കൊട്ടിയം :ഭക്തിയും സാഹസികതയും ഒത്തുചേരുന്ന ഉമയനല്ലൂർ ക്ഷേത്രത്തിലെ ആനവാൽപ്പിടി ഭക്തിസാന്ദ്രമായി
വിദേശികളും സ്വദേശികളുമടക്കം ആയിരകണക്കിന് ഭക്തജനങ്ങളാണ്
വ്രതാനുഷ്‌ഠാനങ്ങളോടെ
ചടങ്ങ് കാണാനെത്തിയത്. ഉമയനല്ലൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ചരിത്രപ്രസിദ്ധമായ ആനവാൽപ്പിടി നടത്തുന്നത്. സുബ്രഹ്മണ്യൻ്റെയും ഗണപതിയുടെയും ലീലകളെ അനുസ്മരിക്കുന്നതാണ് ചടങ്ങ്. ശീവേലി എഴുന്നള്ളത്തിന് ശേഷമാണ് ചടങ്ങ്. കച്ച കയറും ചങ്ങലയും അഴിച്ചുമാറ്റി സ്വതന്ത്രനാക്കിയ ആനയെ നൈവേദ്യം നൽകി ആനക്കൊട്ടിലിൽ എത്തിച്ച ശേഷം ഉമയനല്ലൂർ ഏലായിലെ വള്ളിയമ്പലം ലക്ഷ്യമാക്കി ആന ഓടും. ഇതിനിടയ്ക്ക് ആനയ്ക്കൊപ്പം ഓടിക്കൊണ്ട് ഭക്തർ ആനവാൽ പിടിക്കുന്നതാണ് ചടങ്ങ്. ഓരോ കരയിൽ നിന്നുമായി തെരഞ്ഞെടുത്ത ഭക്തരാണ് ആനവാൽ പിടി നടത്തുന്നത്.
വ്രതാനുഷ്‌ഠാനത്തോടെ കാപ്പുകെട്ടിയാണ് ആനവാൽ പിടിക്ക് എത്തുന്നത്. തൃക്കടവൂ ശിവരാജു എന്ന ആനയാണ് ഇത്തവണ ഗജമുഖനായത്. ആനവാൽപ്പിടിക്കുശേഷം
മഹാപ്രസാദ ഊട്ടും നടന്നു. വൻ പൊലീസ് സുരക്ഷയോടെ പ്രത്യേകം സജ്ജീകരിച്ച ബാരിക്കേഡിനുള്ളിലാണ് ആനവാൽപ്പിടി നടന്നത്. പൊലീസ്, ഫയർഫോഴ്‌സ്, ആരോഗ്യവകുപ്പ്, എലിഫന്റ് സ്ക്വാഡ് എന്നിവരുടെ സേവനവും ഒരുക്കിയിരുന്നു.
No comments:
Post a Comment