താലൂക്ക് ആശുപത്രി പദവിയിലേക്ക് ഉയർന്ന് വർഷങ്ങൾ പലത് കഴിഞ്ഞിട്ടും കുറവിലങ്ങാട് സർക്കാർ ആശുപത്രിയിൽ മുഴുവൻസമയ ചികിത്സാസൗകര്യം ലഭിക്കുന്നില്ല. 10 ഡോക്ടർമാർ, 14 സ്റ്റാഫ് നഴ്സുമാർ, അഞ്ച് അറ്റൻഡർമാരും ഓഫീസ്ജീവനക്കാരുമടക്കം 38-ലേറെ ജീവനക്കാർ നിലവിലുണ്ട്. 44 പേരുടെ തസ്തികയാണുള്ളത്. പ്രവർത്തനസമയം ഇപ്പോഴും രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെ മാത്രം. ഞായറാഴ്ചകളിൽ ഉച്ചയ്ക്കുശേഷം ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെന്ന ആക്ഷേപവും ഉണ്ട്.
കുറവിലങ്ങാട്, കാണക്കാരി, ഞീഴൂർ, മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം പ്രദേശങ്ങളിലെ സാധാരണജനങ്ങളാണ് ചികിത്സ തേടി ഇവിടെ എത്തുന്നത്. ഒരേക്കർ അമ്പത്തിയാറ് സെന്റ് സ്ഥലത്ത് അഞ്ചു കെട്ടിടങ്ങൾ ആശുപത്രിക്കായി ഉണ്ട്. പ്രൈമറി ഹെൽത്ത് സെന്റർ ആയിട്ടായിരുന്നു തുടക്കം. 2006-2011 സർക്കാർ താലൂക്ക് ആശുപത്രി പദവിയിലേക്ക് ഉയർത്തി.
പ്രതിദിനം 400-ലേറെ രോഗികൾ ഒ.പി.യിൽ ചികിത്സ തേടി എത്തുന്നു. 60 കിടക്കകളോടുകൂടിയ കിടത്തിച്ചികിത്സാസൗകര്യം നിലവിലുണ്ട്. മഴക്കാലരോഗങ്ങളും വിവിധ സാംക്രമികരോഗങ്ങളും പടരുന്ന ഘട്ടങ്ങളിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം 1000 വരെയാകും.
പി.എച്ച്.സി. ആയിരുന്നപ്പോൾ രണ്ട് ഡോക്ടർമാരാണുണ്ടായിരുന്നത്. പ്രസവം, പ്രസവശുശ്രൂഷകൾക്കുള്ള പ്രത്യേക വാർഡ്, ക്ഷയരോഗചികിത്സയ്ക്ക് പ്രത്യേക വാർഡ് എന്നിവയിലടക്കം 24 മണിക്കൂറും രണ്ട് ഡോക്ടർമാരുടെയും സേവനം ലഭിച്ചിരുന്നതായി രോഗികൾ പറയുന്നു.
ഇപ്പോഴും രാത്രികാലങ്ങളിൽ ചികിത്സ തേടി എത്തുന്നവർ അനവധിയാണ്. രാത്രി ആശുപത്രിയിൽനിന്ന് വിളിച്ചാൽ ഡോക്ടറുടെ സേവനം ലഭിക്കുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പലപ്പോഴും ഇത് ലഭിക്കാറില്ലെന്ന് രോഗികൾ പറയുന്നു. പിന്നീട് 22 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളേജിൽ എത്തി വേണം ചികിത്സ തേടാൻ.
ആശുപത്രിയിൽ ദന്തൽവിഭാഗം ആരംഭിച്ചതോടെ ഒരു സർജനെയും അസിസ്റ്റന്റ് സർജനെയും നിയമിച്ചിട്ടുണ്ട്. ദന്തൽ വിഭാഗം രോഗികൾക്കായി രണ്ട് വർഷം മുമ്പ് വാങ്ങിയ കസേര ഇനിയും ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപവും ഉണ്ട്.
പരവൂർ:സ്കൂളിൽ എത്താത്ത കുട്ടികളുടെ വിവരങ്ങൾ രക്ഷാകർത്താക്കളെ അറിയിക്കാൻ സ്കൂൾതലത്തിൽ സംവിധാനം ഉണ്ടാവണം എന്ന ആവശ്യം ശക്തമാകുന്നു. പ്ലസ്ടൂ വിദ്യാർത്ഥികൾ പരവൂർ കായലിൽ ചാടി ആത്മഹത്യ ചെയ്ത പശാചാത്തലത്തിൽ ആണ് ആവശ്യം ഉയരുന്നത്. അന്നത്തെ ദിവസം ഇരുവരും സ്കൂളിൽ എത്താതെയാണ് പരവൂരിൽ എത്തിയത്. സ്കൂളിൽ എത്തിയില്ല എന്ന് രക്ഷാകർത്താക്കൾ അറിഞ്ഞാരുന്നു എങ്കിൽ ഒരു പക്ഷെ ഇവരെ കണ്ടെത്തി രണ്ട് ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു.
യൂണിഫോമിൽ കറങ്ങിനടക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും സ്കൂളിൽ എത്താത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ 10.30ന് മുൻപായി രക്ഷാകർത്താക്കളെ അറിയിക്കാനും സർക്കാർ തലത്തിലും സ്കൂൾ തലത്തിലും സംവിധാനം ഉണ്ടാക്കണം എന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു തിരിച്ചു കുട്ടികൾ സ്കൂളിൽ നിന്ന് അവധി എടുക്കുന്നത് മുൻകൂട്ടി സ്കൂൾ അധികൃതർക്ക് രക്ഷാകർത്താക്കൾ അറിയിക്കുകയും ചെയ്യണം. എല്ലാ സ്കൂളുകളിലും സ്റ്റുഡന്റ്സ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഉണ്ടാക്കി
ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ
കുട്ടികളുടെ ഈ പദ്ധതിക്ക് തുടക്കമിടണ്ണo. വിരൽ പഞ്ചoഗ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കണം. കൊല്ലം ജില്ലയിൽ ചില സ്കൂളുകളിൽ ഈ സംവിധാനo ഉണ്ട് അത് മറ്റു സ്കൂളുകളിൽ കൂടി വ്യാപകമായി ഉപയോഗിക്കണം.
ഓരോ സ്കൂളുകളിലെയും പ്രഥമ അദ്ധ്യാപകൻ, അദ്ധ്യാപകർ, രക്ഷിതാക്കൾ, സ്കൂൾ ലീഡർ,സ്റ്റുഡന്റ് പോലീസ് പ്രാദേശിക പോലിസ് ഉദ്യോഗസ്ഥരും,നാട്ടുകാരും അടങ്ങുന്നതായിരിക്കണം പ്രൊട്ടക്ഷൻ ഗ്രൂപ്പ്.
സ്കൂളിലെയും വീട്ടിലെയും അന്തരീക്ഷം, മാതാപിതാക്കളുടെ പെരുമാറ്റം എന്നിവയെല്ലാം ഇവർ ചോദിച്ചറിഞ്ഞു കൊണ്ട് പരിഹാരം ഉണ്ടാക്കണം ഒപ്പം തന്നെ
പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കും പഠനവൈകല്യമുള്ളവർക്കും പ്രത്യേക ക്ലാസും മറ്റു നിർദ്ദേശങ്ങളും നൽകണo.
പഠനവൈകല്യം കാണിക്കുന്ന കുട്ടികൾക്ക് കൗൺസലിംഗ് നൽകുന്നതിന് ഉള്ള സംവിധാനം സ്ഥിരമായി സ്കൂൾ തലത്തിൽ ഉണ്ടാക്കണം.
എട്ടാം ക്ലാസ് മുതൽ പ്ളസ് ടു തലം വരെയാണ് കുട്ടികൾക്ക് കൂടുതൽ ശ്രദ്ധയും കരുതലും നൽകേണ്ടത്. ഇക്കാലയളവിൽ നേർവഴിക്കു നടത്താൻ കഴിഞ്ഞാൽ കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും എണ്ണം കുറയ്ക്കാൻ കഴിയും എന്ന് അദ്ധ്യാപകർ പറയുന്നു. സ്വകാര്യ, സി.ബി.എസ്.ഈ സ്കൂളുകളിൽ ഇത്തരത്തിൽ ഉള്ള പദ്ധതികൾ ഉണ്ടെങ്കിലും സർക്കാർ സ്കൂളുകളിൽ ഇല്ല സ്മാർട്ട് ക്ലാസുകൾ മാത്രമല്ല സ്മാർട്ട് സ്കൂളുകൾ കൂടി നിർമ്മിച്ഛ് കുട്ടികൾക്ക് സുരക്ഷിതത്വം നൽകണം എന്നാണ് ജനങ്ങളുടെ ആവശ്യം.
കണ്ണൂർ: സ്കൂളിൽ പോകാതെ മുങ്ങിനടക്കുന്ന കുട്ടികളെ നേർവഴിക്കു നയിക്കാൻ പൊലീസുകാർ ഇനി പിന്നാലെ ഉണ്ടാവും. യൂണിഫോമിൽ കറങ്ങിനടക്കുന്ന കുട്ടികളെ കണ്ടെത്തും. വിവരം വീട്ടിലെത്തി മാതാപിതാക്കളെ അറിയിക്കും. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്റ്റുഡന്റ്സ് പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നവംബർ 14ന് പദ്ധതിക്ക് തുടക്കമാവും. ഘട്ടം ഘട്ടമായി മറ്റു ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
കണ്ണൂർ സ്റ്റേഷൻ പരിധിയിലെ 46 സ്കൂളുകളിലാണ് ആദ്യം നടപ്പാക്കുന്നത്. ഓരോ സ്കൂളുകളിലെയും മുഖ്യ അദ്ധ്യാപകൻ, അദ്ധ്യാപകർ, രക്ഷിതാക്കൾ, വ്യാപാരികൾ, ആട്ടോ ഡ്രൈവർമാർ, സ്കൂൾ ലീഡർമാർ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. സ്കൂളിലെയും വീട്ടിലെയും അന്തരീക്ഷം, മാതാപിതാക്കളുടെ പെരുമാറ്റം എന്നിവയെല്ലാം ഇവർ ചോദിച്ചറിയും. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കും പഠനവൈകല്യമുള്ളവർക്കും പ്രത്യേക ക്ലാസും മറ്റു നിർദ്ദേശങ്ങളും നൽകും. പഠനവൈകല്യം കാണിക്കുന്ന കുട്ടികൾക്ക് കുടുംബശ്രീ മിഷന്റെ സ്നേഹിത വഴി കൗൺസലിംഗ് നൽകും. കണ്ണൂർ ടൗൺ സ്റ്റേഷനിൽ എല്ലാ ഞായറാഴ്ചയും പ്രവർത്തിക്കുന്ന ചൈൽഡ് ക്ളിനിക്കിൽ ഇവർക്ക് ചികിത്സ നല്കും.
കഴിഞ്ഞ വർഷം 170 കുട്ടികൾ
കഴിഞ്ഞ വർഷം മാത്രം 170 കുട്ടികളെ സംസ്ഥാനത്ത് കാണാതായി. മുൻവർഷങ്ങളെക്കാൾ കൂടുതലാണിത്. വീടുകളിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ കഴിയാത്തവരാണ് ഇവരിൽ കൂടുതലും. വിവാഹബന്ധം വേർപെടുത്തിയവരുടെ കുട്ടികളാണ് ഒളിച്ചോടിയവരിൽ ഏറെയും.
''എട്ടാം ക്ലാസ് മുതൽ പ്ളസ് ടു തലം വരെയാണ് കുട്ടികൾക്ക് കൂടുതൽ ശ്രദ്ധയും കരുതലും നൽകേണ്ടത്. ഇക്കാലയളവിൽ നേർവഴിക്കു നടത്താൻ കഴിഞ്ഞാൽ കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും എണ്ണം കുറയ്ക്കാൻ കഴിയും
No comments:
Post a Comment