തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്നലെ രാവിലെ പുറ്റിങ്ങൽ ക്ഷേത്രത്തിന് മുന്നിലുള്ള മതിലിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര വരച്ചു കൊണ്ട് ബിജെപി തിരുവനന്തപുരം മേഖല പ്രസിഡണ്ട് ബി. ബി ഗോപകുമാർ ആണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.നിയോജക മണ്ഡലത്തിൽ
എൻ ഡി എ യുടെ ബൂത്ത് തല പ്രവർത്തങ്ങൾക്ക് മുന്നോടിയായിട്ടുള്ള ബൂത്ത് തല കമ്മിറ്റികൾ രൂപീകരിച്ചു കൊണ്ടുള്ള കൺവെൻഷനുകൾ നടന്ന് വരികയാണ്. ഇരു മുന്നണികളെയും പിന്നിലാക്കി നിയോജക മണ്ഡലത്തിൽ ശക്തമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി എൻ ഡി എ മുന്നോട്ട് പോകുകയാണ്. പരവൂരിൽ നടന്ന ചുവരെഴുത്ത് പ്രവർത്തനങ്ങൾക്ക് ബിജെപി മണ്ഡലം പ്രസിഡന്റ് പ്രദീപ്. ജി. കുറുമണ്ടൽ, ജില്ലാ വൈസ് പ്രസിഡന്റ് പരവൂർസുനിൽ,ട്രഷറർ സി. രാജൻപിള്ള മേഖല പ്രസിഡന്റ് വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ :ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി. ബി. ഗോപകുമാർ ചുവരെഴുതി തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നു.
No comments:
Post a Comment