പരവൂർ : അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി
2026-2027 വർഷത്തെ പരവൂർ നഗരസഭയുടെ ബജറ്റ്.
2026-27 കരട് ബഡ്‌ജറ്റിൽ 9,70,74,899/ (ഒൻപത് കോടി എഴുപത് ലക്ഷത്തി എഴുപത്തിനാലായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒൻപത്) രൂപ മുൻബാക്കിയും റവന്യൂ വരവ് 29,78,80,000/(ഇരുപത്തി ഒൻപത് കോടി എഴുപത്തി എട്ട് ലക്ഷത്തി എൺപതിനായിരം) രൂപയും മൂലധന വരവ് 37,13,32,957/ (മുപ്പത്തി ഏഴ് കോടി പതിമൂന്ന് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി തൊള്ളായിരത്തി അൻപത്തി ഏഴ്) രൂപയുമായി ആകെ വരവ് 76,62,87,856/ (എഴുപത്തി ആറ് കോടി അറുപത്തി രണ്ട് ലക്ഷത്തി എൺപത്തി ഏഴായിരത്തി എണ്ണൂറ്റി അൻപത്തി ആറ്) രൂപയും, ആകെ ചെലവ് 67,67,09,100/ (അറുപത്തി ഏഴ് കോടി അറുപത്തി ഏഴ് ലക്ഷത്തി ഒൻപതിനായിരത്ത ഒരുനൂറ്) രൂപയും 8,95,78,756/ (എട്ട് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷത്തി എഴുപത്തി എണ്ണായിരത്തി എഴുന്നൂറ്റി അൻപത്തി ആറ്) രൂപ നീക്കി ബാക്കിയും പ്രതീക്ഷിച്ചുകൊണ്ട് 2026-27 വർഷത്തേയ്ക്കുള്ള ബഡ്‌ജറ്റാണ്
വൈസ് ചെയർപേഴ്‌സൺ
ആമിന. എച്ച് അവതരിപ്പിച്ചത്.ബജറ്റിൽ
ബസ്സ്റ്റാന്റ് ഷോപ്പിങ്ങ് കോംപ്ലക്‌സ് വികസനത്തിനായി
90000000, റോഡ് വികസനത്തിനായി
30739000,മത്സ്യമേഖലയ്ക്കായി
1385000, മൃഗസംരക്ഷണത്തിനായി
4306000, കൃഷി വികസനത്തിനായി
4159620, ക്ഷീര വികസന മേഖലയിലേക്ക്
2200000,പ്രധാനമന്ത്രി ആവാസ് യോജന
ലൈഫ് ഭവനപദ്ധതിയ്ക്കായി
12600000, ഷീ ലോഡ്‌ജ് 3400000,
സ്‌കൂൾ കെട്ടിടങ്ങളുടെ നവീകരണം
1000000, സ്‌മാർട്ട് അംഗൻവാടിയ്ക്കായി
70000, ടൂറിസം മേഖലയ്ക്ക്കായി
1500000, വിദ്യാഭ്യാസസാംസ്‌കാരിക മേഖലയിലേക്ക് 2100000, വ്യവസായ മേഖലയിൽ 1420000, വാക്‌വേ
200000, ആരോഗ്യമേഖലയ്ക്കായി 8000000,
ദേവരാജൻ മാസ്റ്റർ, സി. കേശവൻ ആശാൻ, കെ.സി കേശവപിള്ള സാംസ്‌കാരിക കേന്ദ്രങ്ങൾക്കായി 1000000എന്നിങ്ങനെ അടിസ്ഥാന മേഖലയിലേക്ക് ഫണ്ട് അനുവദിച്ചു കൊണ്ടുള്ള ബജറ്റ് ആണിത്
മുൻസിപ്പൽ ചെയർമാൻ ജയലാൽ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു
ബജറ്റിന് മേലുള്ള ചർച്ച ഇന്ന് നടക്കും.
No comments:
Post a Comment