ചാത്തന്നൂർ :അപരിചിതർ ആരുമില്ല, എല്ലാവർക്കും ബി. ബി. ഗോപകുമാർ
തങ്ങളുടെ സ്വന്തം നേതാവാണ്. അധ്യാപകനാണ് എന്റെ മക്കളുടെ സാർ ആണ് വല്യവോട്ടിന് സാർ ജയിക്കും നടമുക്കിലെ തട്ടൂസ് ഹോട്ടലിലെ ജയ ഗോപൻ സാറിനോട് പറഞ്ഞു ഹോട്ടൽ നടത്തുന്ന ജയയുടെ വാക്കുകളിലുണ്ട് ബി.ബി. ഗോപകുമാർ എന്ന സ്ഥാനാർഥിയുടെ ജനകീയ ബന്ധം.തുടർന്ന് തൊട്ടടുത്ത പൂക്കടയിൽ എത്തിയപ്പോൾ പൂക്കൾ നൽകിയാണ് പൂക്കടയിലെ
ശകുന്തള ചേച്ചി സ്വീകരിച്ചത് എന്നെ പഠിപ്പിച്ചത് സാറിന്റെ അമ്മയാണ് എന്റെ മക്കളെ പഠിപ്പിച്ചത് ഗോപകുമാർ സാർ ആണ് ഞങ്ങൾക്ക് വിദ്യാഭ്യാസം പകർന്ന ആധ്യാപകനാണ് ഞങ്ങൾക്ക് വലുത് സാറിനാണ് കഴിഞ്ഞു രണ്ടു വട്ടവും വോട്ട് ചെയ്തത് ഇക്കുറിയും സാറിന് തന്നെ മാറ്റമില്ലാത്ത വോട്ട് ആണ് ഞങ്ങളുടെ വോട്ട് എന്ന് പറഞ്ഞു വിജയാശംസകൾ നേരുകയാണ് ആ കുടുംബം.
പൊതു സ്വീകരണം ആരംഭിച്ചില്ലെങ്കിലും മിക്ക കേന്ദ്രങ്ങളിലും ഹർഷാരവത്തോടെയാണ്
എൻ ഡി എ സ്ഥനാർഥിയെ സ്വീ
കരിക്കുന്നത്. എന്നും നാടിന്റെ എല്ലാ പ്രശ്‌നങ്ങളിലും കൂടെയുണ്ടാകുന്ന
ഗോപകുമാർ സാറിനെ
ചാത്തന്നൂരിലെ ജനങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങുന്ന കാഴ്‌ചയാണെങ്ങും. അധ്യാപകനായിരിക്കുമ്പോഴും ജനപ്രതിനിധിയായിരിക്കുമ്പോഴും
കർമണ്ഡലമായ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ഗോപകുമാർ സാറിനെ
ആർക്കുംപരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു വീട്ടിലും ആമുഖങ്ങളോ പരിചയപ്പെടുത്തലിൻ്റെയോ ആവശ്യമില്ല.
നമ്മുടെ ഗോപകുമാർ സാർ അല്ലേ
ജയിക്കാതെ പിന്നെ. മിക്ക വീട്ടുകാരുടെയും മറുപടി ഇങ്ങനെതന്നെ. ഓരോവ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും പേരെടുത്തുപറഞ്ഞാണ് വോട്ടഭ്യർഥന സാർ പഠിപ്പിക്കാത്ത വിദ്യാർത്ഥികൾ ഇല്ലാത്ത സ്ഥലങ്ങൾ ചുരുക്കമാണ് രാക്ഷ്ട്രീയക്കാരനായും സമുദായനേതാവായും അദ്ധ്യാപകൻ ആണ് സാമൂഹ്യപ്രവർത്തകനായും ചാത്തന്നൂരിന് സുപരിചിതനാണ് ബി.ബി. ഗോപകുമാർ
No comments:
Post a Comment