ചാത്തന്നൂർ: കണ്ടു നില്കുനവരെ പോലും ദുംഖത്തിലാക്കിയ അശ്രുപൂജയാണ് ഷിബു വിന് നാട് നൽകിയത്. ഷിബുവിന്റെ മൃതദേഹം കൊണ്ട് വരുന്നതും കാത്ത് ആയിരങ്ങളാണ് രാവിലെ മുതൽ തന്നെ
ചിറക്കര ഇടവട്ടത്തെ ഷിബുവിന്റെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ് മാർട്ടത്തിന് ശേഷം
പാരിപ്പള്ളി - പരവൂർ റോഡിലെ
ബ്ലോക്ക് മരം ജംഗഷനിൽ നിന്നും
അപകടത്തിൽപ്പെട്ട വഴിയിലൂടെ
ചിറക്കരയിലെ വീട്ടിലേക്ക് വിലാപയാത്രയായി
മൃതദേഹം എത്തിക്കുകയായിരുന്നു.അപകടത്തിൽ പ്പെട്ട സമയം മുതൽ ഒപ്പം ഉണ്ടായിരുന്ന സഹോദരിയും ബന്ധുക്കളും മൃതദേഹത്തിനൊപ്പം ആംബുലൻസിലാണ് എത്തിയത് തുടർന്ന് നാട് ഒന്നാകെ അശ്രുപൂജയർപ്പിച്ചു തുടർന്ന് മൃതദേഹം വീടിനുള്ളിൽ വച്ചതിന് ശേഷം വീട് മുറ്റത്ത് തയ്യാറാക്കിയ കട്ടിലിൽ വച്ച് മരണാനന്തര കർമ്മങ്ങൾ നടത്തിയ ശേഷം
ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. വിടചൊല്ലാൻ കഴിയാതെ സഹോദരിയും അമ്മയും
ഷിബുവിന്റെ ശരീരത്തെ
കെട്ടിപ്പിടിച്ചും ചുംബിച്ചും അവസാന നിമിഷം വരെ ചേർന്നുനിന്നു. വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിലേക്കെടുക്കും വരെ നിറകണ്ണുമായി നാട്ടുകാർ അന്ത്യയാത്രാമൊഴി ചൊല്ലി.
ഭൂമിദാനം നടത്തുകയായിരുന്നു. ചിറക്കര ഗ്രാമപഞ്ചായത്തിന്റെ പ്രതിനിധിയായി ഗ്രാമപഞ്ചായത്ത് അംഗം ആര്യ റീത്ത് സമർപ്പിച്ചു. ബിജെപിയ്ക്ക് വേണ്ടി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി. ഗോപകുമാർ റീത്ത് സമർപ്പിച്ചു.
ജി.എസ്. ജയലാൽ. എം എൽ എ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. സുധീപ, സുഭാഷ് ബാബു, ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി.ഗോപകുമാർ ചിറക്കര പഞ്ചായത്തിലെ ഗ്രാമപഞ്ചായത്ത് ജന പ്രതിനിധികൾ സാമൂഹ്യ സാംസ്കാരിക രംഗ ത്തെ പ്രമുഖർ അടക്കം വൻ ജനാവലിയാണ് ഷിബുവിന് അന്ത്യഞജലി അർപ്പിക്കാൻ എത്തിയത്.
@ ഹോട്ടൽ ജീവനക്കാരനായ ഷിബുവിനെ കുറിച്ചു നല്ലത് മാത്രമാണ് നാട്ടുകാർക്ക് പറയാനുള്ളത്. കഴിഞ്ഞ 14ന് ആണു വീടിനു സമീപം മുക്കാട്ടുക്കുന്നിൽ വച്ച് ഷിബു വിന്റെ സ്കൂട്ടർ അപകടത്തിൽപ്പെടുന്നത്. അവിടെ നിന്നും തൊട്ടടുത്തുള്ള പാരിപ്പള്ളി മെഡിക്കൽ കോളേജിലും അവിടെ നിന്നും കൊല്ലം മെഡിസിറ്റിയിലേക്കും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുമുള്ള യാത്രയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
ചികിത്സയിൽ കഴിയുമ്പോഴാണു മസ്തിഷ്‌ക മരണം ഷിബുവിന്
സംഭവിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ
മകൻ മരിച്ച അഗാധദുഃഖത്തിലും അവയവങ്ങൾ മനുഷ്യജീവൻ നില നിർത്തുന്നതിനായി കൊടുക്കാമെന്നു തീരുമാനിച്ച അമ്മ ശകുന്തളയ്ക്കും സഹോദരി ഷിജിക്കും നന്ദി പറയാനാണ് നാട് ഒന്നാകെ ഒഴുകിയെത്തിയത്.
@ ഷിബുവിന്റെ 7 അവയങ്ങളാണു
ദാനം ചെയ്തത്. വൃക്കകൾ
തിരുവനന്തപുരം മെഡിക്കൽ
കോളജിലും കൊല്ലം ട്രാവൻകൂർ
മെഡിക്കൽ കോളജിലുമുള്ള
രോഗികൾക്കു നൽകി. കരൾ
തിരുവനന്തപുരത്തെ സ്വകാര്യ
ആശുപത്രിയിലേക്കും 2 നേത
പടലങ്ങൾ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ്ഒഫ്താൽമോളജിയിലേക്കുമെത്തി.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ സ്‌കിൻ ബാങ്കിലേക്ക് ചർമവും നൽകി. സർക്കാർ ഏജൻസിയായ കെ-സോട്ടോയാണ് അവയവദാന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
@ ഷിബുവിന്റെ കുടുംബം ലോകത്തിന് മാതൃകയാണെന്ന്
ഗ്രാമപഞ്ചായത്ത് അംഗവും സേവഭാരതി പ്രവർത്തകയുമായ ആര്യ മുകേഷ് ജന്മഭൂമിയോട് പറഞ്ഞു.
ഷിബുവിന്റെ മരണത്തിൽ അതീവ ദുഃഖമുണ്ടെങ്കിലും ഹൃദയവും കരളും കണ്ണും വൃക്കയുമൊക്കെ ആരുടെയൊക്കെ എങ്കിലും ശരീരത്തിൽ തുടിക്കുമല്ലോ
അണ്ണൻ പലരിലൂടെ ജീവിക്കും..." മസ്തിഷ്‌ക മരണം സംഭവിച്ചതിനെത്തുടർന്ന് 7 പേർക്കു അവയവം ദാനം ചെയ്‌ത ചിറക്കര ഇടവട്ടം ഷിജി നിവാസിൽ ഷിബുവിന്റെ മരണത്തെ കുറിച്ചു ആര്യമുഖേഷ് പറഞ്ഞു.
No comments:
Post a Comment