നെടുങ്ങോലം വാർഡ് ഇടതുപക്ഷത്തിന്റെ കുത്തക തകർക്കാനാണ് ബി ജെ പി യുടെ സിന്ധു സുധീർ മത്സരിക്കുന്നത്. കുടുംബശ്രീ,തൊഴിലുറപ്പ്, ഹരിതകർമ്മസേന എന്നിവയെ
ഡിവിഷനിൽ നയിക്കുന്ന സിന്ധുസുധീർ ആണ് എൻ ഡി എ സ്ഥാനാർത്ഥി കഴിഞ്ഞ തിരഞ്ഞെടുപ്പിലും സിന്ധു സുധീർ തന്നെയാണ് ദേശീയതയുടെ പ്രതിനിധിയായി
മത്സരിച്ചത് നിസാര വോട്ടുകൾക്ക് പരാജയമറിഞ്ഞുവെങ്കിലും ഹരിത കർമ്മസേ
സേനയിലൂടെ ജനങ്ങളിൽ ഒരുവളായി ജനങ്ങൾക്ക് ഒപ്പം നിന്ന് ജനങ്ങൾക്കായി പ്രവർത്തിച്ച സിന്ധു സുധീർ കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിൽ വിജയിച്ചു. ഒപ്പം സേവഭാരതിയുടെ ജീവകാരുണ്യ പ്രവർത്തനത്തിലൂടെ മാതൃകയായ പ്രവർത്തനവും കാഴ്ചവച്ചിട്ടുണ്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ പിന്തള്ളി ബി.ജെ പി രണ്ടാമതെത്തി ബി ജെ പി യും യുഡിഎഫും തമ്മിലുള്ള വോട്ടുവ്യത്യാസം വളരെ കുറവാണ്. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളിലൂടെയാണ് ഈ നാട് വളർന്നത് എന്ന് സിന്ധുസുധീർ പറയുന്നു. മുൻസിപ്പൽ ഭരണസമിതിയുടെ മെല്ലെപ്പോക്കും വികസന വിരുദ്ധതയും തെരഞ്ഞെടുപ്പിൽ ചർച്ചയാകും.
കഴിഞ്ഞ രണ്ട് തവണ ഡിവിഷനെ പ്രതിനിധീകരിച്ച ജനപ്രതിനിധികൾക്ക് കാര്യമായൊന്നും ഇവിടെ ചെയ്യാനായിട്ടില്ല അത് കൊണ്ട് തന്നെ ഡിവിഷന്റെ വികസനത്തിനായുള്ള വോട്ട് തേടുകയാണ് സിന്ധു സൂധീർ. മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് ആയിരുന്ന സിസു സുധീർ ഇപ്പോൾ ബി ജെ പി ജില്ലാകമ്മിറ്റി അംഗമാണ്.
No comments:
Post a Comment