Sunday, 7 September 2025

പുത്തൻകുളത്തെ പീതാംമ്പരമണിയിച്ചു ചതയദിനഘോഷ യാത്ര

പുത്തൻകുളത്തെ പീതാംമ്പരമണിയിച്ചു ചതയദിനഘോഷ യാത്ര
പരവൂർ : ശ്രീനാരായണ സ്തു‌തികൾ നിറഞ്ഞ അന്തരീക്ഷത്തിൽ പുത്തൻ കുളത്തെ മഞ്ഞക്കടലാക്കി ചതയദിന ഘോഷയാത്ര. നെറ്റിപട്ടം കെട്ടിയ ഗജ വീരന്മാരുടെ അകമ്പടിയോടെ അമ്മാര ത്ത് മുക്കിൽ നിന്നും പുത്തൻകുളം
ശാഖായോഗത്തിന്റെ  നേതൃത്വത്തിൽ നടന്ന ഘോഷയാത്രയിൽ നൂറുക്കണക്കിനാളുകൾ  പങ്കെടുത്തു. 
പുലികളിയും മയിലാട്ടവും കോൽകളിയും കോലവും ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടിയപ്പോൾ
കുമാരനാശാന്റെ ചണ്ഡാലഭിഷുകി, ചങ്ങമ്പുഴയുടെ വാഴക്കുല തുടങ്ങിയ കവിതകളുടെ നിശ്ചലദൃശ്യങ്ങളും മനോഹരമായി അവതരിപ്പിച്ചു. സൂര്യകാന്തി പൂക്കളെ അനുസ്മരിപ്പിക്കും വിധം കുരുന്നുകളും അണിഞ്ഞൊരുങ്ങി. ഒട്ടേറെ ഫ്ലോട്ടുകളും ബാൻഡ്, ചെണ്ട മേളങ്ങളും ഘോഷയാത്രയ്ക്ക കൊഴുപ്പേകി.സമുദായ ശക്തി വിളിച്ചോതുന്നതായി ഘോഷയാത്ര. ഗുരുമന്ദിരത്തിന് മുന്നിൽ ഘോഷയാത്ര സ്മാപിച്ചു തുടർന്ന് ചതയദിന സമ്മേളനം ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ ഉത്ഘാടനം ചെയ്തു.പ്രൊഫ. വി.എസ്.ലീ,പുത്തൻകുളം ജോയി, വി. കെ. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :പുത്തൻകുളം എസ് എൻ ഡി പി ശാഖയുടെ നേത്രത്വത്തിൽ നടന്ന ചതയദിനഘോഷയാത്ര 

പരവൂർ എസ് എൻ വി സമാജത്തിൽ ശ്രീ നാരായണ ജയന്തി ആഘോഷം

പരവൂർ  എസ് എൻ വി സമാജത്തിൽ ശ്രീ നാരായണ ജയന്തി ആഘോഷം

പരവൂർ: പരവൂർ എസ് എൻ വി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 
ശ്രീനാരായണജയന്തി ദിനാഘോഷം നടത്തി. എസ് എൻ വി ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്ന പരിപാടി 
ജി.എസ് ജയലാൽ എം എൽ എ ഉത്ഘാടനം ചെയ്തു.ശിവഗിരി മഠം താന്ത്രികാചാര്യൻ ശിവനാരായണ തീർത്ഥ മുഖ്യ പ്രഭാഷണം നടത്തി
പരവൂർ നഗരസഭ അധ്യക്ഷ പി.ശ്രീജ വിദ്യാത്ഥിനികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു, എസ് എൻ ഡി പി യൂണിയൻ പ്രസിഡൻറ് ബി.ബി ഗോപകുമാർ ജയന്തി സന്ദേശം നൽകി.
സമാജം പ്രസിസന്റ് എസ്. സാജൻഅധ്യക്ഷത വഹിച്ചു 
എസ് എൻ വി ബാങ്ക് പ്രസിഡന്റ്‌
നെടുങ്ങോലം രഘു, സിപിഎം ജില്ലാ സെൻട്രൽ കമ്മിറ്റി അംഗം
കെ. സേതുമാധവൻ,കൗൺ സിലർ ആർ.രഞ്ജിത്ത്,പ്രഥമാധ്യാപിക എസ്. പ്രീത, സ്കൂൾ ലീഡർ കുമാരി എ. അഞ് ജലി,മഞ്ജിമാഭദ്രൻ, എസ്.ഗിരിലാൽ എന്നിവർ സംസാരിച്ചു.
സമാജംസെക്രട്ടറി അഡ്വ. എ അരുൺ ലാൽ സ്വാഗതവും സമാജം വൈസ് പ്രസിഡന്റ് എസ്. അനിൽകുമാർ നന്ദിയും പറഞ്ഞു. 

ശബരിമലക്ക് പോകുന്നവർ കറുപ്പ് വസ്ത്രം ഉടുക്കുന്നത് എന്തിന് ?

🌸ശബരിമലക്ക് പോകുന്നവർ  കറുപ്പ് വസ്ത്രം ഉടുക്കുന്നത് എന്തിന് ?🌸
🌸വ്രതത്തിൽ പ്രധാനപ്പെട്ടതാണ് കറുപ്പ് വസ്ത്ര ധാരണം. കലികാലത്തിലെ ദുരിതങ്ങൾക്ക് കാരണഭൂതനായ ശനി ദേവന് ഏറ്റവും പ്രിയങ്കരമാണ് കറുത്ത വസ്ത്രം. ആ ശനിശ്വരന്റെ ഉടയാട ധരിച്ചു ചെല്ലുന്ന ഭക്തനെ ശനിദേവൻ അതിവേഗം അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ശനിപ്രീതിക്ക് കടും നീലനിറമോ കറുപ്പു നിറമോ ഉളള വസ്ത്രങ്ങളാണ് ഉത്തമം.
🌸കറുപ്പ് ഉടുക്കുന്നത് എന്തിന് ? 
എല്ലാ അയ്യപ്പന്‍മാരും ഒന്നുകില്‍ കറുപ്പ് അല്ലെങ്കില്‍ നീലനിറത്തോടുകൂടിയ വസ്ത്രങ്ങള്‍ ഉപയോഗിക്കും.

🌸എന്തിനാണ് ഈ കറുപ്പും നീലയും ഒക്കെ ഉപയോഗിക്കുന്നത്? 
എന്താണ് ഈ നിറങ്ങളുടെ പ്രത്യേകത? 

🌸നമ്മള്‍ ഇത് വളരെ ഗൗരവത്തോടുകൂടി ചിന്തിക്കേണ്ട കാര്യമാണ്. പലപ്പോഴും നമ്മള്‍ പലതും അനുഷ്ഠിക്കുമ്പോള്‍ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് ചിന്തിക്കാറില്ല. വളരെ ഗൗരവത്തോടുകൂടി ചിന്തിച്ച് ഞാന്‍ ഇന്നതുകൊണ്ട് ഇന്നത് ചെയ്യുന്നു എന്ന് ചിന്തിച്ചു ചെയ്താലേ ഗുണം ലഭിക്കൂ. വേദങ്ങളില്‍ ഏറ്റവും കൂടുതല്‍ ശക്തമായി പറയുന്നത് അഗ്നിയെക്കുറിച്ചാണ്. അഗ്നി ഈശ്വരന്റെ പര്യായമാണ്.
അഗ്രണിര്‍ ഭവതി ഇതി അഗ്നി'
എന്ന് അഗ്നിയുടെ നിഷ്പത്തി. ഈശ്വരനാമമാണത്, ഈശ്വരന്റെ പര്യായമാണത്, 'തീ' യല്ല. ആ അഗ്നിയെ സ്മരിച്ചു കൊണ്ടാണ് നമ്മള്‍ നിലവിളക്കു കത്തിക്കുന്നത്. അപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ആ അഗ്നി നമ്മുടെ ജീവിതത്തില്‍ ഏതൊക്കെ തരത്തില്‍ പ്രാധാന്യത്തോടു കൂടി പ്രവര്‍ത്തിക്കുന്നുവെന്ന് ഋഷിമാര്‍ പറഞ്ഞുെവച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രസ്താവന നീലഗ്രീവന്‍, ആഗ്നേയതത്ത്വത്തിന്റെ പ്രാധാന്യത്തോടുകൂടിയതാണ് എന്നതാണ്.
'നീല ഗ്രീവാ ആഗ്നേയാ'
എന്നൊരു പ്രസ്താവനയുണ്ട് വേദങ്ങളില്‍. നീലഗ്രീവയില്‍ അഗ്നിതത്ത്വം കൂടുതലുണ്ട്. നീലനിറം അഥവാ കറുപ്പു നിറമുള്ളതിനു കാരണം അഗ്നിതത്ത്വമാണ്. അപ്പോള്‍ നീലനിറവും കറുപ്പു നിറവും അഗ്നിതത്ത്വത്തിന്റെ പ്രതിരൂപമാണ്. അഗ്നിയുടെ വര്‍ണഭേദത്തെക്കുറിച്ച് ഗവേഷണം നടത്തിയ നമ്മുടെ പ്രാചീന ഋഷിമാര്‍ അഗ്നി തന്നെയാണ് കറുപ്പുനിറം എന്ന നിഗമനത്തിലാണ് ചെന്നെത്തിയത്. അഗ്നി തന്നെയാണ് നീലനിറവും. അപ്പോള്‍ അയ്യപ്പഭക്തന്‍ ശബരിമലയാത്രക്ക് തയ്യാറെടുക്കുമ്പോള്‍ അഗ്നിവര്‍ണമായ കറുപ്പിനെ എടുത്താണ് അണിയുന്നത്. എന്നു പറഞ്ഞാല്‍ താന്‍ ഈശ്വരതുല്യനായി മാറിക്കൊണ്ടിരിക്കുന്നുവെന്നര്‍ഥം. ഭാരതത്തില്‍ ഋഷിമാര്‍ എല്ലാവരും പറഞ്ഞിട്ടുള്ളത് നിങ്ങള്‍ ഈശ്വരീയതയെ സാക്ഷാത്കരിക്കണം എന്നാണ്. 

🌸നമ്മുടെ എല്ലാ വ്രതങ്ങളുടെയും അടിസ്ഥാനം ഈശ്വരീയമായ ഭാവത്തിലേക്ക് ചെന്നെത്തുക എന്നു തന്നെയാണ്. അഗ്നിവര്‍ണമായ കറുപ്പിനെ എടുത്ത് അണിയുന്നതിലൂടെ താന്‍ സ്വയം അഗ്നി ആവാന്‍ ശ്രമിക്കുകയാണ്. സ്വയം ആഗ്നേയതത്ത്വത്തിലേക്ക് കടന്നുവരികയാണ്. അങ്ങനെ അഗ്നിതത്ത്വത്തെ സാക്ഷാത്കരിക്കുന്നതിലൂടെ അയ്യപ്പന്‍ തന്റെ വസ്ത്രങ്ങളില്‍ പ്പോലും അഗ്നി സ്വന്തമാക്കി മാറ്റുന്നു. അങ്ങനെ വസ്ത്രത്തില്‍ അഗ്നി വരുന്നതോടുകൂടി ഒരു സാധകനായി അയ്യപ്പന്‍ മാറുന്നു. ഇതിനുവേണ്ടിയാണ് വസ്ത്രങ്ങളുടെ നിറംപോലും നമ്മുടെ ഋഷിമാര്‍ ഭംഗിയായി ചിന്തിച്ചു സ്വീകരിച്ചത്. കാരണം, നാം കാണുന്നതൊക്കെ ഭദ്രമായിരിക്കണം എന്നു വേദങ്ങളില്‍ പറയുന്നുണ്ട്. ഒന്നാമതായി കാണുന്നത് വസ്ത്രം തന്നെയാണ്. നമ്മുടെ ശരീരത്തില്‍ അണിഞ്ഞിരിക്കുന്ന വസ്ത്രം നമ്മുടെ മനസ്സില്‍ മാറ്റം വരുത്തും. നാം ഏതു നിറത്തിലുള്ള വസ്ത്രം ധരിക്കുന്നുവോ ആ വസ്ത്രത്തിന്റെ നിറം നമ്മുടെ മനസ്സിനെ സ്വാധീനിക്കുമെന്ന് വര്‍ണശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നാം ധരിക്കുന്ന വസ്ത്രങ്ങള്‍ ഏതു തരത്തിലുള്ളതായിരിക്കണം എന്നു വളരെ കൃത്യമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പഭക്തന്‍ കറുപ്പു നിറത്തിലുള്ള വസ്ത്രം ധരിക്കണം എന്നു പറയുന്നത്. ഗൗരവത്തോടുകൂടി ചിന്തിച്ചു കഴിഞ്ഞാല്‍ ഒരു സാധകനെ സംബന്ധിച്ചിടത്തോളം ഉയര്‍ന്നുപോകാനുള്ള ആദ്യപടിയാണ് ഇതെന്നു കാണാന്‍ സാധിക്കും. കാരണം, ഒരു സാധകന്റെ വളര്‍ച്ചയില്‍ നിരവധി ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടങ്ങളിലും മാറ്റങ്ങള്‍ വരണം. ആഹാരതലത്തിലെന്നപോലെത്തന്നെ നാവിന്റെ ഉച്ചാരണത്തില്‍ മാറ്റം വരുന്നു,വസ്ത്രത്തില്‍ മാറ്റം വരുന്നു, അങ്ങനെ കറുപ്പു നിറത്തിലൂടെ സ്വയം ശരീരത്തിനു മാറ്റം വരുത്തി, മനസ്സിന് മാറ്റം വരുത്തി,അയ്യപ്പനായി സ്വയം മാറാനുള്ള വഴിയാണ് കറുപ്പുടുക്കല്‍.

🌸മറ്റൊരു വിശ്വാസം 41 ദിവസത്തെ വ്രതശുദ്ധിയോടെ ശബരിമലക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്ന ഭക്തന്‍ കറുപ്പ് ധരിച്ച് മാലയിടുന്നത്  ”താന്‍ സ്വാമിയായി” എന്ന് അറിയിക്കുന്ന ഒരു നിശബ്ദ വിളംബരമാണ്. അയ്യപ്പന്‍ ബ്രഹ്മചാരിയായതുകൊണ്ട് ഈ സമയത്ത് രജസ്വലകളായ സ്ത്രീകള്‍ സ്വാമിമാരെ തിരിച്ചറിയാനുള്ള ഒരു അടയാളമാണ് കറുത്തവസ്ത്രം ധരിക്കല്‍.

🌸പണ്ടുകാലത്ത് കൊടും കാട്ടിലൂടെ നടന്നുവേണം മല കയറാന്‍. അവിടുത്തെ കൊടുംതണുപ്പിനെ നേരിടാന്‍ കറുപ്പിനേ കഴിയൂ എന്ന തിരിച്ചറിവാണ് കറുത്തവസ്ത്രം ധരിക്കല്‍ എന്നും വിശ്വസ്സിക്കുന്നു.🌸🙏🏻

Saturday, 6 September 2025

വൈഭവ വിദ്യാഭ്യാസം......

വൈഭവി നേടാനുള്ള അർത്ഥശാസ്ത്ര തത്ത്വങ്ങൾ ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങളിൽ അവിടവിടെയായി ചിതറിക്കിടക്കുന്നു. വേദോപനിഷത്തുകളിലും, ഇതിഹാസ പുരാണാദികളിലും, സ്മൃതികളിലുമെല്ലാം അർത്ഥ ശാസ്ത്രത്തിൻ്റെ ആശയങ്ങൾകാണാൻ കഴിയും. മഹാഭാരതത്തിലെ ഉദ്യോഗപർവ്വത്തിലും, ശാന്തിപർവ്വത്തിലും സാമ്പത്തിക ചിന്തകൾ ഉണ്ട്. മനുസ്മൃതി, യാജ്ഞവലക്യസ്മൃതി, ശുക്രനീതി, കൗടില്യൻ്റെ അർത്ഥശാസ്ത്രം, തിരുവള്ളുവരുടെ കൃതികൾ എന്നിവയിലൊക്കെധന ശാസ്ത്ര തത്ത്വങ്ങൾ കാണാൻ കഴിയും.
എല്ലാ ധനത്തിൻ്റെയും സ്രോതസ്സ് പ്രകൃതിയാണ്. സൂര്യൻ, വായു, ചൂട്, വെളിച്ചം, മണ്ണ്, വനം, നദി, സമുദ്രം മുതലായവയാണ് യഥാർത്ഥത്തിൽ ധനം. ഇതൊന്നും മനുഷ്യൻ സൃഷ്ടിച്ചതല്ലാത്തതിനാൽ ഇത് നശിപ്പിക്കാനും മനുഷ്യന് അവകാശമില്ല.
വിഭവസമൃദ്ധി അതിൻ്റെ പാരമ്യത്തിൽ എത്തുമ്പോൾ രാഷ്ട്രത്തിൽ എല്ലാ ജീവജാലങ്ങളും സന്തോഷത്തിൽ ആറാടും. ലോകക്ഷേമമാണ് ഇവിടെ ലക്ഷ്യം. 'ലോകാസമസ്താഃ സുഖിനോഭവന്തു: അതിനുവേണ്ടി വിശ്വത്തെ മുഴുവൻ ഒരുകുടുംബമായി കാണണം. അതാണ് 'വസുധൈവ കുടുംബകം! സ്വന്തം കുടുംബത്തിൽ ധർമ്മിഷ്ടരായആരും പരസ്പരം ചൂഷണം ചെയ്യാറില്ലല്ലോ. ചൂഷണ രഹിതമായി ദോഹന ത്തിൽ അധിഷ്ഠിതമായിട്ടുള്ള സമൂഹത്തിൽ എല്ലാവരും അവനവൻ്റെ ആവശ്യങ്ങൾ സാധിക്കാൻവേണ്ടി മാത്രം

വസുധൈവ കുടുംബകം! 
സ്വന്തം കുടുംബത്തിൽ ധർമ്മിഷ്ടരായആരും പരസ്പരം ചൂഷണം ചെയ്യാറില്ലല്ലോ. ചൂഷണ രഹിതമായി ദോഹന ത്തിൽ അധിഷ്ഠിതമായിട്ടുള്ള സമൂഹത്തിൽ എല്ലാവരും അവനവൻ്റെ ആവശ്യങ്ങൾ സാധിക്കാൻവേണ്ടി മാത്രം വിഭവങ്ങൾ യജ്ഞരൂപത്തിൽ ആർജ്ജിച്ചു പ്രയോഗിക്കുന്നു. യജ്ഞരൂപത്തിൽ ആർജ്ജിക്കുമ്പോൾ അഥവാ ദോഹനം ചെയ്യുമ്പോൾ, എടുക്കുന്നതിനൊപ്പം കൊടുക്കുകയും ചെയ്യണം. വൃക്ഷങ്ങൾ വെട്ടുന്നതിനൊപ്പം വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുന്നതാണ് യജ്ഞരൂപേണയുള്ള ധനസമാഹരണം. ധനം സമാഹരിച്ചുപയോഗിക്കുമ്പോൾ തനിക്കും മറ്റുള്ളവർക്കും അത് ഉപകാരപ്പെടണം. അപ്പോഴാണ് 'പരോപകാരമേപുണ്യം' എന്ന മഹാഭാരത വചനം അന്വർത്ഥം ആകുന്നത്. മറിച്ചായാൽ അത് പാപമാണ്. പാപം പരപീഡനമാണ്. ഇതുതന്നെയാണ് ശ്രീരാമകൃഷ്ണ ദേവൻ 'ആത്മനോമോക്ഷാർത്ഥം ജഗത്ഹിതായ ച' എന്ന് പറഞ്ഞപ്പോൾ ഉദ്ദേശിച്ചത്. ആത്മമോക്ഷത്തിനുവേണ്ടി വ്യക്തികൾ ചെയ്യുന്നത് ലോകഹിതത്തിനും കൂടിയാകണം. ശ്രീനാരായണഗുരുവും 'അവനനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായിവരേണം' എന്നു പറഞ്ഞപ്പോഴും ഇതുതന്നെ ലക്ഷ്യമാക്കി. ഇങ്ങനെയുള്ള സമൂഹത്തിൽ യോഗക്ഷേമം (social welfare) എളുപ്പമാണ്. കാരണം ഭൗതിക വികസനവും (പ്രേയസ്സ്) ആധ്യാത്മിക പുരോഗതിയും (ശ്രേയസ്സ്) അവിടെ ഒരുമിച്ചു നേടാൻ കഴിയും. ഇവിടെമനുഷ്യർക്ക് ശാന്തിയുണ്ടാകും.

ഈ സമൂഹത്തിൽ, 'സ്ത്രീയാശ്ചാപുരുഷാഃ മാർഗ്ഗം സർവാലങ്കാര ഭൂഷിതാഃ നിർഭയാഃ പ്രതിപദ്യന്തേയാദാരക്ഷതി ഭൂമിപാഃ( മഹാഭാരതം, ശാന്തിപർവ്വം). സർവ്വാലങ്കാരഭൂഷിതയായ, സുന്ദരിയായ സ്ത്രീക്ക് പാതിരാസമയത്തും പുരുഷതുണയില്ലാതെ നിർഭയം നഗരങ്ങളിലെ വീഥികളിലൂടെ വിഹരിക്കാൻ കഴിയുമ്പോഴാണ് നല്ലഭരണം നടക്കുക. ഇതാണ് നല്ല മനസ്ഥിതിയുള്ള ആളുകളുള്ള വ്യവസ്ഥിതിയുടെ ലക്ഷണം. കൗമാരക്കാരിക്കും യുവതിക്കും രണ്ടു വയസ്സായ പെൺകുട്ടിക്കും എഴുപതുവയസ്സായ വൃദ്ധയ്ക്കും വഴി നടക്കാൻ കഴിയാത്ത വ്യവസ്ഥിതി ഒരിക്കലും ഒരു ക്ഷേമ രാഷ്ട്രമാകില്ല. ഇതിന്റെയർത്ഥം, നല്ല ഭൗതികപുരോഗതിയുണ്ടാകണമെങ്കിൽ നല്ല മനസ്ഥിതിയുണ്ടാകണമെന്നാണ്. ഭൗതിക മൂലധനവും, മനുഷ്യമൂലധനവും ഒപ്പം തന്നെ സാമൂഹ്യമൂലധനവും, ഇതിനെയൊക്കെ പുഷ്ടിപ്പെടുത്താൻ ആധ്യാത്മിക മൂലധനവും കൂടിയുണ്ടെങ്കിൽ മാത്രമേ വളർച്ച വികസനത്തിലേക്കും, വികസനം പുരോഗതിയിലേക്കും, പുരോഗതി ശ്രേയസിലേക്കും നയിക്കുകയുള്ളു. ഇന്നത്തെ ലോക സ്ഥിതി എന്തെന്നാൽ വരുമാനത്തിൽ വളർച്ചയുണ്ട്, വികസനത്തിൽ വർധനവുണ്ട്, പുരോഗതിയിൽ വേഗതയുണ്ട്. പക്ഷേ, മനസ്സിന് സുഖവും, സമാധാനവുമില്ല. ഇതിനൊരു പരിഹാരം വേദങ്ങളിലെ ഐകമത്യ ശ്ലോകം പറയുന്നു.

ഈ സമൂഹത്തിൽ, 'സ്ത്രീയാശ്ചാപുരുഷാഃ മാർഗ്ഗം സർവാലങ്കാര ഭൂഷിതാഃ നിർഭയാഃ പ്രതിപദ്യന്തേയാദാരക്ഷതി ഭൂമിപാഃ( മഹാഭാരതം, ശാന്തിപർവ്വം). സർവ്വാലങ്കാരഭൂഷിതയായ, സുന്ദരിയായ സ്ത്രീക്ക് പാതിരാസമയത്തും പുരുഷതുണയില്ലാതെ നിർഭയം നഗരങ്ങളിലെ വീഥികളിലൂടെ വിഹരിക്കാൻ കഴിയുമ്പോഴാണ് നല്ലഭരണം നടക്കുക. ഇതാണ് നല്ല മനസ്ഥിതിയുള്ള ആളുകളുള്ള വ്യവസ്ഥിതിയുടെ ലക്ഷണം. കൗമാരക്കാരിക്കും യുവതിക്കും രണ്ടു വയസ്സായ പെൺകുട്ടിക്കും എഴുപതുവയസ്സായ വൃദ്ധയ്ക്കും വഴി നടക്കാൻ കഴിയാത്ത വ്യവസ്ഥിതി ഒരിക്കലും ഒരു ക്ഷേമ രാഷ്ട്രമാകില്ല. ഇതിന്റെയർത്ഥം, നല്ല ഭൗതികപുരോഗതിയുണ്ടാകണമെങ്കിൽ നല്ല മനസ്ഥിതിയുണ്ടാകണമെന്നാണ്. ഭൗതിക മൂലധനവും, മനുഷ്യമൂലധനവും ഒപ്പം തന്നെ സാമൂഹ്യമൂലധനവും, ഇതിനെയൊക്കെ പുഷ്ടിപ്പെടുത്താൻ ആധ്യാത്മിക മൂലധനവും കൂടിയുണ്ടെങ്കിൽ മാത്രമേ വളർച്ച വികസനത്തിലേക്കും, വികസനം പുരോഗതിയിലേക്കും, പുരോഗതി ശ്രേയസിലേക്കും നയിക്കുകയുള്ളു. ഇന്നത്തെ ലോക സ്ഥിതി എന്തെന്നാൽ വരുമാനത്തിൽ വളർച്ചയുണ്ട്, വികസനത്തിൽ വർധനവുണ്ട്, പുരോഗതിയിൽ വേഗതയുണ്ട്. പക്ഷേ, മനസ്സിന് സുഖവും, സമാധാനവുമില്ല. ഇതിനൊരു പരിഹാരം വേദങ്ങളിലെ ഐകമത്യ ശ്ലോകം പറയുന്നു.
സഹസ്രഗുണം ഉത്സസൃഷ്ടം

ആദത്തേഹി രസംരവീ' (കാളിദാസൻ, രഘുവംശം)

ആയിരം മടങ്ങു മഴയായി തിരിച്ചുനൽകാൻവേണ്ടിയാണ് സൂര്യൻ കടലിൽ നിന്ന് വെള്ളമെടുക്കുന്നത്. എടുക്കുന്നിടത്തു മാത്രമല്ല കടലിലും കരയിലുമെല്ലാം മഴ നൽകുന്നു. നികുതി പിരിക്കുമ്പോൾ അത് നൽകുന്നവർക്ക് മാത്രമല്ല, നൽകാത്ത പാവപ്പെട്ടവർക്കും രാജാവ് ക്ഷേമം നൽകുന്നു. ഇങ്ങനെ പിരിക്കുന്ന നികുതിപ്പണം ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴി ക്കണം. പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ ജനങ്ങളിൽ നിന്ന് അധിക നികുതി ഈടാക്കാമെന്നു കൗടില്യൻ പറയുന്നു. പക്ഷേ അങ്ങനെ പിരിക്കുന്ന തുക രാജാവിനും അയാളുടെ ബന്ധുമിത്രാദികൾക്കും(ഇപ്പോൾ പാർട്ടിക്കാർക്ക്) ഖജനാവിലെ ഉദ്യോഗസ്ഥന്മാർക്കും ഉള്ളതല്ല.

ചാണക്യൻ പറഞ്ഞിരിക്കുന്നത് എങ്ങനെയാണോ ശലഭം പൂവിൽ നിന്ന് തേൻശേഖരിക്കുന്നത് അതുപോലെ വേണം രാജാവ് ജനങ്ങളിൽ നിന്ന് നികുതി പിരിക്കേണ്ടത് എന്നാണ്. അതായത് പൂവിനെ നോവിക്കാതെ, പൂവ് അറിയാതെയാണ് ശലഭം തേൻ വലിച്ചെടുക്കുന്നത്. ജനങ്ങൾക്ക് വിഷമം വരാതെവേണം നികുതി ഈടാക്കാൻ.



Friday, 5 September 2025

*കർമ്മവും കർമ്മഫലവും*

*കർമ്മവും കർമ്മഫലവും*

ആരുടെയെങ്കിലും ഒപ്പം ഇടപഴകുമ്പോള്‍, നല്ലതും മോശവുമായ അനുഭവങ്ങള്‍ അവരില്‍ നിന്ന് അനുഭവിക്കുമ്പോള്‍ കര്‍മ്മഫലത്തില്‍ വിശ്വാസമുള്ളവര്‍ പറയുന്ന വാക്കാണ് – എല്ലാം എന്‍റെ പൂര്‍വ്വജന്‍മപാപം, അല്ലെങ്കില്‍ പൂര്‍വ്വജന്‍മ സുകൃതം എന്ന്.

 എന്നിരുന്നാലും ആ പ്രത്യേക വ്യക്തിയോടൊപ്പം സംഭവിച്ച മുന്‍കാല കര്‍മ്മങ്ങളുടെ കണക്ക് അവരിലൂടെത്തന്നെ തീരുകയാണെന്നാണ് കൂടുതല്‍പേരും ധരിച്ചിരിക്കുന്നത്. 

കുറച്ചുകൂടി വിശാലയായി ഈ വിഷയം ചിന്തിക്കുകയാണെങ്കില്‍ മനസിലാകുന്ന കാര്യമെന്തെന്നാല്‍, കര്‍മ്മത്തിന്‍റെ കൊടുക്കല്‍ വാങ്ങല്‍ വ്യക്തിഗതമായ കടം വാങ്ങലും കടം വീട്ടലും പോലെയല്ല എന്നാതാണ്. 

നമ്മള്‍ ഒരു കല്ലില്‍ തട്ടി വീണ് തല പൊട്ടിയാല്‍ ആ കല്ല് പൂര്‍വ്വജന്‍മ പ്രതികാരം വീട്ടിയതാണെന്ന് പറയാന്‍ കഴിയുമോ? 

ഒരു രോഗം വന്ന് പീഢനമനുഭവിക്കുമ്പോള്‍ ആ രോഗാണുക്കള്‍ പ്രതികാരം തീര്‍ക്കുകയാണെന്ന് പറയാന്‍ സാധിക്കുമോ? 

വാസ്തവത്തില്‍ എന്താണീ കര്‍മ്മക്കണക്ക്? ആത്മാവ് ശരീരം സ്വീകരിച്ച നിമിഷം മുതല്‍ പ്രകൃതിയെന്ന മഹാശക്തിയോടൊപ്പമാണ് കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നത്. 

ഞാന്‍ ഈ ഭൂമിയില്‍ വെച്ച് ആരോട് ദേഷ്യപ്പെട്ടാലും ആരെ ഹിംസിച്ചാലും ആരെ സ്നേഹിച്ചാലും ഭൂമിയുടെ പ്രവര്‍ത്തന തത്ത്വത്തിലെ നിയമങ്ങളെയാണ് ഞാന്‍ ലംഘിക്കുന്നത്.

 അതിന് മറുപടി തരുന്നത് എന്‍റെ മുന്നില്‍ അന്ന് നിന്ന ആ വ്യക്തിതന്നെയാകണമെന്നില്ല. ഒരു ബാങ്കില്‍ പണം നിക്ഷേപിച്ച ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചു ലഭിക്കുമ്പോള്‍ ആ ബാങ്കില്‍ നമ്മളോട് ഇടപെടുന്നത് അന്ന് പണം സ്വീകരിച്ച വ്യക്തിയാകണമെന്നില്ല. നമുക്ക് തരുന്നത് അതേ കറന്‍സികള്‍ ആയിരിക്കണമെന്നുമില്ല

.പക്ഷേ ആ മൂല്യവും അതിന്‍റെ പലിശയും കൃത്യമായി ലഭിക്കും. അതുപോലെ നമ്മളില്‍ നിന്ന് പ്രസരിച്ച നന്‍മയുടേയോ തിന്‍മയുടേയോ ഫലം മാത്രമാണ് തിരിച്ചു വരുന്നത്. അത് ആരില്‍ നിന്നാകണം, എപ്രകാരമാകണം എന്നത് പ്രപഞ്ച തീരുമാനങ്ങളാണ്.
അത് ആരുടേയും വ്യക്തിഗതമായ തിരിച്ചുതരലല്ല. 

എന്നാല്‍ ഈ രഹസ്യമറിയാത്തവര്‍ പാവം വ്യക്തികളുമായി ഏറ്റുമുട്ടും. താന്‍ കാരണം വന്നുഭവിച്ച കടം പെരുകി ജപ്തി നോട്ടീസുമായി വന്ന പോസ്റ്റുമാനെ ഞാന്‍ ഉപദ്രവിച്ചിട്ടെന്ത് കാര്യം. 

ഈ രഹസ്യം അറിയാത്തവര്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പുതിയ കര്‍മ്മബന്ധനങ്ങള്‍ സൃഷ്ടിച്ച് ബുദ്ധിമുട്ടും. ഈ രഹസ്യം അറിയാതെ അഥവാ വ്യക്തികളിലൂടെ കര്‍മ്മഫലങ്ങള്‍ തിരിച്ച് സ്വീകരിക്കുവാന്‍ (അഥവാ അല്‍പ്പം സഹിക്കുവാന്‍) നമ്മള്‍ തയ്യാറല്ലെങ്കില്‍ രോഗമായോ അപകടമായോ അകാരണമാനസിക സംഘര്‍ഷമായോ എങ്കിലും വന്ന് അവസാനം ആ കര്‍മ്മഫലം നമ്മളില്‍ തന്നെ സമാപിക്കും.

 അപ്പോള്‍ നമ്മള്‍ ആരെ കുറ്റപ്പെടുത്തും? ആരോട് പ്രതികാരം ചെയ്യും? അതിനാല്‍ മുന്‍കാല പാപകര്‍മ്മഫലങ്ങളെ അതിജീവിക്കുവാന്‍ ഇപ്പോഴത്തെ പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുക..!( ഇതിലൊന്നും ഈശ്വരൻ ഇടപെടുന്നില്ല.!നന്മതിന്മകളും അതിന്റെ ഭാവിയും മനസിലാക്കിത്തരുകയല്ലാതെ..!)

ക്ഷേത്രദർശനത്തിന്റെ ശാസ്ത്രീയത

ക്ഷേത്രദർശനത്തിന്റെ ശാസ്ത്രീയത

പുരുഷന്മാർ മേൽ വസ്ത്രം ധരിച്ച്‌ കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കാത്തത്‌ എന്തുകൊണ്ട്‌ എന്ന്‌ പലരും ചോദിക്കാറുണ്ട്‌. ന്യായമായ ചോദ്യം. സ്ത്രീകൾക്ക്‌ ബ്ലൗസ്‌ ഇടാമെങ്കിൽ പുരുഷന്മാർക്ക്‌ ഷർട്ട്‌ എന്തുകൊണ്ട്‌ നിഷിദ്ധം?

കാരണം വ്യക്തമാകണമെങ്കിൽ ക്ഷേത്രത്തെപ്പറ്റി അൽപ്പം വിശദീകരണം ആവശ്യമാണ്.
"ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതെ" എന്ന്‌ ശ്രീകൃഷ്ണൻ 'ഭഗവദ്ഗീത'യിൽ പറഞ്ഞിട്ടുണ്ട്‌
ശരീരം ആത്മചൈതന്യം വഹിക്കുന്ന ക്ഷേത്രവിഗ്രഹം പോലെയും, ആത്മാവ്‌ ഈശ്വരവിഗ്രഹത്തിലെ ചൈതന്യം പോലെയുമാണ്‌.

 മറ്റു മതവിശ്വാസികൾക്ക്‌ അവരുടെ ആരാധനാലയങ്ങൾ പ്രാർത്ഥിക്കാനോ സ്തുതിക്കാനോ അപേക്ഷിക്കാനോ ഉള്ള ആലയങ്ങൾ മാത്രമാകുമ്പോൾ, ഹിന്ദുക്കൾക്ക്‌ ക്ഷേത്രദർശനം ഈശ്വരവിഗ്രഹത്തിൽനിന്ന്‌ പ്രവഹിക്കുന്ന ചൈതന്യം ഉൾക്കൊള്ളാനുള്ളതത്രെ.

 ജീവചൈതന്യം പ്രസരിക്കുന്ന മനുഷ്യശരീരം പോലെയാണ്‌ ക്ഷേത്രങ്ങൾ.
ഈ പ്രപഞ്ചം മുഴുവൻ പഞ്ചേന്ദ്രിയങ്ങൾക്കും അതീതമായ ചില ഊർജ്ജസ്രോതസ്സുകൾ നിറഞ്ഞു നിൽക്കുന്നുണ്ട്‌. അനുഭവത്തിൽനിന്നു മാത്രമെ അതു മനസ്സിലാക്കുവാൻ സാധിക്കൂ.

 ഉദാഹരണമായി ഒരു സ്വിച്ച്‌ ഓൺ ചെയ്യുമ്പോൾ ഫേൻ കറങ്ങുകയോ, ബൾബ്‌ കത്തുകയോ ചെയ്യുന്നു. അപ്പോൾ നാം വൈദ്യുതിയുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നു. നമ്മളാരും വൈദ്യുതി കണ്ടിട്ടില്ല. അതുപോലെ പ്രാണവായുവിനെയോ കാന്തികപ്രവാഹങ്ങളെയോ നാം കണ്ടിട്ടില്ല. അവയുടെ സാന്നിദ്ധ്യം അനുഭവങ്ങളിലൂടെ മനസ്സിലാക്കുകയാണ്‌ ചെയ്യുന്നത്‌.

സൗരയൂഥങ്ങൾ അവയുടെ നിശ്ചിത പരിധിക്കുള്ളിൽ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഏതു ശക്തിയാണ്‌ ഇത്രയും കൃത്യമായി ഈ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്‌? ഉത്തരം മുട്ടുമ്പോൾ നാം സാധാരണ പറയുന്ന ഒരു വാക്കുണ്ട്‌. 'പ്രകൃതി നിയമം'

ഈ നിയമം ഉണ്ടാക്കിയത്‌ ആര്‌?
ഏതോ ഒരു അദൃശ്യ ശക്തി എപ്പോഴും എവിടെയും നിറഞ്ഞുനിൽക്കുന്നുണ്ട്‌ എന്ന വസ്തുത നാം അംഗീകരിക്കേണ്ടിവരും. ആ ശക്തിയാണ്‌ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്‌. പുല്ലിലും, പുഴുവിലും, മണ്ണിലും, മരത്തിലും,, മനുഷ്യരിലും, മൃഗങ്ങളിലും, സർവ്വചരാചരങ്ങളിലും പ്രപഞ്ചം മുഴുവനും ആ ചൈതന്യം നിറഞ്ഞുനിൽക്കുന്നുണ്ട്‌.

ഋഷിവര്യന്മാർ ബ്രഹ്മം എന്നും, നാം ഈശ്വരൻ എന്നും, ശാസ്ത്രജ്ഞന്മാർ ആറ്റം എന്നും അദൃശ്യമായ ഈ ചൈതന്യത്തെ - പരമാണുവെ- അഭിസംബോധന ചേയ്യുന്നു. അനുകൂലോർജ്ജം( Positive energy ) പ്രതികൂലോർജ്ജം (Negative energy ) എന്നിങ്ങനെ ഈ ചൈതന്യ പ്രവാഹത്തെ നിയന്ത്രിക്കുന്ന രണ്ടു ഊർജ്ജസ്രോതസ്സുകൾ പ്രപഞ്ചത്തിലുണ്ട്‌.

 അവമൂലമാണ്‌ ആകർഷണ-വികർഷണങ്ങൾ എവിടെയും നടക്കുന്നതും,പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും നിലനിൽക്കുന്നതും. അനുകൂലോർജ്ജം നമുക്ക്‌ ഗുണം പ്രദാനം ചെയ്യുന്നു. ക്ഷേത്രദർശനം വഴി നമുക്ക്‌ ആവശ്യമുള്ള അളവിൽ അനുകൂലോർജ്ജം ലഭിക്കുവാൻ സാദ്ധ്യമാകുന്നു.

മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളെ അപേക്ഷിച്ച്‌ ഹൈന്ദവക്ഷേത്രങ്ങളിൽ ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു കാണാം ശിലയിലോ ലോഹങ്ങളിലോ നിർമ്മിച്ചിട്ടുള്ള ഇത്തരം വിഗ്രഹങ്ങൾ വെറും പ്രതിമകളല്ല.  വേദമന്ത്രതന്ത്രങ്ങളിലും, പൂജാവിധിയിലും അഗാധമായ പാണ്ഡിത്യം നേടിയ, ശ്രേഷ്ഠനായ,തേജസ്വിയായ, വരേണ്യനായ പൂജാരിയുടെ ആത്മചൈതന്യം പൂജാകർമ്മങ്ങളിലൂടെ വിഗ്രഹത്തിലേക്ക്‌ ആവാഹനം ചെയ്യപ്പെടുന്നു. 

അപ്പോൾ ഈ വിഗ്രഹങ്ങൾക്ക്‌ ഊർജ്ജം ആഗീരണം ചെയ്യുവാനും, വികിരണം ചെയ്യുവാനും സാധിക്കുമത്രെ. വൈഷ്ണവ വിഗ്രഹങ്ങൾക്ക്‌ 3 x 1027 ഗോസ്‌ ഇലക്റ്റ്‌ റോ മാഗ്നെറ്റിക്‌ ഊർജ്ജവും, ശൈവ വിഗ്രഹങ്ങൾക്ക്‌ 3 x 1030 യൂനിറ്റും, ഗണപതി, ശാസ്താവ്‌ എന്നീ വിഗ്രഹങ്ങൾക്ക്‌ 3 x 1033 യൂനിറ്റും, മഹാകാളി വിഗ്രഹത്തിന്‌ 3 x 1035 യൂനിറ്റും, സർപ്പരാജ്ഞി വിഗ്രഹത്തിന്‌ 3 x 1039ഗോസ്‌ യൂനിറ്റും ആഗീരണവും വികിരണവും ചെയ്യാൻ സാധിക്കുമെന്ന്‌ ശാസ്ത്രീയമായി ഉപകരണങ്ങളുടെ സഹായത്തോടെ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

ക്ഷേത്രത്തിനകത്തു മുഴങ്ങുന്ന ശംഖനാദം, ചെണ്ട, ചേങ്ങില, മദ്ദളം, ഇടക്ക, നാദസ്വരം, മന്ത്രധ്വനി, മണിനാദം എന്നിവയുടെ ശബ്ദഘോഷങ്ങളിലൂടെ sound energy യും,

 നിറയെ കത്തിച്ചുവച്ച ദീപങ്ങളിലൂടെ പ്രകാശ-താപസ്രോതസ്സായ light energy യും, ചന്ദനത്തിരി, ചന്ദനം, കളഭം, കർപ്പൂരം, പനിനീർ എന്നീ സുഗന്ധദ്രവ്യങ്ങൾ, ചെത്തി, ചെമ്പരത്തി, പിച്ചകം, മന്ദാരം, തുളസി എന്നീ പുഷ്പ പത്രാദികൾകൊണ്ടുള്ള അർച്ചനയിലൂടെ chemical energy യും
വിഗ്രഹത്തിലേക്ക്‌ പൂജാകർമ്മങ്ങളിലൂടെ നിറക്കപ്പെടുന്നു. 

ഈ വിഗ്രഹത്തിൽ ആഗീരണം ചെയ്യപ്പെട്ട ഊർജ്ജം ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തരിൽ വികിരണം ചെയ്യപ്പെടുമ്പോൾ സ്വാഭാവികമായും നഷ്ടപ്പെടുന്ന ഊർജ്ജം ദിവസവും മുടങ്ങാതെ നടത്തുന്ന പൂജാകർമ്മങ്ങളിലൂടെ പൂജാരി വിഗ്രഹത്തിലേക്ക്‌ വീണ്ടും നിറയ്ക്കുകയാണ്‌ ചെയ്യുന്നത്‌. പെട്രോൾ പമ്പിലെ പെട്രോൾ തീരുമ്പോൾ ടാങ്കർ ലോറിയിൽ പെട്രോൾ കൊണ്ടുവന്നു നിറയ്ക്കുന്നതുപോലെ.

 പ്രപഞ്ചത്തിൽനിന്നും നിതാന്തമായ സാധനയിലൂടെ ആത്മചൈതന്യം പൂജാരിയിലേക്കും പൂജാരിയിൽ നിന്ന്‌ വിഗ്രഹത്തിലേക്കും പ്രവഹിക്കുന്നു.
പൂജാകർമ്മങ്ങൾ യഥാവിധി നടക്കാത്ത ക്ഷേത്രങ്ങളും, അതുപോലെ ഭൗതിക സുഖലോലുപരായ അജ്ഞരായ പൂജാരിമാർ പൂജയെന്ന നാമമാത്ര ചടങ്ങ്‌ നടത്തുന്ന ക്ഷേത്രങ്ങളും ചൈതന്യശൂന്യമാണ്‌.

പഞ്ചേന്ദ്രിയങ്ങളുടെ ഉത്തേജനം കൃത്യമായ അളവിൽ ക്ഷേത്രദർശനത്തിലൂടെ നമുക്ക്‌ സാധിക്കുന്നു.
കണ്ണുകളെ; ശ്രീകോവിലിലെ വിഗ്രഹത്തിന്റെ പ്രഭാമണ്ഡലം, ചാർത്തിയ സ്വർണ്ണാഭരണങ്ങൾ, തിളങ്ങുന്ന ഓട്‌` പിത്തള വിളക്കുകൾ, ജ്വലിക്കുന്ന ദീപനാളങ്ങൾ, വർണ്ണപുഷ്പങ്ങൾ എന്നിവ ചൈതന്യവത്താക്കുന്നു.

ചെവിയെ; മന്ത്രധ്വനി, വാദ്യമേളങ്ങൾ, മണിനാദം, ശംഖധ്വനി, സോപാനസംഗീതം, കീർത്തനാലാപനം എന്നിവ ഉത്തേജിപ്പിക്കുന്നു.

ത്വക്കിനെ; പ്രസാദമായി ലഭിക്കുന്ന ഭസ്മം, ചന്ദനം, കുംകുമം, കളഭം, ചെവിയിലും മുടിയിലും ചൂടുന്ന ഔഷധ പുഷ്പങ്ങൾ, ഇലകൾ എന്നിവ ചൈതന്യവത്താക്കുന്നു.

മൂക്കിനെ; കർപ്പൂരം, ചന്ദനത്തിരി, സുഗന്ധപുഷ്പങ്ങൾ,ഇലകൾ, തൈലം, പനിനീർ എന്നിവ ഉത്തേജിപ്പിക്കുന്നു.

നാക്കിനെ; തീർത്ഥം, ത്രിമധുരം, നിവേദ്യം, പായസം എന്നിവയും ചൈതന്യവത്താക്കുന്നു.
ചുരുക്കത്തിൽ ക്ഷേത്രം ഊർജ്ജസ്രോതസ്സുകളുടെ ആഗീരണ-വികിരണ കേന്ദ്രമാണ്‌.

"ക്ഷയാത്‌ ത്രായതേ ഇതി ക്ഷേത്ര:" നാശത്തിൽനിന്ന്‌ സംരക്ഷിക്കുന്നത്‌ ഏതാണോ അതത്രെ ക്ഷേത്രം.
ക്ഷേത്രത്തിൽ പ്രവേശിക്കുന്ന വ്യക്തിയെ വിഗ്രഹം വികിരണം ചെയ്യുന്ന ഊർജ്ജം സ്വീകരിക്കാൻ പാകത്തിൽ തയ്യാറാക്കേണ്ടതുണ്ട്‌.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ ക്ഷേത്രങ്ങൾ ക്ഷേത്ര സങ്കൽപത്തിലും, പൂജാവിധികളിലും അനുഷ്ഠാനകർമ്മങ്ങളിലും ഉന്നത നിലവാരം ഇപ്പോഴും പുലർത്തിപ്പോരുന്നു. അതുകൊണ്ടുതന്നെ ക്ഷേത്രനിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി തോന്നിയേക്കാം.

കുളത്തിലോ പുഴയിലോ മുങ്ങിക്കുളിച്ച്‌ ഈറൻ വസ്ത്രത്തോടെ നിൽക്കുന്ന വ്യക്തിക്ക്‌ ശരിയായ ഊർജപ്രവാഹം വിഗ്രഹത്തിൽനിന്ന്‌ സ്വീകരിക്കാൻ സാധിക്കും. ഈറൻ വസ്ത്രമല്ലെങ്കിൽത്തന്നെയും
മേൽവ സ്ത്രമില്ലാതിരുന്നാലും വിഗ്രഹത്തിൽനിന്ന്‌ വികിരണം ചെയ്യുന്ന ഊർജ്ജം ശരീരത്തിൽ ഏൽക്കാൻ പുരുഷന്മാർക്കു സാധിക്കും. പുരുഷന്മാർ ഷർട്ട്‌, ബനിയൻ എന്നിവ ധരിക്കരുത്‌ എന്നു പറയുന്നത്‌ അതുകൊണ്ടാണ്‌.

പുരുഷന്മാർ നെഞ്ചിൽക്കൂടി ഈശ്വരചൈതന്യം ആഗീരണം ചെയ്യുമ്പോൾ, സ്ത്രീകൾ കണ്ഠം,നെറ്റി(പുരികമദ്ധ്യം) എന്നീ ഭാഗങ്ങളിലൂടെയാണ്‌ വലിച്ചെടുക്കുന്നത്‌. സ്ത്രീകളുടെ നെഞ്ചിലൂടെ 'ലൗവ്‌ ഹോ ർമോൺ' എന്നറിയപ്പെടുന്ന 'ഓക്സിടോസിൻ' പ്രവഹിക്കുന്നതിനാൽ ആ ഭാഗം നിഷിദ്ധമായതാണ്‌. തന്മൂലം സ്ത്രീകൾ ക്ഷേത്രത്തിൽ മാറു മറയ്ക്കുന്നു. നെഞ്ചിൽ ചന്ദനം ധരിക്കുന്നില്ല, മാറു നിലത്തു സ്പർശിക്കാത്തവിധം നമസ്കരിക്കുന്നു. കൈക്കുമ്പിൾ കൂപ്പുന്നത്‌ നെഞ്ചിനുമേലെ കണ്ഠഭാഗത്താണ്‌.

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഊർജ്ജപ്രവാഹം വിഗ്രഹത്തിൽ നിന്നു ലഭിക്കുവാൻ വേണ്ടിയാണ്‌ പ്രദക്ഷിണ കർമ്മം ചെയ്യുന്നത്‌. സ്ഥിരമായി പ്രതിഷ്ഠിച്ച വിഗ്രഹത്തിനു ചുറ്റും നാം പ്രദക്ഷിണം ചെയ്യുമ്പോൾ ശരീരത്തിന്റെ എല്ലാ വശങ്ങളിലും ഊർജ്ജം പതിക്കുവാൻ ഇടവരുന്നു. 

ഒരു വ്യക്തിയുടെ മാനസികവും, ശരീരികവുമായ ആരോഗ്യമാണ്‌ ക്ഷേത്രദർശനം കൊണ്ട്‌ പ്രധാനമായും ഉദ്ദേശിക്കുന്നത്‌. ഭക്തി അതിനുള്ള നിമിത്തം മാത്രം.

  സ്വാമി ശരണം

ഓണംഐതിഹ്യം, ആചാരം, ദർശനം.

ഓണം
ഐതിഹ്യം, ആചാരം, ദർശനം.
    ഓണം, കേരളീയരുടെ ഏറ്റവും വലിയ ദേശീയോത്സവങ്ങളിൽ ഒന്നാണ്. ഇത് കേവലം ഒരു ആഘോഷം എന്നതിലുപരി, കാർഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ഓണത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും, അതിന്റെ അടിസ്ഥാനം കാർഷികവും വ്യാപാരപരവുമാണ്. പുരാണത്തിലെ വാമന-മഹാബലി കഥ, വിളവെടുപ്പ് കാലം, ആചാരപരമായ അനുഷ്ഠാനങ്ങൾ, സാമൂഹിക മൂല്യങ്ങൾ, ആധുനിക ഉപഭോഗ സംസ്കാരം എന്നിവയെല്ലാം ഓണത്തിന്റെ ബഹുമുഖ സ്വഭാവത്തെ നിർവചിക്കുന്നു. ഈ റിപ്പോർട്ട് ഓണത്തിന്റെ വിവിധ മാനങ്ങളെക്കുറിച്ച് ഒരു സമഗ്ര വിശകലനം നടത്തുന്നു.

        ഭാഗവതത്തിലെ വാമന-മഹാബലി കഥ-
        ഐതിഹ്യവും ആത്മീയ ദർശനവും
 
       ഒരു സദ്ഭരണത്തിൻ്റെ ഓർമ്മ
ശ്രീമഹാഭാഗവതത്തിലെ അഷ്ടമസ്കന്ധത്തിലാണ് മഹാബലിയുടെയും വാമനന്റെയും കഥ വിശദമായി വിവരിക്കുന്നത്. മഹാവിഷ്ണു ഭക്തനും ദാനധർമ്മങ്ങൾക്ക് പേരുകേട്ടവനുമായ പ്രഹ്ലാദന്റെ പൗത്രനും വിരോചനന്റെ പുത്രനുമായിരുന്നു അസുരചക്രവർത്തിയായ മഹാബലി. അദ്ദേഹം അതിസമർത്ഥനും, ശക്തനും, ഗുരുഭക്തനും, ധർമ്മിഷ്ഠനുമായിരുന്നു. തന്റെ അശ്വമേധയാഗങ്ങളിലൂടെ അദ്ദേഹം സ്വർഗ്ഗം ഉൾപ്പെടെയുള്ള ലോകങ്ങളെല്ലാം കീഴടക്കി ഭരിച്ചു. ഈ ഭരണകാലം ഒരു സുവർണ്ണകാലഘട്ടമായിട്ടാണ് കേരളീയ ഐതിഹ്യങ്ങൾ വർണ്ണിക്കുന്നത്. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത, ദാരിദ്ര്യം തൊട്ടുതീണ്ടാത്ത, മനുഷ്യരെല്ലാം തുല്യരായി ജീവിച്ച ഒരു ഐശ്വര്യസമൃദ്ധമായ കാലം. ഈ സങ്കൽപമാണ് ഓണാഘോഷത്തിന്റെ പ്രധാന പ്രേരകശക്തി.

              വാമനാവതാരവും
             ത്രിവിക്രമരൂപവും

      മഹാബലിയുടെ കീർത്തി വർധിച്ചപ്പോൾ ഭയപ്പെട്ട ദേവന്മാർക്ക് സഹായത്തിനായി ദേവമാതാവായ അദിതി മഹാവിഷ്ണുവിനെ സമീപിക്കുന്നു. തന്റെ സഹോദരനായ ദേവേന്ദ്രനെ സഹായിക്കുക എന്നത് തന്റെ ധർമ്മമാണെന്ന് മനസ്സിലാക്കിയ വിഷ്ണു വാമനരൂപത്തിൽ അവതരിച്ചു. 
        ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രത്തിൽ ദ്വാദശി തിഥിയിൽ അഭിജിത്ത് എന്ന മുഹൂർത്തത്തിലാണ് ഈ അവതാരം സംഭവിച്ചതെന്ന് ഭാഗവതം വ്യക്തമാക്കുന്നു. മഹാബലി നർമ്മദാ നദിയുടെ തീരത്തുള്ള 'ഭൃഗുകച്ഛം' എന്ന സ്ഥലത്ത് ഒരു വിശ്വജിത്ത് യാഗം നടത്തുന്നതിനിടെയാണ് ബ്രാഹ്മണകുമാരനായ വാമനൻ അദ്ദേഹത്തിന്റെ യാഗശാലയിലെത്തുന്നത്. ദാനശീലനായ മഹാബലിയിൽ നിന്ന് വാമനൻ മൂന്നടി മണ്ണ് ദാനമായി ആവശ്യപ്പെട്ടു. ഗുരുവായ ശുക്രാചാര്യരുടെ മുന്നറിയിപ്പ് അവഗണിച്ച് മഹാബലി ആ ദാനം നൽകാൻ സമ്മതിച്ചു. ഉടൻ തന്നെ വാമനൻ വിശ്വത്തോളം വളർന്ന് ത്രിവിക്രമരൂപം പ്രാപിക്കുകയും, രണ്ട് കാലടികൾ കൊണ്ട് പ്രപഞ്ചം മുഴുവൻ അളക്കുകയും ചെയ്തു.

            അഹങ്കാരമുക്തിയും
            ആത്മീയ ശരണാഗതിയും

      മൂന്നാമത്തെ അടിക്ക് സ്ഥലമില്ലാതെ വന്നപ്പോൾ, വാമനൻ വിഷ്ണുവാണെന്ന് മനസ്സിലാക്കിയ മഹാബലി തന്റെ ശിരസ്സ് സമർപ്പിച്ചു. വാമനൻ തന്റെ പാദം മഹാബലിയുടെ ശിരസ്സിൽ വെച്ച് അദ്ദേഹത്തെ സുതലത്തിലേക്ക് താഴ്ത്തി. ഈ സംഭവം ഒരു ശിക്ഷയായി മാത്രം ഭാഗവതം കാണുന്നില്ല. മനുഷ്യൻ ഏതൊരു ത്യാഗം ചെയ്താലും 'ഞാൻ ഉപേക്ഷിച്ചു' എന്ന അഭിമാനം (അഹങ്കാരം) ബാക്കിയുണ്ടാകാം. മൂന്നാമത്തെ അടിക്ക് ശിരസ്സ് സമർപ്പിക്കുന്നതിലൂടെ, മഹാബലി തന്റെ ഏറ്റവും വലിയ അഭിമാനത്തെ, അതായത് തന്റെ ശരീരത്തെത്തന്നെ ഉപേക്ഷിച്ചു. ഇത് ഭഗവാന് മുൻപിലുള്ള സമ്പൂർണ്ണ ശരണാഗതിയാണ്. ഭഗവാൻ ആഗ്രഹിക്കുന്നത് ഈ പൂർണ്ണമായ കീഴടങ്ങലാണ്. വാമനന്റെ ഈ പ്രവർത്തി മഹാബലിയെ ശിക്ഷിക്കാനായിരുന്നില്ല, മറിച്ച് അഹങ്കാരത്തിൽ നിന്ന് മുക്തനാക്കുക എന്നതായിരുന്നു. വാമനന്റെ പാദം ശിരസ്സിൽ പതിഞ്ഞ മഹാബലിക്ക് സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠമായ സുതലം എന്ന ലോകം ലഭിച്ചു. ഈ ആത്മീയ വീക്ഷണം, ഓണത്തിന്റെ അടിസ്ഥാന കഥയെ കേവലം ദേവ-അസുര യുദ്ധത്തിൽ നിന്ന് മാനുഷികമായ അഹങ്കാരത്തെ അതിജീവിക്കുന്നതിന്റെ കഥയായി ഉയർത്തുന്നു.

ജനപ്രിയ ഐതിഹ്യവും പുരാണ വിവരണവും തമ്മിലുള്ള വൈരുദ്ധ്യം

              ഓണത്തെക്കുറിച്ചുള്ള ആധുനിക ചർച്ചകളിലെ ഒരു പ്രധാന വിഷയമാണ് ഇത് വാമനജയന്തിയാണോ അതോ മാവേലിയുടെ വരവാണോ എന്നുള്ളത്. പുരാണങ്ങൾ വാമനാവതാരം ഉണ്ടായത് തിരുവോണം നാളിലാണെന്ന് വ്യക്തമാക്കുന്നു. ഇതിനാൽ ഈ ദിനം വാമനജയന്തിയായി ആഘോഷിക്കുന്നു.    
         എന്നാൽ കേരളത്തിലെ ജനകീയ ഐതിഹ്യം മഹാബലിയുടെ സദ്ഭരണത്തെയും പ്രജകളെ കാണാൻ വർഷത്തിലൊരിക്കൽ അദ്ദേഹം വരുന്നതിനെയും ആഘോഷിക്കുന്നു. ഇവിടെ ഓണത്തിന്റെ പ്രധാന ആശയം തന്നെ മഹാബലിയെ വരവേൽക്കുക എന്നതാണ്. ഈ വൈരുദ്ധ്യം തന്നെ ഓണം ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരമല്ലെന്നും, മറിച്ച് വിവിധങ്ങളായ പുരാണ, കാർഷിക, ഫോക്ലോർ ഘടകങ്ങൾ ഉൾച്ചേർന്ന് രൂപപ്പെട്ട ഒരു സാംസ്കാരിക പ്രതിഭാസമാണെന്നും വ്യക്തമാക്കുന്നു.

               അത്തപ്പൂക്കളവും
         തിരുവോണ ആചാരങ്ങളും

                ഒരുക്കങ്ങളുടെ തുടക്കം
ഓണാഘോഷങ്ങളുടെ പ്രധാനപ്പെട്ട ഒരുക്കമാണ് അത്തം നക്ഷത്രം മുതൽ പത്തുദിവസം നീണ്ടുനിൽക്കുന്ന അത്തപ്പൂക്കളം. മഹാബലിയെ വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങളുടെ പ്രതീകമായാണ് ഈ പൂക്കളങ്ങൾ ഒരുക്കുന്നത്. ഓരോ ദിവസവും പൂക്കളങ്ങളുടെ വലിപ്പവും പൂക്കളുടെ എണ്ണവും വർധിച്ചുവരുന്നു. അത്തം നാളിൽ ഒരു നിര പൂക്കൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ, ചുവന്ന പൂക്കൾ പാടില്ല. രണ്ടാം ദിവസം രണ്ട് തരം പൂക്കളും, മൂന്നാം ദിവസം മൂന്നുതരം പൂക്കളും ഉപയോഗിക്കുന്നു. ഈ ക്രമം പത്താം ദിവസം പത്തുതരം പൂക്കളോടുകൂടി പൂർത്തിയാകുന്നു.

              അത്തപ്പൂക്കളം - 
           ദിവസങ്ങളും ആചാരങ്ങളും

1 ) അത്തം - ഒരു നിര പൂക്കൾ, ചുവന്ന പൂക്കൾ പാടില്ല. സാധാരണയായി തുമ്പപ്പൂവും തുളസിപ്പൂവും മാത്രം ഉപയോഗിക്കുന്നു. 
2 )    ചിത്തിര - രണ്ട് തരം പൂക്കൾ. 
3)  ചോതി - മൂന്ന് തരം പൂക്കൾ. ചെമ്പരത്തിപ്പൂവ് ഉപയോഗിച്ച് തുടങ്ങുന്നു. 
4 )വിശാഖം - നാല് തരം പൂക്കൾ. 
5 ) അനിഴം - അഞ്ചുതരം പൂക്കൾ. പൂക്കളത്തിൻ്റെ മുന്നിൽ കുടകുത്തുന്നു പൂക്കൾ കോർത്ത ഈർക്കിലി വയ്ക്കുന്നു.
6 ) തൃക്കേട്ട -ആറ് തരം പൂക്കൾ. പൂക്കളത്തിന് വലിപ്പം കൂട്ടുന്നു. 
7) മൂലം - ഏഴ് തരം പൂക്കൾ. പൂക്കളം ചതുരാകൃതിയിൽ ആയിരിക്കണം. 
8) പൂരാടം - എട്ട് തരം പൂക്കൾ. 
9) -ഉത്രാടം -ഒൻപത് തരം പൂക്കൾ. ഏറ്റവും വലിയ പൂക്കളം ഒരുക്കുന്നു. 
10 ) തിരുവോണം - പത്ത് തരം പൂക്കൾ. തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നു. 

               ഉത്രാടം ഒന്നാം ഓണം

           ഉത്രാടം നാളിൽ മലയാളികൾ ആഘോഷിക്കുന്ന ഒന്നാം ഓണം, തിരുവോണത്തിന് മുന്നോടിയായി നടക്കുന്ന ആഴത്തിലുള്ള സാംസ്കാരികവും ആത്മീയവുമായ ദിനമാണ്. ഇതിന്റെ ഐതിഹ്യം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ചടങ്ങുകൾ, സന്ദേശം—എല്ലാം ചേർന്നാണ് ഈ ദിനം മലയാള മനസ്സിൽ അതീവ പ്രാധാന്യമുള്ളതാകുന്നത്. 

      മഹാബലിയുടെ വരവിന്റെ തുടക്കം
ഉത്രാടം ദിനം മഹാബലി ചക്രവർത്തിയുടെ വരവിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു.   തിരുവോണത്തിന് ഒരു ദിവസം മുമ്പ്, മഹാബലി തന്റെ പ്രജകളെ സന്ദർശിക്കാൻ പാതാളത്തിൽ നിന്ന് പുറപ്പെടുന്നു എന്ന വിശ്വാസം നിലനിൽക്കുന്നു.  ഈ സന്ദർശനം മലയാളികൾക്ക് ഐശ്വര്യവും സമാധാനവും നൽകുന്ന സമയമായി കണക്കാക്കപ്പെടുന്നു.

ആചാരങ്ങളും അനുഷ്ഠാനങ്ങളും

ഉത്രാടപ്പാച്ചിൽ: ഓണസദ്യക്ക് വേണ്ട പച്ചക്കറികളും വിഭവങ്ങളും വാങ്ങാൻ കുടുംബം ചന്തയിലേക്ക് പോകുന്ന ആചാരമാണ്.  
പൂക്കളമൊരുക്കൽ: കിഴക്കേ മുറ്റത്ത് പൂക്കളമിടുന്നത് ഉത്രാടം നാളിൽ ഏറ്റവും വലുതാകുന്നു. ഈ ദിവസം പ്രത്യേക പൂക്കൾ ഉപയോഗിച്ച് അലങ്കാരമൊരുക്കുന്നു.  
ഉത്രാട വിളക്ക്: വീട്ടിലെ വലിയ വിളക്കുകൾ പുളിയും ചാരവുമുപയോഗിച്ച് കഴുകി, വൈകുന്നേരം എണ്ണയൊഴിച്ച് കത്തിക്കുന്നു. ദേവതാ ചിത്രങ്ങൾ പൂമാലകളോടെ അലങ്കരിക്കുന്നു.  
വീട്ടുവൃത്തിയാക്കൽ: പാത്രങ്ങളും വിളക്കുകളും തേച്ചു മിനുക്കി വയ്ക്കുന്നത് ഈ ദിവസത്തെ പ്രധാന അനുഷ്ഠാനമാണ്.

         ഓണത്തപ്പൻ പ്രതിഷ്ഠ: മരംകൊണ്ടുള്ള ഓണത്തപ്പൻമാരെ തേച്ചുരച്ച് കുളിപ്പിച്ച് നാലുകെട്ടിൽ നിരത്തി ഇരത്തും. പിറ്റേ ദിവസം ചന്ദനക്കുറിയും തുമ്പക്കുടയും ചെത്തിപ്പൂവും ചൂടിച്ച് കിഴക്കേ മുറ്റത്തും നടുമുറ്റത്തും കുടിയിരുത്തും.  

ഓണപ്പൊട്ടൻ: കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ വീടുകളിലെത്തുന്ന തെയ്യമാണ് ഓണപ്പൊട്ടൻ. മഹാബലിയുടെ പ്രതിരൂപമായി വിശ്വസിക്കപ്പെടുന്നു.  
 പുലർച്ചെ കുളിച്ച്, പിതൃക്കൾക്ക് കലശം സമർപ്പിച്ച് പൂജ നടത്തിയാണ് വേഷം കെട്ടുന്നത്.  
 മണികിലുക്കിയോടെ വേഗത്തിൽ വീടുകളിൽ എത്തി അനുഗ്രഹം നൽകും.  അരിയും പൂവും ചേർത്ത് ചൊരിഞ്ഞ് ഐശ്വര്യാശംസകൾ നൽകും.

        ഉത്രാടം മലയാളിയുടെ മനസ്സിൽ ആശയവിനിമയത്തിന്റെയും ഐക്യത്തിന്റെയും ദിനമാണ്.കുടുംബസമേതമായി ഒരുമിച്ച് സദ്യ ഒരുക്കാനും പൂക്കളമിടാനും വീടു വൃത്തിയാക്കാനും ഉള്ള സമയമാണ്.മഹാബലി വരവിന്റെ പ്രതീക്ഷയും, ധർമ്മവും സമത്വവും നിറഞ്ഞ ഭരണത്തിന്റെ ഓർമ്മയും ഈ ദിനം പുതുക്കുന്നു.  ഉത്രാടം, തിരുവോണത്തിന് മുന്നോടിയായി ആത്മീയമായ ഒരുക്കത്തിന്റെയും സ്നേഹത്തിന്റെ സന്ദേശമാണ് നൽകുന്നത്.

                     തിരുവോണം.

          തിരുവോണ നാളിലെ പ്രധാന ആചാരങ്ങൾ
ഓണാഘോഷത്തിന് വേണ്ടിയുള്ള അവസാന തയ്യാറെടുപ്പുകൾ നടത്തുന്നത് ഉത്രാടം നാളിലാണ്. ഈ തിരക്കിട്ട തയ്യാറെടുപ്പുകളെയാണ് ഉത്രാടപ്പാച്ചിൽ എന്ന് വിശേഷിപ്പിക്കുന്നത്. തിരുവോണ നാളിൽ രാവിലെ പൂക്കളത്തിന്റെ നടുവിൽ ഒരു പലകയിട്ട് അരിമാവ് പൂശി, അതിനു മുകളിൽ നാക്കിലയും വെച്ച് തൃക്കാക്കരയപ്പന്റെ പ്രതിമകൾ പ്രതിഷ്ഠിക്കുന്നു. തൃക്കാക്കരയപ്പന് പാലട, പഴം, ശർക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. മഹാബലിയെ വരവേൽക്കാൻ പൂക്കളം ഒരുക്കുകയും അതിന്റെ കേന്ദ്രത്തിൽ വാമനമൂർത്തിയെ പ്രതിനിധീകരിക്കുന്ന തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന ഈ ആചാരം ഏറെ ശ്രദ്ധേയമാണ്. 

                  അവിട്ടം മൂന്നാം ഓണം.

        അവിട്ടം നാളിൽ ആഘോഷിക്കപ്പെടുന്ന മൂന്നാം ഓണം, തിരുവോണത്തിന് ശേഷമുള്ള ആഴത്തിലുള്ള സാംസ്കാരികവും ആത്മീയവുമായ ദിനമാണ്. ഈ ദിവസം മഹാബലി ചക്രവർത്തിയുടെ സാന്നിധ്യവും, കുടുംബ ഐക്യവും, ആചാരപരമായ പാരമ്പര്യവും ഒരുമിച്ച് നിറഞ്ഞിരിക്കുന്നു.

ഐതിഹ്യം & ചരിത്രം

       മഹാബലി തിരുവോണത്തിൽ തന്റെ പ്രജകളെ സന്ദർശിച്ചതിന് ശേഷം, അവിട്ടം നാളിൽ അദ്ദേഹം കുടുംബങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കുന്നു എന്ന വിശ്വാസം നിലനിൽക്കുന്നു.തിരുവോണത്തിന്റെ ഉല്ലാസം കഴിഞ്ഞ്, ഈ ദിവസം ആത്മീയതയുടെയും സമാധാനത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.  ചില പ്രദേശങ്ങളിൽ, മഹാബലി തൃക്കാക്കരയിൽ നിന്ന് യാത്ര തിരിക്കുന്ന ദിനമായി അവിട്ടം കണക്കാക്കപ്പെടുന്നു.

അനുഷ്ഠാനങ്ങൾ.

പൂക്കളമിടൽ തുടരുന്നു, എന്നാൽ പൂക്കളത്തിൽ കറുത്ത നിറങ്ങൾ കൂടുതലായി വരുന്നു—മഴയുടെ സാധ്യതയും കാലാവസ്ഥയുടെ മാറ്റവും സൂചിപ്പിക്കാൻ.  
ഓണത്തപ്പൻ പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലത്ത് വിശേഷ പൂജകളും ഭക്തിഗീതങ്ങളും നടത്തുന്നു.  
കുടുംബസംഗമം: തിരുവോണത്തിൽ എത്തിയ ബന്ധുക്കളുമായി കൂടുതൽ ആത്മബന്ധം വളർത്തുന്ന ദിനമാണ്.  
സദ്യയുടെ ശേഷിപ്പുകൾ പങ്കുവെക്കുന്നത്, സൗഹൃദത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.

ആചാരങ്ങൾ

       കുമ്പളങ്ങ മുറിക്കൽ: ചില പ്രദേശങ്ങളിൽ, കുമ്പളങ്ങ മുറിച്ച് ഭാവി പ്രവചനം നടത്തുന്ന്നു.ഇടത്തേ ഭാഗം ചെറുതായാൽ സമ്പത്ത്, വലുതായാൽ ദു:ഖം എന്ന വിശ്വാസം നിലനിൽക്കുന്നു.  
പുതുവസ്ത്രങ്ങൾ: കുട്ടികൾക്ക് തിരുവോണത്തിൽ നൽകിയ വസ്ത്രങ്ങൾ ഈ ദിവസം ആരാധനയ്ക്കായി അണിയുന്നു.  
കായിക മത്സരങ്ങൾ: ഗ്രാമീണ മേഖലകളിൽ വടംവലി, ഓണത്തല്ല്, തുമ്പിത്തുള്ളൽ തുടങ്ങിയവ നടക്കുന്നു.  
വാമനൻ്റെ പ്രതീകങ്ങൾ മാറ്റി വയ്ക്കുന്നത്, മഹാബലിയുടെ യാത്രയുടെ സൂചനയായി കണക്കാക്കപ്പെടുന്നു.

അവിട്ടം, തിരുവോണത്തിന്റെ ആഴം തിരിച്ചറിയുന്ന ദിനമാണ്—ഉത്സവത്തിന്റെ ആത്മീയതയും, കുടുംബ ഐക്യവും ഈ ദിവസം കൂടുതൽ ഊന്നിപ്പെടുത്തുന്നു.  
മഹാബലി എന്ന ധർമ്മാത്മാവിന്റെ സ്മരണ, നന്മയുടെ ആഴം തിരിച്ചറിയാൻ നമ്മെ പ്രേരിപ്പിക്കുന്നു.  
സമത്വം, സ്നേഹം, ഐശ്വര്യം—ഓണത്തിന്റെ മൂല്യങ്ങൾ ഈ ദിവസം ആന്തരികമായി ആസ്വദിക്കപ്പെടുന്നു.

                 ചതയം നാലാം ഓണം.

        ചതയം നാൾ, ഓണാഘോഷങ്ങളുടെ നാലാം ദിനം, തിരുവോണത്തിന് ശേഷമുള്ള ആത്മീയതയും കുടുംബ ഐക്യവും ഊന്നിപ്പെടുത്തുന്ന ദിനമാണ്. മഹാബലി ചക്രവർത്തിയുടെ സാന്നിധ്യവും, വാമനന്റെ അനുഗ്രഹവും, കേരളീയ പാരമ്പര്യത്തിന്റെ ആഴവും ഈ ദിവസത്തിൽ പ്രതിഫലിക്കുന്നു.

ഐതിഹ്യം & ചരിത്രം

        തിരുവോണത്തിൽ മഹാബലി തന്റെ പ്രജകളെ സന്ദർശിച്ചതിന് ശേഷം, ചതയം നാളിൽ അദ്ദേഹം പാതാളത്തിലേക്ക് മടങ്ങുന്നു എന്ന വിശ്വാസം നിലനിൽക്കുന്നു.തൃക്കാക്കര ക്ഷേത്രത്തിൽ വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിയതിന്റെ ആത്മീയ ഓർമ്മ ഈ ദിവസത്തിൽ പുതുക്കപ്പെടുന്നു.ഓണാഘോഷം അത്തം മുതൽ ചതയം വരെ നീളുന്നതാണ് പാരമ്പര്യമായി സ്വീകരിക്കപ്പെടുന്നത്.

ആചാരങ്ങൾ & അനുഷ്ഠാനങ്ങൾ

ഓണത്തപ്പൻ പ്രതിഷ്ഠയുടെ സമാപനം: നാലുകെട്ടിൽ സ്ഥാപിച്ചിരുന്ന ഓണത്തപ്പൻ പ്രതിമകൾ ഈ ദിവസം അവസാനമായി പൂജിച്ച് നീക്കം ചെയ്യുന്നു.  
പൂക്കളത്തിന്റെ സമാപനം: പൂക്കളമിടൽ അവസാനിക്കുന്നു; പൂക്കളത്തിൽ കറുത്ത പൂക്കൾ ഉപയോഗിച്ച് മഹാബലിയുടെ യാത്രയുടെ സൂചന നൽകുന്നു.  
കുടുംബസംഗമം: തിരുവോണത്തിൽ എത്തിയ ബന്ധുക്കളുമായി വിശ്രമവും ആത്മബന്ധവും പങ്കുവെക്കുന്ന ദിനമാണ്.സദ്യയുടെ ശേഷിപ്പുകൾ പങ്കുവെക്കുന്നത്, സൗഹൃദത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.  ചില പ്രദേശങ്ങളിൽ വാമനൻ്റെ കാൽപ്പാടുകൾ പൂജിച്ച്, മഹാബലിയുടെ സ്മരണ പുതുക്കുന്നു.

സന്ദേശം.
ചതയം, ഓണത്തിന്റെ ആത്മീയ സമാപനത്തിന്റെയും ധർമ്മത്തിന്റെ ആഴത്തിന്റെയും ദിനമാണ്.  മഹാബലി പാതാളത്തിലേക്ക് മടങ്ങുമ്പോൾ, നന്മയുടെ സ്മരണയും, സമത്വത്തിന്റെ സന്ദേശവും മലയാള മനസ്സിൽ പതിയുന്നു.  ഈ ദിവസം ആത്മവിചാരത്തിന്റെയും കുടുംബ ഐക്യത്തിന്റെയും സന്ദേശമാണ് നൽകുന്നത്.   വാമനൻ്റെ കാൽപ്പാടുകൾ മലയാളിയുടെ മനസ്സിൽ ധർമ്മത്തിന്റെ അളവുകോലായി നിലനിൽക്കുന്നു.

            കേരളത്തിലെ ഐതിഹ്യമനുസരിച്ച്, വാമനൻ തന്റെ പാദം വെച്ച സ്ഥലമാണ് പിന്നീട് 'തൃക്കാൽക്കര' എന്നും തുടർന്ന് 'തൃക്കാക്കര' എന്നും അറിയപ്പെട്ടത്. തൃക്കാക്കര വാമനമൂർത്തി ക്ഷേത്രമാണ് ഓണത്തിന്റെ ആസ്ഥാനമായി കരുതപ്പെടുന്നത്. ഈ ആചാരം, ജനകീയ ഐതിഹ്യവും പുരാണകഥയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയും അവയുടെ പരസ്പര പൂരകമായ നിലനിൽപ്പിനെയും സൂചിപ്പിക്കുന്നു.

                വാമന ക്ഷേത്രങ്ങളും
                 ഓണാഘോഷങ്ങളും

തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം:  
          ഓണാഘോഷങ്ങളുടെ ആസ്ഥാനം
എറണാകുളം ജില്ലയിലെ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രമാണ് ഓണവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ കേന്ദ്രബിന്ദു. ഇവിടത്തെ പ്രധാന ഉത്സവം ചിങ്ങമാസത്തിലെ അത്തം നാളിൽ കൊടിയേറി തിരുവോണത്തിന് ആറാട്ടോടുകൂടി സമാപിക്കുന്ന തിരുവോണ മഹോത്സവമാണ്. പണ്ടുകാലത്ത് ഈ ഉത്സവം 28 ദിവസം നീണ്ടുനിന്നിരുന്നു. തൃപ്പൂണിത്തുറയിൽ നടത്തപ്പെടുന്ന പ്രസിദ്ധമായ അത്തച്ചമയത്തിനുള്ള കൊടി കൊണ്ടുപോകാറുള്ളത് തൃക്കാക്കര ക്ഷേത്രത്തിൽ നിന്നാണ്. ഇത് ക്ഷേത്രത്തിന്റെ സാംസ്കാരിക പ്രാധാന്യം വിളിച്ചോതുന്നു.

ദശാവതാര ചാർത്തും
 ഓണസദ്യയും

     തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പത്ത് ദിവസവും മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളുടെ ചാർത്ത് വിഗ്രഹത്തിൽ നടത്തുന്നു. വാമനാവതാരത്തിന്റെ ചാർത്ത് അഞ്ചാം ദിവസമാണ്. ഉത്സവത്തിനോടനുബന്ധിച്ച് ഉത്രാടത്തിനും തിരുവോണത്തിനും ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് വിപുലമായ ഓണസദ്യയും നൽകുന്നു. ഓണസദ്യയുടെ ചരിത്രം 1990-കളിലാണ് ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ക്ഷേത്ര ജീവനക്കാർക്കും പിന്നീട് ഭക്തർക്കും ഇത് പൊതുവായി നൽകാൻ തുടങ്ങി.
തൃക്കാക്കരയിലെ സാംസ്കാരിക സമന്വയം
തൃക്കാക്കര ക്ഷേത്രത്തിന് വാമനൻ, മഹാബലി, മഹാദേവൻ എന്നീ മൂന്ന് പേരെയും ഒരുപോലെ ആരാധിക്കുന്ന ഒരു പ്രത്യേകതയുണ്ട്. മഹാബലി ഇവിടെയുള്ള ശിവനെയാണ് ആരാധിച്ചിരുന്നതെന്നും, അതിനാൽ ശിവനെ വണങ്ങിയ ശേഷം മാത്രമേ വാമനനെ വണങ്ങാൻ പാടുള്ളൂവെന്നും ഒരു വിശ്വാസമുണ്ട്. ഈ ആചാരം, കഥാനായകനായ മഹാബലിയെ പൂർണ്ണമായി ഒഴിവാക്കാതെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ദൈവത്തിനും തുല്യ പ്രാധാന്യം നൽകുന്നു. ഇത് വൈഷ്ണവ, ശൈവ ധാരകൾ തമ്മിലുള്ള സഹവർത്തിത്വത്തെയും, പ്രാദേശിക ആചാരങ്ങളെ മുഖ്യധാരാ വിശ്വാസത്തിലേക്ക് ഉൾക്കൊള്ളുന്നതിനെയും സൂചിപ്പിക്കുന്നു. ഇത് ഓണത്തിന്റെ സാംസ്കാരിക സമന്വയ സ്വഭാവത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു.

 കേരളത്തിലെ പ്രധാന വാമന ക്ഷേത്രങ്ങൾ

തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം 
 തൃക്കാക്കര, എറണാകുളം.അത്തം കൊടിയേറി തിരുവോണത്തിന് ആറാട്ടോടുകൂടി സമാപിക്കുന്ന പത്തുദിവസത്തെ ഉത്സവം. ദശാവതാര ചാർത്തും ഓണസദ്യയും പ്രധാനമാണ്. 

വാമനമൂർത്തി ക്ഷേത്രം വാമനപുരം, തിരുവനന്തപുരം.ഓണവുമായി ബന്ധപ്പെട്ട് മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളുടെ മുഖച്ചാർത്ത് അവതാരമുറ പ്രകാരം പ്രതിഷ്ഠയിൽ ചാർത്തുന്നു. പത്താമത്തെ ദിനമായ തിരുവോണത്തിൽ വാമനാവതാര മുഖച്ചാർത്ത് നടത്തുന്നു. 

                  ഓണം - 
      സങ്കൽപ്പവും സന്ദേശവും

     സമൃദ്ധിയുടെ കാർഷികോത്സവം
ഓണം ഒരു വിളവെടുപ്പ് ഉത്സവമാണ്. പേമാരിയുടെയും ദാരിദ്ര്യത്തിന്റെയും കർക്കിടകം മാസം കഴിഞ്ഞ്, സമൃദ്ധിയുടെ ചിങ്ങമാസം വരുന്നതിന്റെ സന്തോഷം ഓണം ആഘോഷിക്കുന്നു. ഈ സമയത്താണ് ധാന്യങ്ങളുടെയും ദീർഘകാല വിളകളുടെയും വിളവെടുപ്പ് ആരംഭിക്കുന്നത്. വയലുകൾ ഫലഭൂയിഷ്ഠമാകുകയും അറയും പത്തായവും നിറയുകയും ചെയ്യുന്നു. ഈ കാർഷിക സമൃദ്ധിയുടെ യാഥാർത്ഥ്യം ഒരുപക്ഷേ മഹാബലിയുടെ സദ്ഭരണത്തെക്കുറിച്ചുള്ള ഐതിഹ്യത്തിന് രൂപം നൽകിയിരിക്കാം. ഭൂമിയുടെ ഫലഭൂയിഷ്ഠതയും പ്രകൃതിയുടെ അനുഗ്രഹവും നീതിമാനായ ഒരു ഭരണാധികാരിയുടെ ഭരണവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു ജനകീയ പുരാവൃത്തം ഇവിടെ ഉരുത്തിരിയുന്നു.
മാവേലിനാട്: സമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സങ്കൽപം
ഓണത്തിന്റെ ഏറ്റവും വലിയ സന്ദേശങ്ങളിലൊന്ന് സാഹോദര്യവും സമത്വവുമാണ്. 'മാവേലി നാടു വാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ' എന്ന വരികൾ ഈ സങ്കൽപ്പത്തെ ഉറപ്പിക്കുന്നു. ജാതി-മത ഭേദമന്യേ എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്നു. ഇത് ഓണത്തിന്റെ മതേതര സ്വഭാവത്തെയും എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് നിർത്താനുള്ള അതിന്റെ കഴിവിനെയും സൂചിപ്പിക്കുന്നു.

ആധുനിക ഓണത്തിലെ പ്രതിസന്ധി

          ഉപഭോഗ സംസ്കാരവും വാണിജ്യവൽക്കരണവും
ഓണത്തിന്റെ ആധുനിക രൂപം അതിന്റെ പരമ്പരാഗത സന്ദേശങ്ങളെ വെല്ലുവിളിക്കുന്നുണ്ട്. ഒരു കാലത്ത് നീതിമാനായ മഹാബലി തമ്പുരാൻ, ഇന്ന് ആഗോള കുത്തക കമ്പനികളുടെ 'ബ്രാൻഡ് അംബാസഡറായി' മാറിയിരിക്കുന്നു. ഓണവിപണിയിൽ വിറ്റഴിയുന്ന അരി, പച്ചക്കറികൾ, മൊബൈൽ ഫോണുകൾ, ത്രീഡി ടിവികൾ തുടങ്ങിയവയെല്ലാം അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമാണ് വരുന്നത്. നാം ഉത്പാദകരല്ലാതാകുകയും, ഉപഭോക്താക്കൾ മാത്രമായി മാറുകയും ചെയ്യുന്നു. ഈ മാറ്റം ഓണത്തിന്റെ കാർഷിക പാരമ്പര്യത്തിൽ നിന്നും സ്വയംപര്യാപ്തത എന്ന സന്ദേശത്തിൽ നിന്നും ഒരു വ്യതിചലനം വ്യക്തമാക്കുന്നു. ഇന്നത്തെ ഓണം സമത്വവും സമൃദ്ധിയും നിറഞ്ഞ പഴയകാലത്തെ ഓർമ്മിപ്പിക്കുന്നില്ലെന്നും, അത് പൊങ്ങച്ചത്തിന്റെയും കച്ചവടത്തിന്റെയും 'കള്ളോണ'മായി മാറിയെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

        ഓണം ഒരു സങ്കീർണ്ണമായ സാംസ്കാരിക പ്രതിഭാസമാണ്. അത് പുരാണകഥകൾ, കാർഷിക പാരമ്പര്യം, ആചാരപരമായ അനുഷ്ഠാനങ്ങൾ, സാമൂഹിക ദർശനങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നു. വാമനന്റെ അവതാരദിനം, മഹാബലിയുടെ സദ്ഭരണം, വിളവെടുപ്പ് കാലം, എന്നീ വിവിധങ്ങളായ വ്യാഖ്യാനങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഓണം ഒരുമയുടെയും ഐശ്വര്യത്തിന്റെയും നന്മയുടെയും ഓർമ്മപ്പെടുത്തലായി നിലകൊള്ളുന്നു. ഓരോ ഓണവും "കള്ളവും ചതിയും ഇല്ലാത്ത ആ മാവേലി നാട്ടിലേക്ക്, മലയാളി മനസ്സുകൊണ്ട് നടത്തുന്ന ഒരു തീർത്ഥാടനമാണ്". ഈ ദർശനം ആധുനിക ഉപഭോഗ സംസ്കാരത്തിന്റെ വെല്ലുവിളികൾക്കിടയിലും ഓണത്തിന്റെ പ്രസക്തി നിലനിർത്തുന്നു.