രാക്ഷ്ട്രീയ മാറ്റം അനിവാര്യമായാത് -രാജീവ് ചന്ദ്രശേഖർ
ചാത്തന്നൂർ : കേരളത്തിന്റെ വികസനത്തിന് രാക്ഷ്ട്രീയ മാറ്റത്തിലൂടെ പുതിയ തുടക്കം ആവശ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ചാത്തന്നൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം
കേരളത്തിന് സുന്ദരമായ പ്രകൃതിയും
തന്നതായ സംസ്‌കാരവും വിശാലമായ സമുദ്രതീരമുണ്ട് എന്നാൽ വളർച്ച ഉണ്ടാകുന്നില്ല അതിന് കാരണം മാറി മാറി ഭരിച്ച മുന്നണികളാണ്. ഭരണമാറ്റത്തിൽ നിലവിലെ പാറ്റേൺ മാറണം അതിനായി എൻഡിഎയ്ക്ക് അവസരം തരണമെന്ന് അദ്ദേഹം പറഞ്ഞു 140 സീറ്റിലും ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും ധർമടത്തും പറവൂരിലുമടക്കം ആളുകൾക്ക് ശക്തമായ എതിർപ്പുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ത്രിപുരയിലും ബംഗാളിലും പെട്ടെന്നാണ് മാറ്റം ഉണ്ടായത്. കേരളത്തിലും ഇത്തവണ സമാനമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്.ചാത്തന്നൂർ അടക്കമുള്ള അപ്രതീക്ഷിത സീറ്റുകളിൽ ബിജെപി വിജയിക്കും. ത്രിപുരയിലും ബംഗാളിലും പെട്ടെന്നാണ് മാറ്റം ഉണ്ടായത്. കേരളത്തിലും ഇത്തവണ സമാനമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. അപ്രതീക്ഷിത സീറ്റുകളിൽ ബിജെപി വിജയിക്കും. ബിജെപിക്ക് സീറ്റ് കിട്ടില്ലെന്നാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറയുന്നത്. ബിജെപിയെ അവർ ഗൗരവത്തോടെ കാണുന്നുവെന്നതിൻ്റെ തെളിവാണത്. എത്രയോ സിപിഎം നേതാക്കൾ ബിജെപിയിൽ ചേരുന്നു.
ഡബിൾ ലോക്ക്, സീറോ സീറ്റ് പരിഹാസങ്ങളിൽ കാര്യമില്ല. സിപിഎം -ബിജെപി ഡീൽ ഉണ്ടെന്ന കോൺഗ്രസ് ആരോപണത്തിനും കോൺഗ്രസ് നാണമില്ലാത്ത പാർട്ടിയാണ്. വ്യാജ വാഗ്ദാനം നൽകുന്ന പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു ഡീൽ ആരാപണം നാണംകെട്ട പ്രചാരണത്തിൻ്റെ ഭാഗമാണ്. കഴിഞ്ഞ പത്തു കൊല്ലം നാടിനെ നശിപ്പിച്ചു
പിണറായിവിജയൻ നേതൃത്വം കൊടുക്കുന്ന
ഇടതു സർക്കാർ പിണറായി വിജയൻ
സിപിഎമ്മിനെയും കേരളത്തെയും നശിപ്പിച്ചുവെന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.വികസിത ചാത്തന്നൂരിനായി ചാത്തന്നൂർക്കാർ എൻ ഡി എയ്ക്ക് വോട്ട് ചെയ്തു ബി.ബി. ഗോപകുമാറിനെ ജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.കൊല്ലം ഈസ്റ്റ് പ്രസിഡന്റ് എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യമനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. സുദീപ, സുഭാഷ്ബാബു,ജില്ലാ വൈസ് പ്രസിഡന്റ് പരവൂർസുനിൽ,സംസ്ഥാന സമിതി അംഗം രാജേന്ദ്രൻ മാസ്റ്റർ,മണ്ഡലം പ്രസിഡന്റുമാരായ കൃഷ്ണരാജ്, പ്രദീപ്. ജി. കുറുമണ്ടൽ,
സംസ്ഥാന കൗൺസിൽ അംഗങ്ങളായ മൈലക്കാട് ഗോപാലകൃഷ്ണപിള്ള,
സതീഷ് മാങ്ങൂട്ടം, ഹരിശങ്കർ,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മണ്ഡലം ജനറൽ സെക്രട്ടറിമാരായ കൊട്ടിയം സുനിൽ,മൈലക്കാട് രഞ്ജിത്, ബൈജു ലക്ഷമൻ, വിഷ്ണുകുറുപ്പ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് എസ്.
ഐശ്വര്യ, എസ്. വി. അനിത്ത്കുമാർ എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി സ്വാഗതവും ജില്ലാ ട്രഷറർ സി. രാജൻപിള്ളനന്ദിയും പറഞ്ഞു.
No comments:
Post a Comment