പരവൂർ : സംഘടനാ ചർച്ച വഴിപാടാക്കി സി പി എം ചാത്തന്നൂർ ഏരിയ
സമ്മേളനം സംസ്ഥാന സെക്രട്ടറി ഇടപെട്ട് ഏരിയ കമ്മിറ്റിയെയും
സെക്രട്ടറിയെയും ഒരുമിച്ച് പ്രഖ്യാപിച്ച് അവസാനിപ്പിച്ചു രൂക്ഷമായ വിഭാഗിയത വന്നതോടെ രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും സംസ്ഥാന സമിതി അംഗവും
ചേർന്നാണ് സമ്മേളനം നിയന്ത്രിച്ചത്. സംഘടനാ റിപ്പോർട്ടിൽ
മേൽ നടന്ന ചർച്ചയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെയാണ് സംഘടന ചർച്ചയിൽ നേതാക്കൾ ഇടപെടാൻ തുടങ്ങിയത്.
സഹകരണ ബാങ്ക് മേഖലയിലെ അഴിമതിയും എൻ എസ് സഹകരണ ആശുപത്രിയിലെ സാബത്തിക തിരിമറികളും, ചിറക്കര പഞ്ചായത്ത് ഭരണം അട്ടിമറിച്ചതും
ചർച്ചയായപ്പോൾ ജില്ലാ നേതൃത്വത്തിനെ വിമർശിച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗങ്ങളും രംഗത്ത് വന്നത് സമ്മേളനം നിയന്ത്രിച്ച ജില്ലാ
നേതൃത്വത്തിനെ പ്രതിസന്ധിയിലാക്കി ഡയസിൽ സദസ് നിയന്ത്രിച്ചിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ പലപ്പോഴും ചർച്ച നിർത്തി വച്ച് മൈക്ക് ഒഫ് ചെയ്ത
തോടെ പരവൂരിൽ ഉണ്ടായിരുന്ന സംസ്ഥാന സമിതി അംഗം എത്തി സമ്മേളനം നിയന്ത്രിച്ചു. ഇതിനിടയിൽ ചിറക്കരയിലെ സി പി എം
ഭരണം അട്ടിമറിച്ചതിനെ ചൊല്ലി ഏരിയാ കമ്മിറ്റിയംഗങ്ങൾ തമ്മിൽ തർക്കമുണ്ടായി. ചർച്ചയിൽ ചിറക്കര വിഷയം ഉന്നയിച്ച ചിറക്കരയിൽ നിന്നുള്ള പ്രതിനിധി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത് തുടർന്ന് ചർച്ച വിലക്കിയതോടെ ഏരിയാ സമ്മേളനത്തിൽ പ്രതിനിധികളുടെ പ്രതിഷേധമുണ്ടായി. നടയ്ക്കൽ സഹകരണ ബാങ്കിലെ
ലോൺ തിരിമറി സമ്മേളനത്തിൽ ഉണയിച്ചത് തടയാൻ ശ്രമിച്ചപ്പോൾ
വേളമാനൂർ, കല്ലുവാതുക്കൽ, പാരിപ്പള്ളി ലോക്കൽ കമ്മിറ്റികളിൽ നിന്നെത്തിയ പ്രതിനിധികൾ പ്രതിഷേധമുയർത്തി. എൻ എസ് ആശുപത്രിയിൽ ക്രമകേടുകൾ നടത്തുകയും ചാത്തന്നൂർ അർബൻ ബാങ്കിലെ
വായ്‌പത്തട്ടിപ്പുൾപ്പെടെയുള്ള വിഷയങ്ങളിൽ ആരോപണവിധേയനാവുകയും ചെയ്തയാളിനെ കമ്മിറ്റിയിൽ നിന്നൊഴിവാക്കണമെന്നായിരുന്നു ചാത്തന്നൂരിൽ നിന്നുള്ള
ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ ആവശ്യം. ചാത്തന്നൂർ പഞ്ചായത്തിലെ രണ്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും ഈ ആവശ്യം ഉന്നയിച്ച് ജില്ലാ കമ്മിറ്റി സെക്രട്ടറിയ്ക്ക് കത്ത് നല്കിയിട്ടുണ്ട് അവിടെ പരിഗണിക്കും അന്വേഷണം നടത്തും എന്ന ഉറപ്പ് നല്കിയതോടെ പ്രതിക്ഷേധം അവസാനിക്കുകയായിരുന്നു. സംസ്ഥാന സമിതി അംഗം മൂന്ന് മണിയോടെ ചർച്ച അവസാനിപ്പിച്ച് ചായയ്ക്കായി പിരിഞ്ഞതോടെ സമ്മേളനവും വഴിപാടായി അവസാനിപ്പിക്കുകയായിരുന്നു.
@ പാർട്ടിയുടെ കീഴ് ഘടകങ്ങളുടെ അതൃപ്തി ഒരു പൊട്ടിത്തെറിയായി ഏരിയ സമ്മേളനത്തിൽ രൂപപ്പെട്ടില്ലെങ്കിലും നേതാക്കൾ നടത്തുന്ന അഴിമതിയും സാബത്തിക
ഇടപാടുകളും പാർട്ടിക്ക് കടുത്ത ആഘാതം ഏൽപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ചാത്തന്നൂർ ഏരിയ സമ്മേളനത്തിൽ തിരുത്തൽ രേഖയും ബദൽ റിപ്പോർട്ടുകളും സംഘടിതമായി തന്നെ അവതരിപ്പിച്ചത് സംസ്ഥാന നേതൃത്വം ഗൗരവമായി എടുത്താണ് സമ്മേളനം അവസാനിപ്പിച്ചത് നേതാക്കൾ നടത്തുന്ന അഴിമതികളിൽ ഉയരുന്ന പ്രതിക്ഷേധം ശക്തമായിരുന്നു ആരോപണ പ്രത്യാരോപണങ്ങൾ സമ്മേളനത്തിൽ പുതുമയായി മാറി അത് കൊണ്ട് തന്നെ പ്രശ്നങ്ങൾ തണുപ്പിക്കാനുള്ള വഴികളാണ്
സമ്മേളനത്തിൽ പാർട്ടി കണ്ടെത്തിയത്. നേതാക്കളുടെ അഴകൊഴമ്പൻ മറുപടികൾ പ്രതിനിധികൾ പരസ്യമായി തന്നെ തള്ളി കളഞ്ഞു.പാർട്ടി നേതാക്കളെ വിമർശിച്ച്ഡി വൈഎഫ്ഐ നേതാക്കൾ രംഗത്തെത്തിയും നേതൃത്വത്തിന്
വെല്ലുവിളിയായി. ഇനിയും അഴിമതിക്കാരെ സംരക്ഷിച്ചാൽ അത് പാർട്ടിക്ക് കനത്ത ആഘാതം ഉണ്ടാക്കുമെന്ന് ഒരു വിഭാഗം മുന്നറിയിപ്പ് നല്കി. തൽക്കാലം മുഖം രക്ഷിക്കാൻ മത്സരം ഒഴിവാക്കി സർവസമ്മതനെ സെക്രട്ടറിയാക്കി തലയൂരുകയായിരുന്നു.
@ പ്രതിസന്ധി മറികടക്കാൻ നിലവിലുള്ള ഏരിയ സെക്രട്ടറി കെ.സേതുമാധവനെ
മാറ്റി പി.വി. സത്യൻ പുതിയ ഏരിയ സെക്രട്ടറിയായി. പതിവിൽ നിന്നും വിപരീതമായി സംസ്ഥാന സമിതി അംഗം ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ഒരുമിച്ച് പ്രഖ്യാപിക്കുകയായിരുന്നു. ഏരിയ കമ്മിറ്റിയിൽ മത്സരം ഒഴിവാക്കാനാണ് സെക്രട്ടറിയെയും പ്രഖ്യാപിച്ചത്.