Sunday, 11 June 2023

രാവിലെ ഓർഡിനറി ബസ് സർവീസില്ല : പാരിപ്പള്ളിയിൽനിന്ന്‌ കൊട്ടിയം ഭാഗത്തേക്കുള്ള യാത്രക്കാർ വലയുന്നു

ഓർഡിനറി ബസ് സർവീസില്ല : പാരിപ്പള്ളിയിൽനിന്ന്‌ കൊട്ടിയം ഭാഗത്തേക്കുള്ള യാത്രക്കാർ വലയുന്നു

ചാത്തന്നൂർ: ദേശീയപാതയിൽ പാരിപ്പള്ളിക്കും കൊട്ടിയം ജങ്ഷനുമിടയിൽ രാവിലെ കെ എസ് ആർ ടി സി ഓർഡിനറി സർവീസില്ലാത്തത് വിദ്യാർത്ഥികൾ അടക്കമുള്ള 
യാത്രക്കാരെ വലയ്ക്കുന്നു. യാത്രക്കാർ ഏറെയുള്ള സമയങ്ങളായ രാവിലെയും വൈകീട്ടുമാണ് യാത്രാക്ലേശം അനുഭവപ്പെടുന്നത്. രാവിലെ ആറുമുതൽ പത്തുവരെയുള്ള സമയത്ത് ഓർഡിനറി ബസ് ഒന്നുംതന്നെ സർവീസ് നടത്താത്തതാണ് ഈ മേഖലയിൽ യാത്രാദുരിതം രൂക്ഷമാക്കുന്നത്.

പാരിപ്പള്ളി, തെറ്റിക്കുഴി, ശ്രീരാമപുരം, കല്ലുവാതുക്കൽ, പാറ ജങ്ഷൻ, കുരിശിൻമൂട്, കാപ്പെക്സ് ജങ്ഷൻ, ശീമാട്ടി എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. രാവിലെ ജോലിക്കായി ചാത്തന്നൂർ, കൊട്ടിയം ഭാഗത്തേക്ക് പോകുന്നതിനായി ഉൾപ്രദേശങ്ങളിൽനിന്ന്‌ കാൽനടയായി ദേശീയപാതയിലെത്തി മണിക്കൂറുകൾ കാത്തുനിന്നാലും ഒരു ഓർഡിനറി ബസുപോലും എത്താറില്ല. മിനിമം ടിക്കറ്റെടുത്ത് ജോലിക്കും മറ്റുമായി യാത്ര ചെയ്യേണ്ട തൊഴിലാളികൾ വലിയ തുക കൊടുത്ത് ഫാസ്റ്റ് പാസഞ്ചറിൽ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ഓർഡിനറിയിലെ 10 രൂപ ടിക്കറ്റിനു പകരം ഫാസ്റ്റിൽ 18 രൂപയുടെ ടിക്കറ്റെടുക്കണം. ഫാസ്റ്റ് എല്ലായിടത്തും നിർത്തുകയുമില്ല. ഫാസ്റ്റ് പാസഞ്ചറിൽ കയറാൻ യാത്രക്കാർ മടികാണിക്കുന്നതിനാൽ സമാന്തര സർവീസുകൾ നിരത്ത് കൈയടക്കിയിരിക്കുകയാണ്. യാത്രക്കാരെ കുത്തിനിറച്ചാണ് സമാന്തര സർവീസുകളുടെ ചീറിപ്പായൽ. കോവിഡ് പ്രതിരോധ നിയമങ്ങൾ ഒന്നുംതന്നെ ബാധകമല്ലെന്ന നിലയിലാണ് സമാന്തര സർവീസ് നടത്തുന്നത്.

വലിയ വാഹനങ്ങൾമുതൽ ഓട്ടോറിക്ഷകൾവരെ സമാന്തര സർവീസുമായി നിരത്തിലുണ്ട്. ഫാസ്റ്റ് പാസഞ്ചറിൽ കൂടുതൽ യാത്രക്കൂലി കൊടുത്താലും ഉദ്ദേശിക്കുന്ന സ്റ്റോപ്പിൽ ഇറങ്ങാൻ കഴിയില്ലെന്നതിനാൽ യാത്രക്കാരേറെയും സമാന്തര സർവീസുകളെ ആശ്രയിക്കുകയാണ്. ഇത്‌ കെ എസ് ആർ ടി സി ക്കും വൻ നഷ്ടമാണുണ്ടാക്കുന്നത്‌. ചാത്തന്നൂർ ഡിപ്പോയിൽനിന്ന് ഓർഡിനറി ബസ് സർവീസ് നടത്തി യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി ചാത്തന്നൂർ പഞ്ചായത്ത്‌ സമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് പഞ്ചായത്ത്‌ സമിതി  പ്രസിഡന്റ്‌ രാജൻപിള്ള മുന്നറിയിപ്പ് നൽകി 

ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പ്രധാന ടൂറിസം പദ്ധതിയായ ആദിച്ചനല്ലൂർ ചിറ ടൂറിസം പദ്ധതി സംരക്ഷണമില്ലാതെ നശിക്കുന്നു



ചാത്തന്നൂർ :ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പ്രധാന ടൂറിസം പദ്ധതിയായ ആദിച്ചനല്ലൂർ ചിറ ടൂറിസം പദ്ധതി സംരക്ഷണമില്ലാതെ നശിക്കുന്നു. മുപ്പതോളം ഏക്കർ വിസ്തൃതിയുള്ള ആദിച്ചനല്ലൂർച്ചിറയിൽ ടൂറിസം പദ്ധതിക്കായി നാളിതുവരെ ലക്ഷകണക്കിന് രൂപയാണ് വിനിയോഗിച്ചത്.  
ടൂറിസം പദ്ധതിയ്ക്കായി 1.75 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.
2014-ൽ ആദിച്ചനല്ലുർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ടം നിർമാണം 2018 ഒക്ടോബർ ഒന്നിനാണ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തത്. 
പദ്ധതിയിൽ 54 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിർദേശപ്രകാരം ചാത്തന്നൂർ മൈനർ ഇറിഗേഷൻ വകുപ്പിന്റെ നിയന്ത്രണത്തിലാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. പിന്നീട് ടൂറിസം വകുപ്പ് ഒൻപതുലക്ഷം രൂപയും കുട്ടികളുടെ പാർക്കിൽ സാങ്കേതിക ഉപകരണങ്ങൾ വാങ്ങാനായി പിന്നീട് നാലുലക്ഷം രൂപയും ബോട്ട് വാങ്ങാനുംമറ്റുമായി ജി.എസ്.ജയലാൽ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്‌ ആറുലക്ഷം രൂപയും നൽകി.
ലക്ഷങ്ങൾ ചെലവഴിച്ച പദ്ധതിയുടെ ഒന്നാംഘട്ടം കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുകയും ചെയ്തു.
കരാറെടുത്തയാൾ ഒരുവർഷത്തോളം തട്ടിയും മുട്ടിയും കൊണ്ടുപോയെങ്കിലും പദ്ധതിയുടെ പൂർണമായ വികസനം നടപ്പാക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ടുവന്നില്ല. ഇതോടെ ചിറ ടൂറിസത്തിന്റെ പ്രവർത്തനം താറുമാറായി. ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ഇതിന്റ സംരക്ഷണത്തിന് ഇതുവരെ ഒന്നും ചെയ്യാൻ തയ്യാറാകാത്തതാണ് ടൂറിസം പദ്ധതിയുടെ നാശത്തിനു കാരണമെന്നാണ് ആക്ഷേപം.
ചിറ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടത്തിനുള്ള തുക ഉപയോഗപ്പെടുത്താൻ ഇതുവരെ ഒരുനടപടിയുമുണ്ടായിട്ടില്ല.
ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടമായി നിർമിച്ച കുട്ടികളുടെ പാർക്കും ബോട്ടുജെട്ടിയും നാഥനില്ലാക്കളരിയായി. ആദിച്ചനല്ലൂർ വില്ലേജ് ഓഫീസിനുമുന്നിൽനിന്ന് ചെന്തിട്ട ഭഗവതീക്ഷേത്രത്തിനു മുൻവശം വരെയുള്ള ചിറയുടെ കരയിലാണ് കുട്ടികളുടെ പാർക്കും ബോട്ടുജെട്ടിയും നിർമിച്ചിരിക്കുന്നത്. കുട്ടികളുടെ മാനസികോല്ലാസത്തിനായി പാർക്കും വിനോദപരിപാടികൾക്കായി ഊഞ്ഞാൽ, സീസോ, മെറി ഗോറൗണ്ട്‌, റൈസിങ് ട്രോ ബിലാൻ, ബൗൺസിങ്‌ ബലൂൺ എന്നിവയും സൗകര്യപ്പെടുത്തിയിരുന്നു. അവ തുരുമ്പെടുത്ത് നശിച്ചുതുടങ്ങി.
നാലുപേർക്ക് കയറാവുന്നതും രണ്ടുപേർക്ക് കയറാവുന്നതുമായ രണ്ടുബോട്ടുകളാണ് ചിറയിൽ സഞ്ചരിക്കുന്നതിനായി ഒരുക്കിയിരുന്നത്. ഇത് പാർക്കിനോടുചേർന്ന് കെട്ടിയിട്ടിരിക്കുകയാണിപ്പോൾ
ആദിച്ചനല്ലൂർ ഗ്രാമത്തിന് ഏറെ പ്രതീക്ഷ നൽകിയ ചിറ ടൂറിസം ഇനിയെങ്കിലും നല്ലരീതിയിൽ നടത്താൻ അധികൃതർ മുന്നോട്ടുവരണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ബസില്ല; രാത്രിയിൽ വീട്ടിൽപ്പോകാനെന്തുചെയ്യും

ബസില്ല രാത്രിയിൽ വീട്ടിൽപ്പോകാനെന്തുചെയ്യും

കൊല്ലം :ദേശിയപാതയടക്കമുള്ള 
 പ്രധാനപാതകളിൽ രാത്രിയിൽ ബസ് സർവീസ് ഇല്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.വൈകുന്നേരം ആറ് മണിക്ക് മുൻപായി കെ എസ് ആർ ടി സി ഓർഡിനറി ബസുകൾ ട്രിപ്പ്‌ അവസാനിപ്പിക്കുകയാണ്.പിന്നീട് നാമമാത്രമായ ഫാസ്റ്റ് സൂപ്പർഫാസ്റ്റ് ബസുകളാണ് ഉള്ളത് സാധാരണക്കാർ ഇത് മൂലം ബുദ്ധിമുട്ടുകയാണ്. കൊല്ലം ടൗണിൽ കടകളിൽ ജോലിയ്ക്ക് വരുന്നവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇവർ പലപ്പോഴും ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.കൊറോണയ്ക്ക് ശേഷം 
 കെ എസ് ആർ ടി സി ഗ്രാമീണ മേഖലയിലേക്ക് ഉണ്ടായിരുന്ന പല ബസുകളും പുനരാരംഭിച്ചിട്ടില്ല
 ദേശീയപാതയിൽ മാത്രമാണ് രാത്രി സർവീസുകളുള്ളത്. കൊല്ലം- കൊട്ടാരക്കര -പുനലൂർ റോഡിലാണ് 
രാത്രിയിൽ യാത്രാദുരിതം കൂടുതൽ. തിരക്കേറിയ കരുനാഗപ്പള്ളി -തിരുവനന്തപുരം ദേശിയപാതയിൽ 
 രാത്രി 7.30-നുശേഷം ബസ് സർവീസുകളില്ല.
കൊവിഡ് പ്രതിസന്ധിക്കുമുൻപ്‌ രാത്രി   കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തിയിരുന്നു. കൂടാതെ രാത്രി ഒൻപതിനുശേഷം ഗ്രാമീണ മേഖലയിലേക്കും കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ നടത്തിയിരുന്നു.
ഇവയൊന്നും കൊവിഡ് പ്രതിസന്ധിക്കുശേഷം
ജനജീവിതം സാധാരണ ഗതിയിലായിട്ടും 
പുനരാരംഭിച്ചിട്ടില്ല.

@ റെയിൽവേസ്റ്റേഷനിൽ എത്തുന്നവരാണ് ഏറെയും വലയുന്നത്.കൊല്ലത്ത് നിന്നും 
 തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്ക് ട്രെയിൻമാർഗം നിരവധിയാൾക്കാർ ദിവസവും ജോലിക്കുപോകുന്നുണ്ട്.
കൊല്ലം റെയിൽവേസ്റ്റേഷനിലെത്തുന്ന കൂടുതലാൾക്കാരും ബസ് സർവീസിനെ ആശ്രയിക്കുന്നവരാണ്.
എന്നാൽ, രാത്രി 7.30ന് ശേഷം ബസില്ലാത്തത് ഇവരെ വലയ്ക്കുന്നു. രാത്രിയിൽ ബസ് സ്റ്റോപ്പിൽ മണിക്കൂറുകളോളം കാത്തുനിന്നശേഷം ഓട്ടോയിലും മറ്റും വീടുകളിലേക്കു പോകുകയാണുചെയ്യുന്നത്.

@ കൊവിഡ് കാലത്ത് നിർത്തലാക്കിയ രാത്രികാല ബസ് ഓർഡിനറി സർവീസുകൾ പുന:രാരംഭിച്ചു കൊണ്ട് ജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.കൊല്ലം നഗരത്തിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ട്യുഷനും മറ്റ് ആവശ്യങ്ങൾക്കുമായി നഗരത്തിലെ ട്യുഷൻ സെന്ററുകളെയാണ് ആശ്രയിക്കുന്നത് കൂടാതെ നഗരത്തിലെ തുണികടകളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ജോലികാർക്കും രാത്രികാല ബസ് സർവീസ് കൊണ്ട് പ്രയോജനമുണ്ടാകും കൂടാതെ വിവിധ ആവശ്യങ്ങൾക്കായി ദിവസവും ആയിരങ്ങൾ ജില്ലാ ആസ്ഥാനത്ത് യാത്ര ചെയ്യുന്നുണ്ട് ഇവരെല്ലാം ഇന്ന് വളരെയധികം ബുദ്ധിമുട്ടുകയാണ് രാത്രി 7ന്  മുൻപായി 
കെ എസ് ആർ ടി സി ബസുകൾ ഡിപ്പോകളിൽ ഒതുക്കി ഇടുകയാണ് ജീവനക്കാരില്ലായെന്ന ന്യായമാണ്
കെ എസ് ആർ ടി സിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

 

സ്കൂളുകളിൽ വീണ്ടും ഉച്ചഭക്ഷണ പ്രതിസന്ധി

സ്കൂളുകളിൽ വീണ്ടും 
ഉച്ചഭക്ഷണ പ്രതിസന്ധി

@ പച്ചക്കറികള്‍, പലവ്യഞ്ജനം, പയര്‍വര്‍ഗങ്ങള്‍, പാല്‍, മുട്ട എന്നിവയ്ക്ക് അഞ്ചുവര്‍ഷം മുമ്പുള്ളതിനേക്കാള്‍ വില വര്‍ധിച്ചിട്ടും വിദ്യാഭ്യാസവകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്.

കൊല്ലം:   സർക്കാരിന്റെ പദ്ധതികളെല്ലാം നടപ്പാക്കാൻ ബാധ്യതപ്പെട്ടവരാണ് വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള പ്രഥമാധ്യാപകരടക്കമുള്ളവർ. എന്നാൽ, എപ്പോഴും സ്വന്തം കീശയിൽനിന്ന് പണം ചെലവഴിച്ച് ഉച്ചഭക്ഷണപദ്ധതി വിജയിപ്പിക്കേണ്ട അവസ്ഥയിലാണ് അധ്യാപകർ. സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോൾ പ്രഥമാധ്യാപകർ അനുഭവിക്കുന്ന പ്രയാസങ്ങൾ നിരവധിയാണ്. സ്വന്തം കീശയിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം പണമടക്കം സമാഹരിച്ച് കാര്യക്ഷമമായി പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥയാണുള്ളത്.

1986ൽ തുടങ്ങിയ സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം 2012 മുതലാണ് വിഭവസമൃദ്ധമായ ഉച്ചഭക്ഷണമാക്കി മാറ്റിയത്. 2012 മാർച്ച് വരെ സ്കൂളുകൾക്കാവശ്യമായ അരിയും പയറും സിവിൽ സപ്ലൈസ് മുഖേന നേരിട്ട് സ്കൂളുകൾക്ക് നല്കിയിരുന്നു.
പാചകക്കൂലിയും ആവശ്യത്തിനുള്ള പലവ്യഞ്ജനങ്ങളും മാത്രമായിരുന്നു സ്കൂൾ അധികൃതർക്ക് കണ്ടെത്തേണ്ടിയിരുന്നത്. എന്നാൽ, 2012- '13 മുതൽ സ്കൂളുകൾക്ക് അരി മാത്രമാക്കി. ഉച്ചഭക്ഷണ വിഭാഗത്തിനാവശ്യമായ മറ്റു സാമഗ്രികളെല്ലാം സ്കൂൾ അധികൃതർ കണ്ടെത്തണമെന്നായി.

കൂടാതെ ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരുദിവസം മുട്ട/ പഴം എന്നിവ നല്കണമെന്നും നിർദേശം നല്കി. ഇതിനാവശ്യമായി പരിമിതമായ കണ്ടിൻജൻസി തുകയാണ് വിദ്യാഭ്യാസവകുപ്പ് അനുവദിച്ചത്. അഞ്ചു വർഷം മുമ്പ് അനുവദിച്ച അതേ നിരക്കിലുള്ള തുകയാണ് ഇന്നും സ്കൂൾ അധികൃതർക്ക് നല്കുന്നത്.

പച്ചക്കറികൾ, പലവ്യഞ്ജനം, പയർവർഗങ്ങൾ, പാൽ, മുട്ട എന്നിവയ്ക്ക്  അഞ്ചുവർഷം മുമ്പുള്ളതിനേക്കാൾ വില വർധിച്ചിട്ടും വിദ്യാഭ്യാസവകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്. സമൂഹത്തിന്റെ എല്ലാ തുറകളിലുംപെട്ട സാധാരണക്കാരുടെ മക്കളാണ് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും.
അവർക്ക് കൃത്യമായി നല്ല രീതിയിൽ ഉച്ചഭക്ഷണം നല്കണമെന്നുള്ളത് സംസ്ഥാനത്തെ പൊതുവിദ്യാലയാധികൃതരുടെ ഏറ്റവും വലിയ ആഗ്രഹം കൂടിയാണ്. അതുമാത്രമാണ് എല്ലാം സഹിച്ച് ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്ന പ്രധാന കാരണവും.

സ്കൂളുകളിലെ ഉച്ചഭക്ഷണ നടത്തിപ്പിന്റെ ചുമതല ഉച്ചഭക്ഷണക്കമ്മിറ്റിക്കാണ്. എന്നാൽ, മഹാഭൂരിഭാഗം വിദ്യാലയങ്ങളിലും ഇത് പേരിനു മാത്രമായി പ്രവർത്തിക്കുന്ന കമ്മിറ്റികളാണ്. മിക്ക വിദ്യാലയങ്ങളിലും എല്ലാ ചുമതലകളും ബാധ്യതകളും ഏകാംഗക്കമ്മിറ്റി തലവനായ പ്രഥമാധ്യാപകനു തന്നെ.

150 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങളിൽ ഒരു കുട്ടിക്ക് അഞ്ചുരൂപയും അതിനുമുകളിൽ കുട്ടികളുള്ള വിദ്യാലയങ്ങളിൽ ആറുരൂപയുമാണ് സർക്കാർ നല്കുന്ന ഫണ്ട്. എന്നാൽ, ഇത് ഓരോമാസവും ചെലവഴിക്കുന്ന സംഖ്യയുടെ പകുതിയോളം പോലും ആകില്ലെന്നാണ് പ്രഥമാധ്യാപകർ പറയുന്നത്.

പ്രൈമറി സ്കൂളുകളിലെ പ്രഥമാധ്യാപകർ ക്ലാസ് ചുമതല കൂടി വഹിച്ച് ഔദ്യോഗിക ഓഫീസ് പ്രവർത്തനവും നടത്തി ജോലിഭാരത്താൽ വീർപ്പുമുട്ടുകയാണ്. അതിനിടയിലാണ് ഉച്ചഭക്ഷണത്തിന്റെ നടത്തിപ്പുചുമതലയും.

@ ഉച്ചഭക്ഷണനിരക്ക് വർധിപ്പിച്ച ഉത്തരവ് വിഴുങ്ങി
ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവ്  പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടിൻജന്റ് നിരക്ക് ഒരു കുട്ടിക്ക് എട്ടു രൂപയാക്കി വർധിപ്പിച്ച് ഉത്തരവിറക്കിയിരുന്നു. 2016 മാർച്ച് മൂന്നിന് ഇറക്കിയ ഉത്തരവിന്മേൽ ഇനിയും ഒരു നടപടിയും വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടിട്ടില്ല. 150ൽ കൂടുതൽ കുട്ടികളുള്ള വിദ്യാലയങ്ങൾക്കാണ് വർധന ബാധകമാക്കിയിരുന്നത്. ഉച്ചഭക്ഷണത്തിനായി സർക്കാർ അരിയും പരിമിതമായ ഫണ്ടും നല്കി മാറിനില്ക്കരുത്. പോഷകസമൃദ്ധമായ നല്ല ഭക്ഷണം കുട്ടികൾക്ക് ലഭ്യമാക്കണം. അവർ ഉച്ചയ്ക്ക് പട്ടിണി കിടക്കരുത്. നല്ല ആഹാരശീലങ്ങൾ പാലിച്ച് ഭക്ഷണം കഴിക്കുന്നതിനുള്ള സാഹചര്യമൊരുക്കണം. ഇതിനായി സ്കൂളുകളിൽ പ്രത്യേക സംവിധാനമൊരുക്കണം, പഠിപ്പിക്കണം, പഠിപ്പിക്കുന്ന അധ്യാപകരെ മോണിറ്റർ ചെയ്യണം. അതിനിടയിൽ ഇന്റർനെറ്റിന്റെ മുന്നിലിരുന്ന് നിരവധി രേഖകൾ തയ്യാറാക്കണം. അവ മേൽ ഓഫീസുകളിൽ കൃത്യമായി എത്തിക്കണം. ഇതെല്ലാം ഇന്ന് കേരളത്തിലെ ഓരോ പ്രഥമാധ്യാപകന്റെയും ദൈനംദിന പ്രവർത്തനങ്ങളാണ്. അതിനിടയിൽ ഉച്ചഭക്ഷണത്തിന്റെ നടത്തിപ്പെങ്കിലും പ്രത്യേക സംവിധാനത്തിന്റെ കീഴിലാക്കിയാൽ പൊതുവിദ്യാഭ്യാസത്തിന് കരുത്തേറുമെന്നാണ് പ്രഥമാധ്യാപകരുടെ അഭിപ്രായം.
രുചി രജിസ്റ്റർ മുതൽ കാലിച്ചാക്ക് രജിസ്റ്റർ വരെ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ബാധ്യത സഹിച്ച് മുന്നോട്ടു കൊണ്ടു പോകുമ്പോൾ തന്നെ പതിനെട്ടോളം രേഖകളും പ്രഥമാധ്യാപകൻ കൃത്യമായി സൂക്ഷിക്കണം. ഇതിൽ അവസാനം രംഗപ്രവേശം ചെയ്ത രേഖയാണ് 'രുചിരജിസ്റ്റർ'.ഇവ കൂടാതെ എല്ലാ ദിവസവും എഴുതി സൂക്ഷിക്കേണ്ട അഞ്ച് രജിസ്റ്ററുകളും മാസത്തിൽ സൂക്ഷിക്കേണ്ട 11 രജിസ്റ്ററുകളുമടക്കം 17 രേഖകൾ വേറെയുമുണ്ട്. ഉച്ചഭക്ഷണ മേൽനോട്ടത്തിനായി ഓരോ ഉപജില്ലയിലും പ്രത്യേകം ചുമതലപ്പെട്ട ഉദ്യോഗസ്ഥരുമുണ്ട്. സ്കൂളുകളിൽ ഇത്തരം ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ രേഖകൾ കൃത്യമായി സൂക്ഷിച്ചില്ലെങ്കിൽ അതിന്റെ പഴിയും പിഴയും പ്രഥമാധ്യാപകനുതന്നെ


@ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ഗുണമേന്മയേറിയതും പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം ഒരാൾക്ക് എങ്ങനെ തയ്യാറാക്കാനാകുമെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് മിണ്ടാട്ടമില്ലെന്നാണ് പാചകക്കാരുടെ സംഘടനകളും പറയുന്നത്. നിലവിൽ 501 കുട്ടിൾക്ക് മുകളിലുള്ള വിദ്യാലയങ്ങളിൽ മാത്രമാണ് രണ്ട് പാചകക്കാരെ നിയമിക്കാൻ അനുവാദമുള്ളത്. 500 വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് രാവിലെ ഏഴു മുതൽ തുടങ്ങുന്ന പ്രവൃത്തി അവസാനിക്കുന്നത് വൈകുന്നേരം മൂന്നു മണിയോടെ മാത്രമാണ്. എന്നാൽ, ലഭിക്കുന്ന വേതനമാവട്ടെ പരമാവധി 400 രൂപയും. 
ഭക്ഷണം പാചകം ചെയ്തു കഴിഞ്ഞാൽ ഭക്ഷണ വിതരണത്തിനു മുമ്പ് അധ്യാപകരും ഒന്നിലധികം രക്ഷിതാക്കളോ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളോ വിഭവങ്ങൾ രുചിച്ചു നോക്കണമെന്നാണ് വ്യവസ്ഥ. കൂടാതെ അവരുടെ അഭിപ്രായങ്ങൾകൂടി 'രുചിരജിസ്റ്ററിൽ' രേഖപ്പെടുത്തിവെക്കണം. ഓരോ ദിവസവും മാറി മാറി അംഗങ്ങളെത്തി രുചിച്ച് നോക്കിമാത്രമേ ഉച്ചഭക്ഷണ വിതരണം നടത്താവൂവെന്നാണ് നിർദേശം.500 കുട്ടികൾവരെ പഠിക്കുന്ന സ്കൂളുകളിൽ ഒരു പാചകക്കാരിയെ മാത്രമാണ് വിദ്യാഭ്യാസവകുപ്പ് നിയമിച്ചിട്ടുള്ളത്. 200 കുട്ടികളുള്ള വിദ്യാലയങ്ങൾക്ക് ഒരാൾക്ക് ഞെരുങ്ങിയാണെങ്കിലും ഉച്ചഭക്ഷണം പാചകം ചെയ്യാമെന്നാണ് ദീർഘകാലമായി ഉച്ചഭക്ഷണം പാചകം ചെയ്യുന്നവർ തന്നെ പറയുന്നത്
100 കുട്ടികളുള്ള വിദ്യാലയം
(പാചകക്കൂലി പ്രത്യേകം നല്കും)
ഒരു മാസം 20 പ്രവൃത്തി ദിവസം കണക്കാക്കിയാൽ ഒരു കുട്ടിക്ക് പ്രതിദിനം അഞ്ചു രൂപ.
പ്രതിദിനം കിട്ടുന്ന തുക 100x5രൂപ = 500.
20 ദിവസത്തേക്ക് 20x500 രൂപ = 10,000.
ചെലവ് പാൽ ആഴ്ചയിൽ രണ്ടുദിവസം
100x150 മി.ലി = 15 ലിറ്റർ.
(ഒരുലിറ്റർ പാലിന് 40 രൂപ നിരക്കിൽ) = 600 രൂപ.
ഒരു മാസം എട്ടു ദിവസം 8x600= 4800
മുട്ട ആഴ്ചയിൽ ഒന്ന് മാസത്തിൽ 4 ദിവസം
(ഒരു മുട്ട 5 രൂപ) 400x5 രൂപ = 2000
പലവ്യഞ്ജനം + പച്ചക്കറി + പാചക എണ്ണ മുതലായവ
പ്രതിദിനം 400രൂപ. 20x400 = 8000
അരികൊണ്ട് വരുന്ന ചെലവ് + ഇന്ധനം = 2300
ആകെ = 17,100
ബാധ്യത (പ്രതിമാസം) = 7,100 രൂപ.

300 കുട്ടികളുള്ള വിദ്യാലയം
(പാചകക്കൂലിയടക്കം ഒരുകുട്ടിക്ക് ആറുരൂപ )
20 പ്രവൃത്തി ദിവസം = 300x6 രൂപ x 20 = 36000 രൂപ.
പാൽ എട്ട് ദിവസം 300x150 മി.ലി. = 45ലി.
45 ലിx 40 രൂപ x 8 = 14440 രൂപ.
മുട്ട 4 ദിവസം 5 രൂപ നിരക്കിൽ (300x5രൂപ x4) = 6000 രൂപ.
പച്ചക്കറി + പലവ്യഞ്ജനം + പാചകഎണ്ണ
(എറ്റവും ചുരുങ്ങിയത് പ്രതിദിനം 1000 രൂപ)
20x1000 = 20,000 രൂപ.
പാചകക്കൂലി സ്കൂൾ ഫണ്ടിൽനിന്നും
250 രൂപയും 150 രൂപ വിദ്യാഭ്യാസവകുപ്പ് നേരിട്ടും നല്കുന്നു
അതിന്റെ അടിസ്ഥാനത്തിൽ 20x250രൂപ = 5000 രൂപ.
ഇന്ധനം + വാഹന ചാർജ് തുടങ്ങിയവ
(ചുരുങ്ങിയ വില) = 3600 രൂപ.
ആകെ = 49,000 രൂപ.
ബാധ്യത പ്രതിമാസം = 13,000 രൂപ.


സർക്കാർ സംവിധാനങ്ങളെ നോക്ക് കുത്തിയാക്കി ജില്ലയിൽ അവശ്യസാധനങ്ങളുടെ.വിലനിലവാരം കുതിച്ചുയുരുന്നു

കൊല്ലം : സർക്കാർ സംവിധാനങ്ങളെ നോക്ക് കുത്തിയാക്കി ജില്ലയിൽ അവശ്യസാധനങ്ങളുടെ.
വിലനിലവാരം കുതിച്ചുയുരുന്നു.പലചരക്ക് വിപണിയിൽ തൊട്ടാൽ പൊള്ളുമ്പോൾ പച്ചക്കറിയുടെ വിലനിലവാരം കയറിയിറങ്ങി മുന്നോട്ട് പോകുന്നു. ട്രോളിംഗ് നിരോധനത്തിന് പിന്നാലെ മത്സ്യ വിപണിയിൽ കടൽമീൻ കിട്ടാകനിയായി മാറി മത്‍സ്യം ഇല്ലെങ്കിൽ കോഴിഇറച്ചിയോ പോത്തിറച്ചിയോ വാങ്ങാൻ പോയാൽ അവിടെയും പൊള്ളും.കോഴിവില ദിനംപ്രതി കുതിക്കുമ്പോൾ പോത്തിറച്ചി വില നാണൂറ് കവിഞ്ഞു. സർക്കാർ സംവിധാനം വിപണിയിൽ ഇടപെടൽ നടതാത്തതാണ് വില കുതിക്കാൻ കാരണമെന്ന് പൊതുജനങ്ങൾ ഒന്നടങ്കം പറയുന്നു. 

@ ഒരു കമ്പോളത്തിൽ തന്നെ ഒരു ആഹാര സാധനത്തിന് പലവിലയാണ് മൊത്തകടയിൽ തന്നെ ഹോൾസൈലിനും റീടൈലിനും രണ്ട് വിലയാകുമ്പോൾ മൊത്തകടയിൽ ഒരു വില റീടൈൽ കടയിൽ മറ്റൊരു വില സൂപ്പർ മാർക്കറ്റിലും തെരുവോര വാണിഭകാർക്കും മറ്റൊരു വില അത് കൊണ്ട് തന്നെ ജനങ്ങളും എവിടെ നിന്ന് വിലകുറച്ചു വാങ്ങും എന്ന 
കൺഫ്യുഷനിലാണ്. പച്ചക്കറിയ്ക്ക് തമിഴന്മാരുടെ കടയിൽ വൻപിച്ച വിലകുറവാണ് തമിഴന്മാരിൽ നിന്നും വാങ്ങി റോഡിലിരുന്ന് മറുകച്ചവടം നടത്തുന്നവർക്ക് മറ്റൊരു വിലയാണ്. കോഴിയിറച്ചിയുടെയും വിലനിലവാരവും ഇതേ രീതിയിലാണ് തമിഴ്നാട്ടിൽ നിന്നും വരുന്ന കോഴിയ്ക്ക് വില കൂടുതൽ ആണെങ്കിൽ നാടുകളിലെ ഫാമുകളിൽ വില കുറഞ്ഞു നിൽക്കും 340 രൂപയായിരുന്ന കോഴിയിറച്ചി ഇപ്പോൾ 400-420എന്ന വിലയിലേക്ക് കുതിക്കുകയായിരുന്നു.ട്രോളിംഗ് നിരോധനത്തിന് പിന്നാലെ അന്യസംസ്ഥാനത്ത് നിന്നും ഫോർമാലിൻ കലർന്ന മീന ലോഡ് കണക്കിന് വന്ന് തുടങ്ങി വിലയും പൊള്ളുമെന്ന് കച്ചവടക്കാർ പറയുന്നു അതിർത്തി ചെക്ക്പോസ്റ്റിൽ യാതൊരുപരിശോധനയും ഇല്ലാതെ കടത്തി വരുന്ന മീന് പരിശോധനയ്ക്കായി യാതൊരു സംവിധാനവുമില്ലാതെ വിപണിയിൽ ജനങ്ങളുടെ അവശ്യ സാധനങ്ങളുടെ വില കുത്തിക്കുകയാണ്.

@ ഇറച്ചികോഴിവില ദിനംപ്രതി വർദ്ധിക്കുന്നു.

ജില്ലയിൽ ഇറച്ചിക്കോഴിയുടെ വില ദിനംപ്രതി വർദ്ധിക്കുകയാണ് രണ്ടാഴ്ച മുൻപ് 120 രൂപയായിരുന്ന കോഴിയിറച്ചിയ്ക്ക് ഇപ്പോൾ 180രൂപയാണ് ഒറ്റയടിയ്ക്ക് 60രൂപയുടെ വാർദ്ധനവ് ആണ് ഉണ്ടായത് ഇപ്പോൾ 160 മുതൽ മുകളിലോട്ട് 185രൂപ വരെയായി ഇറച്ചി കോഴിയുടെ വില മത്സ്യത്തിന്റെ  ദർലഭ്യമാണ് പ്രധാനമായും കോഴിയിറച്ചി വില വർദ്ധിക്കുന്നതിന് കാരണമായി വ്യാപരികൾ ചൂണ്ടികാട്ടുന്നത് എന്നാൽ തമിഴ്നാട്ടിൽ നിന്നുള്ള കോഴിയിറച്ചി വ്യാപാരികളാണ് വില വർദ്ധിക്കുന്നതിന് പിന്നിലെന്ന് ഒരു വിഭാഗം കച്ചവടക്കാർ പറയുന്നു. ട്രോളിങ് നിരോധനം തുടങ്ങുകയും മത്സ്യ ലഭ്യത കുറയുകയും ചെയ്യുന്നതോടെ ഇനിയും വില വർധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

@ ട്രോളിംഗ് നിരോധനത്തിന് പിന്നാലെ 
മാർക്കറ്റുകളിൽ മത്സ്യം എത്താതെ വന്നതോടെ മീൻ വില കുതിച്ചുയർന്നു 
ചെറുകിട കച്ചവടക്കാരും സാമ്പത്തികപ്രതിസന്ധിയിലായി മാറി.
 കഴിഞ്ഞ ദിവസം മുതൽ 
ജില്ലയിലെ വൻകിട മത്സ്യക്കടകളിലേക്കു മാത്രമാണ്. തമിഴ്നാട് ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽനിന്ന് നേരിട്ടു മത്സ്യം എത്തുന്നത്. ചെറുകിട മത്സ്യക്കച്ചവടക്കാർ വരും ദിവസങ്ങളിൽ ഇത്തരം കടകളിൽനിന്നു മത്സ്യമെടുത്തു കച്ചവടം ചെയ്യാൻ നിർബന്ധിതരായേക്കും.ഇടനിലക്കാർ ലാഭം കൊയ്യുന്ന 
മൊത്തവ്യാപാര മാർക്കറ്റുകളാണ് മറ്റുള്ള കച്ചവടക്കാരുടെ ആശ്രയം.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കായലിൽ നിന്നു പിടിക്കുന്ന ക മത്സ്യമാണ് കഴിഞ്ഞ ഒരാഴ്ചയായി വിപണിയിൽ ഉള്ളത് അതിനാകട്ടെ പൊന്നും വിലയും വരും ദിനങ്ങളിൽ വള്ളങ്ങളിൽ മീൻ എത്തി വിപണിയിൽ വിലകുറയും എന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

Thursday, 8 June 2023

കോഷ്ണകാവ് - പാറയിൽകടവ് റോഡിൽ വൻതോതിൽ ഹോട്ടൽ മാലിന്യം തള്ളി പ്രതിക്ഷേധവുമായി നാട്ടുകാർ

ചാത്തന്നൂർ : കോഷ്ണകാവ് - പാറയിൽകടവ് റോഡിൽ വൻതോതിൽ ഹോട്ടൽ മാലിന്യം തള്ളി പ്രതിക്ഷേധവുമായി നാട്ടുകാർ. ഇന്നലെ രാത്രിയോടെ കോഷ്ണകാവ് റോഡിൽ നിന്നും പാറയിൽകടവ് ഭാഗത്തേക്ക് പോകുന്ന റോഡിൽ വയലിന് സമീപം രണ്ട് പ്രദേശത്താണ് മാലിന്യം തള്ളിയത്
പ്ലാസ്റ്റിക് ഗ്ലാസുകളും  ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങളും അടക്കം ഒരു മിനി ലോറിയിൽ ഉൾകൊള്ളുന്ന സാധനങ്ങളാണ് റോഡിൽ നിന്നും വയലിലേക്ക് തള്ളിയത്.
ഗ്രാമപ്രദേശമായ ഇവിടെ ക്യാമറ സംവിധാനങ്ങളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലായെന്നിരിക്കെ ഉൾപ്രദേശം നോക്കിയാണ് ഹോട്ടൽ മാലിന്യം തള്ളിയത്. രാവിലെ മാലിന്യം കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിനെയും പഞ്ചായത്ത്‌ അധികൃതരെയും അറിയിക്കുകയും പരാതി നൽകിയതിന്റെയും അടിസ്ഥാനത്തിൽ 
പോലിസ് ഉദ്യോഗസ്ഥർ സ്ഥലതെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു പഞ്ചായത്ത്‌ അധികൃതർ സ്ഥലതെത്തി
എത്തി ജെ സി ബി ഉപയോഗിച്ച് കുഴിയെടുത്ത് മാലിന്യം മൂടുകയായിരുന്നു.

ചാത്തന്നൂരിൽ സിപിഎം - സിപിഐ സംഘർഷം

ചാത്തന്നൂരിൽ സിപിഎം - സിപിഐ സംഘർഷം

@ സിപിഐ നേതാവ് 
അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ഡി വൈ എഫ് ഐ പ്രവർത്തകാരെ ആക്രമിച്ചു തിരിച്ചടിച്ചു ഡി വൈ എഫ് ഐ.

ചാത്തന്നൂർ : ചാത്തന്നൂരിൽ സിപിഎം - സിപിഐ സംഘർഷം ഗ്രാമപഞ്ചായത്ത്‌ അംഗത്തിന്റെ വീടാക്രമിച്ച് ഡി വൈ എഫ് ഐ. ചാത്തന്നൂർ പഞ്ചായത്തിലെ കോട്ടവാതുക്കൽ വാർഡിലെ സിപിഐകാരിയായ ഗ്രാമപഞ്ചായത്ത്‌ അംഗത്തിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ്. ഇത്തിക്കരയാറ്റിൽ നിന്നും മണൽ വാരുന്നതിനെ തുടർന്ന് ഉണ്ടായ തർക്കത്തെ തുടർന്ന് 
എസ് ഡി പി ഐ പിന്തുണയോടെ വിജയിച്ച 
ഗ്രാമപഞ്ചായത്ത്‌ അംഗത്തിന്റെ ഭർത്താവ് കൂടിയായ സിപിഐ നേതാവ് തന്റെ ഇഷ്ടിക കളത്തിലും മണൽ വാരുന്നതിനുമായി ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളെയും ഒരു വിഭാഗം എസ് ഡി പി ഐക്കാരെയും 
കൂട്ടി ബ്രാഞ് കമ്മിറ്റി അംഗങ്ങൾ അടക്കമുള്ള സി പി എം പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു ഇതിനെ 
 തുടർന്ന് രാത്രിയോടെ സംഘടിച്ചു എത്തിയ ഡി വൈ എഫ് ഐ സംഘം തിരിച്ചും ആക്രമിക്കുകയായിരുന്നു.ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നത് പ്രദേശത്ത് ജനജീവിതത്തിന് ഭീഷണിയായി മാറിയിട്ടുണ്ട് ഏത് നിമിഷവും സംഘർഷം ഉണ്ടാവുന്ന് നാട്ടുകാർ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച്  സിപിഐ നേതാവ്   പ്രദേശത്ത് ഭീകരാന്തരീഷം സൃഷ്ടിക്കുകയാണ് എന്ന് നാട്ടുകാർ ആരോപിച്ചു.

@ സിപിഎം ചാത്തന്നൂർ ലോക്കൽ കമ്മിറ്റിയ്ക്ക് എതിരെ ഡി വൈ എഫ് ഐ വില്ലേജ് നേതൃത്വം.

സിപിഐ - സിപിഎം സംഘർഷത്തിനിടയിൽ സിപിഐ നേതാവിന്റെ പക്ഷം പിടിച്ച സിപിഎം ചാത്തന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഒരു വിഭാഗം സിപിഎം നേതാക്കളും രംഗതെത്തിയത് സിപി എമ്മിൽ പൊട്ടിതെറിയ്ക്ക് കാരണമായി.
പോലിസ് സ്റ്റേഷനിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സിപിഐ നേതാവിന്റെ പക്ഷം പിടിച്ചു കൊണ്ട് ഡി വൈ എഫ് ഐ പ്രവർത്തകരെ തള്ളി പറയുകയും സാമൂഹ്യവിരുദ്ധരെന്ന് പറഞ്ഞു ആക്ഷേപിക്കുകയും ചെയ്തതോടെ ഡി വൈ എഫ് ഐ വില്ലേജ് നേതാക്കൾ അടക്കമുള്ളവർ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയ്ക്ക് എതിരെ 
നീങ്ങിയത് സിപിഎമ്മിനുള്ളിൽ കലാപത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. മണൽ കള്ളകടത്തും കളിമണ്ണ് കള്ളകടത്തിനും നേത്രത്വം കൊടുക്കുന്ന സിപിഐ നേതാവിന് വക്കാലത്ത് പിടിക്കുന്ന സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ മാറ്റണമെന്ന ആവശ്യവുമായി സിപിഎം ജില്ലാ നേതൃത്വത്തെ സമീപിക്കുമെന്ന് ഒരു വിഭാഗം സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.

@ ഇത്തിക്കരയാറ്റിൽ നിന്നും അനധികൃതമായി മണൽ വാരുന്നതും ഇഷ്ടികചൂളയിലേക്ക് കളിമണ്ണ് വാരുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് എന്ന് സിപിഎം - ഡി വൈ എഫ് ഐ നേതാക്കൾ ആരോപിക്കുന്നു.നാളിതുവരെ ഇവിടങ്ങളിൽ ജോലി ചെയ്തിരുന്ന തദേശിയരായ തൊഴിലാളികളെ പ്രദേശത്ത് നിന്നും പുറത്താക്കി കൊണ്ട് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതേക മതവിഭാഗത്തിലെ തൊഴിലാളികളെ കൊണ്ട് വന്നു ജോലി ചെയ്യിക്കുകയാണ് സിപിഐ നേതാവ് ചെയ്യുന്നത്. കോൺഗ്രസിൽ നിന്നും സിപിഐയിൽ എത്തിയ സിപിഐ നേതാവിന് എസ് ഡി പി ഐയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന് സിപിഎം നേതാക്കൾ ആരോപിക്കുന്നു.കോട്ടവാതുക്കൽ വാർഡിലെ തണ്ണീർതടങ്ങൾ എല്ലാം നികത്തി ലാന്റ് ജിഹാദിന് നേതൃത്വം കൊടുക്കുകയാണ് എന്ന് സിപിഎം പ്രവർത്തകർ പറയുന്നു ഇത്തിക്കരയാറിന്റെ തീരങ്ങൾ വൻതോതിൽ കൈയ്യേറിയിരിക്കുന്നു. സ്വന്തമായി കടവ് ഉണ്ടാക്കി മണൽ കടത്തുകയും കളിമണ്ണ് കൊണ്ട് വന്ന് കച്ചവടം നടത്തുകയും ചെയ്യുകയാണ് ഇതിന് തടസമായി നിൽക്കുന്നവരെ
ബംഗാളി തൊഴിലാളികളെ ഉപയോഗിച്ച് 
ആക്രമിക്കുകയും ചെയ്തു വരികയാണ് ഒറ്റപ്പെട്ട് നടന്നുവന്ന സംഭവങ്ങളിൽ ഇപ്പോൾ പരസ്യമായി പ്രതികരിച്ചതാണ് 
ഇപ്പോഴത്തെ സംഘർഷത്തിന് കാരണമായാത് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഒരു ലോക്കൽ കമ്മിറ്റി അംഗത്തിന് ഇദ്ദേഹവുമായി ബിസിനസ് ബന്ധമുണ്ടെന്ന് ഇവർ അർപ്പിക്കുന്നു അത് കൊണ്ടാണ് ലോക്കൽ സെക്രട്ടറി ഇദ്ദേഹത്തിന് വേണ്ടി പരസ്യമായി നിൽക്കുന്നത് എന്നും സെക്രട്ടറിയ്ക്ക് എതിരെ ജില്ലാ കമ്മിറ്റിയ്ക്ക് പരാതി നൽകുമെന്നും സിപിഎം, ഡി വൈ എഫ് ഐ നേതാക്കൾ പറഞ്ഞു.