ചാത്തന്നൂർ:സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി മുന്നണികൾ .
വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രകടനമായാണ് പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടവർ എത്തിയത്.പാർട്ടികളുടെ പ്രവർത്തകരും,മുന്നണി ഭാരവാഹികളും,അതായത് വാർഡുകളിൽ ഉള്ളവരും പ്രകടനങ്ങളിൽ ഒത്തുകൂടിയിരുന്നു.പാർട്ടി ഓഫീസുകൾക്ക് മുന്നിൽ നിന്നും,പ്രധാന കവലകളിൽ നിന്നുമാണ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുവാൻ പ്രകടനമായി പാർട്ടി പ്രവർത്തകരും തെരഞ്ഞെടുക്കപ്പെട്ട വരും എത്തിയത്.പരവൂർ മുനിസിപ്പാലിറ്റിയിൽ മുതിർന്ന അംഗങ്ങൾ സുധീർ ചെല്ലപ്പൻ റിട്ടേണിംഗ് ഓഫീസർ മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്ത ശേഷം മറ്റുള്ള അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും പിന്നീട് ഇദ്ദേഹത്തിൻറെ അധ്യക്ഷതയിൽ ആദ്യ യോഗം ചേരുകയും ചെയ്തു.മയ്യനാട് ഗ്രാമപഞ്ചായത്തിൽ മുതിർന്ന അംഗം എം നാസർ സത്യപ്രതിജ്ഞ ചെയ്ത ശേഷം മറ്റുള്ളവർക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുകയുംഇദ്ദേഹത്തിൻറെ അധ്യക്ഷതയിൽ ആദ്യ യോഗം ചേരുകയും ചെയ്തുചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ എ.ദസ്ത്തക്കീറും,.കല്ലുവാതുക്കലിൽ ജനാർദ്ദനനും,തൃക്കോവിൽ വട്ടത്ത് ഷീലയും,ആദിച്ചനല്ലൂരിൽ ശ്രീലതയും,ചിറക്കരയിൽ മായാ സുരേഷും,നെടുമ്പനയിൽ രാധാകൃഷ്ണനും,പൂതക്കുളത്ത് ലൈല ജോയിയും റിട്ടേണിംഗ് ഓഫീസർമാർ മുമ്പാകെ സത്യവാചകം ചൊല്ലിയ ശേഷംമറ്റുള്ളവർക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു.ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ മുതിർന്ന അംഗം ശ്രീദേവി അമ്മയും,മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ ശ്രീകുമാറും സത്യവാചകം ചൊല്ലിക്കൊടുത്തു.മയ്യനാട് ഗ്രാമപഞ്ചായത്തിൽ വെള്ളമണൽ സ്കൂൾ ഗ്രൗണ്ടിലും പരവൂർ നഗരസഭയിൽ നെഹ്റു പാർക്കിലുമായാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്.
No comments:
Post a Comment