ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് സ്ത്രീശക്തി കൊടുങ്കാറ്റാകുന്നു, പ്രക്ഷോഭം നാടെങ്ങും ശക്തിപ്പെടുകയാണ്. പ്രതിഷേധം പ്രളയംപോലെയായി. നാടിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രക്ഷോഭങ്ങള്‍.
നയിക്കുന്നത് സ്ത്രീകളാണ്. വൻ സ്ത്രീ പങ്കാളിത്തം സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന്റെ അളവുകോലായി മാറുന്നു.
പ്രതിഷേധ നാമ ജപ യാത്ര ജനവികാരം വെളിപ്പെടുത്തുന്നതായി.
അമ്മമാരും യുവതികളും അടങ്ങിയ ജനക്കൂട്ടം ശരണ മന്ത്രം മുഴക്കിയും വിശ്വാസ സംരക്ഷണ പ്രഖ്യാപനം നടത്തിയും മുന്നേറി ചാത്തന്നൂർ
സുപ്രീം കോടതിയിലെ കേസ് ശരിയായി നടത്താതെ കേസ് തോറ്റതിലും കോടതിവിധിയുടെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ ശബരിമലക്കെതിരേ ഗൂഢനീക്കം നടത്തുന്നതിലും പ്രതിഷേധിച്ചാണ്
കോടതിവിധിക്കിടയാക്കിയ സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അനാസ്ഥയ്ക്കും കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ധൃതിക്കും എതിരെ
കൊട്ടിയം : തുലവിള ഭഗവതീക്ഷേത്രത്തിൽ നവരാത്രി ഉത്സവം 10 മുതൽ 19 വരെ നടക്കും. 10-ന് രാവിലെ 6.30-ന് കാപ്പുകെട്ട് ചടങ്ങോടെ നവരാത്രിവ്രതം ആരംഭിക്കും. വൈകീട്ട് അഞ്ചിന് നവരാത്രി ഉത്സവ ആഘോഷപരിപാടികളുടെ ഉദ്ഘാടനം മുൻ ഓംബുഡ്സ്മാൻ ഡോ. ബി.സി.മേനോൻ നിർവഹിക്കും.
13-ന് വൈകീട്ട് അഞ്ചിന് അധ്യാത്മികപ്രഭാഷണം, 16-ന് വൈകീട്ട് അഞ്ചിന് പൂജവെപ്പ്, ആറിന് വിദ്യാപൂജ, സരസ്വതിമന്ത്രാർച്ചന. 17-ന് രാവിലെ ഏഴിന് സരസ്വതിപൂജ, വൈകീട്ട് 5.30-ന് കുമാരിപൂജ, 6.45-ന് ദീപാരാധന, ചെണ്ടമേളം. 18-ന് വൈകീട്ട് 5.45-ന് മഹാനവമി ലക്ഷ്മിപൂജ, ആറിന് സഹസ്രദീപക്കാഴ്ച. 19-ന് 7.30-ന് പൂജയെടുപ്പ്, എട്ടിന് വിദ്യാരംഭം. ഡോ. അരുൾ ആർ.ബി.കൃഷ്ണ, പ്രയാർ ഗോപാലകൃഷ്ണൻ, ഡോ. ബി.സി.മേനോൻ എന്നിവർ വിദ്യാരംഭച്ചടങ്ങുകൾക്ക് നേതൃത്വം നൽകും.
ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി ഉത്സവവും ഇന്ന് തുടങ്ങും
പരവൂർ : പാരിപ്പള്ളിയെ യജ്ഞശാലയാക്കി ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന യജ്ഞത്തിന് തുടക്കമായി. ശബരിമല തന്ത്രി കുടുംബത്തിലെ രാഹുൽഈശ്വർ ആണ് ഭദ്രദീപപ്രതിഷ്ഠ നടത്തി.
ദേവീഭാഗവത മാഹാത്മ്യപ്രഭാഷണം നടത്തും
കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിലെ
ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി ഉത്സവവും ഭാഗവതസപ്താഹ യജ്ഞവും ഇന്ന് തുടങ്ങും
നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഉള്ള നവാഹം ഇന്ന് തുടങ്ങി 18ന് അവസാനിക്കും.
നവാഹയജ്ഞം ഒമ്പതിന് 6.30-ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. തന്ത്രി വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിരി ഭദ്രദീപപ്രതിഷ്ഠ നിർവഹിക്കും. ചേർത്തല ശ്രീവത്സൻ നമ്പൂതിരി ദേവീഭാഗവത മാഹാത്മ്യപ്രഭാഷണം നടത്തും.
ദിനവും ഉള്ള ക്ഷേത്രം ആചാരങ്ങൾക്ക് പുറമെ യഞാ വേധിയിൽ രാവിലെ ഗണപതിഹോമം,
മാടൻനട കൊല്ലൂർവിള ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി ഉത്സവവും ഒമ്പതുമുതൽ 19 വരെ നടക്കും.
നവാഹയജ്ഞം ഒമ്പതിന് 6.30-ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. തന്ത്രി വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിരി ഭദ്രദീപപ്രതിഷ്ഠ നിർവഹിക്കും.
ചേർത്തല ശ്രീവത്സൻ നമ്പൂതിരി ദേവീഭാഗവത മാഹാത്മ്യപ്രഭാഷണം നടത്തും.
ദിവസവും വൈകീട്ട് ഏഴിന് ക്ഷേത്രകലകളുടെ ആവിഷ്കാരവും വിജയദശമി ദിനമായ 19-ന് രാവിലെ എട്ടുമുതൽ സമൂഹ സംഗീതാർച്ചനയും ഉണ്ടായിരിക്കും. 12-ന് സർവൈശ്വര്യപൂജ, 13-ന് നവഗ്രഹശാന്തിഹോമവും ശനീശ്വരപൂജയും, 14-ന് സമൂഹ വിദ്യാരാജഗോപാല മന്ത്രാർച്ചന, 15-ന് മഹാമൃത്യുഞ്ജയമന്ത്രാർച്ചന, 16-ന് നവാക്ഷരീഹോമം, 17-ന് കുമാരിപൂജ, 18-ന് ലക്ഷ്മീകടാക്ഷപൂജ എന്നിവ ഉണ്ടായിരിക്കും
ആയൂർ റൂട്ടിൽ സ്വകാര്യ ബസ് നിരത്തൊഴിയുന്നു
Published:9 Oct 2018, 04:00 am
കൊട്ടിയം : കൊട്ടിയം-ആയൂർ റൂട്ടിൽ സ്വകാര്യ ബസുകൾ കൂട്ടത്തോടെ നിരത്തുവിട്ടുതുടങ്ങി. പതിനാറ് സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ നാമമാത്രമായ സ്വകാര്യ ബസുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഇതിൽ ഏതാനും ബസുകൾ അടുത്ത ദിവസങ്ങളിൽ സർവീസ് അവസാനിപ്പിക്കുമെന്നാണ് ബസുടമകൾ പറയുന്നത്.
സ്വകാര്യ ബസുകൾ കൂട്ടത്തോടെ നിരത്തിൽനിന്ന് ഒഴിവായതിനെ തുടർന്ന് വലയുന്നത് വിദ്യാർഥികളാണ്. ഓയൂർ-ആയൂർ-റൂട്ടിൽനിന്ന് അഞ്ചലിലെ കോളേജിൽ പഠിക്കാൻ പോകുന്ന വിദ്യാർഥികൾ കൂടുതൽ തുക നൽകി കെ.എസ്.ആർ.ടി.സി. ബസുകളിൽ പോകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി. വിദ്യാർഥികൾക്ക് കൺസെഷൻ കാർഡും നൽകിയിട്ടില്ല. സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് ആരംഭിച്ചതോടെയാണ് ഇവിടെ സർവീസ് നടത്തിയിരുന്ന പല സ്വകാര്യ ബസുകളും സർവീസ് നിർത്തിയത്.
കെ.എസ്.ആർ.ടി.സി.യിൽ എട്ടുമണിക്കൂർ ഡ്യൂട്ടിയാക്കിയതോടെയാണ് നിലവിൽ ഇവിടെ സർവീസ് നടത്തിവരുന്ന സ്വകാര്യ ബസുകളും ഓട്ടം നിർത്തേണ്ട സാഹചര്യമുണ്ടായിട്ടുള്ളത്. സ്വകാര്യ ബസുകൾ പെർമിറ്റുകൾ വേണ്ടെന്നുെവച്ചതോടെ ഈ റൂട്ടിൽ ജോലി നോക്കിയിരുന്ന നൂറോളം തൊഴിലാളികളുടെ തൊഴിലും നഷ്ടമായി.
വിവിധ ഡിപ്പോകളിൽനിന്ന് ഈ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ രാത്രി സർവീസ് നടത്താത്തതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. സന്ധ്യ കഴിഞ്ഞാൽ ഓയൂർനിന്ന് കൊട്ടിയത്തേക്ക് ബസില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
No comments:
Post a Comment