പരവൂരിന്റെ വികസനത്തിന് ഒപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകി ബി.ബി. ഗോപകുമാർ പരവൂർ കമ്പോളത്തിൽ വോട്ട് തേടി.
നാടിന്റെ വികസനത്തിനായി മുറവിളി കൂട്ടുന്ന ചാത്തന്നൂരിലെ ജനതയുടെ പ്രതീക്ഷയായി വളരുകയാണ് എൻ ഡി എ
സ്ഥാനാർഥി ബി. ബി. ഗോപകുമാർ
വോട്ടുതേടി പര വൂരിൽ ഇറങ്ങിയപ്പോൾ പരവൂർ കെ എച്ച് എസിലെ സഹപാടികളാണ് വരവേറ്റത്. ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ വൈസ് പ്രസിഡന്റ് സജീവിന്റെ സജീവ് മെഡിക്കൽസിൽ നിന്നാണ് പരവൂർ കമ്പോളത്തിൽ വോട്ടഭ്യർത്ഥനയ്ക്ക് തുടക്കമിട്ടത് ചിരപരിചിതനായതിനാൽ എല്ലാവരും നിറചിരിയോടെയാണ് വരവേൽക്കുന്നത്. ഈ ചിരിയെല്ലാം വോട്ടായി മാറുന്നതോടെ ചരിത്രവിജയം കുറിക്കുമെന്ന സ്ഥാനാർഥിയുടെ ആത്മവിശ്വാസത്തിന് തെല്ലും കുറവില്ല.
സ്ഥാനാർഥി എത്തുന്നിടത്തെല്ലാം
സ്നേഹോഷ്മള വരവേൽപ്പാണ്.
തൊഴിലാളികളും യുവജനങ്ങളും ചേർന്ന് ഹൃദ്യമായി സ്വീകരിക്കുകയാണ്
പ്രദേശത്തെ വികസന പ്രശ്‌നങ്ങളും
ചർച്ചയായി. പരവൂർ മണ്ഡലം പ്രസിഡന്റ്
പ്രദീപ്. ജി. കുറുമണ്ടൽ, ജില്ലാ വൈസ് പ്രസിഡന്റ് പരവൂർ സുനിൽ,മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണുകുറുപ്പ്,
ബി എം എസ് മേഖല പ്രസിഡന്റ് സുരേഷ് പരവൂർ,
മുൻസിപ്പൽ കൗൺസിലർമാരായ സ്വർണ്ണമ്മസുരേഷ്, രാജീവ്,വിഷ്ണു,ജില്ലാ കമ്മിറ്റി അംഗം സിന്ധുസുധീർ, മണ്ഡലം വൈസ് പ്രസിഡന്റ് എസ്. കെ. ഉദയകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു
No comments:
Post a Comment