കൊല്ലം : ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ബി.ബി. ഗോപകുമാർ ഡെപ്യുട്ടി കളക്ടറും
റിട്ടേണിംഗ് ഓഫീസറായ ലാന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടർ അനിതാ നായർ മുമ്പാകെ പത്രിക സമർപ്പിച്ചു. രണ്ട് സെറ്റ് പത്രികയാണ് നൽകിയത്.ഇന്നലെ രാവിലെ
ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്
എസ്. പ്രശാന്തിന് ഒപ്പം
ചാത്തന്നൂരിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി മാറ് മറയ്ക്കൽ അവകാശത്തിന് പോരാടിയ കല്ലുമാല സമരക്കാരുടെ സ്മൃതി മണ്ഡപത്തിലും കാന്റോൺമെന്റ്മൈതാനിയിലെ മഹാത്മ അയ്യൻകാളി പ്രതിമയിലും ശ്രീനാരായണകോളേജിലെ ആർ.ശങ്കർ പ്രതിമയിലും പുഷ്പാർച്ചന നടത്തിയതിന് ചാത്തന്നൂർ ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയതിന് ശേഷം പ്രകടനമായി
ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം പ്രകടനമായി എത്തി പത്രിക സമർപ്പിച്ചത്. ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത്,ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യമനോജ്,
തിരുവനന്തപുരം മേഖല ജനറൽ സെക്രട്ടറി എ.ജി.ശ്രീകുമാർ,ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി, വൈസ് പ്രസിഡന്റ് പരവൂർസുനിൽ,
സംസ്ഥാന സമിതി അംഗം രാജേന്ദ്രൻമാസ്റ്റർ,ജില്ലാ ട്രഷറർ സി.രാജൻപിള്ള, മണ്ഡലം പ്രസിഡന്റുമാരായ പ്രദീപ്. ജി.കുറുമണ്ടൽ,കൃഷ്ണരാജ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കൊട്ടിയംസുനിൽ, രഞ്ജിത് മൈലക്കാട്, ബൈജുലക്ഷ്മണൻ,വിഷ്ണുകുറുപ്പ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
No comments:
Post a Comment