മായുന്നു, വയൽക്കാഴ്ചകൾ
വാഴക്കൃഷിക്ക് വഴിമാറുന്ന വയലുകള്‍
കർഷകഗ്രാമമായ ചിറക്കരയ്ക്ക് ഒരുകാലത്ത് പറയാനുണ്ടായിരുന്നത് സമ്പന്നമായ നെൽക്കൃഷിയുടെ പാരമ്പര്യമായിരുന്നു.
പ്രതികൂല സാഹചര്യങ്ങളോടുമെല്ലാം പൊരുതി ഇവർ കാലങ്ങളോളം കൊയ്തുമെതിച്ചു.
ചിറക്കരയുടെ നെല്ലറകൾ ക്ഷാമകാലത്തും സമൃദ്ധമായിരുന്നു.
തട്ടുതട്ടായുള്ള കൃഷിയിടത്തിൽ പച്ചപ്പണിഞ്ഞ് നിൽക്കുന്ന നെല്പാടങ്ങൾ കുളിരുള്ള കാഴ്ചയുമായിരുന്നു.
പരമ്പരാഗത നെല്ലിനങ്ങളും ഇവിടെ മുടങ്ങാതെ കൃഷിചെയ്തുപോന്നിരുന്നു. പ്രധാന സുഗന്ധനെല്ലിനങ്ങളായ ഗന്ധകശാലയും തിരുനെല്ലിയിലെ വയലിൽ നിരന്ന് കതിരിട്ടിരുന്നു.
ഇതെല്ലാം ഇന്ന് ഈ നാടിനു നിറമുള്ള ഒാർമയായി മാറുകയാണ്. ഒാരോ വർഷം പിന്നിടുമ്പോഴും നെൽകൃഷി ഇവിടെനിന്ന് മാഞ്ഞുപോവുകയാണ്. ഉത്പാദനച്ചെലവ് ഏറിയതിനുപുറമേ
പ്രതിരോധവും ഇവിടത്തെ കർഷകർക്ക് വെല്ലുവിളിയായി.
നെൽക്കൃഷി ഇന്ന് മൂന്നിലൊന്നായി ചുരുങ്ങി. ഇനി പരീക്ഷണങ്ങൾക്കില്ലെന്നാണ് കർഷകരും പറയുന്നത്. കഠിനാധ്വാനംചെയ്താൽ മണ്ണിൽ പൊന്നുവിളയും. പറഞ്ഞിട്ടെന്താ അതിനുവേണ്ടി പൊരുതാൻ ഇനി ഊർജമില്ലെന്നാണ് ഇവിടത്തെ പരമ്പരാഗത കർഷകർ പറയുന്നത്.
നെല്ലിന്റെ നാട്
കാലിന്റെ പെരുവിരൽ ആഞ്ഞമർത്തിയാൽ ഏതുവേനലിലും വെള്ളം പൊടിയുന്ന കൃഷിയിടങ്ങളായിരുന്നു
പതിയെ വരൾച്ച ഈ നാടിനെയും വിഴുങ്ങി. വേനലിൽ കുടിക്കാൻപോലും വെള്ളമില്ലെന്നതാണ് കുറച്ചുകാലമായി ഈ നാടിന്റെ സങ്കടം.
പ്രളയാനന്തരം വരണ്ടനിലയിലായി. തീരത്തുള്ള ഒട്ടേറെ കൃഷിയിടങ്ങൾ ഇപ്പോൾ തരിശായി കിടക്കുകയാണ്.
നെല്ലിനുപകരം വാഴയും മറ്റും കൃഷിയിറക്കിയവരും ഇത്തവണ കുടുങ്ങിയിരിക്കയാണ്. വെള്ളത്തിൽ മുങ്ങിയതിനാൽ വാഴക്കൃഷിക്കും ബുദ്ധിമുട്ടായി. കൊയ്ത്തും മെതിയുമായി കഴിഞ്ഞ കർഷകരെല്ലാം ഇപ്പോൾ ചെലവിനുള്ള അരി വിപണിയിൽനിന്ന് വാങ്ങുകയാണ്.
കഴിഞ്ഞവർഷം 53 ഏക്കർ നെൽക്കൃഷിയാണ്
ഒരു വർഷത്തെ സമ്പാദ്യവും പ്രതീക്ഷയുമെല്ലാം ഒരു രാത്രികൊണ്ട് തീരും.
ഈ നഷ്ടമെല്ലാം ഇന്നും ഇന്നലെയുമല്ല, കാലങ്ങളായിട്ടുള്ളതാണ് പരമ്പരാഗത നെൽകർഷകനായ കേശവൻചെട്ടി പറയുന്നു.
പുതുവഴികൾതേടി യുവാക്കൾ
കൃഷിയെമാത്രം ഉപജീവനമാക്കിയ പലരും ഇപ്പോൾ മറ്റുവഴികൾ തേടിയിറങ്ങുന്നു. കാപ്പിയും കുരുമുളകും നെല്ലുമെല്ലാം കൃഷിചെയ്ത് ജീവിച്ചവർക്ക് ഇനി ജീവിതം ദുസ്സഹമാണ്. അന്നന്നുള്ള വരുമാനത്തിനായി മറ്റെന്തെങ്കിലും വഴിതേടണം. മുതിർന്ന തലമുറകളാരും യുവാക്കളടക്കമുള്ള പുതുതലമുറകളെ കൃഷിയിൽ നിൽക്കാൻ പ്രേരിപ്പിക്കുന്നില്ല. കൃഷിഭൂമിയുണ്ടായിട്ടും മറ്റ് തൊഴിൽതേടി മിക്കവരും ഗ്രാമങ്ങൾക്ക് പുറത്താണ്. തൊഴിൽ ഇല്ലാതായതോടെ കർഷകത്തൊഴിലാളികളും ഇവിടെനിന്ന് ജീവിക്കാനുള്ള വരുമാനംതേടി
പോവുകയാണ്.
നിരവധിപേർ ഇങ്ങനെ നിത്യജീവിതത്തിനുള്ള വരുമാനം കണ്ടെത്തുന്നു.
വാഴുന്നു വാഴകൃഷി
നെൽക്കൃഷി വർഷംതോറും ചുരുങ്ങിവരികയാണ്. ഉത്പാദനച്ചെലവ് കർഷകർക്ക് താങ്ങാനാവുന്നതിനും അപ്പുറമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾമൂലം യന്ത്രവത്കരണവും ഇവിടെ അസാധ്യമാണ്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ വയൽ തരിശിടുന്നതാണ് ലാഭമെന്ന് കർഷകർ തീരുമാനിക്കുന്നു -
പരമ്പരാഗത നെൽക്കർഷകനും ജൈവകർഷകനുമായ പറയുന്നു.
വർഷത്തിൽ രണ്ടുതവണ നെൽക്കൃഷിയിറക്കിയിരുന്ന വയലുകൾപോലും പിടിച്ചുനിൽക്കാൻ കഴിയാതെ വാഴക്കർഷകർക്ക് പാട്ടത്തിന് കൊടുക്കുകയാണ് പല കർഷകരും.
ഇതോടെ വയലുകൾ വൻതോതിൽ വിഷലിപ്തമാവുകയാണ്.
കുറച്ചുവർഷംമുമ്പ് 26 ചാക്കോളം വിളവെടുത്ത തോട്ടത്തിൽനിന്ന് ഇപ്പോൾ പോലും കിട്ടാനില്ല.
കുരുമുളകിന്റെയും അവസ്ഥ ഇതു തന്നെയാണ്.
No comments:
Post a Comment