കാർത്തികേയേനെ കുറിച്ച്. അറിയാൻ വള്ളി ദേവിയെ കുറിച്ച് നാം അറിഞ്ഞിരിക്കണം. വള്ളി എന്ന വാക്കിന്റെ അർത്ഥം ആഗ്രഹങ്ങൾഎന്നാണ് (ആശ, ഇച്ഛാ ശക്തി) ഈ ഊർജ്ജത്തെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ, വള്ളിയിലൂടെ അല്ലെങ്കിൽ ആഗ്രഹത്തിന്റെ തീവ്രതയിലൂടെയോ മാത്രമേ നിങ്ങൾക്ക് ഇത് അറിയാൻ കഴിയൂ. ജീവിതത്തിന് മൂന്ന് ശക്തികളുണ്ട്. മൂന്ന് തരത്തിലുള്ള ഊർജ്ജം.- ഇച്ഛാ ശക്തി, ജ്ഞാനശക്തി, ക്രിയ ശക്തി.
a. ഇച്ഛാശക്തിയാണ് വല്ലി
b. ക്രിയാശക്തിയാണ് ദേവയാനി
c. ജ്ഞാനശക്തിയാണ് മുരുകൻ
മുരുകൻ ഈ മൂന്ന് ഊർജ്ജങ്ങളെയും ഉൾക്കൊള്ളുന്നു. അറിവ് നേടാനുള്ള ആഗ്രഹത്തിൽ നിന്നാണ് ഊർജ്ജം ഉദ്ഭവിക്കുന്നത് - ആഗ്രഹം അഥവാ ഇച്ഛ - അത് വള്ളിയുടെ ഭാവമാണ്. വളരെയധികം മോഹങ്ങൾ നമ്മുടെ ഉള്ളിൽ ഉയർന്നു വരാറുണ്ട്. ഇത് നമ്മുടെ പ്രബുദ്ധതയുടെ മനോഹരമായ സ്വഭാവമാണ് . ഒരു വ്യക്തി പറയുകയാണ് “എനിക്ക് ഈ ലോകത്ത് ഒന്നും ആവശ്യമില്ല!” അതും ഒരു ആഗ്രഹമല്ലേ ?. “എനിക്ക് ആത്യന്തികമായ അറിവ് വേണം. എനിക്ക് ജ്ഞ്യാനം വേണം. ”എന്നതും ഒരു ആഗ്രഹമാണ്. ഒരാൾക്ക് ഒരിക്കലും ഇതിൽ നിന്ന് മുക്തി നേടാനാവില്ല, കാരണം ഈ ശക്തി അസ്തിത്വത്തിന്റെ അടിസ്ഥാനമാണ്. ഓരോ ദിവസവും എല്ലാവരുടെയും മനസിൽ ഒരുപാട് ചിന്തകൾ ഉണ്ടാകാറുണ്ട്. നല്ല മോഹങ്ങളും മോശം ആഗ്രഹങ്ങളും, നല്ലത് ചെയ്യാനും മോശമായി പ്രവർത്തിക്കാനുമുള്ള ചിന്ത എന്നത് അടുത്ത ഘട്ടമാണ്, രണ്ടാമത്തെ ഘട്ടം എന്തുതന്നെയായാലും, മോഹങ്ങളെല്ലാം ഒരേ ശക്തിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അതിനാൽ, ഒരാൾ ഏതെങ്കിലും ആഗ്രഹം മൂലം പ്രവർത്തിക്കുന്നതിന് മുമ്പ്, പ്രത്യേകിച്ച് അനന്തതയിലേക്ക്,....... മുരുകനിലേക്ക് പോകാൻ ആഗ്രഹിക്കുമ്പോൾ, ഈ ആഗ്രഹം ശരിക്കും വല്ലിയിൽ നിന്ന് മുരുകനിലേ ക്കുള്ള ഒരു യാത്രയാണെന്ന് മനസ്സിലാക്കുക എന്നതാണ് ആദ്യപടി. ഇച്ഛാ ശക്തിയിൽ നിന്ന് 'പരം പൊരുൾ ' എന്നതിലേക്കുള്ള യാത്ര. അതിനാൽ ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും നിലനിൽക്കുന്ന മോഹങ്ങൾ എന്ന് വിളിക്കുന്ന ഊർജ്ജത്തിന്റെ മൂർത്തീഭാവത്തേയാണ് വള്ളി സൂചിപ്പിക്കുന്നത്.
ഒരു മുരുക ക്ഷേത്രത്തിൽ പോകുമ്പോൾ, ശ്രീകോവിൽ ഇരുണ്ടതായി കാണാം. മുരുകന് 2 കൂട്ടാളികളുണ്ട് - വള്ളി, ദേവയാനി. സാരിയുടെ നിറം പച്ചയെങ്കിൽ, അത് വള്ളി എന്നു വേണം കരുതാൻ. വള്ളി കുരമഗൾ ഭൂമിയിലെ മരങ്ങൾ, സസ്യങ്ങൾ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങി എല്ലാ ജീവജാലങ്ങളെയും പ്രതിനിധീകരിക്കുന്നു. അതായതു വള്ളി കുറത്തി ഒരു വേട്ടക്കാരിയായ രാജകുമാരി ആയിരുന്നു. അവൾ ആനയെ ഭയന്ന് മുരുകൻ്റെയടുത്ത് എത്തുന്നു എന്നതാണ് കഥ.
അതിൽ ഒരു വലിയ രഹസ്യമുണ്ട്. ലൗകികമായ ആഗ്രഹങ്ങൾ ഉള്ളപ്പോൾ നമ്മുടെ അസ്തിത്വം അതിലും വലിയ ഒന്നിനായി കൊതിക്കും. അപ്പോൾ ഒരാൾ അനുഭവിക്കുന്ന ഒരു ഭയമുണ്ട്.നമ്മുടെ സ്നേഹം ദൈവത്തിനു മാത്രമാകുമ്പോൾ നമുക്ക് ഒരിക്കലും ഭയം തോന്നുകയില്ല. എന്നാൽ നമ്മളുടെ ആഗ്രഹം ലൗകികതയിൽ ഒതുങ്ങുമ്പോൾ ഉള്ളിൻ്റെയുള്ളിൽ ഭയം അനുഭവപ്പെട്ടുകൊണ്ടേയിരിക്കും'അവയൊക്കെ ലഭിക്കുമോ ?അവ ലഭിക്കുമ്പോൾ, ‘ഇതൊക്കെ ഇനി നഷ്ടപ്പെടുമോ?' ഇനി അവ നഷ്ടപ്പെട്ടതിനുശേഷം, 'നേടിയതെല്ലാം ഞാൻ നഷ്ടപെടുത്തിയല്ലോ എന്ന തോന്നൽ 'അതിനാൽ, ലോകകാര്യങ്ങളോടുള്ള ആഗ്രഹം ദൈവത്വത്തിലേക്കും അറിവിലേക്കും, ഈശ്വരനിലേക്കും ജ്ഞാനത്തി ലേക്കും’ തിരിച്ചുവിടുമ്പോൾ,വള്ളിയും മുരുകനും ഒന്നുചേർന്നതു പോലെയാണ്. ആഗ്രഹം നല്ലതോ ചീത്തയോ എന്നതിനെകുറിച്ചു ആകുലപെടേണ്ടതില്ല. അതിന്റെ പിന്നിലെ ഊർജ്ജം നോക്കൂ. ആഗ്രഹങ്ങളോടുള്ള ശരിയായ മനോഭാവം നമ്മളിൽ പലർക്കുമില്ല. മോഹങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ധാരണയോ നമ്മളുടെ ഇഷ്ടാനിഷ്ടങ്ങൾ എന്താണെന്നുള്ള തിരിച്ചറിവോ നമ്മൾക്ക് ഇല്ല.ആഗ്രഹങ്ങൾ എന്നത് ആളുകൾ, കാര്യങ്ങൾ, പ്രശസ്തി എന്നിവയിൽ ഏതിലും ആകാം ഊർജ്ജത്തിന്റെ പ്രകടനമായി എല്ലാം നിരീക്ഷിച്ചുകൊണ്ട് മോഹങ്ങളിൽ നിന്ന് യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നവയിലേക്കുള്ള ചെറിയ ഒരു മാറ്റത്തിലൂടെ, നമ്മുടെ ആത്മീയ പാതയിലെ കുതിച്ചുചാട്ടങ്ങളിൽ നാം മുന്നേറുന്നു.
വള്ളി പിംഗള നാഡിയാണ്.വലതുവശത്തുള്ള എനർജി ചാനൽ. വള്ളിയുടെ കയ്യിൽ താമരപ്പൂവുണ്ടെന്ന് പറയപ്പെടുന്നു.താമര സൂര്യനുമായിബന്ധപ്പെട്ടിരിക്കുന്നു. പിംഗള നാഡിയെ സൂര്യ നാഡി എന്നും വിളിക്കുന്നു. അഷ്ടാംഗത്തിൽ പിംഗള നാഡി വളരെ പ്രധാനപ്പെട്ടതാണ്. അത് നമുക്ക്അറിവ്നൽകുന്നു. വള്ളിയിലൂടെ മാത്രമേ നമുക്ക് അറിവ് നേടാൻ കഴിയൂ. നമുക്ക് പുതിയതായി എന്തെങ്കിലും പഠിക്കണ മെങ്കിൽ, അതിനുവേണ്ടി എന്തും ചെയ്യുവാനുള്ള മനസ്സ് ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ അത് പഠിക്കാനാവൂ. അതിനാൽ നല്ല ചിന്തകൾ നമ്മിൽ പൂത്തുലയണം. ഇതാണ് വള്ളി. ഇത് വളരെ പ്രധാനമാണ്.
ഉത്തരേന്ത്യയിൽ പറയപ്പെടുന്നത് രാധയിലൂടെ മാത്രമേ കൃഷ്ണനിൽ എത്തിച്ചേരാൻ കഴിയൂ എന്നാണ്. അതുപോലെ തമിഴ്‌നാട്ടിലും നമുക്ക് കാർത്തികേയനിലെത്താൻ വള്ളി എന്ന വാഞ്‌ഛയിലൂടെ മാത്രമേ കഴിയൂ എന്ന് പറയപ്പെടുന്നു.
മുരുകൻ രഹസ്യം എന്ന് കേട്ടപ്പോൾ അതെന്താണെന്ന് അറിയാൻ നിങ്ങൾക്കെല്ലാവർക്കും ഒരു ജിജ്ഞാസ തോന്നുന്നില്ലേ? ഇതാണ് യഥാർത്ഥത്തിൽ നിങ്ങളെ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നയിക്കുന്നത്. ജിജ്ഞാസ ഇല്ലെങ്കിൽ, വിജ്ഞാനവും പ്രായോഗിക പരിജ്ഞാനം,ആത്മീയ പരിജ്ഞാനം എന്നിവ നേടുന്നതിൽ നിങ്ങൾക്ക് ഒരിക്കലും പുരോഗതി കൈവരിക്കാനാവില്ല. ഈ ജിജ്ഞാസ എന്നത് വള്ളി മാത്രമാണ്. ഈ ശക്തിയെ നാം തിരിച്ചറിയുകയും ബഹുമാനിക്കുകയും വേണം. ഇതിനായി നമുക്ക് വിശാലമായ വീക്ഷണം ആവശ്യമാണ്. “താങ്കൾക്ക് ശരിക്കും എന്താണ് വേണ്ടത്? “എന്ന് നിങ്ങൾ ആരോടെങ്കിലും ചോദിക്കുമ്പോൾ, അവർ ഒരു നിമിഷം ചിന്തിക്കും. അവർക്ക് പെട്ടെന്ന് ഉത്തരം ലഭിക്കില്ല. സ്വന്തം ശരീരത്തിനെന്ത് വേണം എന്നത് ചിലപ്പോൾ അവർ ഉത്തരമായി നൽകിയേക്കാം. ഭക്ഷണം, വെള്ളം, വസ്ത്രം, പാർപ്പിടം, കിടക്ക, സംസാരിക്കാൻ ആളുകൾ.. മുതലായവ. അതിനു സമാനമായി മനസ്സിന് കാവ്യം, നാടകം, സംഗീതം എന്നിവ പോലെയുള്ള വിനോദങ്ങളും ആവശ്യമാണ്. എന്നാൽ ഇതിനെല്ലാമുപരിയായി ഉന്നയിച്ചാൽ , ഏതൊരു ജീവിയുടെയും ആത്യന്തിക ലക്ഷ്യം സ്വാതന്ത്ര്യമാണ് എന്നതായിരിക്കും ഉത്തരം. അനുഭവങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം. അറിവ്, സ്നേഹം, സൗന്ദര്യം എന്നിവയിൽ നിന്ന് എനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ആരും ഒരിക്കലും പറയാറില്ല [ഇവയൊന്നും ഒരു കാഴ്ചപ്പാടോ വികാരമോ അല്ല].
നാം ശരിക്കും ആഗ്രഹിക്കുന്നത് നമ്മുടെ അടിമത്തത്തിൽ നിന്നുള്ള സ്വാതന്ത്ര്യം ആണ്. എങ്ങനെ ലൗകിക കാര്യങ്ങൾ ഈ അടിമത്തത്തിന് കാരണമാകുന്നു, അതിനാൽ ഇവയിൽ നിന്നുള്ള സ്വാതന്ത്ര്യം മനുഷ്യ ജനനത്തിന്റെ അടിസ്ഥാന ആവശ്യകതയാണ്, അവകാശമാണ്.
ഇതൊക്കെയുംനടക്കണമെങ്കിൽ സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹവും ഉണ്ടാകണം. ബന്ദികളാക്കപ്പെട്ട പക്ഷികളുടെ കൂടു തുറന്നെന്നാലും അവയ്ക്ക് അടിമത്തമെന്നത് അനുഭവപ്പെട്ടില്ലെങ്കിൽ, ആ കൂടിനപ്പുറമുള്ള വിശാലമായ ലോകത്തിലേക്ക് പറക്കണമെന്ന തോന്നലുണ്ടാവില്ല, അവ പറന്ന്പോകാതെ ആ കൂട്ടിൽ തന്നെ കിടക്കും. അതുപോലെ, ഒരു നായയെ അതിന്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിച്ചാലും, ബന്ദിയാക്കപ്പെട്ടിരുന്ന ഓർമ്മകൾ കാരണം ,അത് അതേ സ്ഥലത്ത് തന്നെതുടരുകയാണെങ്കിൽ,ആർക്കും അതിൽ ഒന്നും ചെയ്യാൻ കഴിയില്ല .അതിനു സ്വയം ആ നായയ്ക് സ്വതന്ത്രനാവണം എന്ന ആഗ്രഹമുണ്ടാകണം. പരമോന്നതമായ ഭോഗം യോഗം എന്നിവയ്കും മുക്തിക്കാ യുമുള്ള ആഗ്രഹം. ഇത് വള്ളി മാത്രമാണ് . ഒരാൾ ഒരിക്കലും മോഹങ്ങളെ ചെറുതായി കാണുകയോ വെറുക്കുകയോ ചെയ്യരുത്. നമ്മൾ ചെയ്യേണ്ടത് അത് മനസ്സിലാക്കുകയും അങ്ങേയറ്റം മനോഹരമായി അത് നിറവേറ്റുകയുമാണ് .ഇത് എങ്ങനെ ചെയ്യണം? ആഗ്രഹം ഉണ്ടാകുമ്പോൾ അതിനെ കൃത്യതയോടെ നോക്കിക്കാണുക. എന്താണ് ഈ ആഗ്രഹം? ഇതിന്റെ ഫലം എന്തായിരിക്കും? ആഗ്രഹം പൂർത്തീകരിക്കണോ? എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആഗ്രഹം മനസ്സിൽ രൂപപ്പെട്ടത്? എന്നിങ്ങനെയുള്ള ചിന്തകൾ ആ ആഗ്രഹം നല്ലതിനാണോ എന്നും അതിനനുസരിച്ച് പ്രവർത്തിക്കണോ വേണ്ടയോ എന്ന സൂചനയും നൽകുന്നു.
ആഗ്രഹം നിറവേറിയാൽ നിങ്ങൾക്ക് പിന്നീട് എന്തിലൂടെയാണ് കടന്നുപോകേണ്ടത്? ഒരു വ്യക്തിയോട് നമുക്ക് വെറുപ്പോ ദേഷ്യമോ തോന്നിയാൽ സ്വാഭാവികമായും നമുക്കയാളെ ഉപദ്രവിക്കുവാൻതോന്നും . അതേ ദേഷ്യം അയാൾക്ക് നമ്മളോടുണ്ടെങ്കിൽ അദ്ദേഹത്തിന് നമ്മളെ തിരിച്ചുപദ്രവിക്കുവാനും തോന്നും. ഇത് പ്രകൃതിനിയമമാണ് .അതിനാൽ ആഗ്രഹം ഉണ്ടാകുന്ന ഹൃദയത്തിന്റെ ഗുണം എന്താണെന്ന് പരിശോധിക്കുക. സത്വ? രജസ്? തമസ്? കാമ? വഞ്ചന? ആഗ്രഹം ബുദ്ധിയിൽ നിന്നാണോ വരുന്നത്? ആഗ്രഹം നടപ്പിലാക്കുന്നതിന്റെ ഫലം എന്തായിരിക്കും? ഈ ആഗ്രഹം നിറവേറ്റാൻ നിങ്ങളെന്തിലൂടെയൊക്കെ കടന്ന് പോകേണ്ടി വരും? ഇവിടെയാണ് ആനയുടെ രൂപത്തിൽ വന്ന് വള്ളിയെ ഭയപ്പെടുത്തിയ 'വിനായകൻ്റെ 'പ്രസക്തി. ആനയെ ഭയന്നോടി പോയ വള്ളി മുരുകൻ്റെയടുത്തെത്തുന്നു .
നമ്മളുടെ മനസ്സിനെ പുറകിലേക്ക് വലിക്കുന്ന തരത്തിലുള്ള ഒരാഗ്രഹത്തിൽ നാം മുഴുകിയിരിക്കുകയാണെന്ന് പ്രപഞ്ചം മനസിലാക്കിയാൽ അത് സ്വഭാവികമായി പൂർത്തീകരിക്കപ്പെടും. വള്ളിയെ പ്രണയത്തിൻ്റെയും ആനന്ദത്തിന്റെയും ഉയർന്ന തലത്തിലേക്ക്, അതായത് മുരുകനിലേക്ക് എത്തിക്കുന്നതിന്റെ അടിസ്ഥാനവും ഇത് തന്നെയാണ്.
ഗണപതിയുടെ സ്ഥാനം മൂലാധാരത്തിലാണ് . ദിവ്യകൃപയാൽ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങി, പ്രാണശക്തി പിംഗള നാഡിയിലൂടെ( ശരിയായ നാഡി, സൂര്യ നാഡി )ഉയരുമ്പോൾ നമുക്ക് സുഖം, സന്തോഷം ,ജ്ഞ്യാനം, ആനന്ദം, തുടങ്ങിയ എല്ലാ അഭിവൃദ്ധികളും ലഭിക്കുന്നു.
No comments:
Post a Comment