ചാത്തന്നൂർ: മീനാട് കൃഷ്ണനന്ദനത്തിൽ ബാലകൃഷ്ണന്റെയും പത്മാവതിയുടെ മകനായി 1966ലാണ് ജനനം. 29 വർഷമായി എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റാണ്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. മീനാട് എൽ പിസ്കൂളിലും പരവൂർ കെ എച് ഏസിലുമായി പഠനം കൊല്ലം ശ്രീനാരായണ കോളേജിൽ നിന്നും ഹിന്ദിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
95ൽ മുതൽ 2000 വരെ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 1993ൽ മീനാട്ടെ ഇഷ്ടിക തൊഴിലാളികള സംഘടിപ്പിച്ച് ശക്തമായ സമരത്തിന് നേതൃത്വം നൽകയതോടെയാണ് ട്രേഡ് യൂണിയൻ രംഗത്ത് ശ്രദ്ധേയനായത്. വലിയ ചലനം സൃഷ്ടിച്ച ഇഷ്ടിക തൊഴിലാളി സമരമാണ് ഇടതുപക്ഷം മാത്രം ജയിച്ചിരുന്ന മീനാട് വാർഡിൽ നിന്നും ഗോപകുമാർ പഞ്ചായത്ത് അംഗമായിതിരഞ്ഞെടുക്കപ്പെടുന്നതിലേക്ക് നയിച്ചത്. 2003 മുതൽ 2023വരെ
ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് ഹെഡ്മാസ്റ്ററായിരുന്നു. 2016-ൽ ബിജെപിയിൽ അംഗത്വം എടുത്തു കൊണ്ട് ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു തുടർന്ന് ബിജെപി സംസ്ഥാന സമിതി അംഗമായി 2020മുതൽ 2025വരെ
ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് ആയി നിലവിൽ തിരുവനന്തപുരം മേഖല പ്രസിഡന്റ് എം.എ, ബി.എഡ് ബിരുദധാരിയാണ്.
ഭാര്യ: സീജ. മൂത്തമകൻ ഡോ.ഗൗതം കൃഷ്ണ രണ്ടാമത്തെ മകൻ ഗൗരിനന്ദൻ എന്ജനിയറിങ്ങ് പഠനം പൂർത്തിയാക്കി എം. ടെക് പഠനത്തിനായുള്ള പരിശ്രമത്തിലാണ്.
No comments:
Post a Comment