Saturday, 6 April 2024

തെരളി നിവേദ്യമുണ്ടാക്കി പുറ്റിങ്ങലമ്മയ്ക്ക് പൊങ്കാലയർപ്പിച്ചു

പരവൂർ : തെരളി നിവേദ്യമുണ്ടാക്കി പുറ്റിങ്ങലമ്മയ്ക്ക് പൊങ്കാലയർപ്പിച്ചു ആയിരങ്ങൾ  പരവൂരിനെ യാഗശാലയാക്കി മാറ്റി നൂറ് കണക്കിന് 
സത്രീജനങ്ങൾ അടുത്ത പൊങ്കാലയ്ക്ക് എത്താമെന്നു പുറ്റിങ്ങലമ്മയ്ക്കു വാക്കുനൽകി യാത്രയായി 
ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് കൈമാറിയ ദീപം ക്ഷേത്രമുറ്റത്ത് തയ്യാറാക്കിയ വിളക്കിൽ ക്ഷേത്രംമേൽശാന്തി ഇടുക്കി കിഴക്കേമഠം ബിനുശാന്തി 
ഭദ്രദീപ പ്രകാശനം നടത്തി തുടർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പിലേക്ക് പകർന്നതോടെയാണ് 
 പൊങ്കാല സമർപ്പണം ആരംഭിച്ചത് 
ഇതേ ദീപം സഹ മേല്‍ശാന്തിക്ക് കൈമാറി. വലിയ തിടപ്പള്ളിയും ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലേക്കും അഗ്നിപകർന്നതോടെ 
 പൊങ്കാല അര്‍പ്പണം ആരംഭിച്ചത്. തുടർന്ന് പൊങ്കാലയ്ക്ക് ശേഷം 
ക്ഷേത്രത്തിൽ നിന്ന് നിയോഗിച്ച ശാന്തിമാർ  നിവേദ്യം നടത്തി പൊങ്കാല ചടങ്ങുകൾക്ക് സമാപനമായി.തുടർന്ന് രാത്രി 7.48ന് ക്ഷേത്രം തന്ത്രി പൂതക്കുളം നീലമന ഇല്ലത്തിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ 
 മീനഭരണി ഉത്സവത്തിന് കൊടിയേറി ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ 5.45ന് ദേവിക്ക് നെയ്യഭിഷേകം, തേനഭിഷേകം,6.15ന് ഉദയാസ്ഥമനപൂജ,7ന് ഓട്ടൻതുള്ളൽ,8ന് ഭദ്രകാളിപൂജ,8.30ന് കലശം,9ന് ത്രികാലപൂജ, വൈകുന്നേരം 5.30ന് ചാക്യാർകൂത്ത്,7ന് സംഗീതസദസ്,10ന് ഭരതനാട്യo.

ഉമയനല്ലൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ

കൊട്ടിയം : ഉമയനല്ലൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി മുഖത്തല നീലമന ഇല്ലത്തിൽ ബ്രഹ്മശ്രീ വൈകുണ്ടം ജി. എൽ. വിഷ്ണുദത്തൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ 
 തിരുവുത്സവത്തിന് കൊടിയേറി ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 8ന് ശ്രീഭൂതബലി എഴുന്നുള്ളത്ത്,11ന് കളഭാഭിഷേകം, വൈകുന്നേരം 7ന് കൈകൊട്ടികളി,8.30ന് ഗാനമേള.

പൂതക്കുളം പഞ്ചായത്തിലെ കലയ്‌ക്കോട് പാറവിള പട്ടികജാതി കോളനി ഇപ്പോഴും അടിസ്ഥാന വികസനത്തിൽ അകലെ.

പരവൂർ : പൂതക്കുളം പഞ്ചായത്തിലെ  കലയ്‌ക്കോട് പാറവിള  പട്ടികജാതി കോളനി ഇപ്പോഴും അടിസ്ഥാന വികസനത്തിൽ അകലെ. പഞ്ചായത്തിലെ  വാർഡിലെ കോളനി . 58 പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ 63 കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ യാത്രാക്ലേശം ഉൾപ്പെടെ പ്രശ്‌നങ്ങൾ ഒട്ടേറെയാണ്. പൂർത്തിയാകാത്ത കുടിവെള്ള പദ്ധതികൾ തകർന്ന് വീഴാറായ വീടുകൾ പൊട്ടിപൊളിഞ്ഞ റോഡുകളുമാണ് ഇവിടെയുള്ളത്. കാലപഴക്കം ചെന്ന വീടുകളുടെ അറ്റകുറ്റ പണികൾക്ക് ഫണ്ട് അനുവദിക്കാതെ  വർഷങ്ങളായി പാറവിള കോളനിയെ അവഗണിക്കുന്ന സമീപനമാണ് സർക്കാർ സംവിധാനത്തിന്റെയും മാറി മാറി പഞ്ചായത്ത്‌ ഭരിക്കുന്ന ഇടതുമുന്നണിയുടെയും.

@ കുടിവെള്ളപദ്ധതികൾ നോക്ക്കുത്തി 

ലക്ഷകണക്കിന് രൂപ ചിലവഴിച്ചു കൊണ്ട് നടപ്പാക്കിയ കടിവെള്ള പദ്ധതിയും, കോളനിയിലെ തെരുവുവിളക്ക് പദ്ധതിയും പാതിവഴിയിലാണ്. ശുദ്ധജല പദ്ധതി നടപ്പിലാക്കിയിട്ട് വർഷങ്ങളായി എങ്കിലും കുടിവെള്ള സംഭരണിയുടെ പ്ലമ്പിoഗ് ജോലികൾ ചെയ്യാത്തത് മൂലം ഇപ്പോഴും നോക്ക് കുത്തിയായി നിൽക്കുന്നു. ഇതുവരെയും ഒരു വീട്ടിലും ശുദ്ധജലം എത്തിക്കാൻ സാധിച്ചില്ല.കുടിവെള്ളത്തിനായി കുഴിച്ച കുഴൽകിണറും സോളാർ പാനലും കാട് കയറി നശിച്ചു കഴിഞ്ഞു. ആകപ്പാടെ ആശ്രയമായുള്ളത് ഒരു പൊതു കിണർ മാത്രമാണ്.

@ സുരക്ഷിതമല്ലാത്ത വീടുകൾ 

വർഷങ്ങൾക്ക് മുൻപ് നിർമ്മാണപ്രവർത്തനം നടത്തിയ 
വീടുകൾ മിക്കവയും സുരക്ഷിതമല്ല. ബലക്ഷയം സംഭവിച്ച വീടുകൾ പൊളിച്ചു നീക്കി പുതിയവ നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.
വിവിധ പദ്ധതികൾ പ്രയോജനപ്പെടുത്തി ചില വീടുകൾ കോൺക്രീറ്റ് ചെയ്തെങ്കിലും അവയ്ക്കു മെച്ചപ്പെട്ട
ജനലുകൾ, വാതിലുകൾ എന്നിവ ഇല്ല. 
വീടുകളിൽ വൈദ്യുതി ഉണ്ടെങ്കിലും സുരക്ഷിതമായ വയറിങ് ജോലികൾ ചെയ്തിട്ടില്ല. കോളനി സ്ഥിതി ചെയ്യുന്ന പ്രദേശത്തിനു ചുറ്റിലും മതിൽ, റോഡ്
 നവീകരണം, വഴിവിളക്ക് സ്ഥാപിക്കൽ എന്നിവ നടപ്പാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

.@ 2010 ൽ  ബ്ലോക്ക് പഞ്ചായത്ത്‌ 
നിർമിച്ച കമ്യൂണിറ്റി ഹാൾ സംരക്ഷണം ഇല്ലാത്ത അവസ്ഥയിലാണ് . ഇതു പഞ്ചായത്തിനു കൈമാറി . അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യത്തിനോട് ബ്ലോക്ക് പഞ്ചായത്ത്‌ അധികൃതർ മുഖം തിരിക്കുകയാണ്. പട്ടികജാതി വകുപ്പ് നിർമ്മിച്ച വിഞ്ജാൻവാടിയും സംരക്ഷണമില്ലാതെ നശിക്കുകയാണ്.

@ യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന ആവശ്യത്തോട് വർഷങ്ങളായി മുഖം തിരിഞ്ഞ് നിൽക്കുകയാണ് ജനപ്രതിനിധികളും സർക്കാർ സംവിധാനവും പൊതുഗതാഗതത്തിന് നിരവധി നിവേദനങ്ങളാണ് സർക്കാരിനും ജനപ്രതിനിധികൾക്കും നൽകിയിട്ടുള്ളത്.
ഫോട്ടോ: പൊളിഞ്ഞു വീഴാറായ വീടുകൾ 
ഫോട്ടോ : നോക്ക് കുത്തിയായ ജല സംഭരണി 

ഫോട്ടോ :കുഴൽകിണറും സോളാർ പാനലും പമ്പ് ഹൗസും കാട് മൂടി നശിക്കുന്നു.


 

ഗ്രാമപഞ്ചായത്ത്‌ അംഗം മുന്നിട്ട് ഇറങ്ങി പൊട്ടിയ പൈപ്പുകൾ റെഡിയാക്കി.

ഗ്രാമപഞ്ചായത്ത്‌ അംഗം മുന്നിട്ട് ഇറങ്ങി പൊട്ടിയ പൈപ്പുകൾ റെഡിയാക്കി.
ചാത്തന്നൂർ : ഗ്രാമപഞ്ചായത്ത്‌ അംഗം മുന്നിട്ട് ഇറങ്ങി പൊട്ടിയ പൈപ്പുകൾ റെഡിയാക്കി. ദേശിയനിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി ചാത്തന്നൂർ തിരുമുക്ക് കളിയാക്കുളം ഭാഗത്ത് അടിക്കടി പൈപ്പ് പൊട്ടുന്നത് പതിവായി മാറിയതോടെയാണ് ഗ്രാമപഞ്ചായത്ത്‌ അംഗം മീരഉണ്ണിയുടെ നേതൃത്വത്തിൽ നാട്ടുകാർ പൊട്ടിയ പൈപ്പുകൾ കണ്ടു പിടിച്ചു നന്നാക്കാൻ ഇറങ്ങിയത്. ഒപ്പം ജല അതോറിറ്റി ഉദ്യോഗസ്ഥരും  എത്തിയതോടെ പൊട്ടിയ പൈപ്പുകൾ കണ്ടു പിടിച്ചു പുതിയ പൈപ്പുകൾ ഇട്ട് കുടിവെള്ള പൈപ്പ് ലൈനുകൾ ശരിയാക്കി കുടിവെള്ള വിതരണം പുന:സ്ഥാപിക്കുകയായിരുന്നു.ദീർഘനാളായി പൊട്ടികിടന്ന് കുടിവെള്ളം പാഴായി പോകുകയായിരുന്നു ഒപ്പം പ്രദേശത്ത് ജനങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയും ജലഅതോറിറ്റി ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞു മടുത്തതോടെയാണ് നാട്ടുകാരെയും കൂട്ടി ഗ്രാമപഞ്ചായത്ത്‌ അംഗം പൊട്ടിയ പൈപ്പുകൾ നന്നാക്കാൻ ഇറങ്ങിയത്.


Friday, 5 April 2024

പരമശിവന് മുല്ലപ്പൂ അര്‍പ്പിക്കുന്നത് എന്തിന് ?; കൂവളം പ്രധാനമാണ്

#പരമശിവന് മുല്ലപ്പൂ അര്‍പ്പിക്കുന്നത് എന്തിന് ?; കൂവളം പ്രധാനമാണ്*

ഹൈന്ദവ വിശ്വാസങ്ങളിലും ആരാധനകളിലും പരമശിവന് വലിയ പ്രാധാന്യമുണ്ട്. സര്‍വ്വചരാചരങ്ങളുടേയും ആദിയും അന്ത്യവുമായാണ് ശിവഭഗവാനെ കണക്കാക്കുന്നത്.

ശിവന് അഭിഷേകം നടത്തുമ്പോൾ ഇതിലൂടെ പുറത്തു വരുന്ന പാലും വെള്ളവുമെല്ലാം തീര്‍ത്ഥമായി കരുതിയാണ് ഭക്തര്‍ സേവിക്കുന്നത്. മഹാവിഷ്‌ണുവിനെ ആരാധിക്കാന്‍ തുളസി ഉപയോഗിക്കുമ്പോള്‍ പരമശിവന് അര്‍പ്പിക്കാനുള്ളതാണ് കൂവളത്തിന്റെ ഇലയെന്നാണ് വിശ്വാസം.

എന്നാല്‍ ശിവന് മുല്ലപ്പൂ സമര്‍പ്പിക്കുന്നതിനു പിന്നിലും ചില കാരണങ്ങളുണ്ട്. ചിലരിടെ ജാതകത്തില്‍ വാഹന യോഗം ഉണ്ടാകില്ല. ഇവര്‍ ശിവന് ശിവനു മുല്ലപ്പൂ അര്‍പ്പിക്കുന്നത് അനുകൂലമായ സാഹചര്യമൊരുക്കും.

ഏതെങ്കിലും വസ്തുവിനായി താല്‍പര്യം തോന്നിയാല്‍ ശിവ ഭഗവാന് പൂക്കള്‍ നല്‍കുന്നത് ഗുണം ചെയ്യും. മുല്ലപ്പൂവ് ശിവന് അര്‍പ്പിക്കുന്നത് പതിവാക്കിയാല്‍ വീട്ടില്‍ ഐശ്വര്യമുണ്ടാകും.

തുളസിക്കെന്ന പോലെ കൂവളത്തിനും പ്രത്യേക സ്ഥാനമുണ്ട്. മഹാവിഷ്‌ണുവിനെ ആരാധിക്കാന്‍ തുളസി ഉപയോഗിക്കുമ്പോള്‍ പരമശിവന് അര്‍പ്പിക്കാനുള്ളതാണ് കൂവളത്തിന്റെ ഇലയെന്നാണ് വിശ്വാസം. ഇതുവഴി ശിവപ്രീതി ലഭിക്കുമെന്നാണ് വിശ്വാസം.

കൂവളത്തിന്റെ ഓരോ തണ്ടിലും മൂന്ന് ഇലകള്‍ ആണുള്ളത്, ഇത് പരമശിവന്റെ തൃക്കണ്ണിന്റെ പ്രതീകമമാണ്. 

ഹൈന്ദവ ദൈവങ്ങളുടെ കൂട്ടത്തില്‍ ശിവ ഭഗവാനെ പലരും ആരാധിയ്ക്കുന്നുണ്ട്. നടരാജന്‍ എന്നും ഭസ്മധാരിയെന്നുമെല്ലാം പല പേരുകളില്‍ ശിവ ഭഗവാന്‍ അറിയപ്പെടുന്നുമുണ്ട്.
ഓരോ ഈശ്വരന്മാരേയും ആരാധിയ്ക്കുവാന്‍ ഓരോ വഴികളുള്ളതു പോലെ ശിവനേയും ആരാധിയ്ക്കാന്‍ ചില പ്രത്യേക വഴികളും പൂക്കളും പൂജാദ്രവ്യങ്ങളുമെല്ലാമുണ്ട്.
ചില പ്രത്യേക പുഷ്പങ്ങള്‍ ഭഗാവന് അര്‍പ്പിച്ചാല്‍, പൂജിച്ചാല്‍ സമ്പത്തുള്‍പ്പെടെ പല അഭീഷ്ടങ്ങളും സാധിയ്ക്കുമെന്നാണ് വിശ്വാസം. ഏതെല്ലാം പുഷ്പങ്ങള്‍ ഏതെല്ലാം അഭീഷ്ട സിദ്ധിയ്ക്കായി അര്‍പ്പിയ്ക്കണമെന്ന് അറിയൂ,

*സമ്പത്തു നേടാന്‍*

ജാതകത്തില്‍ ധന്‍ വൈഭവ് എന്ന യോഗമുണ്ടെങ്കില്‍ ഇത് ധാരാളം സമ്പത്തു നേടാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത്തരം യോഗമില്ലെങ്കില്‍ ഇതിനും ശിവനു സമര്‍പ്പിയ്ക്കുന്ന പൂക്കള്‍ പരിഹാരമാകും. ശിവന് ശംഖുപുഷ്പവും ഒരു താമരപ്പൂവും കൂവളത്തിന്റെ ഇലയും ചേര്‍ത്തു സമര്‍പ്പിയ്ക്കുന്നത് ധനം നേടാന്‍ സഹായിക്കുന്ന ഒന്നാണ്.

*വിവാഹം*

വിവാഹം വൈകുന്നതിനും അനുയോജ്യമായ വിവാഹം ലഭിയ്ക്കാതിരിയ്ക്കുന്നതിനുമെല്ലാം കൂവളത്തിലയോ പൂവോ ഭഗവാന് സമര്‍പ്പിയ്ക്കുന്നത് നല്ലതാണ്. കൂവളം മാല ശിവ ഭഗവാന് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. വിവാഹത്തിന് ഉത്തമമായ തീയതി ലഭിയ്ക്കുന്നില്ലെങ്കിലും ഈ വഴിപാടു നല്ലതാണ്. കൂവളപ്പൂ ലഭിയ്ക്കുകയാണെങ്കില്‍ ഇതാണ് കൂടുതല്‍ ഉത്തമമെന്നു പറയാം. പൂജിച്ച ഈ ഇലയും പൂവുമെല്ലാം സ്ത്രീകള്‍ മുടിയില്‍ ചൂടുന്നതും പുരുഷന്മാര്‍ ചെവിയ്ക്കു പിറകേ ചൂടുന്നതുമെല്ലാം ഏറെ നല്ലതാണ്. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ശിവ ഭഗവാന് സമര്‍പ്പിയ്ക്കാവുന്ന വഴിപാടാണ് ഇത്.

*ഡിപ്രഷന്‍*

ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് പവിഴമല്ലിപ്പൂ ശിവനു സമര്‍പ്പിയ്ക്കുന്നത്. ഇത് ഡിപ്രഷന്‍ മാത്രമല്ല, സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഏറെ നല്ലൊരു വഴി തന്നെയാണ്.

*അരളിപ്പൂ*

തടസങ്ങള്‍ ഒഴിവാക്കാന്‍ ശിവന് അരളിപ്പൂ സമര്‍പ്പിയ്ക്കുന്നതും ഏറെ നല്ലതു തന്നെയാണ്. ശിവന് വസ്ത്രവും മറ്റും സമര്‍പ്പിയ്ക്കുന്നതോടൊപ്പം ഈ പൂവു കൂടി സമര്‍പ്പിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

*കറുകപ്പുല്ലും*

ശിവന് കറുകപ്പുല്ലും ഏറെ പ്രധാനപ്പെട്ട ഒരു വഴിപാടാണ്. ആയുരാരോഗ്യ ഭാഗ്യത്തിന് ഇത് ഏറെ നല്ലതാണ്. ആയുസിനും ആരോഗ്യതത്തിനുമെല്ലാം കറുകപ്പുല്ലു കൊണ്ടുള്ള വഴിപാടു കഴിപ്പിയ്ക്കാം.

തുളസി കൊണ്ടു മഹാവിഷ്ണുവിനെ അർച്ചിക്കുന്നതു പോലെ പുണ്യദായകമാണു കൂവളം കൊണ്ടു പരമശിവനെ ആരാധിക്കുന്നത്. അതുകൊണ്ടുതന്നെ കൂവളം വീട്ടുവളപ്പില്‍ നട്ടുവളർത്തുകയെന്നതും കൂവളത്തില കൊണ്ടു ശിവനെ പൂജിക്കുക എന്നതും ആചാരമായിത്തന്നെ ശിവഭക്തർ ശീലമാക്കിയിരുന്നു. ഓരോ തണ്ടിലും മൂന്ന് ദളങ്ങള്‍ വീതമുണ്ടാകുന്ന കൂവളത്തിന്റെ ഇല പരമശിവന്റെ തൃക്കണ്ണിന്റെ പ്രതീകമാണെന്നാണു വിശ്വാസം. അതുകൊണ്ടു ശിവനും പാർവതിക്കും അർച്ചന നടത്താൻ കൂവളത്തില ഉപയോഗിക്കുന്നു. വില്വപത്രാർച്ചന ശിവക്ഷേത്രങ്ങളിൽ പ്രധാനമാണ്. 
മാസപ്പിറവി, പൗർണമി, അമാവാസി, അഷ്ടമി, നവമി, ചതുർ‌ഥി, തിങ്കളാഴ്ച ഈ ദിവസങ്ങളിൽ കൂവളത്തില പറിക്കുന്നത്  ശിവകോപത്തിനു കാരണമാകുമെന്നാണ് വിശ്വാസം. ഈ ദിവസങ്ങളുടെ തലേന്നു പറിച്ചുവച്ചു പിറ്റേന്നു പൂജ നടത്താവുന്നതാണ്. ദേവസാന്നിധ്യമുള്ള ഈ വൃക്ഷത്തിൽ നിന്ന് കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ ഇലകൾ അടർ‌ത്താവൂ. കൂവളത്തില തോട്ടിയിട്ട് ഒടിച്ചെടുക്കുകയോ തല്ലിപ്പറിക്കുകയോ ചെയ്യരുത്. മരത്തിൽ കയറിപ്പറിക്കുന്നതാണ് ഉത്തമം. 

കൂവളം നടുന്നതും ശ്രദ്ധാപൂർവം പരിപാലിക്കുന്നതും ശിവപ്രീതിക്ക്‌ അത്യുത്തമമാണ്. കൂവളം നശിപ്പിക്കുക, വേണ്ട രീതിയിൽ പരിപാലിക്കാതിരിക്കുക, പരിസരം ശുദ്ധമായി സൂക്ഷിക്കാതിരിക്കുക എന്നിവ അതീവ ദോഷകരമാണ്. വീടിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ കൂവളം നടുന്നതും നിത്യവും കൂവളച്ചുവട്ടിൽ ദീപം തെളിയിക്കുന്നതും കുടുംബൈശ്വര്യം നിലനിര്‍ത്താൻ ഉത്തമം. ഒരു കൂവളം നട്ടാൽ അശ്വമേധയാഗം നടത്തിയ ഫലം, കാശി മുതൽ രാമേശ്വരം വരെയുളള ശിവക്ഷേത്രദർശനം നടത്തിയ ഫലം, ആയിരം പേർക്ക് അന്നദാനം നടത്തിയ ഫലം, ഗംഗയിൽ നീരാടിയ ഫലം എന്നീ സത്‌ഫലങ്ങൾ ലഭിക്കുമെന്ന് പുരാണങ്ങളിൽ പറയുന്നു.

ശ്രീപരമേശ്വരന്‍റെ ഇഷ്ടവൃക്ഷമാണ് കൂവളം .ശിവഭഗവാന്‍റെ പ്രിയവൃക്ഷമായതിനാല്‍ ശിവദ്രുമം എന്ന പേരിലും ഇത് അറിയപ്പെടുന്നു. 

*ശിവ ഭഗവാന്റെ ചില പ്രത്യേക വിവരങ്ങൾ*

*പരമശിവൻ*

പ്രധാനപ്പെട്ട ദിവസം -  തിങ്കൾ
ശിവൻ എന്ന അർത്ഥം - മംഗളം, 
ഐശ്വര്യം, നന്മ, പൂർണത
പഞ്ചാക്ഷരീ മന്ത്രം - നമ : ശിവായ
ആഭരണം - വാസുകി
അന്ഗരാഗം - ഭസ്മം
ഇഷ്ടപ്പെട്ട പൂവ് -  എരിക്ക്, കൂവളം
പ്രധാന വ്രതങ്ങൾ - തിങ്കളാഴ്ച , തിരുവാതിര, പ്രദോഷം, ശിവരാത്രി
വാഹനം - കാള
പ്രധാന ആയുധം - ത്രിശൂലം
പ്രധാന ഭൂതഗണം - നന്ദി
സർവ്വലോക ഗുരു ഭാവം - ദക്ഷിണാ മൂർത്തി
സംഹാര ഭാവം - നടരാജ
രോഗ രക്ഷ ഭാവം - വൈദീശ്വര
ആരാധനാ ഭാവം -  ലിന്ഗ
പ്രധാന അഭിഷേകം - ക്ഷീരം, ജലം
പ്രധാന ഹോമം - മ്യത്യുഞ്ജയ
മൂലമന്ത്രം - ഓം നമ: ശിവായ
ശിവജsയുടെ പേര് - കപർദും

ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിലെ ഒരുമൂർത്തിയും സംഹാരത്തിന്റെ ദേവനുമാണ് ശിവൻ. (പദാർത്ഥം:മംഗളകരമായത്) ഹിമവാന്റെ പുത്രിയായ ദേവി പാർവ്വതിയാണ് ഭഗവാൻ ശിവന്റെ പത്നി . 

*ദേവന്മാരുടേയും ദേവനായാണ് ശിവനെ ശൈവർ ആരാധിക്കുന്നത്. ശിവന്റെ ആയുസ്സ് വിഷ്ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയാണ്. ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത് . നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ ത്രിശൂലം സദാ വഹിയ്ക്കുന്നു. നന്തി എന്ന വെളുത്ത കാളയാണ് വാഹനം. ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളദേവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവൻ മിക്കവാറും എല്ലാ ദേവാസുരയുദ്ധങ്ങളിലും പങ്കെടുക്കുകയും നിരവധി അസുരന്മാരെ നിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു*. 

ഭാരതത്തിൽ ശിവലിംഗത്തെ പൂജിയ്ക്കുന്ന ഒരു സമ്പ്രദായമുണ്ട്. ഓരോ കല്പത്തിന്റെ അന്ത്യത്തിലും‍ ശിവനുൾപ്പെടെയുള്ള ത്രിമൂർത്തികൾ പരാശക്തിയിൽ ലയിച്ചു ചേരുകയും വീണ്ടും സൃഷ്ടികാലത്ത് അവതരിയ്ക്കുകയും ചെയ്യുന്നതായാണ് വിശ്വാസം.ഭൈരവൻ, ഭദ്രകാളി വീരഭദ്രൻഎന്നിവരാണ് ഭൂതഗണങ്ങൾ. 

ഗണപതി,സുബ്രഹ്മണ്യൻ,അയ്യപ്പൻ എന്നിവർ പുത്രന്മാർ. കടുംനീല നിറത്തിലെ കഴുത്ത് മൂലം നീലലോഹിതൻ എന്നും അറിയപ്പെടാറുണ്ട്.

*ശിവം ശിവകരം ശാന്തം*
*ശിവാത്മാനം ശിവോത്തമം*
*ശിവമാർഗ്ഗ പ്രണേതാരം*
*പ്രണതോസ്മി സദാശിവം*

*ഭസ്മ ഭൂഷിതനാണ് മഹാദേവന്‍*

ഭസ്മം ശിവതത്വത്തെ സൂചിപ്പിക്കുന്നു. *സം ഹാരമൂര്‍ത്തിയായ മഹാദേവന്‍ എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു*. പശുവിന്‍റെ പാല്, തൈര്, വെണ്ണ, ഗോമൂത്രം, ചാണകം എന്നിവ ഉള്‍പ്പെടുന്ന പഞ്ച ഗവ്യത്തില്‍ ഒന്നായ ചാണകം അഗ്നിയില്‍ നീറ്റി എടുക്കുന്നതാണ് ഭസ്മം. 

അഗ്നിശുദ്ധി ചെയ്തത് എന്ന കാരണത്താല്‍ ഭസ്മം ഏറ്റവും പരിശുദ്ധമായ പ്രസാദമാണ്. നമുക്ക് ക്ഷേത്രങ്ങളില്‍ നിന്നും കിട്ടുന്ന പ്രസാദങ്ങളില്‍ വച്ച് ഏറ്റവും പരിശുദ്ധം ഭസ്മമാണ്. *ശവം ഭസ്മീകരിക്കുന്നതിന്‍റെ പ്രതീകമാണ് ചാണകം ചുട്ടെടുക്കുന്ന ഭസ്മം. നെറ്റിയിലും കഴുത്തിലും മാറിലും കൈകാലുകളിലും ഭസ്മം ധരിക്കാം. കൈയില്‍ ധരിച്ചാല്‍ കൈയാല്‍ ചെയ്ത പാപവും, മാറില്‍ ധരിച്ചാല്‍ മനഃകൃതമായ പാപവും, കഴുത്തില്‍ ഭസ്മം ധരിച്ചാല്‍ കണ്ഠത്താല്‍ ചെയ്ത പാപവും നശിക്കും*.

ലോകത്തിലെ എല്ലാം കഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. *അതിനെ നശിപ്പിക്കുവാന്‍ ഒന്നിനും കഴിയില്ല. അഗ്നിക്കു പോലും എല്ലാറ്റിനേയും ഭസ്മമാക്കിത്തീര്‍ക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാന്‍ സാധിക്കുകയില്ല*. 

മനുഷ്യന്‍റെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലവസാനിക്കുന്നു. പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ചിതാഗ്നിയുടെ മുമ്പില്‍ സമന്മാരാണ്. 

ഭസ്മം നെറ്റിയില്‍ ധരിക്കുന്ന ഒരാള്‍ ശിവതത്വം അണിയുകമാത്രമല്ല ശിവാനുഗ്രഹം കൂടി ആര്‍ജിച്ചിരിക്കുകയാണ്. കപാല ധാരിയായ ശിവഭഗവാന്‍ ശ്മശാനത്തിലെ ചുടലചാമ്പാലം ചെറുചൂടോടെ വാരിപൂശുന്നു. അങ്ങനെ നശ്വരമായതിനെയെല്ലാം ഉപേക്ഷിച്ച് അനശ്വരമായതിനെ സ്വീകരിക്കുവാന്‍ ഭസ്മഭൂഷിതന്‍ തന്‍റെ ഭക്തരോട് ഉപദേശിക്കുന്നു. ഭസ്മം സ്ഥിരമായി അണിയുന്നവന്‍റെ മൃത്യുരേഖ പോലും മാഞ്ഞുപോകും. ഭസ്മം ധരിക്കാതെ ശിവപൂജ ചെയ്യാന്‍ വിധിയില്ല. എല്ലാം ഹരനാണ്.

*ശിവരൂപം*:

മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. തൃശ്ശൂലം ശിവന്റെകയ്യിലെപ്പോഴും ഉണ്ടാകുന്നു. കൂടാതെ ചന്ദ്രകല ജടയിൽ വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും ചേർന്നതാണ് ഭഗവാൻ ശിവന്റെ രൂപം.

*തൃക്കണ്ണ്* :

ശിവഭഗവാന്റെ മറ്റൊരുപ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽനിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), ത്രയംബകം(അംബകം= കണ്ണ്) എന്നീ നാമങ്ങളിലും അറിയപ്പെടുന്നു.

*ചന്ദ്രകല* :

ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽതന്നെ ചന്ദ്രശേഖരൻ , ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.

*ഭസ്മം*:

ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.

*ജട*:

ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.

*നീലകണ്ഠം*:

സമുദ്ര മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി. അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി. 

*ഗംഗാനദി*:

സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. 

ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.

*നാഗങ്ങൾ*:

നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. വാസുകി എന്ന നാഗത്തെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.

*മാൻ*:

കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചഞ്ചലചിത്തത്തിൽനിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞാനിയും നിർവികാരനും നിർവികല്പവുമാണ്.

*തൃശൂലം*:

ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ഗുണം തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു. ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷൗദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു.

*നന്തി*:

ശിവന്റെ വാഹനമായ വൃഷഭമാണ് നന്തി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം. മനുഷ്യരൂപത്തിലും നന്തിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്തി.

ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം വൈക്കം മഹാദേവക്ഷേത്രം ആണ്.

*നീലകണ്ഠം* :

സമുദ്ര മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി. അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.

*ഢമരു* :

ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷൗദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു.

*ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു*

1 .പാദുകം
2 .ജഗതി
3 .കുമുദം
4 .ഗളം
5 .ഗളപ്പടി
6 .ലിംഗം
7.ഓവ്

*പഞ്ചഭൂത ക്ഷേത്രങ്ങൾ* :

തെക്കൻ ഭാരതത്തിലെ അഞ്ചു ക്ഷേത്രങ്ങളിൾ ശിവനെ പഞ്ചഭൂതത്തിലധിഷ്ടിതമായ രൂപത്തിലാണ് ആരാധിക്കുന്നത്.

1- *ജംബുകേശ്വര ക്ഷേത്രം*

തമിഴ് നാട്ടിലെ ശ്രീരംഗനാഥ ക്ഷേത്രംത്തിനു അടുത്തുള്ള ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ജലത്തിനു പ്രധാനമുള്ള ക്ഷേത്രം. 
കാവേരി നദീ തീരത്ത് ഒരിടത്ത് ജംബുക വൃക്ഷത്തിനടിയിൽ ശിവലിംഗം അവതരിച്ചുവെന്നും ഒരു ആനയും ചിലന്തിയും ആരാധന നടത്തിയിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ആന തുമ്പികൈയിൽ ജലം ഏടുത്ത് അഭിഷേകം ചെയ്യും.ചിലന്തി പൂക്കൾ പൊഴിച്ചിടും. ചിലന്തിയും ആനയും തമ്മിൽ മത്സരമാകുകയും ഇരുവരും മരിക്കുകയുക് ചെയ്യും.അടുത്ത ജന്മത്തിൽ ചിലന്തി കോചെങ്കണ്ണനായി പിറന്നു ആനകൾക്ക് എത്താത ഉയരത്തിൽ ശിവലിംഗം പ്രതിഷ്ടിച്ചു എന്നു വിശ്വാസം
18 ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ക്ഷെത്രത്തിൽ ആകെ 5 പ്രകാരങ്ങൾ(ഗോപുരങ്ങൾ) ഉണ്ട്. അവയിൽ 3,4 പ്രകാരങ്ങൾ പതിമൂന്നാം നൂറ്റാണ്ടിൽ പണിതു.ഏഴു നിലകളുള്ള കിഴക്കൻ ഗോപുരവും,ഒൻപത് നിലകളൂള്ള പടിഞ്ഞാറൻ ഗോപുരവും പ്രധാനം. ദ്വജസ്ഥംഭത്തിൽനിരവധി കൊത്തുപണികൾ ഉള്ള ഏക പാദത്രിമൂർത്തിയുടെ ശില്പമുണ്ട്.

2- *അണ്ണാമലയാർ ക്ഷേത്രം*

അണ്ണാമലയാർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌ തമിഴ്നാട്ലാണ. അരുണാചലേശ്വർ ആണ് മൂര്‍ത്തി. പഞ്ചഭൂതങ്ങളില്‍ ഒന്നായ അഗ്നിയെ പ്രതിനിധീകരിക്കുന്ന അഗ്നിലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രകടഭാവം അഗ്നി

3- *കാളഹസ്തി ക്ഷേത്രം*

ശ്രീകാളഹസ്‌തിയിലാണ്‌ കാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. തിരുപ്പതിയില്‍ നിന്ന്‌ 36 കിലോമീറ്റര്‍ അകലെയാണ്‌ കാളഹസ്‌തി ക്ഷേത്രം. പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിനെ പ്രതിനിധീകരിക്കുന്ന വായുലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന ഈ ലിംഗം ശിവന്റെ പ്രതിരൂപമായി കണക്കാക്കപ്പെടുന്നു.

ശിവനെ ഇവിടെ കാളഹസ്‌തീശ്വരനായാണ്‌ ആരാധിക്കുന്നത്‌. ശിവഭക്തനായ കണ്ണപ്പ ക്ഷേത്രത്തില്‍ വച്ച്‌ ശിവനെ ആരാധിച്ചെന്നും സ്വന്തം കണ്ണുകള്‍ ഭഗവാന്‌ സമ്മാനമായി നല്‍കി തന്റെ നിര്‍മ്മലമായ ഭക്തി ഭഗവാന്‌ മുന്നില്‍ തെളിയിച്ചെന്നുമാണ്‌ ഐതിഹ്യം. കണ്ണപ്പയുടെ ഭക്തിയില്‍ സംപ്രീതനായ ശിവഭഗവാന്‍ കണ്ണപ്പയ്‌ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്‌ മോക്ഷം നല്‍കുകയും ചെയ്‌തു.

ശിവഭക്തന്മാര്‍ക്ക്‌ പുറമെ ജാതകത്തില്‍ രാഹുദോഷവും കേതുദോഷവും ഉള്ളവരും ഇവിടെ പ്രത്യേക പൂജകള്‍ ദോഷമുക്തി തേടുന്നു. തിരുപ്പതി സന്ദര്‍ശിക്കുന്ന ഭക്തര്‍ കാളഹസ്‌തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന പതിവുണ്ട്‌.

4- *ഏകാംബരേശ്വര ക്ഷേത്രം*

തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് ഏകാംബരേശ്വര ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശിവനെ ഏകാംബരേശ്വരനായി ഇവിടെ ആരാധിച്ചുവരുന്നു. കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രംകൂടിയാണ് ഏകാംബരേശ്വരം. ഏകാംബരേശ്വരം ഭൂമിയെയാണ് പ്രതിനിധികരിക്കുന്നത്. 

ഒരിക്കൽ ദേവി പാർവതി വേഗാവതി നദിക്കരയിലെ ഒരു മാവിൻ ചുവട്ടിലിരുന്ന് തപസ്സനുഷ്ടിക്കുകയായിരുന്നു. പാർവതിയുടെ ഭക്തിയെ പരീക്ഷിക്കുന്നതിനുവേണ്ടി ശിവൻ അഗ്നിയെ പാർവതിക്കുനേരെ അയച്ചു. ദേവി അപ്പോൽ ഭഗവാൻ വിഷ്ണുവിനെ ആരാതിക്കുകയും വിഷ്ണു പാർവതിയുടെ രക്ഷയ്ക്കെത്തുകയും ചെയ്തു. പാർവതിയുടെ തപം ഭംഗപ്പെടുത്തുവാനായി ഭഗവാൻ ശിവൻ പിന്നെ ഗംഗയെയാണ് അയച്ചത്. പാർവതി തന്റെ സഹോദരിക്കു തുല്യയാണെന്ന് മനസ്സിലാക്കിയാ ഗംഗ ദേവിയുടെ തപസ്സിന് വിഘാതം സൃഷ്ടിച്ചില്ല. പാർവതിക്ക് ശിവനോടുള്ള ഭക്തിയുടെയും ആദരവിന്റ്റെയും ആഴം മനസ്സിലാക്കിയ ശിവൻ ദേവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. മാവിൻ വൃക്ഷത്തിൽനിന്ന് ജനിച്ച ദേവനാണ് ഏകാംബരേശ്വരൻ എന്നാണ് ഒരു ഐതിഹ്യം.

മറ്റൊരൈതിഹ്യം പറയുന്നതിപ്രകാരമാണ്: ഒരുമാവിൻചുവട്ടിൽ ഇരുന്ന് പൃഥ്വിലിംഗരൂപത്തിൽ ശിവനെ ആരാധിക്കുകയായിരുന്നു പാർവതി. സമീപത്തുകൂടി ഒഴുകിയിരുന്ന വേഗാനദി കരകവിഞ്ഞൊഴുകുകയുണ്ടായി. ഇത് ശിവലിംഗത്തിന് തകരാറ് സൃഷ്ടിക്കും എന്ന് മനസ്സിലാക്കിയ പാർവതി ശിവലിംഗത്തെ ആലിംഗനം ചെയ്തു. ആ ശിവലിംഗമാണ് ഏകാംബരേശ്വരൻ. പാർവതിയാൽ ആലിംഗനം ചെയ്യപെട്ട ഭഗവാൻ ശിവനെ തമിഴിൽ തഴുവ കുഴൈന്താർ (ദേവിയുടെ ആലിംഗനത്തിൽ ഉരുകിയ ഭഗവാൻ) എന്ന് വിശേഷിപ്പിക്കാറുണ്ട്.

5- *ചിദംബരം ക്ഷേത്രം*

തമിഴ്നാട്ടിലെ ചിദംബരത്തുള്ള ഒരു ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്ന്. ആകാശത്തിനു പ്രധാനം. നടരാജ രൂപത്തിലുള്ള ശിവനാണു ഇവിടെ പ്രതിഷ്ഠ.
ചിദംബര ക്ഷേത്രത്തിലെ മൂലവിഗ്രഹം ഒരു ശിവലിംഗമാണ്. പതഞ്ജലി മഹര്‍ഷിയും വ്യാഘ്രപാദനും പൂജനടത്തിയിരുന്ന ശിവലിംഗമാണിതെന്നാണ് വിശ്വാസം. ഋഷീശ്വരന്മരായ പതഞ്ജലിയുടേയും വ്യാഘ്രപാദന്റെയും പൂജയില്‍ പ്രസന്നനായി ശിവഭഗവാന്‍ അവര്‍ക്കു മുന്നില്‍ പ്രത്യക്ഷനായി താണ്ഡവനൃത്തം ആടിയത്രേ. അതിനുശേഷമാണ് ചിദംബരത്ത് നടരാജവിഗ്രഹം പ്രതിഷ്ഠിതമായതെന്ന് ഐതിഹ്യങ്ങളില്‍ കാണുന്നു. ശിവഗംഗാ സരോവരം ഇവിടെ ഭക്തരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ദേവി പാര്‍വ്വതി, ഗണപതി, ശേഷതല്‍പ്പത്തില്‍ കിടക്കുന്ന മഹാവിഷ്ണു, ലക്ഷ്മീദേവി എന്നിവരുടെയെല്ലാം പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളും ചിദംബരത്തുണ്ട്.

ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ വിവരിച്ചിട്ടുള്ള 108 നാട്യഭാവങ്ങൾ അവതരിപ്പിക്കുന്ന ശിൽപങ്ങൾ
ഇവിടെ കൊത്തിവെച്ചിരിക്കുന്നു.

*ദ്വാദശജ്യോതിർ ലിംഗക്ഷേത്രങ്ങൾ*

1. *സോമനാഥ്*

ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് സോംനാഥ് ക്ഷേത്രം. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ക്ഷേത്ര നിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്.

ഗസ്നിയിലെ മഹ്മൂദിന്റെആക്രമണകാലത്ത് ഭാരതത്തിലേറ്റവും മുഖ്യക്ഷേത്രമായിരുന്നു. അന്ന് നിത്യവും ഗംഗയിൽനിന്നു അഭിഷേകജലവും കാശ്മീരിൽ നിന്നും പൂജാപുഷ്പങ്ങളും എത്തിയിരുന്നു. 10000 ഗ്രാമങ്ങൾ ക്ഷേത്രത്തിന്റെ സ്വത്തായിരുന്നു. പൂജയ്ക്ക് 1000ൽ അധികം ബ്രാഹ്മണർ, തീർത്ഥാടകർക്ക് ക്ഷൗരത്തിനു 300 ക്ഷുരകർ, രത്നങ്ങൾ പതിച്ച വിളക്കുകൾ, 200മന്ന് സ്വർണ്ണത്തിൽ തീർത്ത ചങ്ങല, 56 രത്നാങ്കിത സ്തൂപങ്ങൾ - ഇതായിരുന്നു അന്നത്തെ സോമനാഥ ക്ഷേത്രത്തിന്റെ നില. 1025ൽ ഗസ്നി ക്ഷേത്രം ആക്രമിച്ച് കൊള്ളയടിച്ചു. ഭീമ-ഭോജ രാജാക്കന്മാർ ക്ഷേത്രം വീണ്ടുമുയർത്തി. 1300ൽ അലാവുദ്ദീൻ ഖിൽജിയുടെ സേനാനായകൻ ആലഫ്ഖാൻ വീണ്ടും തകർത്തപ്പോൾ ചൂഢാസനവംശത്തിലെ മഹിപാലൻ വീണ്ടുമുയർത്തി. 1390ൽ മുസഫ്ർ ഷാ 1, 1490ൽ മുഹമ്മദ് ബേഗാറ, 1530ൽ മുസഫ്ർ 2, 1701ൽ ഔറഗസേബ് എന്നിങ്ങനെ പലതവണ തകർക്കപ്പെട്ടേങ്കിലും ഓരോതവണയും ക്ഷേത്രം ഉയർത്തെഴുന്നേറ്റു. 1783ൽ റാണി അഹല്യ ഒരു പുതിയ ക്ഷേത്രം നിർമിച്ചു.1951ൽ അതേ സ്ഥാനത്ത് പുതിയ പ്രതിഷ്ഠ നടന്നു.

2. *മല്ലികാര്‍ജുന സ്വാമി ക്ഷേത്രം*

ശിവന്‍റെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നായ ഭ്രമരംബ മല്ലികാര്‍ജുന സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലെ ശ്രീ ശൈലത്തിലാണ്. ഭഗവാന്‍ പരമശിവനും ദേവി പാര്‍വതിയുമാണ്‌ പ്രധാന പ്രതിഷ്ട. പരമശിവനെ മല്ലികാര്‍ജുന സ്വാമിയായും പാര്‍വതിയെ ഭ്രമരംബ ദേവിയുമാണ്‌ ഇവിടെ ആരാധിച്ചു പോരുന്നത്. 

ആന്ധ്ര പ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ നര്‍മദ കുന്നുകളിലാണ് ഹിന്ദു മത വിശ്വാസികളുടെ പുണ്യ പരിപാവന നഗരമായ ശ്രീ ശൈലം സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ ക്ഷേത്രങ്ങളുടേയും പുണ്യ സ്ഥലങ്ങളുടേയും നിറ സാന്നിധ്യമാണ് ഈ നഗരത്തിനു ഒരു ആത്മീയ പരിവേഷം ചാര്‍ത്തി നല്‍കിയത്. ആന്ധ്രയുടെ തലസ്ഥാന നഗരമായ ഹൈദരാബാദില്‍ നിന്നും 212 കിലോമീറ്റര്‍ അകലെ തെക്ക് ഭാഗത്തായി കൃഷ്ണ നദിക്കരയിലാണ് ഈ നഗരത്തിന്റെ സ്ഥാനം.

3. *മഹാകാലേശ്വർ*

മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയിലാണ് ഈ ചരിത്രാതീത നഗരം സ്ഥിതി ചെയ്യുന്നത്. വിജയശ്രീലാളിതനായ ജേതാവ് എന്നര്‍ഥം വരുന്ന ഉജ്ജൈനി എന്ന പേരിലും നഗരം അറിയപ്പെടുന്നു. 
ദ്വാദശജ്യോതിർലിം‌ഗങ്ങളിൽപ്പെടുന്ന പ്രശസ്ത ശിവക്ഷേത്രമാണ് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ (അവന്തി) രുദ്രസാഗർ തടാകകരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ മഹാകാലേശ്വർ ക്ഷേത്രം. ഇവിടുത്തെ ശിവലിം‌ഗംസ്വയം‌ഭൂവാണെന്ന് വിശ്വസിക്കുന്നു. ജ്യോതിർലിംഗങ്ങളിലെ ഏക സ്വയം‌ഭൂലിംഗ ഇതാണ്. മഹാകാലേശ്വരൻ എന്ന പേരിലാണ് ശിവൻ ഇവിടെ അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണെന്ന് മാത്രമല്ല അത് വളര്‍ന്ന് കൊണ്ടിരിക്കുകയുമാണ്. ഇത് വെറുതെ പറയുന്നതല്ല.ഇവിടത്തെ നാട്ടുകാരും ഇത് ശരിവയ്ക്കുന്നു.

പ്രാചീന കാലത്ത് അവന്തി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉജ്ജയിനിയിൽ ചന്ദ്രസേനമഹാരാജാവിന്റെ രക്ഷാർത്ഥം മഹാകാലേശ്വരൻ അവതരിച്ചതായാണ് വിശ്വസിക്കുന്നത്. ദക്ഷിണദിക്കിലേക്കാണ് മഹാകാലേശ്വര ദർശനം. മഹാകലേശ്വരക്ഷേത്ര ശ്രീകോവിലിലെ ഗർഭഗൃഹത്തിനുള്ളിൽ ഒരു ശ്രീയന്ത്രം തലകീഴായി കെട്ടിതൂക്കിയിട്ടുണ്ട്. ക്ഷേത്രത്തിന് അഞ്ചു നിലകളുണ്ട്. മൂന്നാം നിലയിലെ നാഗചന്ദ്രേശ്വരനെ നാഗപഞ്ചമി ദിനം മാത്രമേ ദർശിക്കാൻ കഴിയൂ.

4. *ഓംകാരേശ്വർ*

ശിവനെ ഇവിടെ ഓംകാരേശ്വരനായി ആരാധിച്ചുവരുന്നു. മധ്യപ്രദേശിൽ നർമദയിലെ ശിവപുരി എന്ന ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിനു ഓംകാരത്തിന്റെ ആകൃതിയാണ് എന്നാണ് പറയപ്പെടുന്നത്. ഓംകാരേശ്വർ അമരേശ്വർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ ഈ ദ്വീപിലായുണ്ട്.

5. *കേദാർനാഥ്*

ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം. മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ. ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ കഴിക്കാറുള്ളത്. ശങ്കരാചാര്യർ പുനർനിർമ്മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രം, ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്.
പണ്ട് , ഭീമൻ ഒരു കാട്ടുപോത്തിനെ നായാടി പിന്തുടരുകയായിരുന്നു. ആ ഓട്ടപ്പന്തയം ഒരു ഘട്ടത്തിലെത്തിയപ്പോൾ പോത്ത് പെട്ടെന്നു ഭൂമിയിലേക്കു താഴ്ന്നുകളഞ്ഞു. ഭീമൻ അടുത്തെത്തിയപ്പോൾ പോത്തിന്റെ പിൻഭാഗം മാത്രം പുറത്തു കാണുന്നുണ്ടായിരുന്നു , ഭീമൻ തൊട്ടപ്പോൾ ആ ഭാഗം പാറയായിമാറി. താൻ പിന്തുടർന്ന മൃഗം മഹിഷ രൂപത്തിൽ വന്ന പരമശിവനാണെന്നു ഭീമനു മനസ്സിലായി. പിന്നീട് പാണ്ഡവൻ അവിടെ ഒരു ക്ഷേത്രം പണിതു. പിന്നെ നൂറ്റാണ്ടുകൾക്കു ശേഷം ശങ്കരാചാര്യരാണ് ഈ ക്ഷേത്രം പുനർനിർമ്മിച്ചത്. ശങ്കരാചാര്യർ അന്നുണ്ടാക്കിയ നിയമവും വ്യവസ്ഥകളും തന്നെയാണ് ഇന്നും കേദാരനാഥത്തിൽ പിന്തുടരുന്നത്.

6. *ഭീംശങ്കർ*

മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗക്ഷേത്രമാണ് ഭീമശങ്കർ ക്ഷേത്രം. പൂനെയ്ക്കടുത്തുള്ള ഘേദിൽനിന്നും 50കി.മീ വടക്ക്പടിഞ്ഞാറാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 

7. *വിശ്വനാഥൻ*

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്നകാശി വിശ്വനാഥ ക്ഷേത്രം. ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. ശിവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായും ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാശി വിശ്വനാഥക്ഷേത്രം നിരവധി തവണ തകർക്കുകയും ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. 

ഇന്ത്യയുടെ ആത്മീയ ചരിത്രത്തില്‍ തന്നെ ഈ ജ്യോതിര്‍ലിംഗത്തിന് അപൂര്‍വ്വ സ്ഥാനമാണുള്ളത്. ആരായാലും, അത് പുരുഷനോ സ്ത്രീയോ ആകട്ടെ, യുവാക്കളോ വൃദ്ധരോ ആകട്ടെ ഏത് ജാതിയില്‍ പെട്ട ആളായാലും ഇവിടെ വന്ന് ജ്യോതിര്‍ലിംഗത്തെ ദര്‍ശിച്ചാല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.

8. *ത്രയംബകേശ്വർ*

മഹാരാഷ്ട്രയിലെ നാസിക്കിൽസ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ. 

ത്രയംബകേശ്വർ ക്ഷേത്രം മഹാരാഷ്ട്രയിലെ നാസിക്കിൽസ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഒരിക്കൽ ദക്ഷിണഭാരതത്തിൽ അതികഠിനമായ വരൾച്ച അനുഭവപ്പെടുകയുണ്ടായ്. വരൾച്ചയിൽനിന്നും ജീവജാലങ്ങളെ രക്ഷിക്കാനായ് ഗൗതമ ഋഷിഭഗവാൻ ശിവനെ ആരാധിക്കാനാരംഭിച്ചു. ഗൗതമനിൽ പ്രസീതനായ ശിവൻ പ്രത്യക്ഷപ്പെടുകയും ദക്ഷിണ ഭാരതത്തെ വരൾച്ചയിൽ നിന്നും രക്ഷിക്കാൻ ഗോദാവരിനദിയെ സൃഷ്ടിച്ചു എന്നുമാണ് ഐതിഹ്യം. ഗൗതമന്റെ പ്രാർഥന മാനിച്ച് ശിവ ഭഗവാൻ ഗോദാവരീ നദിയുടെ ഉദ്ഭവസ്ഥാനത്ത് ജ്യോതിർലിംഗ സ്വരൂപത്തിൽ അധിവസിച്ചു. ഇതാണ് ത്രയംബകേശ്വര ജ്യോതിർലിംഗം
ത്രയംബകേശ്വർ ക്ഷേത്രത്തിനകത്ത് മൂന്ന് ശിവലിംഗങ്ങളുണ്ട്. ഇവ മൂന്നിലുമായ് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ നിവസിക്കുന്നു. ത്രിമൂർത്തികൾ മൂന്നുപേരും നിവസിക്കുന്ന ജ്യോതിർലിംഗം എന്നതാണ് ത്രയംബകേശ്വർ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
കരിങ്കല്ലിൽ തീർത്തിരിക്കുന്ന ത്രയംബകേശ്വര ക്ഷേത്രം മറാത്താ ഹൈന്ദവ വാസ്തുവിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ്. നാം ഇന്നുകാണുന്ന ക്ഷേത്രത്തിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന വാസ്തുശൈലി ഹേമാത്പന്തി എന്നും അറിയപ്പെടുന്നു നാസികിലെ ബ്രഹ്മഗിരിക്കുന്നുകളുടെ താഴ്വരാപ്രദേശത്താണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ദേവന്മാർ, മൃഗങ്ങൾ, യക്ഷർ തുടങ്ങിയവരുടെ ശില്പങ്ങൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നു. സമചതുരാകൃതിയിലുള്ള ഗർഭഗൃഹത്തിനു മുകളിലായ് ഉയരമുള്ള ശിഖരം സ്ഥിതിചെയ്യുന്നു. അതിനുമുകളിലായ് ഒരു സുവർണ്ണകലശവുമുണ്ട്.

9. *വൈദ്യനാഥൻ*

ജാർഖണ്ഡിലെ ദേവ്ഘറിലുള്ള ഒരു പുരാതന ക്ഷേത്രമാണ്വൈദ്യനാഥ് ക്ഷേത്രം. പ്രധാന ക്ഷേത്രത്തെ കൂടാതെ ആകെ 21 ക്ഷേത്രങ്ങൾ ചേർന്നതാണ് വൈദ്യനാഥ ക്ഷേത്രസമുച്ചയം. ഹിന്ദു പുരാണമനുസരിച്ച്?

Monday, 1 April 2024

കാക്കിക്കുള്ളിലെ അദ്ധ്യാപകനും അവതാരകനും.

കാക്കിക്കുള്ളിലെ അദ്ധ്യാപകനും 
അവതാരകനും.
കൊട്ടിയം : "ഗ്രീൻ സിഗ്നൽ " എന്ന റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി വിക്ടേഴ്സ് ചാനലിൽ മുപ്പതിലധികം എപ്പിസോഡ് പിന്നിട്ട് കഴിഞ്ഞു.  കൗമാരത്തിന്റെ പടിവാതിലിൽ എത്തിനില്കുന്ന കുട്ടികളെ ലക്ഷ്യമിട്ടാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഈ പരിപാടി തയ്യാറാക്കി അവതരിപ്പിക്കുന്നത്. പരിപാടി അവതാരകൻ വളരെ ലളിതമായി കുട്ടികളോട് കാര്യങ്ങൾ വിശദികരിക്കുന്നു. ഒരു അദ്ധ്യാപകന്റെ കൈയ്യടക്കത്തോടെ ഈ പരിപാടി അവതരിപ്പിക്കുന്നത് ഒരു പോലിസ് ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞാൽ അവിശ്വസനീയമായി തോന്നാം. കൊല്ലം സിറ്റി സ്പെഷ്യൽ ബ്രാഞ്ച്  സബ്ബ് ഇൻസ്പെക്ടർ ഷാനവാസാണ് ഈ പരിപാടി തയ്യാറാക്കി അവതരിപ്പിക്കുന്നത്. കുട്ടികളും മുതിർന്നവരും റോഡുകളിൽ പാലിക്കേണ്ട മര്യാദകളെ പറ്റിയും, റോഡ് നിയമത്തിന്റെ ശാസ്ത്രിയതയെ പറ്റി വിശദമായ സ്വോദഹരണ രീതിയിലാണ് ഓരോ എപ്പിസോഡും അവതരിപ്പിക്കുന്നത്.  കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് ഈ പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത്. എല്ലാ ബുധനാഴ്ചകളിലും രാത്രി ഏഴ് മണിക്കാണ് ഗ്രീൻ സിഗ്നൽ പ്രക്ഷേപണം ചെയ്യുന്നത്.   കാക്കിക്കുള്ളിലെ ഈ അധ്യാപകൻ ഗതാഗത ബോധവൽക്കരണത്തിന്റെ 2500 ക്ലാസ്സ് കഴിഞ്ഞ ഈ വേളയിലാണ് പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ സഹകരണത്തോടെ  വിദ്ധ്യാർത്ഥികൾക്കു വേണ്ടി തയ്യാറാക്കിയ 
" സുരക്ഷിത യാത്ര " എന്ന പാഠപുസ്തക നിർമ്മിതിയിലും ഈ സബ്ബ് ഇൻസ്പെക്ടർ പങ്കാളിയായി. ഇതിന് കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ എക്സിക്യൂട്ടിവ് ഡയറക്ടറുടെ പ്രശംസാപത്രവും ലഭിച്ചിരുന്നു. റോഡപകടങ്ങൾ കുറയ്ക്കുന്നതിന് സംസ്ഥാന സർക്കാരിനും പോലിസ് വകുപ്പിനും വേണ്ടി സ്റ്റോപ്പ്, ജാഗ്രത, സഞ്ചാരം എന്നി മൂന്ന് പുസ്തകങ്ങൾ തയ്യാറാക്കി പ്രസിദ്ധികരിച്ചിട്ടുണ്ട്. റോഡ് സുരക്ഷ ജീവന്റെ രക്ഷ എന്ന പോലീസ് വകുപ്പ് ഒരുക്കിയ ടെലിഫിലിം നിർമ്മിതിയിലും പങ്കാളിയായി പ്രവർത്തിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ഡിസാസ്റ്റർ മാനേജ്മെന്റിന്റെ പ്രകൃതിദുരന്തം നേരിടുന്നതിനുള്ള കർമ്മ സേനയുടെ ഫാക്കൽറ്റിയായും പ്രവർത്തിച്ച് വരുന്നു.
          സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി സർക്കാർ 
ആവിഷ്കരിച്ച ശുഭയാത്ര പദ്ധതിയുടെ ഭാഗമായി 2014 മുതൽ കുട്ടികൾക്കും വാഹന യാത്രക്കാർക്കും വേണ്ടി ഷാനവാസ് ക്ലാസ്സുകൾ നല്കിവരുന്നു. 
പി.പ്രകാശ് കൊല്ലം സിറ്റി പോലിസ് കമ്മീഷണർ ആയിരിക്കെയാണ് ഷാനവാസിനെ പുതിയ ചുമതല ഏൽപ്പിക്കുന്നത്. തുടക്കത്തിൽ ഗതാഗത നിയമലംഘനം നടത്തുന്നവർക്കായിരുന്നു ക്ലാസ്സ് നടത്തിയിരുന്നത്. ആഴ്ചയിൽ ബുധൻ ശനി ദിവസങ്ങളിലായിരുന്നു ക്ലാസ്സ് . ക്ലാസ്സുകൾ പെട്ടെന്ന് ക്ലിക്കായതിനെ തുടർന്ന് കുടുബശ്രി പ്രവർത്തകർ. സ്കൂൾ കോളേജ് വിദ്ധ്യാർത്ഥികൾ പോലിസ് ഉദ്യോഗസ്ഥർ ക്ലബുകൾ സന്നദ്ധ സംഘടനകൾ എന്നിവരിലേക്ക് ക്ലാസ്സുകൾ വ്യാപിപ്പിച്ചു.എൻ എസ് എസ് സ്കൗടസ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ്, എൻ സി സി, നേവൽ എൻ സി സി എന്നിവരുടെ സ്ഥിരം അധ്യാപകനായി.
       2008, 2017 എന്നിവർഷങ്ങളിൽ കൊല്ലത്തെ പത്ര ഫോട്ടോഗ്രാഫർമാർ പകർത്തിയ റോഡപകടങ്ങളുടെ ചിത്രങ്ങൾ വച്ച് " ജാഗ്രത ജീവന്റെ സുരക്ഷയ്ക്കായി ഒരു നേർ കാഴ്ച " എന്ന ഗതാഗത ബോധവൽകരണ ഫോട്ടോ എക്സിബിഷൻ സംഘടിപ്പിച്ചു.
      കൊല്ലം ബൈപ്പാസ്സ് ഉദ്ഘാടനം ചെയ്തത്തോടെ അപകടങ്ങൾ തുടർ കഥയായപ്പോൾ ഇത് കൂറയ്ക്കുക എന്ന ലക്ഷ്യത്തോടെ ബൈപ്പാസ് ജാഗ്രത സമിതിയുമായി ചേർന്ന് മേവറം മുതൽ കാവനാട് വരെയുള്ള ബൈപ്പാസ് മേഖലയിൽ വിവിധയിടങ്ങളിൽ ബോധവൽകരണ പരിപാടി നടത്തി. 
        സംസ്ഥാന സർക്കാർ ആദ്യമായി ട്രാഫിക്ക് മാനേജ്മെന്റിന് ഏർപ്പെടുത്തിയ പോലിസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ അവാർഡ് 2017 ൽ അർഹനായി. 2018 ൽ ജില്ലാ ഭരണകൂടത്തിന്റെ ഗതാഗത മേഖലയ്ക്ക് ഏർപ്പെടുത്തിയ ശ്രേഷ്ഠ സേവന പുരസ്കാരം ലഭിച്ചു. റോട്ടറി ക്ലബ് സംസ്ഥാന തലത്തിൽ നല്കിയ വൊക്കേഷണൽ എക്സലൻസ് അവാർഡ്. പ്രഫഷണൽ എക്സലൻസ് അവാർഡ് എന്നിവ മൂന്ന് പ്രാവശ്യം ലഭിച്ചു. വിവിധ സർക്കാർ ഏജൻസികളുടെ 50 ൽ അധികം അവാർഡുകൾ മികച്ച പോലിസ് സേവനത്തിന് ലഭിച്ചിട്ടുണ്ട്. 
      ഈ അടുത്തിടെ കൊല്ലം പൂയപ്പള്ളിയിൽ നിന്നും തട്ടി കൊണ്ട് പോയ അബിഗോൾ സാറ എന്ന ആറ് വയസ്സ് കാരി കുട്ടിയെ കണ്ടെത്തുന്നതിനുള്ള മികച്ച പ്രവർത്തനത്തിന് കൊല്ലം സിറ്റി പോലിസ് മേധാവിയുടെ പ്രത്യേക അഭിനന്ദന പത്രവും ലഭിച്ചിരുന്നു
        കൊല്ലം വാളത്തുഗൽ തെയ്യംസ് വീട്ടിലാണ് താമസം
മുബീനയാണ് ഭാര്യ. ടി കെ എം കോളേജിലെ 
എം എസ് സി വിദ്യാർത്ഥി  അഹിൻ ,കേന്ദ്രിയ വിദ്യാലയത്തിലെ . പത്താം ക്ലാസ്സ്
വിദ്ധ്യാർത്ഥി അഹദ് എന്നിവർ മക്കളാണ്.

ശ്രീഭൂതനാഥ കഥകളി യോഗത്തിന്റെ യുവകഥകളി നടൻ ഹരിശങ്കർ

ശ്രീഭൂതനാഥ കഥകളി യോഗത്തിന്റെ യുവകഥകളി നടൻ ഹരിശങ്കർ 

കേരളത്തിന്റെ തനതു കലയായ കഥകളിയോട് പുതുതലമുറ അകന്നു നിൽക്കുന്നു എന്ന പ്രചാരണത്തിന് ചാത്തന്നൂർ ശ്രീഭൂതനാഥ കഥകളിയോഗം നല്കുന്ന മറുപടിയാണ് യുവകഥകളി നടനായ ചാത്തന്നൂർ ഹരിശങ്കർ.
ശ്രീഭൂതനാഥകഥകളിയോഗത്തിൽ പഠിച്ചു വളർന്ന കലാമണ്ഡലം ഹരിശങ്കർ ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന യുവ കഥകളി നടന്മാരിൽ ഒരാളാണ്. ആറാം വയസ് മുതൽ ശ്രീഭൂതനാഥ കഥകളിയോഗത്തിൽ ആചാര്യനായ ചാത്തന്നൂർ കൊച്ചുനാരായണപിള്ളയുടെ കീഴിൽ അഭ്യസിച്ചു തുടങ്ങി പന്ത്രണ്ടാം വയസിൽ ശ്രീഭൂതനാഥ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ട് തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹരിശങ്കർ യൂണിവേഴ്സിറ്റി തലത്തിൽ മൂന്ന് തവണ എ ഗ്രേഡ്  നേടുകയും ചെയ്തു.ആർ എൽ വി കോളേജിൽ നിന്നും കഥകളി ബിരുദം നേടിയ ഹരിശങ്കർ കേരള കലാമണ്ടലത്തിൽ നിന്നും ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ്
 കഥകളിയിൽ  ശ്രീകൃഷ്ണവേഷത്തിൽ നിന്ന് അരങ്ങേറ്റം കുറിച്ച് പിനീട് അർജുനൻ,രൗദ്ര ഭീമൻ,വീരഭദ്രൻ, ശിവൻ, കൃഷ്ണൻ, തുടങ്ങിയ ഒട്ടനവധി വേഷങ്ങൾ കെട്ടി
എല്ലാ വേഷങ്ങളിൽ ഒരുപോലെ പ്രിയപ്പെട്ടതാണ് ഇത് വരെ 
രണ്ടായിരത്തോളം വേദികളിൽ കഥകളി അവതരിപ്പിച്ചു കഴിഞ്ഞ ഹരിശങ്കറിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ചാത്തന്നൂർ കൊച്ചു നാരായണപിള്ള, കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരി,കലാമണ്ഡലം ആദിത്യൻ,കലാമണ്ഡലം അരുൺ വാര്യർ എന്നിവർ ഗുരുക്കളാണ്.