ചാത്തന്നൂരിന്റെ ഹൃദയം കീഴടക്കി നാടിനെ ഇളക്കിമറിച്ച്ചാത്തന്നൂർ നിയോജക മണ്ഡലം സ്ഥാനാർഥി ബി.ബി. ഗോപകുമാറിന്റെ റോഡ് ഷോ.
ചാത്തന്നൂർ : ചാത്തന്നൂരിന്റെ
ഹൃദയം കീഴടക്കി നാടിനെ ഇളക്കിമറിച്ച്
ചാത്തന്നൂർ നിയോജക മണ്ഡലം സ്ഥാനാർഥി ബി.ബി. ഗോപകുമാറിന്റെ റോഡ് ഷോ. സ്ഥാനാർഥിയായി പ്രഖ്യാപിച്ചശേഷം വോട്ടർമാരെ കാണാൻ എത്തിയ ബി. ബി. ഗോപകുമാറിനെ സ്വീകരിക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകൾ എത്തി.പൂയപ്പള്ളി പഞ്ചായത്തിലെ തച്ചക്കോട് ക്ഷേത്ര മൈതാനിയിൽ നിന്നും
ആരംഭിച്ച റോഡ് ഷോ ചാത്തന്നൂർ പൂയപ്പള്ളി, ആദിച്ചനല്ലൂർ, ചാത്തന്നൂർ, ചിറക്കര പഞ്ചായത്തുകളിലൂടെ ചാത്തന്നൂർ ജംഗഷനിൽ സമാപിച്ചു.
നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച പ്രകടനത്തിന്
നാടിന്റെ വിവിധ ഭാഗങ്ങളിൽ
അഭിവാദ്യമർപ്പിക്കാൻ തടിച്ചുകൂടിയത് ആയിരങ്ങൾ. വിവിധ
പഞ്ചായത്തുകളിലൂടെ കടന്നുപോയ റോഡ് ഷോയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ബിജെപി മണ്ഡലം പ്രസിഡന്റ് പ്രദീപ്. ജി. കുറുമണ്ടൽ, ജില്ലാ ട്രഷറർ സി. രാജൻപിള്ള, ജില്ലാ കമ്മിറ്റി അംഗം സിന്ധുസുധീർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ മണ്ഡലം ജില്ലാ ഭാരവാഹികൾ
എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment