ചാത്തന്നൂർ: ഉയരപാതയിൽ അപാകത പൊളിച്ചു പണിയുന്നത് തടഞ്ഞു നാട്ടുകാർ. .ചാത്തന്നൂർ ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയാക്കിയ
അടിപാതയോട് ചേർന്നുള്ള മണ്ണ് കൊണ്ട് നിർമ്മിച്ച ഉയരപ്പാതയിൽ ഉണ്ടായ അപാകതകൾ പരിഹരിക്കാൻ നിർമ്മാണ കമ്പനി അധികൃതർ നടത്തുന്ന നിർമ്മാണപ്രവർത്തികൾ ആണ് സമരസമിതി ഭാരവാഹികളും നാട്ടുകാരും ചേർന്ന് തടഞ്ഞത്. അടിപാതയോട് ചേർന്ന ഭാഗത്തെ നിർമ്മാണപ്രവർത്തികൾ പൂർത്തിയായെങ്കിലും ക്വളിറ്റി കൺട്രോളുടെ നിർദ്ദേശം ഇല്ലാത്തത് മൂലം പാലങ്ങൾ തമ്മിൽ ജോയിൻ ചെയ്തിരുന്നില്ല ഇതിനിടയിൽ ഉയരപാതയിൽ വിള്ളലുകൾ കാണുകയും പുറത്തേക്ക് തള്ളി നിൽക്കുകയും അടിക്കടി ആർ ഇ വാളുകളിൽ പൊട്ടലുകളും ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ ഫ്ലൈഓവറിനോട് ചേരുന്ന ഭാഗത്ത് ഉയര പാത പൊളിച്ചു മാറ്റി
യാതൊരു സുരക്ഷയുമില്ലാതെ
പുതുക്കിപ്പണിയാനുള്ള കരാർ കമ്പനിയുടെ അനധികൃത നീക്കം സമരസമിതി പ്രവർത്തകർ ഇടപെട്ട് നിർത്തിവയ്പ്പിച്ചതിനെ തുടർന്ന്
സ്റ്റേഷൻ ഹൗസ് ഓഫീസർ അടക്കമുള്ള പോലീസ് അധികാരികൾ സ്ഥലത്തെത്തി സുരക്ഷാവീഴ്ച സംബന്ധിച്ച കാര്യങ്ങൾ ബോദ്ധ്യപ്പെടുകയും തുടർന്ന് മേൽനടപടികൾ ഉണ്ടാവുന്നത് വരെ നിർമ്മാണപ്രവർത്തികൾ നിർത്തി വയ്പ്പിക്കുകയായിരുന്നു.
ചാത്തന്നൂർ മേഖലയിലെ മൺ ഉയരപ്പാത നിർമ്മാണങ്ങളിൽ വലിയ തോതിലുള്ള അപാകതകൾ നാട്ടുകാർ നേരത്തേ തന്നെ ചൂണ്ടി കാണിക്കുകയും. നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ചാത്തന്നൂർ ജങ്ങഷനിൽ നിർമ്മിച്ച
മൺ ഉയരപ്പാതകൾ ഒഴിവാക്കി തൂണിന്മേൽഎലിവേറ്റഡ് പാത നിർമ്മിക്കണമെന്ന ആവശ്യം ഉയർത്തി ചാത്തന്നൂരിൽ വിവിധ സംഘടനകളുടെ
പ്രതിഷേധ സമരം നടന്ന് വരികയാണ്.
ഫ്ലൈ ഓവറിന് കിഴക്കുഭാഗത്തായി മൺ ഉയരപ്പാതയിൽ നിർമ്മാണത്തിൽ അപാകതകൾ ഉണ്ടായത് കൊണ്ടാണ് കോൺക്രീറ്റ് സ്ലാബുകൾ എടുത്തു മാറ്റി
പുതുക്കിപ്പണിയാനുള്ള അനധികൃതമായ ശ്രമം കരാർ കമ്പനി നടത്തിയത്.
യാതൊരു സുരക്ഷയും ഒരുക്കാതെ
നിർമ്മാണത്തിൽ നിരവധി അപാകതകൾ ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെയാണ്
പൊളിച്ച് മാറ്റലും പുതുക്കിപ്പണിയലും കമ്പനി നടത്തുന്നത്.
മൺ ഉയരപ്പാതയിലൂപയോഗിക്കുന്ന മണ്ണിലെ ഈർപ്പത്തിൻ്റെ തോത് സംബന്ധിച്ച് നിലവിലുള്ള മാനദണ്ഡങ്ങൾ മറികടന്ന് ടാങ്കറുകളിൽ വെള്ളം എത്തിച്ചു പ്രസ്തുത പ്രദേശങ്ങളിൽ വെള്ളം ഒഴിച്ച് മണ്ണ് അയഞ്ഞതാക്കി കോൺക്രീറ്റ് സ്ലാബുകൾ ഊരിയെടുക്കാനുള്ള ശ്രമവും സുരക്ഷയ്ക്ക് ഭീഷണിയാണ്.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് ഉത്തരവാദപ്പെട്ടവർ സ്ഥലത്തില്ലാത്ത അവസ്ഥ ആശങ്കയുണ്ടാക്കുന്നതാണെന്നും
നാട്ടുകാർ ആരോപിച്ചു.
ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്കും, ജില്ലാ കലക്ടർക്കും. അസിസ്റ്റൻ്റ് പോലീസ് കമ്മിഷണർക്കും
ഈ വിഷയത്തിൽ നിരവധി നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്.എന്തൊക്കെ അപാകതകളാണ് പ്രസ്തുത പാതയിൽ കണ്ടെത്തിയതെന്നും ആരുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള പൊളിച്ചു മാറ്റലും പുതുക്കിപ്പണിയലും നടക്കുന്നതെന്നും വ്യക്തമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.
മൺ ഉയരപ്പാതകൾ ഒഴിവാക്കി തൂണിന്മേൽ എലിവേറ്റഡ് പാതകൾ നിർമ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യം അടിയന്തിരമായി പരിഗണിച്ചു കൊണ്ട് ഇപ്പോൾ നടക്കുന്ന നിർമ്മാണപ്രവർത്തികൾ നിർത്തിവയ്ക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ : പണി പൂർത്തിയായ മൺപാത പൊളിച്ചു നിർമ്മാണപ്രവർത്തികൾ നടക്കുന്നു
No comments:
Post a Comment