ടിയായിരുന്നു ....?
b.UDF കൊടുത്ത അഫിഡവിറ്റിൽ യുവതീ പ്രവേശനം വേണമെന്ന് പറഞ്ഞിരുന്നോ ..?
ഇല്ല എങ്കിൽ എന്തിന് വേണ്ടിയാണ് പുതിയ അഫിഡവിറ്റ് കൊടുത്തത് ...?
c. സർക്കാർ അഫിഡവിറ്റ് തെയ്യാറാക്കുമ്പോൾ ഹൈന്ദവ പണ്ഡിതരുടെയും തന്ത്രി കുടുംബത്തിന്റെയും അഭിപ്രായം എന്ത് കൊണ്ട് ചോദിച്ചില്ല ..?
d.സർക്കാർ സ്ത്രീ പ്രവേശനത്തിന് എതിരല്ല എന്നും പക്ഷെ നിയമം കൊണ്ടുവരുമ്പോൾ ഹൈന്ദവ പണ്ഡിതരെ കേൾക്കണമെന്നും പറഞ്ഞ് കൊടുത്ത അഫിഡവിറ്റ് യുവതീ പ്രവേശനത്തെ പരോക്ഷമായി സപ്പോർട്ട് ചെയ്യുന്നതല്ലേ ...?
e. കോടതിയിൽ വാദ സമയത്ത് സർക്കാർ എന്ത് കൊണ്ട് തങ്ങളുടെ അഫിഡവിറ്റിലെ ഹിന്ദു മത പണ്ഡിതന്മാരുമായി ചർച്ച ചെയ്യണം എന്ന് വാദിച്ചില്ല ...?
f. വിധി പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ അഫിഡവിറ്റിൽ കൊടുത്ത ചർച്ചയുണ്ടാവാത്തതിനാൽ റിവ്യൂ ഹർജി നൽകാത്തത് എന്ത് കൊണ്ട് ?
2. സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നത് സർക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ് .
a . ഇതിനു മുമ്പ് വന്ന എല്ലാ സുപ്രീം കോടതി വിധികളും സർക്കാർ നടപ്പിലാക്കിയോ ..?
ഇനി ഇത് മാത്രമാണോ നടപ്പിലാക്കാനുള്ളത് ...?
b. പാതയോരത്തേ മദ്യഷാപ്പുകളുടെ നിരോധനം മുതൽ തീയേറ്ററുകളിലെ ദേശീയഗാനം ,കരുണ കണ്ണൂർ കോളേജ് ,സെൻകുമാർ ,നേഴ്സ്മാരുടെ അടിസ്ഥാന ശംബളം , പിറവം പള്ളി വരെ സുപ്രീം കോടതി വിധി ആയിരുന്നില്ലേ . അവയിൽ ഒന്നുമില്ലാത്ത ഒരു ഭരണഘടനാ ബാധ്യത ഇവിടെ എന്താണ് ...?
c.ജെല്ലികെട്ടിനെതിരെ വിധി വന്നപ്പോൾ തമിഴ്നാട് സർക്കാരിന് ഈ ബാധ്യത ഉണ്ടായിരുന്നില്ലേ . അതിന് വിപരീതമായ നിലപാട് എടുത്ത ആ സർക്കാരിനെ ആരും പിരിച്ച് വിട്ടിട്ടില്ലല്ലോ . സമാന സാഹചര്യമല്ലേ ഇവിടെയും ..?
d. തീർത്ഥാടനം എന്ന സബ്ജറ്റ് സ്റ്റേറ്റിന്റെ പൂർണ ഉത്തരവാദിത്തമല്ലേ . ഭരണഘടന ലാടുള്ള പ്രതിപത്തതപോലെ വിശ്വാസികളോടും തിരഞ്ഞെടുത്ത സർക്കാരിന് പ്രതിപത്തത ഇല്ലേ ...?
e.ദേവസ്വം ബോർഡ് ന് റിവ്യൂ ഹർജി നെൽകുകയോ നെൽകാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്രം നൽകാഞ്ഞത് എന്തു കൊണ്ട് ....?
f. ദേവസ്വം ബോർഡ് സംരക്ഷിക്കേണ്ടത് സർക്കാരിന്റെ താത്പര്യമാണോ ..? വിശ്വാസികളുടെ താത്പര്യമാണോ ...?
3. നവോത്ഥാനം , ഹിന്ദു മതത്തിലെ മാറ്റങ്ങൾ ..
a.ഹിന്ദു മതത്തിലെ നവോത്ഥാനത്തിന് ചുക്കാൻ പിടിച്ചിരുന്നത് ആരെല്ലാമാണ് ..?
അവർ വിശ്വാസികളായിന്നോ ...?
അവിശ്വാസികളായിരുന്നോ ..?
അവർ ഹിന്ദു മതഗ്രന്ഥങ്ങൾ പഠിച്ചിരുന്നോ ...?
എന്നാൽ ഇപ്പോൾ ഈ മാറ്റത്തിന് ചുക്കാൻ പിടിക്കുന്ന താരാണ് ... ?
ഇവർ വിശ്വാസികളാണോ ...?
അതോ അവിശ്വാസികളാണോ ..?
ഇവർ ഹിന്ദു മതഗ്രന്ഥങ്ങൾ പഠിച്ചിട്ടുണ്ടോ ..?
b. (ദൈവങ്ങളിൽ മാറ്റം വന്നു എന്ന് പറയുന്നു . ആദ്യം ആരാധിച്ചിരുന്ന ഇന്ദ്രനെയും ചന്ദ്രനെയും ഒന്നും ഇന്നാരാ ധിക്കുന്നില്ല എന്ന് പറയുന്നു - ഇതുമായി ബന്ധപ്പെട്ട് )
ഹിന്ദു മതത്തിലെ മോക്ഷപാതകൾ ഏതെല്ലാമെന്നറിയുമോ ...?
എന്താണ് വൈദിക ധർമ്മം , എന്താണ് താന്ത്രിക ധർമ്മം..?
ഇവ എങ്ങിനെ വ്യത്യാസപെട്ടിരിക്കുന്നു ..?
വൈദിക ദേവന്മാർ ആരെല്ലാമാണ് ...?
താന്ത്രിക പദ്ധതിയിലെ ദേവതാ സങ്കൽപ്പം എന്തെല്ലാമാണ് ..?
എത്ര ഇന്ദ്രന്റെയും ചന്ദ്രന്റെയും ക്ഷേത്രങ്ങൾ കേരളത്തിലുണ്ട് ..?
ആദ്യകാലങ്ങളിലുണ്ടായിരുന്നോ..?
പിന്നീട് വിഷ്ണുവും ശിവനുമെല്ലാമായി മാറിയതാണോ ..?
എന്താണ് വേദം ..?
എന്താണ് മന്ത്രം ...?
5.ഹിന്ദു നവോത്ഥാനവും CPIM ഉം
a .ഹിന്ദു മതത്തിൽ CPIM കൊണ്ടുവന്ന നവോത്ഥാനം എന്തെല്ലാം ...?
b. മാറ് മറക്കൽ സമരം മുതൽ ഗുരുവായൂർ സത്യാഗൃഹം വരെയുള്ളതിൽ CPIM ന്റെ പങ്കെന്ത് ..?
c. ഗുരുവായൂർ സത്യാഗൃഹം നടത്തുമ്പോൾ A.k. ഗോപാലൻ കോൺഗ്രസ്സ്കാരൻ അല്ലായിരുന്നോ ..?
d. യദുകൃഷ്ണൻ ആണോ കേരളത്തിലേ ആദ്യ അബ്രാഹ്മണ പൂജാരി ...?
e. പിന്നെ ദളിതന്റെ പൂജാരിയാക്കിയത് ഞങ്ങളാണ് എന്ന് പറയുന്നത് എട്ടുകാലി മമ്മൂഞ്ഞ് പറയുന്നത് പോലെ അല്ലേ ..?
f. ദളിതരെ പൂജപഠിപ്പിക്കാൻ സർക്കാരോ, ദേവസ്വം ബോർഡോ, CPlM ഓ സ്ഥാപനം തുടങ്ങിയിട്ടുണ്ട....?
g. Rss ഉം ഹിന്ദു ജാതി സംഘടനകളും ദളിതരെ പൂജപഠിപ്പിക്കുന്നില്ലേ..? അതിന് വേണ്ട സ്ഥാപനങ്ങൾ നടത്തു ന്നില്ലേ ...?
h. ആദ്യമായി അബ്രാഹ്മണർക്കും ക്ഷേത്ര പൂജാരികളാകാം എന്ന വിധി വന്നത് രാകേഷ് തന്ത്രികളുടെ കേസിലല്ലേ ...? ആ വിധി സംമ്പാദിച്ച അദ്ദേഹമല്ലേ ആദ്യ അബ്രാഹ്മണ ശാന്തിക്കാരൻ ...?
i. ഈ വിധി കോടതി വിധിച്ചത് പാലിയം വിളംബരം അടിസ്ഥാനമാക്കിയല്ലേ ....?
j. എന്താണ് പാലിയം വിളമ്പരം ..?
i. ഇതിന് നേതൃത്ത്വം കൊടുത്ത P മാധവൻ എന്ന മാധവ്ജി ആരാണ് ..?
6. മാറ്റം .. പ്രകൃതി നിയമം ..
a .മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാന്നെന്നു പറയുന്ന പ്രത്യയശാസ്ത്രത്തിൽ അടിയിൽ പറയുന്ന ' ഒരു മാറ്റം സാധ്യമാകണമെങ്കിൽ സമൂഹം അതിന് പാകപെടണം ' എന്നുള്ളതിനെ പറ്റിയുള്ള അഭിപ്രായമെന്ത് ..?
b. സമൂഹത്തിന് വേണ്ടാത്ത മാറ്റങ്ങൾ നടപ്പാക്കുന്നതിലൂടെ സംഭവിക്കുന്നത് ഭരണകൂട ഭീകരതയല്ലേ ...?
C. മാറ്റം സമൂഹത്തിൽ നിന്നല്ലേ വരേണ്ടത് ..
അതിന് വേണ്ടി കാത്തിരിക്കുകയല്ലേ ഒരു പരിഷ്കൃത സമൂഹം ചെയ്യേണ്ടത് ..?
d. മാറ്റം വെറും മാറ്റത്തിന് വേണ്ടി മാത്രമാണോ ..?
7. അയ്യപ്പൻ .. ശബരിമല ..
a. അയ്യപ്പൻ നിത്യബ്രഹ്മചാരിയല്ലേ ...?
b. ലൗകീക ജീവിതം മടുത്ത അദ്ദേഹം നിത്യബ്രഹ്മചര്യം അനുഷ്ഠിക്കാൻ തിരഞ്ഞെടുത്ത സ്ഥലമല്ലേ ശബരിമല ..?
c. അവിടെ ഉണ്ടായിരുന്ന ശാസ്താ ചൈതന്യത്തിലേക്ക് അയ്യപ്പൻ വിലയം ചെയ്തതല്ലേ ...?
d.അയ്യപ്പൻ നിത്യബ്രഹ്മചാരി ആയതിനാലല്ലേ ശമ്പരി മലക്ക് പോകുന്ന ഭക്തരും വ്രതം എടുക്കേണ്ടി വരുന്നത് ...? എന്തെന്നാൽ ശിവം ഭൂത്വാ ശിവം യജേത് (ശിവനായാട്ടാണ് ശിവനെ പൂജിക്കേണ്ടത് ) എന്നല്ലേ തന്ത്രമതം
e. മറ്റ് ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ സങ്കൽപ്പം നിത്യപ്രഹ്മചാരിയായ അയ്യപ്പൻ ആണോ ..?
f. എന്താണ് ധർമ്മശാസ്താ സങ്കൽപ്പം ..?
g. എന്താണ് അയ്യപ്പസങ്കൽപ്പം..?
h. എന്താണ് ശബരിമലയിലെ സങ്കൽപ്പം ...?
ഇതു പോലെ ഓരോ നിലപാടുകളെയും ഇഴകീറി പരിശോധിച്ചാൽ ഒരു പാട് ചോദ്യങ്ങൾക്ക് ഗൃഹസംപർക്കത്തിൽ വിശ്വാസികൾക്ക് വിശദീകരണങ്ങൾ തരേണ്ടിയിരിക്കുന്നു . അതിനാൽ ഇവയെല്ലാം വിശദീകരിച്ച് ഞങ്ങളുടെ സംശയങ്ങൾ ദുരീകരിച്ചിട്ടാവാം നമുക്ക് അടുത്ത പടി .
#SAVE_SABARIMALA
#അരീക്കര_ശ്രീശൻ_നമ്പൂതിരി
സാമിയേ ശരണമയ്യപ്പാ
Share ചെയ്യൂ
No comments:
Post a Comment