കൊല്ലം :സ്വർണാഭരണ വ്യാപാര മേഖലയിൽ രജിസ്ട്രേഷനുകൾ ഇല്ലാതെ ഫോൺ നമ്പർ നൽകിയുള്ള പോസ്റ്ററുകൾ പതിച്ച് പഴയ സ്വർണം എടുക്കുമെന്നും, പണയ ഉരുപ്പടികൾ എടുത്തു കൊടുക്കാൻ സഹായിക്കുമെന്നും പറഞ്ഞ് ഉപഭോക്താക്കളെ വഞ്ചിക്കുകയും,തട്ടിപ്പ് നടത്തുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൽ നാസർ ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ മുക്കിലും മൂലയിലും ഇത്തരം പോസ്റ്ററുകൾ ഇപ്പോൾ ദൃശ്യമാണ്.
സ്വർണ വ്യാപാര മേഖലയുടെ വിശ്വാസ്യതയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്.
കടമുറിയില്ലാതെ,
ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാതെ ഫോൺ നമ്പർ മാത്രം നൽകി അദൃശ്യമായിട്ടാണ് ഇത്തരക്കാർ തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പുകാരും,
മോഷണ സംഘങ്ങളുമാണ് ഇത്തരം റാക്കറ്റുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന തട്ടിപ്പുകാർ ഉൾപ്പെടെയുള്ളവർ സ്വർണ്ണ വ്യാപാര നമ്മൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് മേഖലയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. സ്വർണ്ണo മൂസ് ചെയ്ത് തങ്കമാക്കുന്ന പണിയെടുക്കുന്നവർ, അനധികൃതമായി പഴയ സ്വർണം എടുക്കുകയും, പുതിയ സ്വർണത്തിന്റെ വ്യാപാരം നടത്തുകയും ചെയ്യുന്നവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം.
സ്വർണ്ണ പണയ സ്ഥാപനങ്ങളും, പ്രൈവറ്റ് ബാങ്കുകളും സ്വർണ്ണം വാങ്ങുകയും, വിൽക്കുകയും ചെയ്യുന്ന നടപടി നിയമവിരുദ്ധമാണ്. സ്വർണ്ണത്തിൻറെ വില വൻതോതിൽ വർദ്ധിച്ചതിനാൽ വ്യാപകമായ തോതിൽ സ്വർണ മോഷണം നടക്കുന്നതായും, ഉപഭോക്താക്കളും സ്വർണ്ണ വ്യാപാരികളും ജാഗ്രത
പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബി. പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എസ്.പളനി ജില്ലാ ട്രഷറർ എസ്. സാദിഖ്, സംസ്ഥാന വൈസ് പ്രസിഡൻറ് നവാസ് പുത്തൻവീട്,
സംസ്ഥാന കൗൺസിൽ അംഗങ്ങളായ വിജയകൃഷ്ണ വിജയൻ,നാസർ പോച്ചയില്‍, അബ്ദുറസാഖ് രാജധാനി, ആർ. ശരവണ ശേഖർ, ഖലീൽ കുരുമ്പേലിൽ, ഹുസൈൻ അലൈൻ
ജില്ലാ വൈസ് പ്രസിഡമാരായ കൃഷ്ണദാസ് കാഞ്ചനം നൗഷാദ് പണിക്കശ്ശേരി, വിജയൻ പുനലൂർ, ജില്ലാ സെക്രട്ടറിമാരായ അഡ്വ. നവാസ് ഐശ്വര്യ, ബോബി റോസ്, ഷാജഹാൻ ഗഫൂർ പാരിപ്പള്ളി അബ്ദുൽ റഷീദ് അൽ അമീൻ,
തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ:
ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു ജില്ലാ പ്രസിഡൻറ് ബി. പ്രേമാനന്ദ്,സംസ്ഥാന വൈസ് പ്രസിഡൻറ് നവാസ് പുത്തൻവീട് സംസ്ഥാന സെക്രട്ടറി എസ് പളനി തുടങ്ങിയവർ സമീപം
No comments:
Post a Comment