ചാത്തന്നൂർ : ഇത്തവണ ചിറക്കര ബിജെപി പിടിച്ചെടുക്കും. ഇവിടെയും വേണ്ടേ വികസനവും പുരോഗതിയും എന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ചിറക്കരയിൽ ജനങ്ങൾ ചർച്ച ചെയ്യുന്നത് വികസനത്തിന്റെ രാക്ഷ്ട്രീയമാണ് സ്ഥിര തയുള്ള അഴിമതിരഹിത ഭരണമാണ്ലക്ഷ്യമെന്ന് ജനങ്ങൾ ഒന്നടങ്കം പറയുമ്പോൾ വികസനത്തിന്റെ രാഷ്ട്രിയം മുന്നോട്ട് വെച്ചാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രകൃതി സൗന്ദര്യവും മനുഷ്യവിഭവശേഷിയുംകൊണ്ട് അനുഗ്രഹീതമാണ് ചിറക്കര ഗ്രാമ
പഞ്ചായത്ത്.
ഈ ഭൗതിക സാഹചര്യങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാൻ നാളിതുവരെ ഭരിച്ച ഇടതു മുന്നണി ഭരണത്തിനായില്ല.
ജനങ്ങൾക്ക് മികച്ച സേവനങ്ങളും വികസനവും ഒരുക്കുന്നതിനുള്ള പദ്ധതി കൾ അഴിമതി നടത്തി ഇല്ലാതാക്കുകയാണ് ഭരണക്കാർ നാളിതുവരെ ചെയ്തു വന്നത്.
പോളച്ചിറയിലെ പക്ഷിസങ്കേതം സംരഷിക്കുവാൻ കഴിയാത്തതും
പോളച്ചിറ നെൽകൃഷിയെ തകർത്തതും
കാർഷിക മേഖലയിലെ തകർച്ചയും
വിദ്യാഭ്യാസ മേഖലയിൽ നാമമാത്രം തുക ചിലവാക്കിയ പഞ്ചായത്ത് ഭരണസമിതിയ്ക്ക് ഉയർത്തി കാണിക്കാൻ നേട്ടങ്ങൾ ഒന്നും തന്നെയില്ല
മാലിന്യ നിർമാർജന പ്രവർത്തനത്തിന് ഒരു തുക പോലും ചിലവഴിക്കാതെ
ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചു കൊണ്ട്
റോഡ് ഗതാഗതത്തിൽ പോലും പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിൽ വരുത്താതെ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനായി കർമപദ്ധതി തയ്യാറാക്കാതെ അങ്കണവാടി കുട്ടികളുടെ സമഗ്ര പുരോഗതിക്ക് വേണ്ടിയുള്ള വിവിധ പദ്ധതികൾ പോലും അട്ടിമറിച്ചു കൊണ്ട് കഴിഞ്ഞ അഞ്ചു വർഷം രണ്ടു വൈസ് പ്രസിഡന്റുമാരും ഒരു ആക്റ്റിംഗ് പ്രസിഡന്റും ഭരിച്ചു മുടിച്ച ചിറക്കരയിൽ ജനങ്ങൾ ബിജെപിയുടെ സ്ഥിരതയുള്ള ഭരണത്തിനായി ആഗ്രഹിക്കുകയാണ്.മുൻ ഗ്രാമ പഞ്ചായത്ത് അടക്കമുള്ള ശക്തരായ സ്ഥാനാർഥികളെയാണ് ബിജെപി രംഗത്ത്
ഇറക്കിയിട്ടുള്ളത് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് നേടിയ ബിജെപി പത്തോളം വാർഡുകളിൽ രണ്ടാം സ്ഥാനത്ത് എത്തി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 400 വോട്ടുകളുടെ വിത്യാസത്തിലാണ് എൽ ഡി എഫിന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. പാർലമെന്റ്തിരഞ്ഞെടുപ്പിൽ 200ഓളം വോട്ടുകളുടെ വിത്യാസത്തിൽ എൽ ഡി എഫിനെ പിന്നിലാക്കി യു ഡി എഫിന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തി വോട്ടിങ് നിലവാരത്തിൽ ചിറക്കരയിൽ രാക്ഷ്ട്രീയ സ്ഥിരതയുള്ള പ്രസ്ഥാനമായി മാറി.അത് ഇക്കുറി ചിറക്കരയിൽ സ്ഥിരതയുള്ള ഭരണ ത്തിനായി ജനങ്ങൾ ബിജെപിയ്ക്ക് വോട്ട് ചെയ്യും ഇരു മുന്നണികൾക്കും റിബൽ ശല്യം ഉള്ള ഇവിടെ സിപിഎം മുൻ എൽ സി സെക്രട്ടറി ഉല്ലാസ് കൃഷ്ണൻ പാർട്ടി വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ കോൺഗ്രസിന്റെ
ഗ്രാമപഞ്ചായത്ത് അംഗം ഉളിയനാട് ജയനും റിബൽ സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്.
ഇരു മുന്നണി ബഹുദൂരം പിന്നിലാക്കി ബിജെപി നേതൃത്വം കൊടുക്കുന്ന എൻ ഡി എ സഖ്യം വിജയത്തോട് അടുക്കുകയാണ്.
No comments:
Post a Comment