Sunday, 7 May 2023

എം എൽ എയുടെ വാക്ക് പാഴായി വേളമാനൂർ - നെട്ടയം റോഡ് നവീകരണം മുടങ്ങി

എം എൽ എയുടെ വാക്ക് പാഴായി 
വേളമാനൂർ - നെട്ടയം റോഡ് നവീകരണം മുടങ്ങി 

@: പ്രതിക്ഷേധ സമരം ശക്തമാക്കാനൊരുങ്ങി ജനങ്ങൾ

ചാത്തന്നൂർ : എം എൽ എയുടെ വാക്ക് പാഴായി വേളമാനൂർ - നെട്ടയം റോഡ് നവീകരണ പ്രവർത്തനം പാതി വഴിയിൽ ഉപേക്ഷിച്ചു.കഴിഞ്ഞ ഏപ്രിൽ 30ന് മുൻപായി നിർമ്മാണം പൂർത്തിയാക്കുമെന്ന ജി.എസ്. ജയലാൽ എം എൽ എ വാഗ്ദാനം വെള്ളത്തിൽ വരച്ച വരയായതോടെ പ്രതിസന്ധിയിലാവുകയാണ് റോഡ് നിർമ്മാണം. ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിൽ 
ഉൾപ്പെട്ടതാണ് വേളമാനൂർ - നെട്ടയം റോഡ്. തിരുവനന്തപുരം - കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഒരു റോഡ് കൂടിയാണിത്. ആധുനിക രീതിയിൽ ഗതാഗത യോഗ്യമാക്കുന്നതിനായി 1.25 കോടി രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. കരാർ നടപടികൾ പൂർത്തിയാക്കി ഒരു വർഷത്തോളം ആയിട്ടും റോഡ് നിർമ്മാണം പൂർത്തിയാക്കാത്തതിൽ ശക്തമായ പ്രതിക്ഷേധത്തിലാണ് നാട്ടുകാർ. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കാത്തതിന് കരാറുകാരനെ അധികൃതർ ചോദ്യം ചെയ്യുകയും, ഗുണമേന്മയുള്ള സാധനങ്ങൾ
മാത്രമേ നിർമ്മാണത്തിനായി ഉപയോഗിക്കാവൂയെന്ന് കർശന നിർദ്ദേശം നൽകിയതുമാണ് 
കരാറുകാരൻ റോഡ് നിർമ്മാണം ഉപേക്ഷിക്കുന്ന രീതിയിലേക്ക് പോയതെന്ന് ആക്ഷേപമുണ്ട്.
റോഡ് പുനർനിർമ്മാണം ആരംഭിക്കുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് റോഡ് പൂർണ്ണമായും 
ഇളക്കിയത് മൂലം ജനങ്ങൾക്ക് 
കാൽ നടയാത്ര പോലും 
ദുരിത പൂർണ്ണമായി മാറി.
നൂറ് കണക്കിന് വാഹനങ്ങൾ 
ദിനംപ്രതി കടന്നുപോകുന്ന റോഡിലെ  പൊടിപടലങ്ങൾ
സമീപത്തെ വീടുകളിലെ തമാസക്കാർക്കും ബുദ്ധിമുട്ടായി മാറി.
കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധി പേർ ശ്വാസം മുട്ടും
ചുമയും കാരണം 
ആശുപത്രിവാസം അനുഭവിക്കുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നിരവധി സമര പരിപാടികൾ നടത്തിയെങ്കിലും 
കരാറുകാരൻ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കുവാൻ തയ്യാറായില്ല.കരാറുകാരനെതിരെ അധികൃതർ നിയമ നടപടികൾ സ്വീകരികാത്തതിലും പ്രതിഷേധം ശക്തമാണ്.കരാർ കാലാവധി മാർച്ച് 31ന് അവസാനിച്ചിരുന്നുവെങ്കിലും ഏപ്രിൽ 30ന് മുൻപായി 
 മുൻപ് റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്ന് എം എൽ എ വാഗ്ദാനം നൽകുകയായിരുന്നു ഇപ്പോൾ ആ വാക്കും പാഴായതോടെ നിർത്തി വച്ചിരിക്കുന്ന റോഡ് നിർമ്മാണം ആരംഭിക്കാനോ പൂർത്തിയാക്കുവാനോ കഴിയില്ലന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നു.റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ലെങ്കിൽ 
ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും വിവിധ സംഘടനകളും .
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജി.എസ് ജയലാൽ എം.എൽ.എ യുടെ ശ്രമ ഫലമായി റോഡ് നവീകരണത്തിന് തുക അനുവദിച്ചത്. വേളമാനൂർ- നെട്ടയം പ്രദേശങ്ങളെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാണിത്. റോഡിന്റെ വീതി കൂട്ടി ആധുനിക രീതിയിൽ ബി.എം & ബി.സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നതിന് വേണ്ടിയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.

@: സമര പരിപാടികൾ പുനരാരംഭിക്കും.
കോൺഗ്രസിന്റെ
വേളമാനൂർ- നെട്ടയം റോഡ് നവീകരണ പ്രവർത്തനം നിലച്ചതിൽ  പ്രതിക്ഷേധിച്ചു സമര പരിപാടികൾ പുനരാരംഭിക്കുമെന്ന്  നാട്ടുകാർ അറിയിച്ചു.റോഡ് നിർമ്മാണം ഏറ്റെടുത്തിട്ട് കരാർ വ്യവസ്ഥകൾ പാലിച്ച് നവീകരണ പ്രവർത്തനം നടത്താത്ത കരാറുകരനെതിരെ 
നിയമ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഫോട്ടോ : കാൽനട യാത്ര പോലും ദുരിത പൂർണ്ണമായി മാറിയ 
വേളമാനൂർ- നെട്ടയം റോഡ്.
ഫോട്ടോ :ജി. എസ്. ജയലാൽ എം എൽ എ യുടെ പത്രപ്രസ്താവനയുടെ കട്ടിങ്.

Saturday, 6 May 2023

ചിറക്കരയിൽ സിപിഐയിൽ പൊട്ടിതെറി മണ്ഡലം കമ്മിറ്റി അംഗവും ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പാർട്ടിയിൽ നിന്നും രാജി വച്ചു.

ചാത്തന്നൂർ : ചിറക്കരയിൽ 
സിപിഐയിൽ പൊട്ടിതെറി മണ്ഡലം കമ്മിറ്റി അംഗവും ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പാർട്ടിയിൽ നിന്നും രാജി വച്ചു. ചാത്തന്നൂർ മണ്ഡലം കമ്മിറ്റി അംഗവും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്‌ മുൻ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ മായസുരേഷും സിപിഐ ചിറക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയിൻകുമാറും സിപിഐയിലെ മുഴുവൻ സ്ഥാനങ്ങളും പാർട്ടിയിൽ നിന്നും രാജി വച്ചു. സിപിഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറി അഡ്വ. ദിലീപ്കുമാറിനാണ് ഇരുവരും രാജികത്ത് നൽകിയത്. ദീർഘകാലമായി ചിറക്കരയിലും ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയിലും നിലനിൽക്കുന്ന വിഭാഗിയതയാണ് ഇവരുടെ രാജിയ്ക്ക് കാരണമായത് ഇവരുമായി ബന്ധപ്പെട്ടവർ പറയുന്നു. അറിയപ്പെടുന്ന ജയലാൽ പക്ഷക്കാരാണ് ഇരുവരും ആശുപത്രി കുംഭകോണത്തിൽ ജി.എസ്. ജയലാൽ എം എൽ എയ്ക്ക് എതിരെ നടപടി എടുത്തപ്പോൾ മായസുരേഷിനെതിരെയും പാർട്ടി നടപടി എടുത്തിരുന്നു തുടർന്ന് കഴിഞ്ഞ സമ്മേളനത്തിലാണ് മായസുരേഷ് മണ്ഡലം കമ്മിറ്റിയിൽ തിരിച്ചെത്തിയിരുന്നു. ജി.എസ്. ജയലാൽ എം എൽ എ ചെയർമാൻ ആയ അഷ്ടമുടി സഹകരണ ആശുപത്രിയുടെ ഡയറക്ടർ ബോർഡ് അംഗം കൂടിയായ മായസുരേഷിന് കഴിഞ്ഞ തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചിരുന്നു നിയമസഭ തിരഞ്ഞെടുപ്പിൽ സാധ്യത ലിസ്റ്റിൽ വന്നെങ്കിലും ജയലാലിന് സീറ്റ് കൊടുത്തതോടെ പാർട്ടി മണ്ഡലം കമ്മിറ്റി അംഗമായി തുടരുന്നതിനിടെയാണ് ചാത്തന്നൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലേക്കുള്ള തിരഞ്ഞെടുപ്പിലും സീറ്റ് നിക്ഷേധിക്കുകയും ചെയ്തതോടെയാണ് മായസുരേഷ് രാജി വച്ചത്. സിപിഐ ചിറക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ ജയിൻകുമാർ നിലവിൽ ചാത്തന്നൂർ സഹകരണബാങ്ക് ബോർഡ് അംഗമാണ് പാർട്ടി ഇക്കുറി സീറ്റ് നൽകിയില്ല എന്ന് മാത്രമല്ല സ്ഥാനാർഥി നിർണ്ണയത്തിൽ ചിറക്കര ലോക്കൽ കമ്മിറ്റിയോട് മണ്ഡലം കമ്മിറ്റി ചർച്ച പോലും നടത്താത്തതിൽ പ്രതിക്ഷേധിച്ചാണ് രാജി വച്ചത്. ഇരുവരുടെയും രാജി പാർട്ടി മണ്ഡലംഏക്സിക്യുട്ടിവ് കമ്മിറ്റി കൂടി ചർച്ച ചെയ്തതിന് ശേഷം തീരുമാനമെടുക്കുമെന്ന് മുതിർന്ന സിപിഐ നേതാവ് ജന്മഭൂമിയോട് പറഞ്ഞു.
@ ചാത്തന്നൂർ സഹകരണ ബാങ്കിലും, സഹകരണ അർബൻ ബാങ്കിലും തിരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിപിഐയുടെ പ്രധാന നേതാക്കൾ രാജിവച്ചിരിക്കുന്നത് അടുത്തിടെയാണ് ചിറക്കര സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് സിപിഐ ബ്രാഞ്ച് സെക്രട്ടറിമാർ തമ്മിൽ ഏറ്റുമുട്ടുകയും സിപിഐക്കാർ ചേരിതിരിഞ്ഞു സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു.
ചിറക്കര സഹകരണ ബാങ്ക് നിയമനത്തിൽ മായസുരേഷിന്റെ മകൾക്ക് നിയമനം നൽകിയതിൽ സിപിഐയിൽ ഒരു വിഭാഗം പ്രതിക്ഷേധമുയർത്തി രംഗതെത്തിയിരുന്നു. രൂക്ഷമായ ചേരിതിരിവിനിടയിൽ സിപി എമ്മും - സിപിഐയും ചിറക്കര ക്ഷീരോത്പാദക സംഘത്തിൽ പരസ്പരം മത്സരിച്ചു സിപിഐ വിജയിക്കുകയും ചെയ്തിരുന്നു ഇതിന്റെയെല്ലാം പിന്നാലെയാണ്  സിപിഐയുടെ പ്രാധാന നേതാക്കൾ രാജി വച്ച് കൊണ്ട് കലാപകൊടി ഉയർത്തിയിരിക്കുന്നത്.

Tuesday, 2 May 2023

നെടുങ്ങോലം സർവീസ് സഹകരണബാങ്കിലെ ക്രമക്കേടുകൾ പൊലീസ് അന്വേഷണം നടത്താതെസാമ്പത്തിക ഇടപാടിലൂടെ ഒത്ത് തീർപ്പാക്കിയാതായി സൂചന.

പരവൂർ : നെടുങ്ങോലം സർവീസ് സഹകരണബാങ്കിലെ ക്രമക്കേടുകൾ 
 പൊലീസ് അന്വേഷണം നടത്താതെ
സാമ്പത്തിക ഇടപാടിലൂടെ 
ഒത്ത് തീർപ്പാക്കിയാതായി സൂചന.
പാരിപ്പള്ളി സ്വദേശി മോഹൻദാസ് 
വിൽപ്പനയ്ക്ക് വച്ചിരുന്ന ഭൂമി 
മുൻ ബാങ്ക് പ്രസിഡന്റ്‌ അനിൽകുമാർ അടക്കമുള്ള സിപിഎം നേതാക്കൾ ഏറ്റെടുത്ത് നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തെനെന്നായിരുന്നു പരാതി.പാരിപ്പള്ളിയിലുള്ള 
ഒരേക്കർ നാൽപത്തിയൊന്നര സെന്റ് സ്ഥലം അനിൽകുമാർ നിർദേശിച്ചപ്രകാരം ബാങ്ക് ജീവനക്കാരൻ സുരേഷ്കുമാറിന്റെ പേരിൽ കരാറെഴുതി. ഇതേ സ്ഥലം ഉപയോഗിച്ച് ബാങ്കിൽ നിന്ന് വായ്പയെടുത്തതാണ് ഗുരുതരമായ 
ക്രമക്കേടിലെത്തിയത്. ആറു ഗഹാനുകളിലായി മുപ്പതുലക്ഷം രൂപയുടെ വായ്പയ്ക്ക് പകരം രേഖകളിൽ തിരുത്തൽ വരുത്തി ഒന്നരക്കോടിയുടെ വായ്പയെടുത്തെന്നാണ് പരാതിക്കാരൻ പറയുന്നത്. ക്രമക്കേടിൽ പങ്കാളിയായിരുന്ന ബാങ്ക് ജീവനക്കാരൻ കുട്ടൻസുരേഷ് 
ആത്മഹത്യ ചെയ്തിട്ടും അന്വേഷണം നടത്തിയില്ല. വസ്തു ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 
മുഖ്യമന്ത്രി അന്വേഷണത്തിന് നിർദേശിച്ച കേസിൽ പരാതിക്കാരന്റെ മൊഴി
രേഖപ്പെടുത്തിയതല്ലാതെ പൊലീസ് അന്വേഷണം നടത്തിയില്ല എന്ന് മാത്രമല്ല കേസ് സിപിഎം രാക്ഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിയ്ക്കുകയും ചെയ്തു. മുൻ ഭരണസമിതിയുടെ കാലത്ത്  ബാങ്കിൽ നടന്ന സാമ്പത്തിക ഇടപാടുകൾ സാമ്പത്തിക അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.
ബാങ്കിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ലോൺ തിരിമറി നടത്തിയ മുൻ പ്രസിഡന്റ്‌ അനിൽകുമാർ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന് രേഖ മൂലമുള്ള തെളിവുകൾ പാർട്ടി ജില്ലാ നേത്രത്വത്തിന് നൽകിയിട്ടും യാതൊരു നടപടിയും എടുക്കാൻ പാർട്ടി നേത്രത്വം തയ്യാറായില്ല പകരം അഴിമതിക്കാരെ സഹായിക്കാനും സംരക്ഷിക്കാനുമാണ് പാർട്ടി ജില്ലാ ഏരിയ നേതൃത്വം തയ്യാറായത്. ഇതിന്റെ പേരിൽ നെടുങ്ങോലം സർവീസ്
സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എസ്. അനിൽകുമാർ ഇദ്ദേഹത്തിന്റെ ഭാര്യ പരവൂർ നഗരസഭ മുൻ ചെയർപഴ്സൻ എം.ബി ബിന്ദു എന്നിവരെ ബാങ്കിലെ ക്രമക്കേടിന്റെ പേരിൽ സിപിഎമ്മിൽ പുറത്താക്കിയെങ്കിലും ഇവരുടെ സാമ്പത്തിക ഇടപാടുകൾ പാർട്ടി നേതാക്കൾ ഇടനിലക്കാരനായി സാമ്പത്തിക ഇടപാടുകൾ തീർത്തതിൽ ദുരൂഹതയുണ്ടെന്ന് ബാങ്ക് ജീവനക്കാർ ചൂണ്ടികാട്ടുന്നു.ബാങ്കിൽ നടന്ന 
ക്രമക്കേടിന്റെ പേരിൽ സസ്പെൻഷനിലായ ബാങ്ക് ജീവനക്കാരൻ സുരേഷ്കുമാർ  ആത്മഹത്യചെയ്തതിന് പിന്നിൽ ദുരൂഹതയുണ്ട്  ആത്മഹത്യ പ്രേരണകുറ്റം നിലനിൽക്കുന്ന കേസിൽ പരാതിക്കാർ ഇല്ലാത്തത് മൂലം അന്വേഷണം നടന്നില്ല. പോലിസ് അന്വേഷണം നടത്താതെ ഗുരുതര സാമ്പത്തിക ഇടപാടുകൾ നടത്തി കേസ് അവസാനിപ്പിച്ചതിൽ ദുരൂഹതയുണ്ട് സമാന രീതിയിൽ നിരവധി ഇടപാടുകൾ നെടുങ്ങോലം ബാങ്കിൽ നടന്നിട്ടുണ്ട് ഇ ഇടപാടുകൾ ഇ ഡി അന്വേഷണം നടത്തണമെന്നാണ് സഹകാരികൾ പറയുന്നത്.

Sunday, 30 April 2023

ഹൈന്ദവ വിവാഹ ചടങ്ങുകൾ എങ്ങനെ ?🛕🪷🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀

🪷🛕ഹൈന്ദവ വിവാഹ ചടങ്ങുകൾ എങ്ങനെ ?🛕🪷
🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀

സമുദായങ്ങളും ജാതികളും അനുസരിച്ച് കേരളത്തിലെ ഹൈന്ദവ വിവാഹ ആചാരങ്ങളും രീതികളും വ്യത്യസ്തങ്ങളാണ്. കന്യാദാനം, പാണിഗ്രഹണം, താലികെട്ട്, പുടവ കൊടുക്കല്‍ എന്നിങ്ങനെ ചില ആചാരങ്ങള്‍ പൊതുവായി എല്ലാ സമുദായങ്ങളും പിന്തുടര്‍ന്നു പോരുന്നു. ഒരുപാട് ചടങ്ങുകളൊന്നും ഇല്ലാതെ വളരെ ഹ്രസ്വമായ ഒരു പരിപാടിയാണ് ഹിന്ദു  വിവാഹം എന്ന് പൊതുവേ ഒരു ധാരണയുണ്ട് അതിനാല്‍ തന്നെ മതപരമായ ചടങ്ങെന്നതിലുപരിയായി ഇന്ന് വിവാഹാഘോഷമാണ്

വിവാഹപൂര്‍വ്വ ചടങ്ങുകള്‍
💢▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💢

ജാതകപ്പൊരുത്തം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ജാതകത്തിലൊന്നും വിശ്വാസമില്ലാത്ത ഹിന്ദുക്കളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും ഒരു വിവാഹാലോചന വന്നാല്‍ ജാതകപ്പൊരുത്തം നോക്കാത്തവര്‍ വിരളമാണ്. അറേഞ്ചഡ് മാര്യേജ് ആണെങ്കില്‍ ജാതകം ഒത്തുനോക്കല്‍ നിര്‍ബന്ധമാണെന്ന് തന്നെ പറയാം. ബ്രോക്കര്‍മാരും മാട്രിമോണിക്കാരുമെല്ലാം പൊരുത്തം ഒത്തുനോക്കി മാത്രം ആലോചനകള്‍ കൊണ്ടുവരുന്ന കാലമാണിത്. എന്തായാലും വീട്ടില്‍ ഒരു വിവാഹാലോചന വന്നാല്‍ വീട്ടുകാര്‍ ആദ്യം ഓടുക കണിയാന്റെ അടുക്കലേക്ക് ആകും. ആണിന്റെയും പെണ്ണിന്റെയും തമ്മിലുള്ള ജാതകങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടെങ്കില്‍ മാത്രമേ ആലോചനയുമായി മുന്നോട്ട് പോകുകയുള്ളു.

പെണ്ണുകാണല്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ജാതകങ്ങള്‍ ഒത്താല്‍ അടുത്തത് പെണ്ണുകാണലാണ്. അടുത്ത ബന്ധുക്കളോടൊ സുഹൃത്തുക്കളോടൊ ഒപ്പം കല്യാണച്ചെക്കന്‍ പെണ്ണിനെ ഔപചാരികമായി കാണാന്‍ ചെല്ലുന്നു. വളരെ ലളിതമായ ചടങ്ങാണിത്.

വീടുകാണല്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ആണിനും പെണ്ണിനും പരസ്പരം ഇഷ്ടപ്പെട്ടാല്‍ അടുത്തത് വീടുകാണലാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ചെക്കന്റെ വീട് സന്ദര്‍ശിക്കുന്ന പരിപാടിയാണിത്. മകള്‍ വന്നുകയറുന്ന വീട് കാണുകയും വീട്ടുകാരെ അടുത്തറിയുകമാണ് ഈ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം. വിവാഹിതയാകാന്‍ പോകുന്ന പെണ്‍കുട്ടി വീടുകാണലില്‍ പങ്കെടുക്കില്ല. ചിലപ്പോള്‍ ആണ്‍ വീട്ടുകാരും പെണ്ണിന്റെ വീടുകാണലിന് പോകാറുണ്ട്.

വിവാഹ നിശ്ചയം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
അടുത്ത ബന്ധുക്കളുടെയും സുഹൃക്കളുടെയും സാന്നിധ്യത്തില്‍ ഇരുകൂട്ടരും ഔദ്യോഗികമായി വിവാഹം ഉറപ്പിക്കുന്ന ചടങ്ങാണിത്. പണ്ടുകാലത്ത് കാരണവര്‍മാര്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ഒരു ചടങ്ങായിരുന്നു ഇത്. എന്നാലിന്ന് ഒരു മിനികല്യാണം പോലെ വിവാഹനിശ്ചയവും ആഘോഷിക്കാറുണ്ട്. നിശ്ചയത്തിന് ചിലപ്പോള്‍ മോതിരംമാറല്‍ ചടങ്ങും നടത്താറുണ്ട്. എന്നാല്‍ ചില കുടുംബങ്ങള്‍ വിവാഹത്തിനാണ് മോതിരംമാറല്‍ നടത്താറ്.

അയനം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വിവാഹത്തലേന്ന് വരന്റെയും വധുവിന്റെയും വീടുകളില്‍ നടക്കുന്ന പരിപാടിയാണിത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തലേന്ന് വീടുകളിലെത്തി വധൂവരന്മാര്‍ക്ക് ആശംസകളും അനുഗ്രഹങ്ങളും നല്‍കുന്നു. ആഭരണങ്ങളും പട്ടുസാരിയുമായിരിക്കും സാധാരണയായി വിവാഹത്തലേന്ന് വധു അണിയുക. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി രാത്രിവിരുന്ന് ഒരുക്കുന്നു.

വിവാഹദിന ചടങ്ങുകള്‍
💢▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💢

നമസ്‌കാരം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
മംഗളകരമായ ഏതു കാര്യങ്ങള്‍ക്ക് മുമ്പും കുടുംബത്തിലെ മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുകയെന്നത് ഹിന്ദുക്കള്‍ക്ക് നിര്‍ബന്ധമുള്ള ഒരു ചടങ്ങാണ്. ഇതാണ് നമസ്‌കാരം. വെറ്റിലയും അടക്കയും ഒരു നാണയും നല്‍കി കാല്‍ തൊട്ട് വന്ദിച്ച് വിവാഹിതരാകാന്‍ പോകുന്നവര്‍ മുതിര്‍ന്നവരുടെ ആശീര്‍വാദം തേടുന്നു. ശിരസ്സില്‍ കൈവച്ച് പ്രാര്‍ത്ഥിച്ച് പ്രായമായവര്‍ അനുഗ്രാശ്ശിസ്സുകള്‍ നേരുന്നു. വിവാഹദിനം രാവിലെയാണ് ഈ ചടങ്ങ് നടത്താറ്. അന്നേദിവസം വധുവിന് ചാര്‍ത്താനുള്ള താലി (മാംഗല്യസൂത്രം) വരന്റെ വീട്ടുകാര്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജിക്കുന്നു.

താലികെട്ടും പുടവ കൊടുക്കലും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സാധാരണയായി വധുവിന്റെ തറവാട്ടില്‍ വെച്ചാണ് വിവാഹം നടത്താറ്. ചിലപ്പോള്‍ കല്യാണമണ്ഡപത്തില്‍ വെച്ചോ ക്ഷേത്രങ്ങളില്‍ വെച്ചോ വിവാഹം നടത്താറുണ്ട്. കേരളത്തില്‍ ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാകുന്നവര്‍ ഏറെയാണ്. ഗുരുവായൂരില്‍ വെച്ച് വിവാഹിതരായാല്‍ ആ ദാമ്പത്യത്തിന് എക്കാലവും ഭഗവാന്‍ വിഷ്ണുവിന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം.

താലിക്കെട്ടും പുടവ കൊടുക്കലുമാണ് വിവാഹചടങ്ങുകളില്‍ ഏറ്റവും പ്രധാനം. വരനും കൂട്ടരും വിവാഹവേദിയില്‍ എത്തിക്കഴിഞ്ഞാല്‍ വധുവിന്റെ വീട്ടുകാര്‍ ആചാരപ്രകാരം വരനെ സ്വീകരിക്കുന്നു. നിലവിളക്ക് കൊളുത്തി വധുവിന്റെ അമ്മയും അമ്മായിമാരും വരന് ചന്ദനപ്പൊട്ട് തൊട്ട് തലയില്‍ അരിയും പൂക്കളും വിതറും. ശേഷം വധുവിന്റെ സഹോദരന്‍ കിണ്ടിയില്‍ വെള്ളമെടുത്ത് വരന്റെ കാല്‍ കഴുകും. തുടര്‍ന്ന് സഹോദരന്‍ വരനെ കൈ പിടിച്ച് വേദിയിലേക്ക് കൂട്ടിക്കൊണ്ട് പോകും. വിവാഹമണ്ഡപത്തില്‍ വലതുഭാഗത്തായാണ് വരന്‍ ഇരിക്കുക. വരന് മണ്ഡപത്തില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നീട് വധുവിനെ വേദിയിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന ചടങ്ങാണ്. നാദസ്വരത്തിന്റെ അകമ്പടിയില്‍ അച്ഛനോ അമ്മാവനോ ആണ് വധുവിനെ കൊണ്ടുവരിക. അമ്മയും അമ്മായിമാരും വധുവിന് ഒപ്പമുണ്ടാകും. കൈയില്‍ വിളക്കേന്തി മണ്ഡപത്തെ വലംവെച്ച് വധു വരന് ഇടതുഭാഗത്തായി ഇരിക്കും.

ഹിന്ദു ആചാരപ്രകാരം മംഗളകാര്യങ്ങള്‍ക്കായി നല്ല സമയം കണിയാന്‍ ഗണിച്ചു നല്‍കാറുണ്ട്, മുഹൂര്‍ത്തം എന്നാണ് ഇതിന് പറയുക. വിവാഹ മുഹൂര്‍ത്തം ആയാല്‍ വരന്‍ വധുവിന്റെ കഴുത്തില്‍ താലി കെട്ടും. സ്വര്‍ണത്തിന്റെ പ്രത്യേകതരം ലോക്കറ്റാണ് താലി. മഞ്ഞച്ചരടില്‍ കോര്‍ത്താണ് ഇത് വധുവിന് ചാര്‍ത്തുന്നത്. വിവാഹജീവിതത്തില്‍ താലി പവിത്രമായി കരുതിപ്പോകുന്നു. താലികെട്ടിന് ശേഷം വരന്‍ വധുവിന് വിവാഹപ്പുടവ (മന്ത്രകോടി) നല്‍കുന്നു. പുടമുറി എന്നും ഈ ചടങ്ങിനെ പറയാറുണ്ട്. ശേഷം വരന്‍ വധുവിന്റെ നെറ്റിയില്‍ (സീമന്തരേഖയില്‍) സിന്ദൂരം ചാര്‍ത്തും. ഈ ചടങ്ങുകളോടെ വധു ഭാര്യയായി. പിന്നീട് വരന്റെ അമ്മ വധുവിന്റെ കഴുത്തില്‍ സ്വര്‍ണമാല അണിയിക്കും. വധുവിനെ മരുമകളായി അംഗീകരിച്ചു എന്നതാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇതിന് ശേഷം മോതിരം മാറല്‍, വധൂവരന്മാര്‍ പരസ്പരം തുളസിമാല/പൂമാല അണിയിക്കല്‍ തുടങ്ങിയ ചടങ്ങുകളും ഉണ്ട്.

അടുത്തതായി കന്യാദാനമാണ്. വധുവിന്റെ പിതാവ് മകളെ മരുമകന് കൈപിടിച്ചു കൊടുക്കുന്നു. വരന്റെ വലതുകൈയിലേക്ക് വധുവിന്റെ വലതുകൈ ചേര്‍ത്ത് ഇടയില്‍ ഒരു വെറ്റിലയും വച്ച് സമര്‍പ്പിക്കുന്നു.

വരന്റെ പ്രതിജ്ഞ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഹേ ! ധർമപത്നി ഇന്നു മുതൽ നാം ഇരുവരുടെയും ജീവിതം സംയുക്തമായി. അതിനാൽ നീ എന്റെ അർദ്ധാഗിംനിയാണെന്നു സമുദായ സമക്ഷം പ്രഖ്യാപിക്കുന്നു.

ഞാൻ ഭവതിയെ ഗൃഹലക്ഷമിസ്വരൂപേണ സന്തോഷത്തോടെ സ്വീകരിക്കുന്നു.

ഭവതിയുമായി കൂടിയാലോചിച്ച് ശുഭകർമങ്ങൾ ചെയ്യും.

നിന്റെ സുഖം,ശാന്തി,സമൃദ്ധി,രക്ഷ എന്നിവക്കായി എന്റെ ശക്തിക്ക് തക്കവിധം വ്യവസ്ഥ ചെയ്യുന്നതാണ്‌.

നാം തമ്മിൽ ഉണ്ടാകുന്ന അഭിപ്രായഭേദങ്ങൾ സൗമ്യമായി പറഞ്ഞു പരിഹരിക്കും.

വധുവിന്റെ പ്രതിജ്ഞ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സ്വാമിൻ ! എന്റെ ജീവിതം അങ്ങയുടെ ജീവിതത്തോട് ചേർത്തിരിക്കുന്നു.

മറ്റു കുടുംബഗങളോട് സൗമ്യമായി പെരുമാറും.

എല്ലായിപോഴും സേവനതല്പരതയും വൃത്തിയും ശുദ്ധിയും കാത്തുരക്ഷിക്കും.

അങ്ങേക്ക് പൂജ്യരയിട്ടുള്ള മാതാ-പിതാ-ഗുരുജനങ്ങൾ എനിക്കും പൂജ്യരാണ്‌.

അങ്ങനെ വിവാഹ സംസ്കാരത്തിലൂടെ വധുവരൻമാർക്ക് ഭാവികാര്യങ്ങളെപറ്റി വ്യക്തമായ മാർഗനിർദ്ദേശം നൽകുന്നു.

കൈകകള്‍ ചേര്‍ത്ത് പിടിച്ച് വരനും വധുവും വിവാഹമണ്ഡപത്തിലെ വിളക്ക്/അഗ്നി മൂന്നുതവണ വലംവെക്കും. ഇതോടെ അഗ്നിസാക്ഷിയായി പ്രധാന വിവാഹചടങ്ങുകള്‍ പൂര്‍ത്തിയാകും.

തുടര്‍ന്ന് ഗംഭീരസദ്യയാണ്. വാഴയിലയിലാണ് സദ്യ വിളമ്പുക. ചോറ്, സാമ്പാര്‍, പരിപ്പ്, അവിയല്‍, കാളന്‍, തോരന്‍, പച്ചടി, കിച്ചടി, ഓലന്‍, കൂട്ടുകറി, അച്ചാറ്, ഇഞ്ചിക്കറി, പപ്പടം, ശര്‍ക്കരവരട്ടി, കായ വറുത്തത്, രണ്ട് കൂട്ടം പായസം, പഴം തുടങ്ങി കുറഞ്ഞത് പത്തിരുപത് വിഭവങ്ങളെങ്കിലും സദ്യയ്ക്കുണ്ടാകും. ഈ പരമ്പരാഗത വിഭവങ്ങളെല്ലാം പച്ചക്കറി കൊണ്ടാണ് തയ്യാറാക്കുക എന്നതാണ് സദ്യയുടെ പ്രത്യേകത.

സദ്യയ്ക്ക് ശേഷം വധുവിനെ വരന്റെ ഗൃഹത്തിലേക്ക് പറഞ്ഞയക്കുകയാണ് ചടങ്ങുകള്‍

ഗൃഹപ്രവേശം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഗൃഹപ്രവേശത്തിനും മുഹൂര്‍ത്തമുണ്ട്. വരന്റെ വീട്ടിലെത്തുന്ന വധുവിനെ ഈ സമയത്ത് അമ്മായിയമ്മ നിലവിളക്ക് നല്‍കി അകത്തേക്ക് സ്വീകരിക്കുന്നു. വലതുകാല്‍ വെച്ച് വധു പുതിയ ഗൃഹത്തിലേക്ക് പ്രവേശിക്കുന്നു. കുടിവെപ്പെന്നും ഈ ചടങ്ങ് അറിയപ്പെടുന്നു.

കനകകാന്തിയില്‍ കല്യാണപ്പെണ്ണ്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വധൂവരന്മാരെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് വിവാഹദിനം. അതുകൊണ്ട് തന്നെ അന്നേദിവസം മറ്റാരേക്കാളും സുന്ദരിയും സുന്ദരനും ആകുകയെന്നത് വളരെ പ്രധാനമാണ്.

സ്വര്‍ണ്ണക്കരയോടു കൂടിയ വെള്ളമുണ്ടും ക്രീം കളര്‍ ഷര്‍ട്ടുമാണ് വരന്റെ വിവാഹവേഷം. ചിലപ്പോള്‍ ഷര്‍ട്ടിന് പകരം അംഗവസ്ത്രം (മേല്‍മുണ്ട്) ധരിക്കാറുണ്ട്. സ്വര്‍ണമാലയും ബ്രേസ്ലെറ്റും മോതിരങ്ങളുമാണ് വരന്റെ ആഭരണങ്ങള്‍.

കാര്യം കല്യാണച്ചെക്കനും പെണ്ണിനും തുല്യപ്രാധാന്യമാണെങ്കിലും വിവാഹദിനത്തില്‍ തിളങ്ങുക വധുവാണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. സ്വര്‍ണക്കസവോടു കൂടിയ പട്ടുസാരിയാണ് വധുവിന്റെ ആദ്യവേഷം. താലികെട്ടിന്റെ സമയത്ത് ഒന്ന്, അതിന് ശേഷം സദ്യ കഴിക്കുമ്പോള്‍ വെള്ളപ്പുടവ, വരന്റെ വീട്ടിലേക്ക് പോകുമ്പോള്‍ വരന്‍ നല്‍കിയ മന്ത്രകോടി എന്നിങ്ങനെ വിവാഹദിനത്തില്‍ മൂന്നുതവണ വധു വസ്ത്രം മാറാറുണ്ട്.

വധുവിനെ സ്വര്‍ണത്തില്‍ പൊതിയുന്ന ദിനമാണ് വിവാഹദിനം. സുമംഗലിയാകുന്ന മകള്‍ക്ക് അണിയാന്‍ ഓരോ മാതാപിതാക്കന്മാരും തങ്ങളാല്‍ ആവും വിധം സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നു.

ഇന്ന് ഹിന്ദുക്കൾക്ക് വിവാഹം ഇന്നുള്ളത് ഒരു ആചാരം അല്ല മറിച്ചു ആർഭാടമാണ്... ആദ്യകാല വിവാഹങ്ങള്‍ ഇന്നത്തേതില്‍നിന്ന്‌ വ്യത്യസ്‌തമായിരുന്നു. അന്ന്‌ പുരുഷന്‍ സ്‌ത്രീകള്‍ക്കാണ്‌ പണം നല്‍കേണ്ടി യിരുന്നത്‌. ഈ സമ്പ്രദായമാണ്‌ 'സ്‌ത്രീധനം' എന്ന്‌ അറിയപ്പെട്ടിരുന്നത്‌. എന്നാല്‍ ഈ പദം പില്‍ക്കാലത്ത്‌ സ്‌ത്രീകള്‍ പുരുഷന്‌ നല്‍കേണ്ട പണമായിമാറി. വിവാഹം എന്നത്‌ കേവലം ഒരാണും പെണ്ണും തമ്മിലുള്ള ഒരുടമ്പടിയല്ല, മറിച്ച്‌ അത്‌ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള പരസ്‌പരബന്ധം കൂടിയാണ്‌.

ഹിന്ദു വിവാഹ നിയമം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഹിന്ദു വിവാഹങ്ങളെ നിയന്ത്രിക്കുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് കേന്ദ്ര സർക്കാർ പാസ്സാക്കിയ നിയമമാണ് ഹിന്ദു വിവാഹ നിയമം,1955 (Hindu Marriage Act,1955).ഈ നിയമം ജമ്മു - കാശ്മീർഒഴികെയുള്ള ഇൻഡ്യ മുഴുവൻ വ്യാപിക്കുന്നതും, കൂടാതെ ഈ ആക്ടിന്റെ പരിധിക്ക് വെളിയിൽ താമസിക്കുന്ന എല്ലാ ഹിന്ദുക്കൾക്കും ബാധകമാണ്. വീരശൈവ, ലിംഗായത്ത് അല്ലെങ്കിൽ ബ്രഹ്മ, പ്രാർത്ഥന, ആര്യസമാജം എന്നിവയിലെ അംഗങ്ങൾ ഉൾപ്പെടെ ഹിന്ദുമതത്തിന്റെ വികാസ രൂപത്തിൽ പെട്ട് മതം കൊണ്ട് ഹിന്ദുവായവർക്കും, ബുദ്ധ, ജൈന, സിഖു മതക്കാർക്കും ഈ നിയമം ബാധകമാണ്. എന്നാൽ  അന്യ മതസ്ഥർക്ക് ഈ നിയമം ബാധകമല്ല.

ഹിന്ദു വിവാഹ വ്യവസ്ഥകൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഒരു ഹിന്ദു വിവാഹത്തിനു നിയമ സാധുത്വം കിട്ടുവാൻ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്.

നേരത്തെ ഒരു വിവാഹം കഴിച്ച കക്ഷിയാണെങ്കിൽ അയാളുടെ/ അവളുടെ പങ്കാളി ജീവിച്ചിരിപ്പുണ്ടാവരുത്.

വിവാഹ സമയത്ത് കക്ഷികളിൽ ആർക്കെങ്കിലും ചിത്തഭ്രമത്തിന്റെ ഫലമായി വിവാഹത്തിനു സാധുവായ സമ്മതം കൊടുക്കുവാൻ കഴിവില്ലാത്ത ആളാവരുത്.

വിവാഹത്തിനു സമ്മതം കൊടുക്കുവാൻ കഴിവുണ്ടെങ്കിലും മാനസിക രോഗം കാരണം വിവാഹം കഴിക്കുന്നതിനും സന്താനോല്പാദനത്തിനും വേണ്ട മാനസികമായ പ്രാപ്തി ഇല്ലാതിരിക്കരുത്

ഭ്രാന്തിന്റെ ആവർത്തിച്ചിട്ടുള്ള ആക്രമണത്തിന് വിധേയനായിരിക്കരുത്.

വിവാഹ സമയത്ത് വരന് 21 വയസ്സും വധുവിന് 18 വയസ്സും പൂർത്തിയായിരിക്കണം.

കക്ഷികൾ നിരോധിത ബന്ധത്തിന്റെ ഡിഗ്രിയിൽ പെട്ടവരായിരിക്കരുത്. എന്നാൽ ഏതെങ്കിലും സമുദായത്തിൽ അപ്രകാരമുള്ള ആചാരമോ പതിവോ ഉണ്ടെങ്കിൽ അത്തരം വിവാഹങ്ങൾ നിയമവിരുദ്ധമല്ല.

കക്ഷികൾ, അവരിൽ ഓരോരുത്തരെയും നിയന്ത്രിക്കുന്ന ആചാരമോ കീഴ്വഴക്കമോ അവർ തമ്മിൽ വിവാഹം അനുവദിക്കാത്തപക്ഷം അന്യോന്യം സപിണ്ഡർ (പിന്നൊട്ട് 3 തലമുറ വരെ അമ്മവഴിക്കും 5 തലമുറ വരെ അഛ്ചൻ വഴിക്കും ഉള്ള കുടുംബാംഗങ്ങൾ) ആയിരിക്കരുത്.

നിയമ പ്രാബല്യമില്ലാത്ത വിവാഹവും, അസാധുവായി പ്രഖ്യാപിക്കലും

ചില വിവാഹങ്ങൾ തുടക്കം മുതലെ യാതൊരു നിയമ പ്രാബല്യമില്ലാത്തതായിരിക്കും. അത്തരം വിവാഹങ്ങളാണ് ശൂന്യ വിവാഹങ്ങൾ ( Void Marriage). അതായത്, കക്ഷികളിൽ ഒരാൾ നേരത്തെ വിവാഹിതരായിട്ടുള്ളതും പങ്കാളി ജീവിച്ചിരിക്കുകയും ചെയ്താൽ രണ്ടാം വിവാഹത്തിനു നിയമ പ്രാബല്യമുണ്ടാവുകയില്ല. കൂടാതെ മേല്പറഞ്ഞ നിരോധിത ബന്ധത്തില്പെട്ടവരുമായുള്ള വിവാഹവും തുടക്കം മുതലെ അസാധുവാണ്.

ഇനി ചില സന്ദർഭങ്ങളിൽ വിവാഹം അസാധുവാക്കിക്കിട്ടുവാനായി, വിവാഹത്തിലെ ഒരു കക്ഷി മറ്റേ കക്ഷിക്കെതിരെ കോടതിയിൽ വിവാഹം അസാധുവാക്കിക്കിട്ടുവാൻ വേണ്ടി ഹരജി ബോധിപ്പിക്കാവുന്നതാണ്. അത്തരം വിവാഹങ്ങളാണ് ശൂന്യമാക്കാവുന്ന വിവാഹങ്ങൾ (Voidable Marriage). അത്തരം സന്ദർഭങ്ങൾ താഴെ പറയുന്നവയാണ്.

എതിർകക്ഷിയുടെ വന്ധ്യത്വം (Impotent) മൂലം വിവാഹ ബന്ധം പൂർത്തീകരിക്കപ്പെട്ടില്ലെങ്കിൽ.

അഞ്ചാം വകുപ്പിലെ ചില ഉപാധികൾ ലംഘിച്ചുള്ള വിവാഹങ്ങൾ (വിവാഹ സമയത്ത് കക്ഷികളിൽ ആർക്കെങ്കിലും ചിത്തഭ്രമത്തിന്റെ ഫലമായി വിവാഹത്തിനു സാധുവായ സമ്മതം കൊടുക്കുവാൻ കഴിവില്ലാത്ത ആളാവരുത്, വിവാഹത്തിനു സമ്മതം കൊടുക്കുവാൻ കഴിവുണ്ടെങ്കിലും മാനസിക രോഗം കാരണം വിവാഹം കഴിക്കുന്നതിനും സന്താനോല്പാദനത്തിനും വേണ്ട മാനസികമായ പ്രാപ്തി ഇല്ലാതിരിക്കരുത്, ഭ്രാന്തിന്റെ ആവർത്തിച്ചിട്ടുള്ള ആക്രമണത്തിന് വിധേയനായിരിക്കരുത് തുടങ്ങിയവ ലംഘിക്കപ്പെട്ടാൽ)

വിവാഹത്തിനു വേണ്ട സമ്മതം ബലപ്രയോഗത്താലോ വഞ്ചനയാലോ നേടിയിട്ടുള്ളതാണെങ്കിൽ,

വിവാഹ സമയത്ത് എതിർകക്ഷി ഹരജിക്കാരനിൽ നിന്നല്ലാതെ മറ്റേതെങ്കിലും ആളിൽ നിന്ന് ഗർഭം ധരിച്ചിട്ടുണ്ടെങ്കിൽ.

വിവാഹം അസാധുവാക്കുനാനുള്ള ഹരജി വ്യവസ്ഥകൾ.

വസ്തുതകൾ മറച്ചു വച്ചോ ബലപ്രയോഗത്താലോ ആണ് വിവാഹത്തിനു സമ്മതം കിട്ടിയതെങ്കിൽ, ബലപ്രയോഗം എന്നു അവസാനിച്ചുവോ അന്നു മുതലോ കബളിപ്പിക്കപ്പെട്ടു എന്നു എന്നു മനസ്സിലാക്കിയോ അന്നു മുതൽക്കും, ഒരു വർഷത്തിനകം വിവാഹം അസാധുവാക്കിക്കിട്ടുവാൻ കോടതിയിൽ ഹരജി ബോധിപ്പിക്കാവുന്നതാണ്. മറ്റൊരു വ്യവസ്ഥ, ഇത്തരം ബലപ്രയോഗത്തിലൂടെ സമ്മതം വാങ്ങി വിവാഹം നടത്തുകയും അല്ലെങ്കിൽ വഞ്ചിച്ചു വിവാഹം ചെയ്ത് അക്കാര്യം വഞ്ചനയ്ക്ക് വിധേയനായ ആൾ അറിയുകയും ചെയ്യുകയും അതിനു ശേഷവും ഹരജി കൊടുത്ത ആൾ പങ്കാളിയുമായി തന്റെ പൂർണ്ണ സമ്മതത്തോടെ ഭാര്യാ- ഭർത്താക്കന്മാരായി ജീവിക്കുകയും ചെയ്താൽ വിവാഹ ബന്ധം അസാധുവാക്കാനായി ഇക്കാര്യങ്ങൾ ആരോപിച്ച് കേസ് കൊടുക്കാൻ പാടുള്ളതല്ല.

♟️                  🧘‍♀️ 🧘‍♂️                  ♟️
█▀▀▀▀▀▀▀▀🧡▀▀▀▀▀▀▀▀█
        സദാശിവസമാരംഭാം
         ശങ്കരാചാര്യമധ്യമാം
        അസ്മദാചാര്യപര്യന്താം
        വന്ദേ ഗുരുപരമ്പരാം.
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
💙💙💙💙💙💙💙💙💙💙💙💙
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക. മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു.👣🙏
💛💛💛💛💛💛💛💛💛l

മൂക്കുകയറില്ലാതെ തട്ടുകടകൾ പരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നു.

മൂക്കുകയറില്ലാതെ തട്ടുകടകൾ പരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നു.

കൊല്ലം : '' ചേട്ടാ, ഒരു കട്ടൻ, മൂന്ന് പൊറോട്ട, ഒരു ബീഫ്''പാത്രം അത്ര വൃത്തിയില്ലേലും നല്ല വിശപ്പുണ്ടായിരുന്നതിനാൽ ഓർഡർ ചെയ്തതൊക്കെ കുഴച്ചടിക്കുമ്പോൾ 'ഫ്രീക്കൻ പയ്യൻ' മറ്റൊന്നും നോക്കിയില്ല. കൈ കഴുകി ചെറിയൊരു ഏമ്പക്കവും വിട്ട് വില തിരക്കിയപ്പോൾ ദഹിച്ചോയെന്നൊരു സംശയം. രണ്ടു മൂളലും ഒരു ഒരു തലച്ചൊറിലിനും ശേഷം നരച്ച താടി തടവി കടക്കാരൻ പറഞ്ഞു- ''നൂറ്റി മുപ്പത്'. ഫൈവ് സ്റ്റാർ തട്ടുകടയോ എന്ന സംശയത്തിൽ നൂറ്റിമുപ്പതോ എന്ന് തിരിച്ച് ചോദിച്ചപ്പോഴേക്കും കടക്കാരന്റെ സ്വരത്തിൽ ഒരു ഭാവമാറ്റം. ''അതേ നൂറ്റിമുപ്പത്''. 

ചുണ്ടിൽ നിന്ന് ചാടാൻ കൊതിച്ച പച്ചത്തെറി വീഴുങ്ങി പറഞ്ഞകാശും കൊടുത്തു മടങ്ങുകയേ മാർഗമുണ്ടായിരുന്നുള്ളൂ പാവം പയ്യന്. കഴിച്ച പ്ളെയിറ്റ് കൂട്ടിയിട്ട സ്ഥലത്തേക്ക് നോക്കിയപ്പോഴാണ് ഓടയിൽ നിന്ന് എലിയും പാറ്റയും പാത്രത്തിനും ചുറ്റും വട്ടമിടുന്നു. ഹോട്ടലുകളെ മാത്രം ഉന്നം വച്ച് പരിശോധനകൾ തകർക്കുമ്പോൾ നഗരത്തിലെ തട്ടുകടകൾ മൂക്കുകയറില്ലാതെ പായുകയാണ്. വൃത്തിയില്ലാത്ത ആഹാരവും കഴുത്തറപ്പൻ പണവും വാങ്ങുന്ന തട്ടുകടകളെ പരിശോധിക്കാൻ ഇതുവരെ നടപടിയില്ല.

പല തട്ടുകടകളിലും ആഹാരം പാകം ചെയ്യുന്ന പരിസരം കണ്ടാൽ കഴിക്കാതെ ഇറങ്ങിപ്പോകാൻ തോന്നും. മാലിന്യങ്ങൾ തള്ളുന്നിടത്തും പൊതുജനങ്ങൾ മൂത്രവിസർജനം നടത്തുന്നിടത്തുമാണ് പ്രവർത്തിക്കുന്നത്. ആവശ്യമുള്ള വെള്ളം കന്നാസുകളിൽ നിറച്ച് കൊണ്ടുവരികയാണ്.ഇത് എവിടെ നിന്ന് ശേഖരിക്കുന്നതാണെന്ന് ആർക്കുമറിയില്ല. മഴ പെയ്താൽ പൊട്ടിപ്പൊളിഞ്ഞ ടാർപ്പോളിനിടയിലൂടെ മഴവെള്ളം ഇറ്റിറ്റ് ഭക്ഷണ പദാർത്ഥങ്ങളിലേക്ക് വീഴും.
തിരക്കേറിയ റോഡിൽകൂടി വാഹനങ്ങൾ ചീറിപ്പായുമ്പോൾ പൊടിപടലങ്ങളും മറ്റു മാലിന്യങ്ങളും പറന്ന് തുറസ്സായസ്ഥലത്ത് സ്ഥിതിചെയ്യുന്ന തട്ടുകടകളിലെ ഭക്ഷണത്തിൽ കലരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവെയ്ക്കും. 

രുചികളുടെയോ വിഭവങ്ങളുടെയോ പേര് തട്ടുകടകൾക്കിട്ടാണ് ഇപ്പോൾ ജനങ്ങളെ ആകർഷിക്കുന്നത്.ഭക്ഷണസാധനങ്ങളിൽ നിന്നും ഉയർന്നു പൊങ്ങുന്ന മണമാണ് ജനങ്ങളെ തട്ടുകടയിലേക്ക്കൂട്ടിക്കൊണ്ട് പോകുന്നത്. കൂണ് പോലെ മുളക്കുന്ന തട്ടുകടകളിലെ ഭക്ഷണങ്ങളുടെ ഗുണനിലവാരം പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. ഭക്ഷ്യവിഷബാധ ഏൽക്കുന്നതിന് കാത്തുനിൽക്കാതെ അതിന് മുമ്പേ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.

@ പരിശോധിക്കുന്നതിലും ഭിന്നത
ഹോട്ടലുകളിൽ നടത്തുന്ന റെയ്ഡ് തട്ടുകടകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നത് അല്ലാതെ 
.പരിശോധന എന്ന് തുടങ്ങണമെന്ന് തീരുമാനിച്ചിട്ടില്ല.ഹോട്ടലുകളിൽ വ്യാപകമായി  റെയ്ഡ്  നടക്കുന്നത് കണ്ട്  ചില തട്ടുകടകൾ ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നാണ്
ഭക്ഷ്യവകുപ്പ്ഉദ്യോഗസ്ഥർ പറയുന്നത്.
.രാത്രികാലങ്ങളിൽ  തട്ടുകടകൾ പ്രവർത്തിക്കുന്നു എന്നതിനാലാണ് റെയ്ഡ് നടത്താൻ പ്രയാസമെന്നും അവർ പറയുന്നു.

ചിറക്കര യാത്രദുരിതം കണ്ടില്ലെന്ന് നടിക്കരുത്

@പരവൂർ മുനിസിപ്പാലിറ്റി അതിർത്തിയായ പരവൂർ മാലക്കായലിൽ തുടങ്ങി കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത് അതിർത്തിയായ ഏറം തെക്ക് ദേശിയപാത വ്യാപിച്ചു കിടക്കുന്ന വിസ്തൃതി ഏറെയുള്ള ഗ്രാമ പഞ്ചായത്താണ് ചിറക്കര ഗ്രാമ പഞ്ചായത്ത് അത് കൊണ്ട് തന്നെ 
ചിറക്കരക്കാർ ഓടുന്നു തെക്ക് വടക്ക്.. ഏകോപനമില്ലാത്ത ഭരണസംവിധാനം ഒപ്പം യാത്ര ദുരിതവും പഞ്ചായത്ത്‌ ഓഫിസ് സ്ഥിതി ചെയ്യുന്നത് ചിറക്കരതാഴത്ത് പ്രാഥമിക ആരോഗ്യകേന്ദ്രവും ചിറക്കര താഴത്ത്, കൃഷി ഓഫിസ് ഉളിയനാട് ശിവക്ഷേത്രത്തിന് സമീപം വില്ലേജ് ഓഫിസ് ഉളിയനാട് സ്കൂളിന് സമീപം, ആയുർവേദ ആശുപത്രി കൊച്ചാലുംമൂട്ടിൽ, മൃഗാശുപത്രി പോളച്ചിറയിൽ ഓരോ ഓഫിസുകളിലും എത്തണമെങ്കിൽ കിലോമീറ്ററുകളുടെ വിത്യാസം. അടിസ്ഥാന സൗകര്യ വികസനത്തിൽ വളരെയധികം പിന്നോക്കത്തിലാണ് ചിറക്കര പഞ്ചായത്ത്‌. നാഷണലൈസ് ബാങ്ക് ഉള്ളത് ചിറക്കര ഇടവട്ടത്താണ് ചിറക്കര സർവീസ് സഹകരണ ബാങ്ക് സ്ഥിതി ചെയ്യുന്നതും ചിറക്കര ഇടവട്ടത്താണ് മൂന്ന് സർക്കാർ ഹൈസ്സ്കൂൾ ചിറക്കര, നെടുങ്ങോലം, ഉളിയനാട് പിന്നെ ഉളിയനാട് എസ് എൻ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂളും കോളേജും ഇവിടെയെല്ലാം എത്താൻ ആവശ്യമായ യാത്രസൗകര്യം ഇല്ലാത്തതാണ് ചിറക്കരയുടെ വികസനത്തിന് പ്രധാനതടസവും അധികാരികളുടെ അവഗണനയാണ് ഇതിനെല്ലാം കാരണം കെ എസ് ആർ ടി സി പൂർണ്ണമായും അവഗണിച്ച പഞ്ചായത്ത്‌ ആണ് ചിറക്കര പ്രൈവറ്റ് ബസുകൾ തോന്നിയപടി സർവീസ് നടത്തുന്നു അത് കൊണ്ട് തന്നെ ചിറക്കരക്കാർ നടന്ന് മടുക്കുകയാണ്.

@  ചിറക്കരക്കാരുടെ യാത്ര ദുരിതത്തിന് ഇനിയും പരിഹാരമില്ല 
ഗ്രാമ പഞ്ചായത്ത്‌ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചിറക്കരത്താഴത്തേയ്ക്ക് അടക്കം  രൂക്ഷമായ യാത്രാക്ലേശം പ്രദേശവാസികളെ വലയ്ക്കുന്നു. 
ദിനംപ്രതി വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസിലെത്തുന്നവർ
സമയത്ത് ബസുകളില്ലാത്തത് മൂലം വലിയ ബുദ്ധിമുട്ടാണനുഭവിക്കുന്നത്. സ്വന്തമായി വാഹനമില്ലാത്തവർക്ക് ഇവിടെ എത്തിച്ചേരുക ഏറെ ബുദ്ധിമുട്ടാണ്. 
പഞ്ചായത്ത് ഓഫിസിന്റെ  പ്രവ‌ൃത്തി സമയമായ രാവിലെ 10 മുതൽ 5 വരെ നിലവിലുള്ള സ്വകാര്യ ബസുകൾ രണ്ടു പ്രാവശ്യം മാത്രമാണ് സർവീസ് നടത്തുന്നത്. 8.30 ന് ചിറക്കരത്താഴത്ത് എത്തിയ ശേഷം വർക്കല പോയി തിരികെ 9.45 ന് വീണ്ടും ചിറക്കരത്താഴം വഴി  കൊല്ലത്തേയ്ക്ക് പോവുമായിരുന്ന കെ.എസ്.ആർ.ടി.സി സർവീസും ഇപ്പോൾ നിലവിലില്ല. ആവശ്യക്കാർ പരവൂർ - പാരിപ്പളളി റൂട്ടിൽ വന്നാലും പൂതക്കുളം അമ്മാരത്തു മുക്കിൽ ഇറങ്ങി മൂന്നു കിലോമീറ്റർ നടന്നു വേണം പഞ്ചായത്ത് ഓഫീസിൽ എത്താൻ. ദിനംപ്രതി നൂറു കണക്കിനാളുകളാണ് വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തിലെത്തുന്നത്. യാത്രാ ക്ലേശത്തിനു പരിഹാരം കാണുന്നതിനായി പ്രദേശവാസികൾ മുട്ടാത്ത വാതിലുകളില്ല.
ചിറക്കര ഗ്രാമ പഞ്ചായത്ത് ആസ്ഥാനമായ ചിറക്കരത്താഴത്തേയ്ക്കുള്ള യാത്രാ ക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ എസ് ആർ ടി സിക്കും ആർ ടി ഒയ്ക്കും അപേക്ഷ നൽകി മടുത്തിരിക്കുകയാണ് ജനങ്ങൾ.
നിലവിൽ സ്വകാര്യ ബസ് സർവീസ് മാത്രമാണ് ജനങ്ങൾക്കുള്ള ആശ്രയം 
ചിറക്കരത്താഴം - കൊല്ലം , ചിറക്കരത്താഴം - കുണ്ടറ, ചിറക്കരത്താഴം,- നെടുമൺകാവ് റൂട്ടിലോടുന്ന മൂന്നു സ്വകാര്യ ബസ്  സർവീസ് മാത്രമാണ് പഞ്ചായത്തിൽ എത്തിപ്പെടാനുള്ള ഏക ആശ്രയം.
പാണ്ണിയിൽ, കൊച്ചാലുംമൂട് , ഉളിയനാട് ,ചിറക്കര, കണ്ണേറ്റ, കാരംകോട്, ഏറം തെക്ക് ഭാഗങ്ങളിൽ നിന്ന് വരുന്നവർ ചിറക്കര വാഴവിള ജംഗ്ഷനിലിറങ്ങി രണ്ട് കിലോമീറ്ററോളം നടന്നാണ് പഞ്ചായത്തിൽ എത്തേണ്ടത്. മാലക്കായൽ, നെടുങ്ങോലം പുന്നമുക്ക്, ഒഴുകുപാറ, പോളച്ചിറ പ്രദേശങ്ങളിലുള്ളവർക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചോ കിലോമീറ്ററുകലോളം നടന്നോ വേണം പഞ്ചായത്ത് ഓഫീസിൽ എത്താൻ. പഞ്ചായത്ത് ഒാഫീസിലെ ജീവനക്കാരും യാത്രാക്ലേശം മൂലം വളരെ ബുദ്ധിമുട്ടുന്നുണ്ട്

@ യാത്രാ ക്ലേശത്തിന് പരിഹാരം

ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് കോതരി, ഉളിയാനാട്, വഴവിള, ചിറക്കരതാഴം, കുഴുപ്പിൽ, പോളച്ചിറ, ഒഴുകുപാറ, പിന്നമുക്കു, നെടുങ്ങോലം, പരവൂർ വഴി വർക്കലയിലേക്കും തിരികെയും ദിവസം രണ്ട് തവണ കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയാൽ യാത്രാക്ലേശത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെന്ന് പ്രദേശ വാസികൾ പറയുന്നു. 
കൂടാതെ കുണ്ടറ - പരവൂർ റൂട്ടിൽ ആരംഭിച്ച കെ എസ്‌ ആർ
ടി സി ചെയിൻ സർവീസിൽ രണ്ട് ട്രിപ്പ് പഞ്ചായത്ത് പ്രവൃത്തി സമയത്ത് തിരുമുക്കു കഴിഞ്ഞ് മീനാട് പാലമുക്ക് തിരിഞ്ഞ് കോതേരി, ഉളിയാനാട്, ചിറക്കരതാഴം, കുഴുപ്പിൽ, പോളച്ചിറ, ഒഴുകുപാറ, നെടുങ്ങോലം വഴി പരവൂരിലേക്കും തിരികെയും സർവീസ് നടത്തിയാൽ യാത്രക്കാർക്ക് വലിയ ആശ്വാസമാകും ഒപ്പം തന്നെ
കൊല്ലം, കുണ്ടറ, കൊട്ടാരക്കര നിന്ന് ചിറക്കര ക്ഷേത്രം വരെ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളും മുക്കാട്ടുകുന്നു, താവണംപൊയ്‌ക, അധികരിമുക്കു വഴി ചിറക്കര പഞ്ചായത്ത് ഓഫീസു വരെ വരാനുള്ള നടപടി ആർ ടി ഒ ഓഫീസുമായി ബന്ധപ്പെട്ട് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Friday, 28 April 2023

പാരിപ്പള്ളിയിൽ എലിവേറ്റഡ് ഫ്ലൈ ഓവർ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള സർവ്വകക്ഷി യോഗത്തിൽ ബിജെപി പ്രതിനിധിയെ കൈയ്യേറ്റം ചെയ്തു യോഗം അലങ്കോലപ്പെടുത്താൻ ഇടത് ശ്രമം

പാരിപ്പള്ളിയിൽ എലിവേറ്റഡ് ഫ്ലൈ ഓവർ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള സർവ്വകക്ഷി യോഗത്തിൽ ബിജെപി പ്രതിനിധിയെ കൈയ്യേറ്റം ചെയ്തു യോഗം അലങ്കോലപ്പെടുത്താൻ ഇടത് ശ്രമം 

ചാത്തന്നൂർ : പാരിപ്പള്ളിയുടെ വികസനത്തിന് തടയിടും വിധം ജംങ്ഷൻ രണ്ടായി തിരിക്കുന്ന തരത്തിൽ കൂറ്റൻ മതിൽ കെട്ടി മണ്ണ് നിറച്ച് റോഡ് നിർമ്മിക്കുന്ന തിനുള്ള തീരുമാനം ഉപേക്ഷിച്ച് പാരിപ്പള്ളിയുടെ വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടിയായി പാരിപ്പള്ളിയിൽ എലിവേറ്റഡ് ഫ്ലൈ ഓവർ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള സർവ്വകക്ഷി യോഗത്തിൽ ബിജെപി പ്രതിനിധിയായി പങ്കെടുത്തു സംസാരിച്ച സുരേഷ്ചന്ദ്രൻ പ്രസംഗിക്കുമ്പോൾ ഒരു കൂട്ടം ഇടത് മുന്നണി പ്രവർത്തകർ രാക്ഷ്ട്രീയ മര്യാദ ലംഘിച്ചു കൊണ്ട് മൈക് ഓഫ് ചെയ്യുകയും പ്രസംഗം തടസപ്പെടുത്തുകയും അടിക്കാനായി പാഞ്ഞെടുക്കുകയും ചെയ്തതോടെ യോഗം അലങ്കോലമാകുകയും ചെയ്തിരുന്നു. സർവ്വകക്ഷിയോഗം ഉത്ഘാടനം ചെയ്‌ത എൻ. കെ. പ്രേമചന്ദ്രൻ പോയതിന് പിന്നാലെ പ്രസംഗിച്ച സിപിഎം പ്രതിനിധി റോഡ് നിർമ്മിക്കുന്നതും ഫണ്ട് പൂർണ്ണമായും വിനിയോഗിക്കുന്നതും പിണറായി സർക്കാർ ആണെന്ന വിവാദ പരമാർശത്തിന് മറുപടി പറയുന്നതിനിടയിലാണ് ഇടത് മുന്നണി പ്രവർത്തകർ ബിജെപി പാരിപ്പള്ളി മേഖല പ്രസിഡന്റും വ്യാപാരി വ്യവസായ ഏകോപന സമിതി നേതാവ് കൂടിയായ സുരേഷ് ചന്ദ്രന്റെ പ്രസംഗം തടസപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്.ഇതിനെതിരെ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.

@ ബിജെപി പ്രതിനിധിയെ അപമാനിച്ച ഇടത് മുന്നണിയുടെ നടപടി രാക്ഷ്ട്രീയ
മര്യാദയുടെ ലംഘനം - ബിജെപി 

പാരിപ്പള്ളിയിൽ എലിവേറ്റഡ് ഫ്ലൈ ഓവർ സ്ഥാപിക്കണമെന്ന ആവശ്യത്തിൻ മേലുള്ള സമരത്തിൽ കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഭരിക്കുന്ന ബിജെപിയുടെ പ്രതിനിധിയെ അപമാനിച്ച ഇടത് മുന്നണിയുടെ നടപടി രാക്ഷ്ട്രീയ മര്യാദയുടെ ലംഘനമാണെന്ന് ബിജെപി പരവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ പ്രദീപ്‌. ജി. കുറുമണ്ഡൽ ആരോപിച്ചു കൊല്ലം. എം പിയും ചാത്തന്നൂർ എം എൽ എ യുടെയും നാളിതുവരെയുടെ നിരുത്തരമായ 
നിലപാടുകൾ ആണ് ദേശിയപാത നിർമ്മാണപ്രവർത്തികളിൽ ഇപ്പോൾ ഉണ്ടായ പ്രതിസന്ധിക്ക് കാരണം 
ദേശീയപാത-66ന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമ്പോൾ 
പാരിപ്പള്ളിയിലെ വ്യാപാരി വ്യവസായി സമൂഹത്തിനും ആട്ടോറിക്ഷ ടാക്‌സി - ടെമ്പോ തൊഴിലാളികള്‍ക്കും,
ജനങ്ങള്‍ക്കും ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ബുദ്ധിമുട്ടുകള്‍
ഏറെയാണ്.സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കും വിധവും കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും വന്‍ ഗര്‍ത്തങ്ങളിലേയ്ക്ക് താഴ്ന്നുപോകുന്ന തരത്തിലുമാണ് ഇപ്പോള്‍ നിര്‍മ്മാണം തുടരുന്നത് ഐ ഒ.സി പ്ലാന്റിലേക്ക് പാചകവാതകം നിറച്ചുവരുന്ന കൂറ്റന്‍ ബുള്ളറ്റുകള്‍ ഘടിപ്പിച്ച വലിയ വാഹനങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ തന്നെ വളരെ പ്രയാസകരമായാണ് ഇത് വഴി കടന്ന് പോകുന്നതെന്നും
പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തുന്ന 
രോഗികള്‍ക്കും അവര്‍ക്കുവേണ്ടിയുള്ള ആംബുലന്‍സ് സൗകര്യങ്ങളും യാതൊരു തടസ്സവുമില്ലാതെ കടന്നുപോകാന്‍ കഴിയണം ഇതിന് വേണ്ടി 
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെയും സാമുദായിക സംഘടനകളുടെയും സംയുക്തവേദിയായാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത് ഇതിൽ നിന്നും പഞ്ചായത്ത്‌ ഭരിക്കുന്ന ബിജെപിയെ മാറ്റി നിർത്താനാകില്ല. ഭരണപരമായ പ്രതിനിധ്യം ഇല്ലാഞ്ഞിട്ട് പോലും ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാറും ജനറൽ സെക്രട്ടറി എസ്. പ്രശാന്തും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗിരിയെ നേരിട്ട് കണ്ട് നിവേദനം നൽകിയത് അതിന് ശേഷമാണ് എൻ. കെ. പ്രേമചന്ദ്രൻ. എം. പി കേന്ദ്രമന്ത്രിയെ കണ്ടതും നാളിതുവരെ ചാത്തന്നൂർ എം എൽ എ. ജി. എസ്. ജയലാൽ എം എൽ എ ഉദ്യോഗസ്ഥരുമായി ഒരു ചർച്ച പോലും നടത്താൻ തയ്യാറായിട്ടില്ല 
 ഒറ്റകെട്ടായി നാടിനു വേണ്ടി പ്രവർത്തിക്കുന്നതിന്  പകരം രാക്ഷ്ട്രിയ ലക്ഷ്യമിട്ട് കുതന്ത്രങ്ങൾ മെനയുന്ന ഇടത് നിലപാട് പ്രതിക്ഷേധാർഹമാണ് എന്ന് ബിജെപി പരവൂർ മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്‌. ജി. കുറുമണ്ഡൽ പറഞ്ഞു.