പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് പ്രതിഷേധവുമായി നാട്ടുകാർ
ജില്ലാ പഞ്ചായത്ത് നിർമ്മിച്ച റോഡിന്റെ പേര് പാകിസ്ഥാൻമുക്ക് -മാടൻനട റോഡ്.
മീനാട് കിഴക്ക് വാർഡിൽ മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിന്നും തുടങ്ങി മാടൻനട ക്ഷേത്രം അവസാനിക്കുന്ന ഭാഗം വരെ നിർമ്മിച്ച റോഡിനാണ് പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് എന്ന് സർക്കാർ രേഖകളിൽ കാണിച്ചിരിക്കുന്നത്.ചാത്തന്നൂർ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് മുന്നിൽ ജില്ലാ പഞ്ചായത്ത് നൽകി അംഗീകരിച്ച പദ്ധതി രേഖയിലും പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് എന്നാണ് എന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.സർക്കാർ രേഖകളിൽ പോലും പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് എന്ന് എഴുതി വച്ച് പദ്ധതി നടപ്പാക്കിയ ഉദ്യോഗസ്ഥർക്ക് എതിരെയും അനുവാദം നൽകിയ ഇടത് ജനപ്രതിനിധികൾക്ക് എതിരെയും നടപടി വേണമെന്ന ആവശ്യം ശക്തമാണ്.അടിയന്തിരമായി സർക്കാർ രേഖകളിലും ബോർഡിലും പേര് മാറ്റിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
ഫോട്ടോ :പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് എന്ന് എഴുതിയ ജില്ലാ പഞ്ചായത്ത് ബോർഡ്.
No comments:
Post a Comment