സത്രീജനങ്ങൾ അടുത്ത പൊങ്കാലയ്ക്ക് എത്താമെന്നു പുറ്റിങ്ങലമ്മയ്ക്കു വാക്കുനൽകി യാത്രയായി
ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് കൈമാറിയ ദീപം ക്ഷേത്രമുറ്റത്ത് തയ്യാറാക്കിയ വിളക്കിൽ ക്ഷേത്രംമേൽശാന്തി ഇടുക്കി കിഴക്കേമഠം ബിനുശാന്തി
ഭദ്രദീപ പ്രകാശനം നടത്തി തുടർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പിലേക്ക് പകർന്നതോടെയാണ്
പൊങ്കാല സമർപ്പണം ആരംഭിച്ചത്
ഇതേ ദീപം സഹ മേല്‍ശാന്തിക്ക് കൈമാറി. വലിയ തിടപ്പള്ളിയും ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലേക്കും അഗ്നിപകർന്നതോടെ
പൊങ്കാല അര്‍പ്പണം ആരംഭിച്ചത്. തുടർന്ന് പൊങ്കാലയ്ക്ക് ശേഷം
ക്ഷേത്രത്തിൽ നിന്ന് നിയോഗിച്ച ശാന്തിമാർ നിവേദ്യം നടത്തി പൊങ്കാല ചടങ്ങുകൾക്ക് സമാപനമായി.തുടർന്ന് രാത്രി 7.48ന് ക്ഷേത്രം തന്ത്രി പൂതക്കുളം നീലമന ഇല്ലത്തിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ
മീനഭരണി ഉത്സവത്തിന് കൊടിയേറി ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ 5.45ന് ദേവിക്ക് നെയ്യഭിഷേകം, തേനഭിഷേകം,6.15ന് ഉദയാസ്ഥമനപൂജ,7ന് ഓട്ടൻതുള്ളൽ,8ന് ഭദ്രകാളിപൂജ,8.30ന് കലശം,9ന് ത്രികാലപൂജ, വൈകുന്നേരം 5.30ന് ചാക്യാർകൂത്ത്,7ന് സംഗീതസദസ്,10ന് ഭരതനാട്യo.
No comments:
Post a Comment