Saturday, 28 February 2026

കൊടിമൂട്ടിലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ആയിരങ്ങൾ

പാരിപ്പള്ളിയെ യാഗശാലയാക്കി 
കൊടിമൂട്ടിലമ്മയ്ക്ക് 
പൊങ്കാലയർപ്പിച്ച് ആയിരങ്ങൾ

ചാത്തന്നൂർ  : ജപമന്ത്രങ്ങളുടെയും പ്രാർത്ഥനകളുടെയും പുണ്യാന്തരീക്ഷത്തിൽ പാരിപ്പള്ളിയെ യാഗശാലയാക്കി കൊടിമൂട്ടിലമ്മയ്ക്ക് 
ആയിരങ്ങൾ പൊങ്കാലയർപ്പിച്ചു. ഇന്നലെ 
രാവിലെ 9 മണിയോടെ ക്ഷേത്ര ശ്രീകോവിലിൽ നിന്നും 
 നിന്നും കൊളുത്തിയ തിരിനാളം ക്ഷേത്രമുറ്റത്ത് പ്രതേകം തയ്യാറാക്കിയ 
പണ്ടാര അടുപ്പിലേക്ക് ക്ഷേത്രം മേൽശാന്തി അനിൽലക്ക്ഷമൺ തന്ത്രി അഗ്നി തെളിച്ചതോടെ പൊങ്കാലയ്ക്ക് തുടക്കമായി. തുടർന്ന് പാരിപ്പള്ളിയിലെ തെരുവ് വീഥികളിൽ ആയിരക്കണക്കിന് ഭക്തരുടെ അടുപ്പുകളിലേക്കും തീപകർന്നു. അക്ഷാരാർത്ഥത്തിൽ ക്ഷേത്രത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവ്  ഒരു യാഗശാലയായിമാറി. 
10 ന് ശേഷം നൈവേദ്യ ചടങ്ങുകൾ പൂർത്തിയായി തുടർന്ന് വൈകുന്നേരം അഞ്ചു മണിക്ക് ചികിത്സ ധനസഹായവിതരണവും നടന്നു 6മണിയോടെ പടുക്കസമർപ്പണത്തിന് തുടക്കമായി തൃസന്ധ്യനേരത്ത് കൊടിമൂട്ടിൽ ശ്രീഭദ്രകാളിയോഗം ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റി കെ.ഗോപിനാഥൻ തൃക്കൊടിയേറ്റ് കർമ്മം നിർവഹിച്ചു കൊണ്ട് ഉത്സവത്തിന് തുടക്കമായി ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ സമൂഹലളിതസഹസ്രനാമം, ഉച്ചയ്ക്ക് 12ന് അന്നദാനം, 12.30ന് പ്രഭാഷണം, വൈകുന്നേരം 5ന് ഭക്തിഗാനമേള, 6ന് നൃത്തനൃത്യങ്ങൾ,6.30ന് പടുക്കസമർപ്പണം, രാത്രി 8ന് ലയതരംഗം 




Wednesday, 25 February 2026

കൊട്ടിയത്ത് മൺമതിൽ അപകടവസ്ഥയിലെന്ന് എന്ന് പോലീസ് റിപ്പോർട്ട്

കൊട്ടിയത്ത് മൺമതിൽ അപകടവസ്ഥയിലെന്ന് എന്ന് പോലീസ് റിപ്പോർട്ട് 

കൊട്ടിയം: ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് കൊട്ടിയത്ത് നിർമ്മിക്കുന്ന 40 അടി ഉയരമുള്ള മൺമതിൽ അതീവ അപകടാവസ്ഥയിലെന്ന് പോലീസിന്റെ മുന്നറിയിപ്പ്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് കൊട്ടിയം സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) ജില്ലാ കളക്ടർക്ക് നൽകിയ രഹസ്യ റിപ്പോർട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

കൊട്ടിയം ടൗണിലും പരിസരപ്രദേശങ്ങളിലും നിർമ്മിച്ചിരിക്കുന്ന കോൺക്രീറ്റ് മതിൽ ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണെന്ന് പോലീസ് കളക്ടറെ അറിയിച്ചു. 
കൊട്ടിയം പട്ടരുമുക്ക് ടൊയോട്ട ഷോറൂമിന് മുന്നിലും, കൊട്ടിയം മാർക്കറ്റിന് സമീപത്തും മൺമതിലിനായി സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നതും ഇളകിമാറിയതും അതീവ അപകടകരമാണെന്നും, 
കനത്ത മഴ പെയ്യുമ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും ഈ മതിൽ തകർന്ന് താഴെ സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും മേൽ വീഴാൻ സാധ്യതയുണ്ടെന്നും, പ്രദേശത്തെ കച്ചവടക്കാരും നാട്ടുകാരും വലിയ ഭീതിയിലാണെന്നും പോലീസ് സാക്ഷ്യപ്പെടുത്തുന്നു.

ബ്രദേഴ്‌സ് കോസ്മെറ്റിക്സ് ഷോപ്പിന് സമീപം മതിൽപാളികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് നിർമ്മാണത്തിലെ അശാസ്ത്രീയതയ്ക്കും സുരക്ഷാ വീഴ്ചയ്ക്കും തെളിവാണ്. ഈ സാഹചര്യത്തിൽ മൺമതിൽ തുടരുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് റിപ്പോർട്ടിൽ അടിവരയിടുന്നു.

പറക്കുളം ഭാഗത്തെ മൺമതിൽ തള്ളിനിൽക്കുന്നതും, കൊട്ടിയം എച്ച്.പി പെട്രോൾ പമ്പിന് സമീപം വിള്ളലുകൾ രൂപപ്പെട്ടതും സംബന്ധിച്ച് പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ റിപ്പോർട്ടും ഈ വിവരാവകാശ രേഖയിൽ ഉൾപ്പെടുന്നു. മൈലക്കാട് നിർമ്മാണത്തിലിരുന്ന മൺമതിൽ തകർന്നതിനെത്തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ പി.ഡബ്ല്യു.ഡി എൻ.എച്ച് ഡിവിഷനും ജിയോളജിസ്റ്റും ചേർന്ന് സമർപ്പിച്ച റിപ്പോർട്ടുകൾ പ്രൊജക്ട് ഡയറക്ടർക്ക് കൈമാറിയിരുന്നു. എന്നാൽ ഈ അപകടസാധ്യതകൾ പരിഗണിക്കാതെ നിർമ്മാണവുമായി മുന്നോട്ടുപോകുന്നതിനെതിരെ ജനരോഷം ശക്തമാണ്.

മൺമതിലിനെതിരെ 63 ദിവസമായി കൊട്ടിയത്ത് നടന്നു വരുന്ന ജനകീയ സമരത്തിന് ഈ പോലീസ് റിപ്പോർട്ട് പുതിയ ഊർജ്ജം നൽകിയിരിക്കുകയാണ്. മതിൽ സുരക്ഷിതമാണെന്ന ദേശീയപാത അതോറിറ്റിയുടെ വാദങ്ങൾ പച്ചക്കള്ളമാണെന്ന് പോലീസ് റിപ്പോർട്ടിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ഇത്രയേറെ സുരക്ഷാ വീഴ്ചകളും അപകട ഭീഷണിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടും നാഷണൽ ഹൈവേ അധികൃതർ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല 
 ഇത് അനീതിയാണെന്നും, വേനൽമഴയിൽ സർവീസ് റോഡുകളിൽ വാഹനങ്ങൾ കുടുങ്ങിയതും ജനങ്ങൾ മതിൽ തകരുമെന്ന ഭീതിയിൽ വഴിമാറി സഞ്ചരിച്ചതും പോലീസിന്റെ മുന്നറിയിപ്പിനെ ശരിവെക്കുന്നതാണെന്നും കൊട്ടിയം സമരസമിതി വ്യക്താക്കൾ പറഞ്ഞു.
നിലവിലെ അവസ്ഥയിൽ കൊട്ടിയം പ്രദേശത്തു പൂർണമായും വയഡക്ട് അല്ലാതെ മറ്റ് പരിഹാരങ്ങളില്ല എന്നും സമര സമിതി ചൂണ്ടി കാണിച്ചു 

പൊതുമരാമത്ത് വകുപ്പും കൊല്ലം മൈനിംഗ് ആൻഡ് ജീയോളജി വകുപ്പും ഗ്രൗണ്ട് വാട്ടർ അതോറിറ്റി എന്നിവർ ചേർന്നു നടത്തിയ പഠനവും പോലീസും ഒരേപോലെ സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ച സാഹചര്യത്തിൽ, അപകടകരമായ മൺമതിൽ പൊളിച്ചുമാറ്റി തൂണുകളിൽ നിൽക്കുന്ന മേൽപ്പാലം  അനുവദിക്കണമെന്ന ആവശ്യം ശക്തമായി. എൻ.കെ. പ്രേമചന്ദ്രൻ എം.പി. നേരത്തെ ഉന്നയിച്ച കേന്ദ്ര നയപരമായ മാറ്റങ്ങളും, പി.ഡബ്ല്യു.ഡി റിപ്പോർട്ടിലെ 'സാമൂഹിക പരിഗണനകളും' നിലനിൽക്കെ, കളക്ടർക്ക് ലഭിച്ച ഈ പോലീസ് റിപ്പോർട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് മുന്നിൽ എത്തിച്ച് അടിയന്തിര പരിഹാരം കാണാനാണ് സമരസമിതിയുടെ തീരുമാനം. ഇതേ ആവശ്യം ഉന്നയിച്ച് കൊട്ടിയം സംയുക്ത സമര സമിതി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്

സി പി എം ഇടപെടൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടുംബശ്രീ തിരഞ്ഞെടുപ്പ് മാനദണ്ടങ്ങൾ അട്ടിമറിച്ചു

സി പി എം ഇടപെടൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടുംബശ്രീ തിരഞ്ഞെടുപ്പ് മാനദണ്ടങ്ങൾ അട്ടിമറിച്ചു 

ചാത്തന്നൂർ: സി പി എം ഇടപെടൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടുംബശ്രീ തിരഞ്ഞെടുപ്പ് മാനദണ്ടങ്ങൾ അട്ടിമറിച്ചു നടത്തിയെന്ന് ആരോപിച്ച്  പരാതിയുമായി അംഗങ്ങൾ. കുടുംബശ്രീ സംഘടനാസംവിധാനത്തിൽനിന്നുള്ള ലിങ്കേജ് വായ്പ്‌, ബൾക്ക് വായ്‌പ, സിഡിഎസിൽനിന്നുള്ള വായ്‌പ എന്നിവയിൽ കുടിശ്ശിക വരുത്തിയവർക്ക് മത്സരിക്കാൻ കഴിയില്ല എന്നിരിക്കെ  സി പി എം നേതൃത്വം കൊടുത്ത  മുൻ കുടുംബശ്രീ
ഭരണസമിതി  ഇതെല്ലാം മറച്ച് മച്ച് കുടുംബശ്രീയിൽ നിന്നും ക്ളിയറൻസ്  സർട്ടിഫിക്കറ്റ് നല്കിയെന്ന ആരോപണമാണ്  ഇടതു അനുഭാവികളായ ഒരു വിഭാഗം സി ഡി എസ് അംഗങ്ങൾ ഉയർത്തുന്നത്.  കുടുംബശ്രീ വഴി മുറ്റത്തെ മുല്ലയിലും കുടുംബശ്രീ വഴിയുള്ള മറ്റ് വിവിധ  ലോണുകളും എടുത്തവർ സി ഡി എസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചിട്ടുണ്ട് എന്ന് അംഗങ്ങൾ ചൂണ്ടികാണിക്കുന്നു. സി പി എം അനുഭാവി യൂണിയനുകളിലെ ആർ ഒ യെ സ്വാദീനിച്ച് കൊണ്ട് എ.പി എൽ - ബി പി എൽ മാനദണ്ടങ്ങളും എസ് സി മാനദണ്ടങ്ങളും തരം പോലെ ഉപയോഗിച്ചും സിപി എം പ്രവർത്തകർക്ക് ഇളവ് നല്കിയും മറ്റ് രാക്ട്രിയ പാർട്ടി പ്രവർത്തകരെ വെട്ടിമാറ്റിയും 
സി പി എം നേതാക്കൾ ഭീക്ഷണിപ്പെടുത്തിയും തിരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിച്ചും തിരഞ്ഞെടുപ്പ് നടത്തിയത് എന്ന ആരോപണമുയർത്തി വലിയ വിഭാഗം ഇടത് അനുകൂല കുടുംബശ്രീ പ്രവർത്തകർ രംഗതെത്തിയിട്ടുണ്ട്. പഞ്ചായത്തിലെ 
കാരംകോട്  അടക്കമുള്ള പല വാർഡുകളിലെയും തിരഞ്ഞെടുപ്പ് നിയമാനുസ്യതമായല്ല
നടന്നതെന്നും അപ്പീൽ പോകുമെന്നും  അംഗങ്ങൾ ആരോപിക്കുന്നു.


@കുടുംബശ്രീ പോര് ചാത്തന്നൂരിൽ സിപിഎം സിപിഐ തർക്കം 

 കുടുംബശ്രീ തിരഞ്ഞെടുപ്പിൽ 
ചാത്തന്നൂർ പഞ്ചായത്തിൽ സിപിഎം - സിപിഐ പോര് ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു വിഭാഗവും രംഗതെത്തി. ചെയർ പേഴ്സണും വൈസ് ചെയർ ചെയർപേഴ്സണും സിപിഎം കൈവശപ്പെടുത്തിയതിന് പിന്നാലെയാണ് സിപിഎമ്മിനെതീരെ സിപിഐയുടെ പ്രവർത്തകർ രംഗതെത്തിയത്.ഇടത് മുന്നണിയുടെ ധാരണകൾ അട്ടിമറിച്ചു കൊണ്ട് ചെയർപേഴ്സൺ സ്ഥാനത്തിന് പിന്നാലെ വൈസ് ചെയർപേഴ്സൺ സ്ഥാനവും യാതൊരു ചർച്ചകളും കൂടാതെ സിപിഎം നോമിനിയെ തിരഞ്ഞെടുത്തതാണ് പുതിയ പ്രശ്നത്തിന് കാരണം.മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സിനിഅജയൻ തിരഞ്ഞെടുത്തതിന് പിന്നാലെ വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സിപിഐ നോമിനിയെ നിർദ്ദേശിക്കുന്നതിന് പകരം സിപിഎമ്മിന്റെ സി ഡി എസ് അംഗങ്ങൾ സിപിഎമ്മിന്റെ ഉഷസുദേവനെ നിർദ്ദേശിച്ചു കൊണ്ട് സിപിഎം ഏകപക്ഷിയമായി കുടുംബശ്രീ കൈയ്യടക്കുകയായിരുന്നു എന്ന് സിപിഐ പ്രവർത്തകർ ആരോപിക്കുന്നു.


ഇരവിപുരം സീറ്റിൽ ആർ എസ് പിയിൽ തർക്കം രൂക്ഷമാകുന്നു.

ഇരവിപുരം സീറ്റിൽ 
ആർ എസ് പിയിൽ തർക്കം രൂക്ഷമാകുന്നു

കൊട്ടിയം : ഇരവിപുരം സീറ്റിൽ 
ആർ എസ് പിയിൽ തർക്കം രൂക്ഷമാകുന്നു.ആർ എസ് പി യുടെ സീറ്റിൽ പ്രാദേശിക കോൺഗ്രസ്‌ നേതൃത്വം പരസ്യ ഇടപെടൽ നടത്തിയതാണ് തർക്കം രൂക്ഷമാകാൻ കാരണം. ആർ എസ് പിയുടെ ആഭ്യന്തരകാര്യങ്ങളിൽ കോൺഗ്രസ്‌ ഇടപെടൽ നടത്തിയത് യു ഡി എഫ് സംവിധാനത്തെ ബാധിക്കുമെന്ന് ആർ എസ് പിയുടെ ഒരു വിഭാഗം മുന്നറിയിപ്പ് നൽകുമ്പോൾ പ്രേമചന്ദ്രന്റെ മൗനപിന്തുണയോടെയാണ് കോൺഗ്രസ്‌ നേതൃത്വം കാർത്തികിനായി നിലകൊള്ളുന്നത് എന്ന് ആർ.എസ്.പിയിലെ "കാരണവന്മാർ" എന്ന് വിളിക്കുന്ന മുതിർന്ന നേത്രത്വം ആരോപിക്കുന്നു.കാർത്തിക്കിന്റെ പേരിനോട് എ.എ. അസീസ് നടത്തിയ പരാമർശങ്ങൾ പാർട്ടിക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്ന സാഹചര്യത്തിൽ  കരുത്തുറ്റ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കത്തിനിടെ, എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രൻ ഉൾപ്പെടെ അഞ്ച് പേരുടെ പട്ടികയാണ് ഇപ്പോൾചർച്ചാവിഷയമായിരിക്കുന്നത്.ഇരവിപുരം മണ്ഡലം യോഗത്തിൽ വോട്ടിംഗിലേക്ക് നീങ്ങിയ തർക്കം: മണ്ഡലം കമ്മിറ്റിയിൽ പേരുകൾ വോട്ടിനിട്ടപ്പോൾ കടുത്ത മത്സരമാണ് നടന്നത്.നിലവിലുള്ള 
 മണ്ഡലം സെക്രട്ടറി എൻ. നൗഷാദിന് എട്ട് പേരുടെ പിന്തുണ ലഭിച്ചപ്പോൾ, കാർത്തിക്കിനും എം.എസ്. ഗോപകുമാറിനും ഏഴ് 
പേർ വീതം പിന്തുണ ലഭിച്ചു മണ്ഡലം സെക്രട്ടറി വോട്ട് ഇട്ടില്ല.കോൺഗ്രസ്‌ 
യൂത്ത് കോൺഗ്രസ് നിലപാട് നോക്കി സ്ഥാനാർഥിയെ നിർണ്ണയിക്കാൻ കഴിയില്ല എന്ന നിലപാടിലാണ് എ എ. അസീസ്.
ഇരവിപുരത്ത് യുവസ്ഥാനാർത്ഥി വേണമെന്ന ഉറച്ച നിലപാടിലാണ് യൂത്ത് കോൺഗ്രസ് നേതൃത്വം 
മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നുണ്ട്.
 ആർ.എസ്.പിക്ക് തന്നെയാണെങ്കിൽ കാർത്തിക് പ്രേമചന്ദ്രനെ പരിഗണിക്കണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം.
കാർത്തിക് വന്നാൽ : മണ്ഡലത്തിൽ  അനുകൂലമായ തരംഗമുണ്ടെന്നും ജയസാധ്യത കൂടുതലാണെന്നും പ്രാദേശിക 
കോൺഗ്രസ്‌ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

@ എൻ കെ. പ്രേമചന്ദ്രൻ എം പി. കോൺഗ്രസിലോട്ട് ചായുന്നു 

എൻ.കെ.പ്രേമചന്ദ്രൻ കോൺഗ്രസിനോട് അടുത്ത് നിന്ന് കൊണ്ട് ആർ എസ് പിയുടെ പ്രാദേശിക നേതൃത്വത്തിനെ അവഗണിക്കുന്ന സമീപനമാണ് തുടരുന്നത് എന്ന് ആർ എസ് പി പ്രവർത്തകർ ആരോപിക്കുന്നു.അടിയുറച്ച ആർ എസ് പി കുടുംബങ്ങളെ അപമാനിക്കുന്ന സമീപനങ്ങളാണ് പ്രേമചന്ദ്രൻ അടക്കമുള്ള ആർ എസ് പി നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് പ്രാദേശിക പ്രവർത്തകർ ആരോപിക്കുന്നു. അൻപതോളം ബ്രാഞ്ചുകളും 
ആയിരകണക്കിന് പ്രവർത്തകരും ഉണ്ടായിരുന്ന ഇരവിപുരത്ത് ഇന്ന് വിരലിൽ എണ്ണാവുന്ന ബ്രാഞ്ച് കമ്മിറ്റികളും അൻപതിൽ താഴെയുള്ള പ്രവർത്തകരും മാത്രമാണ് ഉളളത് ഇതെല്ലാം കൊണ്ട് തന്നെ കോൺഗ്രസിനെ ആശ്രയിക്കാതെ സ്വന്തം നിലയിൽ പ്രവർത്തനം നടത്താൻ ഇരവിപുരത്ത് കഴിയില്ല എന്ന് ആർ എസ് പി നേത്രത്വത്തിനെ കുഴയ്ക്കുന്നതും ഇത് തന്നെയാണ് അത് കൊണ്ട് തന്നെ കോൺഗ്രസിനോട് ചാഞ്ഞു നിൽക്കുന്ന എൻ. കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തികിന്റെ പേരിനാണ് ഇരവിപുരത്ത് മുൻഗണന.

 

Monday, 23 February 2026

ഫണ്ട് അനുവദിച്ചിട്ട് മൂന്നുവർഷം: പരവൂരിൽ സബ്ട്രഷറി കെട്ടിടം കടലാസിൽമാത്രം

ഫണ്ട് അനുവദിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു 
പരവൂരിൽ സബ്ട്രഷറി കെട്ടിടം കടലാസിൽമാത്രം

പരവൂർ : പരവൂരിൽ സബ്ട്രഷറി കെട്ടിടം നിർമിക്കാൻ പണമനുവദിച്ച് വർഷങ്ങൾ
കഴിഞ്ഞിട്ടും കെട്ടിടംപണി തുടങ്ങിയില്ല. പരവൂർ നഗരസഭ ബസ് സ്റ്റാൻഡിൽ നിർമിക്കുന്ന വ്യാപാരസമുച്ചയത്തിൽ താഴത്തെ നിലയാണ് സബ്ട്രഷറിക്ക് നൽകേണ്ടത്. മൂന്നേകാൽക്കോടിയാണ് ധനകാര്യവകുപ്പ് അനുവദിച്ചത്.
നഗരസഭയുമായി ധാരണയുണ്ടാക്കിയിട്ടാണ് തുക വകയിരുത്തിയത്. എന്നാൽ, വ്യാപാരസമുച്ചയ നിർമാണത്തിന് തറകല്ലിട്ട് പോയതല്ലാതെ  പ്രാഥമികനടപടികൾപോലും ആരംഭിച്ചിട്ടില്ല. അനുവദിച്ച ഫണ്ട് പാഴായിപ്പോകുമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സമീപപ്രദേശങ്ങളിൽ ട്രഷറി ഓഫീസുകൾക്ക് സ്വന്തം കെട്ടിടം ഉണ്ടാകുമ്പോഴും പരവൂരിൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

മാർക്കറ്റ് റോഡിലെ കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് സബ്ട്രഷറിയുള്ളത്. പരിമിതമായ സൗകര്യങ്ങളിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ശാരീരികബുദ്ധിമുട്ടുള്ള പെൻഷൻകാർ പടികയറി രണ്ടാംനിലയിലെത്താൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. തിരക്കുള്ള സമയങ്ങളിൽ ഇരിക്കാനുള്ള സൗകര്യംപോലുമില്ല. കടത്തിണ്ണയിലും റോഡരികിലും കാത്തുനിൽക്കേണ്ടിവരും. പൊതുശൗചാലയവും അടുത്തൊന്നുമില്ല. സബ്ട്രഷറി നിർമിക്കണമെന്നാവശ്യപ്പെട്ട് സർവീസ് പെൻഷൻകാരുടെ വിവിധ സംഘടനകൾ പ്രമേയം പാസാക്കി നഗരസഭാധ്യക്ഷയ്ക്ക് നൽകിയിരുന്നു.
വ്യാപാരസമുച്ചയം നിർമിക്കാൻ ഒൻപതുകോടിയാണ് ചെലവുവരുന്നത്. ഇതിൽ ആറുകോടിയാണ് നഗരസഭ കണ്ടെത്തേണ്ടത്. ഇത് വായ്പയെടുക്കാനാണ് നഗരസഭ 
തീരുമാനിച്ചിരുന്നത്. തീരുമാനം കൈകൊണ്ട ഭരണസമിതി മാറിവന്ന ഭരണസമിതിയും ഫയൽ അനക്കിയില്ല ഇപ്പോൾ വന്ന പുതിയ ഭരണസമിതിയിലാണ് ജനങ്ങളുടെ പ്രതീഷ.

ഫോട്ടോ : പരവൂരിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ്ട്രഷറി ഓഫീസ്

ചൂട് കനത്തതോടെ പഴം ജ്യുസ് വിപണിയിൽ വിലക്കയറ്റം. പഴത്തിന് വില ഉയരുന്നത് അനുസരിച്ചു പഴങ്ങൾക്കും നാരങ്ങവെള്ളത്തിനും പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് ജ്യുസുകൾക്കുംവേനലിലെ ചൂട് പോലെ വില ഉയരുകയാണ്.

കൊല്ലം : ചൂട് കനത്തതോടെ പഴം ജ്യുസ്  വിപണിയിൽ വിലക്കയറ്റം. പഴത്തിന് വില ഉയരുന്നത് അനുസരിച്ചു 
പഴങ്ങൾക്കും നാരങ്ങവെള്ളത്തിനും പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് ജ്യുസുകൾക്കുംവേനലിലെ ചൂട് പോലെ വില ഉയരുകയാണ്. കർണ്ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പഴങ്ങൾ എത്തുന്നത്. ഇവിടങ്ങളിലെ കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതും വില വർദ്ധനവിന് കാരണമാണ് എന്ന് കച്ചവടക്കാർ പറയുന്നു.
പപ്പായ മുതൽ ഇറക്കുമതി പഴങ്ങൾ വരെ വിപണിയിലുണ്ട്.  വിദേശ പഴങ്ങളുടെ ആധിപത്യമാണ് വിപണിയിൽ. ചൂട് കാലാവസ്ഥയിൽ ആപ്പിൾ, മുന്തിരി, ഓറഞ്ച്, തണ്ണിമത്തൻ, പൈനാപ്പിൾ എന്നിവയ്ക്കാണ് ആവശ്യക്കാർ ഉള്ളത് എന്നാലും തണ്ണിമത്തനാണ് വിപണിയിൽ ഇത്തവണയും താരം. 25 - 30 രൂപ വരെ വില വരുന്നുണ്ടെങ്കിലും ചൂടു കൂടുന്നത് അനുസരിച്ചു വിലയും ഉയരുന്നുണ്ട്.
വേനൽക്കാലത്ത് ആവശ്യക്കാർ കൂടുതലുള്ള തണ്ണിമത്തന് വില 25 ആണ്. വരും ദിവസങ്ങളിൽ കൂടുതൽ തണ്ണിമത്തൻ വിപണിയിലെത്തുമെന്ന് വ്യാപാരികൾ പറയുന്നു. ഇറാനി (18 - 24), മഞ്ഞ (25 - 30) എന്നീ തണ്ണിമത്തനും ധാരാളമായി എത്തു ന്നുണ്ട്. 

വേനൽ കടുത്തതോടെ തണ്ണിമത്തന്റെ വരവ് കൂടിയിട്ടുണ്ട്.ചൂട് കടുക്കുന്നതോടെ വിലയിലും വർദ്ധനവുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു. കർണാടക, മഹാരാഷ്ട്ര, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് തണ്ണിമത്തൻ എത്തുന്നത്. സീസണല്ലാത്ത സമയത്ത് കിലോയ്ക്ക് 10 രൂപ വരെ തണ്ണിമത്തന് വില കുറയാറുണ്ട്.

ഏത്തപ്പഴത്തിനാണ് വിലയിൽ ഇടിവ് വന്നത്. 28 - 32 രൂപ വരെയാണ് വില.

റോബസ്‌റ്റ പഴത്തിനു ഇതിനെക്കാൾ ഒന്നോ രണ്ടോ രൂപ കൂടുതലാണ്. 
ഒരു കിലോ മുന്തിരിയുടെ വിപണി വില 150രൂപയാണ്. ഗുണമേന്മയ്ക്കനുസരിച്ച് വിലയിലും മാറ്റങ്ങളുണ്ട്. നേരത്തെ 100രൂപയ്ക്ക് രണ്ടും മൂന്നും കിലോ ഓറഞ്ച് ലഭിച്ചിരുന്നെങ്കിലും നിലവിൽ ഒരു കിലോയ്ക്ക് 100രൂപയായി. വ്യത്യസ്ത ഇനം ആപ്പിളുകളും വിപണിയിലുണ്ട്. വിദേശ ആപ്പിളുകളാണ് വിപണി കീഴടക്കിയിരിക്കുന്നത്. കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലാണ്. 
നേരത്തെ 30 രൂപയ്ക്ക് ലഭിച്ചിരുന്ന നേന്ത്ര ഏത്തപ്പഴത്തിൻ്റെ വില 50ലെത്തി. 

നീലം മാമ്പഴമാണ് നിലവിൽ വിപണിയിൽ ലഭിക്കുന്നത്. ഇവയ്ക്ക് കിലോയ്ക്ക് 120 രൂപയാണ്. നേരത്തെ സിന്ദൂരം, മൂവാണ്ടൻ ഇനത്തിൽപ്പെട്ടവ ലഭിച്ചിരുന്നെങ്കിലും സീസൺ 

മുന്തിരിക്ക് 100 മുതൽ 150 വരെ വാങ്ങുന്നുണ്ട്. കറുത്ത മുന്തിരിക്കൊപ്പം പച്ച മുന്തിരിയും കൂടുതലായെത്തുന്നുണ്ട്. ഇവ പാതയോരങ്ങളിലും സജീവമാണ്.

പഴങ്ങളുടെ നിലവിലെ വിപണി വില

ആപ്പിൾ - 220-280

മുന്തിരി - 150,
ഓറഞ്ച് - 100,
മുസംബി - 140,മാമ്പഴം - 180-200,
പൈനാപ്പിൾ- 70,
നേന്ത്രപ്പഴം- 80,
പേരയ്ക്ക - 120,
പാഷൻ ഫ്രൂട്ട്-140,
കിവി-160,
അനാർ (130 - 160), സിട്രസ് ഓറഞ്ച് (100 - 120), ജുർത്തക്കാൽ ഓറഞ്ച് (100 - 120), സാധാരണ ഓറഞ്ച് (80 95), കറുത്ത മുന്തിരി (50 - 60), കുരുവില്ലാത്ത കറുത്ത മുന്തിരി (95 120), ഷമാം (40 - 50), പൈനാപ്പിൾ (65 - 80), ഡ്രാഗൺ ഫ്രൂട്ട് (220 - 230), മാങ്ങ (70 - 130), ബട്ടർ (180 - 250), കിവി (90 - 100), പപ്പായ (40 - 60) എന്നിങ്ങനെയാണ് ആവശ്യക്കാർ കൂടുതലുള്ള പഴങ്ങളുടെ വില.

വിദേശരാജ്യങ്ങളിൽ നിന്നും കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്‌ഥാനങ്ങളിൽ നിന്നുമാണ് ഇവിടെ പഴമെത്തുന്നത്.
പോളണ്ട്, ഈജിപ്ത്, തുർക്കി, ഇറാൻ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ആപ്പിളുകൾക്ക് 135 - 175 രൂപ വരെയാണ് വിലയുള്ളത്.

Saturday, 21 February 2026

ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ മുസ്ലിംലീഗ് - -കോൺഗ്രസ്‌ ബന്ധം വഷളാകുന്നു സ്ഥാനാർഥിയെ നിർത്താൻ മുസ്ലിംലീഗ്

ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ 
മുസ്ലിംലീഗ് - -കോൺഗ്രസ്‌ ബന്ധം വഷളാകുന്നു സ്ഥാനാർഥിയെ നിർത്താൻ മുസ്ലിംലീഗ് 

ചാത്തന്നൂർ: ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ 
മുസ്ലിംലീഗ് - -കോൺഗ്രസ്‌ ബന്ധം വഷളാകുന്നു പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ
സ്ഥാനാർഥിയെ നിർത്തി 
 മത്സരിക്കുമെന്ന് മുസ്ലിംലീഗ്. കഴിഞ്ഞ തദേശതിരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ മുസ്ലിംലീഗും കോൺഗ്രസും പരസ്പരം മത്സരിച്ച് പരാജയപെട്ടിരുന്നു പരവൂർ മുൻസിപ്പാലിറ്റിയിൽ അഞ്ചു സീറ്റിലും ബ്ലോക്ക്‌ ഗ്രാമപഞ്ചായത്ത് സീറ്റുകളിലും 
മുസ്ലിംലീഗ് സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിർത്തിയിരുന്നു ഇതിനെ തുടർന്ന് പരവൂർ മുൻസിപ്പാലിറ്റിയിലെ മുസ്ലിം മേഖലയിൽ യു ഡി എഫ് ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് മുസ്ലിംലീഗ് -കോൺഗ്രസ്‌ ബന്ധം ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ വഷളായിരുന്നു.ഇതിനെ തുടർന്ന് ഉണ്ടായ പ്രശ്നനങ്ങൾ യു ഡി എഫ് ചർച്ച ചെയ്യാഞ്ഞതിനെ തുടർന്ന് ആണ് മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിർത്തുവാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നത്.

@ യു ഡി എഫ് നിയോജക മണ്ഡലം കൺവെൻഷനിൽ പരസ്പരം പോര് വിളിച്ചു കോൺഗ്രസ്‌ നേതാക്കൾ 

ചാത്തന്നൂർ : യു ഡി എഫ് നിയോജക മണ്ഡലം കൺവെൻഷനിൽ പരസ്പരം പോര് വിളിച്ചു കോൺഗ്രസ്‌ നേതാക്കൾ.
തദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശ്രമിച്ച
ഒരു വിഭാഗം ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികൾ സമ്മേളനഹാളിൽ എത്തിയതാണ് പ്രശ്നത്തിന് തുടക്കമായാത്. സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശ്രമിച്ച നേതാക്കളെ 
സമ്മേളനഹാളിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ഒരു വലിയ വിഭാഗം രംഗതെത്തിയതോടെ മറുവിഭാഗവും സംഘടിക്കുകയായിരുന്നു പരസ്പരം പോർവിളി ആയതോടെ മുതിർന്ന നേതാക്കൾ ഇടപ്പെട്ട് രംഗം ശാന്തമാക്കുകയും ആരോപണവിധേയർ ഹാളിൽ നിന്നും വെളിയിൽ പോകാൻ നേതാക്കൾ ആവശ്യപ്പെടുവായിരുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ പഞ്ചായത്തിൽ കോൺഗ്രസ്‌ ദയനീയമായി പരാജയപ്പെടുകയും ഒരു സീറ്റിൽ ഒതുങ്ങി ഇതിനെ തുടർന്ന് കോൺഗ്രസിൽ ഉണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ ചാത്തന്നൂർ മണ്ഡലം നേതൃത്വം മാറണമെന്നും തോൽവിയ്ക്ക് കാരണക്കാരായ നേതാക്കൾക്ക് എതിരെ നടപടി വേണമെന്ന ആവശ്യത്തെ തുടർന്ന് ഉണ്ടായ ധാരണകൾ എല്ലാം അട്ടിമറിച്ചുകൊണ്ട് ആരോപണവിധേയരായ നേതാക്കളെ സമ്മേളനത്തിന് എത്തിച്ചതാണ് സമ്മേളനഹാളിൽ പ്രശ്നം ഉണ്ടാവാൻ കാരണം.എൻ.കെ. പ്രേമചന്ദ്രൻ ഉദ്ഘാടനപ്രസംഗം നടത്തുന്നതിനിടയിലാണ് പ്രശ്നങ്ങൾ ഉണ്ടായത്.


വേനൽമഴയിൽ നിർമ്മാണപ്രവർത്തി നടക്കുന്ന ദേശീയപാതയിൽ വെള്ളകെട്ടായി വാഹനങ്ങൾ കുടുങ്ങി.

ചാത്തന്നൂർ:വേനൽമഴയിൽ 
നിർമ്മാണപ്രവർത്തി നടക്കുന്ന ദേശീയപാതയിൽ വെള്ളകെട്ടായി വാഹനങ്ങൾ കുടുങ്ങി.കൊട്ടിയം, ചാത്തന്നൂർ, മേവറം,പാരിപ്പള്ളി എന്നിവടങ്ങളിൽ സർവീസ് റോഡും നിർമ്മാണം പൂർത്തിയായി വാഹനങ്ങൾ പോകുന്ന ആറ് വരി പാതയും വെള്ളകെട്ടായി വാഹനങ്ങൾ വെള്ളത്തിലായി ഇരുചക്രവാഹനങ്ങളും കാറുകളും വെള്ളത്തിലായി.
ദേശീയപാതയിൽ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തി പലയിടങ്ങളിലും വെള്ളക്കെട്ടായതോടെ ഗതാഗതം പൂർണ്ണമായും സ്തoഭിച്ചു.
ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി വെള്ളം ഒഴുകി പോകുന്നതിനുള്ള ഓവുകൾ അടഞ്ഞു പോയതാണ് വെള്ളകെട്ട് 
 രൂപപ്പെട്ടത് ഇത് മൂലം കാൽനടയും വാഹനയാത്രയും ദുഷ്കരമാണ്. രാത്രികളിൽ വാഹനങ്ങൾ കുഴിയിൽ വീഴുന്നതും പതിവാണ്. പലയിടങ്ങളിലും മുന്നറിയിപ്പ് ബോർഡുകളില്ല. അടിയന്തരമായി വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ദേശീയപാത അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മഴ ശക്തമായതോടെ ദേശീയപാതയിലുണ്ടായ വെള്ളക്കെട്ട് യാത്രാദുരിതം സൃഷ്‌ടിക്കും അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

Friday, 20 February 2026

ചന്ദ്രപ്രഭയിൽ പുതുമൺകലങ്ങളിൽ പതിനായിരങ്ങൾ വലിയകൂനമ്പായികുളത്തമ്മയ്ക്ക് ചന്ദ്രപൊങ്കാല

ചന്ദ്രപ്രഭയിൽ പുതുമൺകലങ്ങളിൽ പതിനായിരങ്ങൾ വലിയകൂനമ്പായികുളത്തമ്മയ്ക്ക് ചന്ദ്രപൊങ്കാല 

കൊട്ടിയം :ചന്ദ്രപ്രഭയിൽ പുതുമൺകലങ്ങളിൽ നിറഞ്ഞുതൂവിയതു ഭക്തമനസ്സുകളിലെ ആത്മനിർവൃതിയുടെ നിവേദ്യമായി മാറിയപ്പോൾ വലിയ കൂനമ്പായിക്കുളത്തമ്മയ്ക്കു ചന്ദ്ര പൊങ്കാല അർപ്പിച്ച് പതിനായിരങ്ങൾ സായൂജ്യം നേടി. കൂനമ്പായിക്കുളം ക്ഷേത്ര പരിസരത്തെയും പ്രധാനപാതകളെയും യാഗശാലയാക്കിയ പൊങ്കാലയിൽ ആയിരങ്ങളാണ് അടുപ്പു കൂട്ടി പൊങ്കാലയിട്ടത്.പൊങ്കാല അടുപ്പുകൾ ക്ഷേത്രചുറ്റളവിൽ 10 കിലോമീറ്ററോളം ചുറ്റളവിലാണ് നിരത്തിയത്.  സൂര്യാസ്‌തമയ വേളയിൽ  ക്ഷേത്രത്തിൽ തോറ്റംപാട്ടുകാർ പാട്ട് പാടിക്കഴിഞ്ഞതോടെ
വേദസൂക്ത‌ങ്ങൾ, മന്ത്രോച്ചാരണങ്ങൾ എന്നിവയാൽ മുഖരിതമായ അന്തരീക്ഷത്തിൽ 
 ക്ഷേത്രതന്ത്രി
ജിതിൻ ഗോപാൽ 
ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന്  ക്ഷേത്രത്തിന് മുന്നിൽ പ്രതേകം തയ്യാറാക്കിയ  പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്ന്  നാടിന്റെ നാനാഭാഗങ്ങളിൽ സജ്ജമാക്കിയ അടുപ്പിലേക്ക്‌പകർന്നു നൽകിയതോടെ ഒരാണ്ടായി ഭക്തർ കാത്തിരുന്ന പൊങ്കാലയ്ക്ക് തുടക്കമായി
ഇത്തവണ പാലത്തറ ദേവി ക്ഷേത്രം വരെയും കൊച്ചുകൂനമ്പായിക്കുളം വരെയും പള്ളിമുക്ക് റോഡ് തട്ടാമല 
 വരെയും തുടർന്ന് കൂനമ്പായകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്തർ ദേവിയ്ക്ക് പൊങ്കാല അർപ്പിച്ചു.തുടർന്ന് 
ഇരുനൂറ്റി അൻപതോളം ശാന്തിമാർ തീർഥം തളിച്ചതോടെ ചന്ദ്രപ്പൊങ്കലിനു സമാപ്തിയായി. ക്ഷേത്രത്തിന്റെ 10 കിലോമീറ്റർ 27 ബ്ലോക്കുകളായി തിരിച്ച് 100 പേർ വീതം 2700 സന്നദ്ധ സേവകരെ വിന്യസിച്ചിരുന്നു. പൊങ്കാലയിടാൻ എത്തിയവർക്കെല്ലാം അന്നദാനം, ലഘുഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്തു.കൊല്ലം 
കോർപറേഷൻ, ആരോഗ്യ വകുപ്പ്, പൊലീസ്, അഗ്നിരക്ഷാ സേന, കെഎസ്ആർടിസി, കുടുംബശ്രീ, ആംബുലൻസ് എന്നിവയ്ക്കൊപ്പം സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവരും ചന്ദ്രപ്പൊങ്കലിന്റെ വിജയകരമായ നടത്തിപ്പിനു ക്ഷേത ഭരണ സമിതിയുമായി കൈകോർത്തു. 10 ദിവസത്തെ കുംഭഭരണി ഉത്സവം 23നു സമാപിക്കും
പൊങ്കാല സമർപ്പിക്കുവാനെത്തിയ ഭക്തർക്ക് വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ലഘുഭക്ഷണം, കുടിവെളും, ആപ്പിൾ, ഓറഞ്ച് ,മുന്തിരി തുടങ്ങിയ ഭക്ഷണങ്ങൾ വിതരണം നടത്തി. 

Thursday, 19 February 2026

മഹാനൈവേദ്യ സമർപ്പണത്തിന് വലിയ കൂനമ്പായിക്കുളം ഒരുങ്ങി.

മഹാനൈവേദ്യ സമർപ്പണത്തിന് വലിയ കൂനമ്പായിക്കുളം ഒരുങ്ങി.

കൊട്ടിയം : വലിയകൂനമ്പായിക്കുളം ശ്രീഭദ്രകാളിക്ഷേത്രത്തിൽ ഇന്ന് ചന്ദ്രപൊങ്കാല ഭക്തജനങ്ങളെ വരവേൽക്കാൻ ക്ഷേത്രം ഒരുങ്ങി.
ആദിപരാശക്തി അമ്മ മഹാമായയായ കൂനമ്പായിക്കുളത്തമ്മയുടെ തിരുമുന്നിൽ ഭക്തിയാദരവോടെ ഓരോ ഭക്തനും ആത്മസമർപ്പണ ഭാവത്തോടെ നടത്തുന്ന 
മഹാനൈവേദ്യ സമർപ്പണമാണ് "ചന്ദ്രപ്പൊങ്കൽ".ത്രിഗുണാത്മക തത്വപ്രതീകമായ അടുപ്പിൽ ശരീരമാകുന്ന കലത്തിൽ മനസ്സാകുന്ന ജലത്തിൽ പ്രാരാബ്ധമായ ദ്രവ്യങ്ങൾ സമർപ്പിച്ച് സദ്‌കർമ്മമാകുന്ന പാൽ ഒഴിച്ച് മധുരമാകുന്ന വാസനകളെ ചേർത്ത് ജ്ഞാനമാകുന്ന അഗ്നിയാൽ ഭക്തിസാധനയിലൂടെ തയ്യാറാക്കുന്ന ആത്മസമർപ്പണമാണ് അമ്മയ്ക്ക് നൽകുന്ന മഹത്വപൂർണ്ണമായ ചന്ദ്രപ്പൊങ്കൽ.
വൈവിധ്യമാർന്ന ആചാരാനുഷ്‌ഠാനങ്ങളുടെ സംഗമസ്ഥാനമാണ് കൂനമ്പായിക്കുളം ക്ഷേത്രം. തോറ്റംപാട്ട്, കളമെഴുത്ത്പാട്ട്, വട്ടിപടുക്കസമർപ്പണം, തിരുമുമ്പിലെ നിറപറ സമർപ്പണം, വടക്കുംപുറത്ത് ഗുരുതി, ചന്ദ്രപ്പൊങ്കൽ, ഉത്സവബലി തുടങ്ങിയവ അതിൽപ്പെടുന്നവയാണ്. എങ്കിലും ഏറ്റവും പ്രധാനം സന്ധ്യാവേളയിലെ ആചാരാനുഷ്‌ഠാനങ്ങളിൽ കേരളത്തിലെ ഏറ്റവും കൂടുതൽ സ്ത്രീ ഭക്തജനങ്ങൾ പങ്കെടുക്കുന്ന ആചാരമെന്നനിലയിൽ പ്രസിദ്ധിനേടിയത് ചന്ദ്രപ്പൊങ്കാലയാണ്. ഈ പ്രപഞ്ചത്തിൻ്റെ ദേവനായ സൂര്യൻ പടിഞ്ഞാറ് അസ്‌തമിക്കുമ്പോൾ
വ്രതശുദ്ധിയുടേയും ഭക്തിയുടെയും യാഗാഗ്നി പൊങ്കാല അടുപ്പുകളിൽ നിന്നും ഉയരുന്നു. ഒപ്പം തന്നെ വിശ്വാസത്തിൻ്റെയും ഭക്തിയുടെയും മന്ത്രധ്വനികൾ കൂനമ്പായിക്കുളത്തമ്മയുടെ നാമങ്ങളായി പ്രകൃതിയിൽ ഉയർന്നു കേൾക്കുന്ന അസുലഭമുഹൂർത്തമാണ് ചന്ദ്രപ്പൊങ്കൽ. ചന്ദ്രപ്പൊങ്കൽ ഭക്തിയുടെ മാത്രമല്ല ദേശിംഗനാടിൻ്റെ സംസ്‌കാരത്തിൻ്റെയും മതസൗഹാർദ്ദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രതീകമാണ്. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളില്ലാതെ നാടിൻ്റെ നാനാദേശത്ത് നിന്ന് പൊങ്കാല അർപ്പിക്കുവാനായി എത്തുന്ന ഭക്തജനങ്ങൾ കൂനമ്പായിക്കുളം
ക്ഷേത്രത്തിന്റെ 6 കിലോമീറ്റർ ചുറ്റളവിനെ ഒരു യാഗശാലയാക്കിമാറ്റുന്നു. ഈ ഭക്തർക്ക് കൂനമ്പായിക്കുളം ക്ഷേത്രഭരണസമിതിയോടൊപ്പം മറ്റ്
ക്ഷേത്രഭരണസമിതികൾ, മറ്റ് സഹോദരമതസ്ഥാപനങ്ങൾ, കുടുംബശ്രീ സ്വയംസഹായസംഘങ്ങൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ, സാമുദാ
യിക-സാംസ്‌കാരിക സംഘടനകൾ, ക്ലബ്ബുകൾ, തൊഴിലാളി സംഘടനകൾ, ഉത്സവാഘോഷ സമിതികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ
തുടങ്ങിയവരെല്ലാം അന്നദാനം, സമൂഹസദ്യ, ശീതളപാനീയങ്ങൾ, വൈകിട്ട് 7ന് .യുവശക്തി ക്ലബ്ബ് അങ്കണത്തിൽ ലഘുഭക്ഷണം എന്നിവ
നൽകുന്നതിനോടൊപ്പം എല്ലാവിധത്തിലുള്ള സഹായസഹകരണങ്ങളും നൽകിവരുന്നു. പോലീസും ഫയർഫോഴ്‌സും, ക്ഷേത്രഭരണസമിതിയുടെ
നേതൃത്വത്തിലുള്ള 500 ഓളം വോളൻ്റിയർമാരും ഭക്തസഹസ്രങ്ങൾക്ക് എല്ലാവിധ സുരക്ഷയും നൽകുമ്പോൾ ആരോഗ്യവകുപ്പിന്റെയും
സ്വകാര്യആശുപത്രികളുടെയും സഹായത്താൽ ആരോഗ്യപരിപാലനവും ആംബുലൻസ് സർവ്വീസും നൽകുന്നു. ക്ഷേത്രത്തിൽ ഭദ്രദീപം തെളിച്ചതിന്
ശേഷം ക്ഷേത്രം തന്ത്രി പണ്ഡ‌ാര അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ ചന്ദ്രപ്പൊങ്കാലയ്ക്ക് തുടക്കമാവുന്നു. പൊങ്കാല പാകമായിക്കഴിഞ്ഞാൽ
ക്ഷേത്രത്തിൽ നിന്നും 100 ഓളം ആചാര്യൻമാർ പൊങ്കാല അടുപ്പുകൾക്ക് സമീപമെത്തി പുണ്യാഹം തളിക്കുന്നതോടെ ഭക്തർ പൊങ്കാല ദേവിക്ക് സമർപ്പണം നടത്തും.ഏഴാം ഉത്സവമായ ഇന്ന് വൈകുന്നേരം 11.30ന് വടക്കുംപുറത്ത് ഗുരുതി ഉണ്ടായിരിക്കും.

പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളിക്ഷേത്രത്തിൽ ഉത്സവം

പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളിക്ഷേത്രത്തിൽ ഉത്സവം 

ചാത്തന്നൂർ : പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളിക്ഷേത്രത്തിൽ, 27ന് തുടങ്ങി മാർച്ച് 8ന് സമാപിക്കും. 27ന് രാവിലെ 9ന് കൊടിമൂട്ടിൽ പൊങ്കാല, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 4.30ന് കൊടിഊര്ചുറ്റ്, 5ന് ചികിത്സധനസഹായവിതരണം, 6മണി മുതൽ പടുക്ക സമർപ്പണം, വൈകുന്നേരം 7.50നും 8.30നും മധ്യ തൃക്കൊടിയേറ്റ്, രാത്രി 8.30ന് മേജർസെറ്റ് കഥകളി. 28ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5ന് ഭക്തിഗാനമേള, 6ന് പടുക്കസമർപ്പണം,
രാത്രി 8ന് ലയതരംഗം.മാർച്ച് ഒന്നിന് രാവിലെ 10ന് സമൂഹവിവാഹവും സമ്മേളനവും, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 6ന് പടുക്കസമർപ്പണം, രാത്രി 8ന് വീണാമൃതം. 2ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5ന് തിരുവാതിരകളി, 6ന് പടുക്കസമർപ്പണം, രാത്രി 8.30ന് നാടകം. 3ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5ന് നൃത്താർച്ചന, 6ന് പടുക്കസമർപ്പണം, രാത്രി 8ന് ഗാനമേള, 9ന് കളമെഴുത്തുംപാട്ടും.4ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5ന് കഥാപ്രസംഗം, 6ന് പടുക്കസമർപ്പണം, 6.45ന് നാടകം, 7.30ന് ഗാനമേള. 5ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5ന് നൃത്തസന്ധ്യ, 6ന് പടുക്കസമർപ്പണം, കൈകൊട്ടികളി, തുടർന്ന് സാംസ്‌കാരിക സമ്മേളനം, രാത്രി 8ന് നാടകം. 5ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 6ന് പടുക്കസമർപ്പണം, 7ന് സൂപ്പർഹിറ്റ് ഗാനമേള, രാത്രി 10ന് പടയണി. 6ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 4ന് കുത്തിയോട്ടം, 5ന് തിരുവാതിരക്കളി, 6ന് പടുക്കസമർപ്പണം,6.30ന് നൃത്താർച്ചന,8ന് 
നാടൻപാട്ട്, 10ന് മുടിയേറ്റ്. 8ന് തിരു:ഉത്സവം 
രാവിലെ 4ന് ശയനപ്രദഷിണം, വൈകുന്നേരം 5ന് കൊടിമൂട്ടിൽ ഗജമേള.

വരിഞ്ഞം പുല്ലരിക്കോടിന് ശാപമായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംഭരണകേന്ദ്രം.

വരിഞ്ഞം പുല്ലരിക്കോടിന് ശാപമായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംഭരണകേന്ദ്രം. 

ചാത്തന്നൂർ : വരിഞ്ഞം പുല്ലരിക്കോടിന് ശാപമായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംഭരണകേന്ദ്രം. വർഷങ്ങൾക്ക് ചാത്തന്നൂർ പഞ്ചായത്ത്‌ വാങ്ങിയ ഭൂമിയിൽ ദിനവും ടൺ കണക്കിന് മാലിന്യം ആണ് 
ദിവസവും നിക്ഷേപിക്കുന്നത്. ഇവിടെ
വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത്‌ 
 സ്ഥാപിച്ചിരുന്ന പ്ലാന്റ് ഉപയോഗശൂന്യമായി നശിച്ചു.അത് കൊണ്ട് തന്നെ മാലിന്യ മുക്ത നവകേരള പ്രഖ്യാപനം നടത്തിയ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ സ്വന്തമായി മാലിന്യ സംസ്‌കരണ പ്ലാന്റ് ഇല്ലാത്ത അവസ്ഥയാണ്. ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പഞ്ചായത്ത്‌ വക ട്രാക്ടറിൽ ശേഖരിക്കുന്ന മാലിന്യം ദിവസവും രാവിലെ ഇവിടേക്ക് തള്ളുന്നു പിന്നാലെ പഞ്ചായത്തിൽ നിന്നും സ്റ്റാഫ് എത്തി പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിക്കുന്നത് അല്ലാതെ യാതൊരു പ്രക്രിയയും നടക്കുന്നില്ല.
എന്ന് പ്രദേശവാസികൾ പറയുന്നു. മാലിന്യം കൂടിക്കിടക്കുന്നത് പരിസരത്തെ താമസക്കാർക്കും സമീപത്തുള്ള പള്ളിയിൽ എത്തുന്നവർക്കും ഭീഷണിയായി മാറുന്നു. 
അതീവ ദുർഗന്ധത്താൽ മൂക്ക് പൊത്താതെ തൊട്ടടുത്തുള്ള പള്ളിയിൽ വിശ്വാസികൾക്ക് എത്താൻ പറ്റാത്ത അവസ്ഥയാണ്.
കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തിനിടയിൽ ഇഴജന്തുക്കളും കാട്ട് പന്നി അടക്കമുള്ള വന്യമൃഗങ്ങളും മറ്റും താവളമാക്കിയിരിക്കുകയാണ്.
കൂടാതെ ഭക്ഷ്യാവശിഷ്ടങ്ങളും മറ്റും തിന്നുന്നതിന് വേണ്ടി തെരുവുനായ്ക്കളും കൂട്ടമായെത്തുന്നതും പറവകളും മറ്റും ഭക്ഷണാവശിഷ്ടങ്ങൾ കൊത്തിവലിച്ച് പുരപ്പുറങ്ങളിലും കുടിവെള്ളക്കിണറുകളിലും മറ്റ് ജലാശയങ്ങളിലും കൊണ്ടിടുന്നതും നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. മാലിന്യം ശാസ്ത്രീയമായി സംസ്ക്‌കരിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

@ മാലിന്യം നീക്കം ചെയ്യുന്നതിന്റെ മറവിൽ കടകളിൽ നിന്നും വൻപണപിരിവ്.

മാലിന്യം നീക്കം ചെയ്യുന്നതിന്റെ മറവിൽ
സിപിഐ നേതാവ് കൂടിയായ ഡ്രൈവർ 
 കടകളിൽ നിന്നും വൻപണപിരിവ് നടത്തുന്നുവെന്ന ആരോപണം ശക്തമാണ്.പഞ്ചായത്തിൽ നിന്നും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉള്ള താത്കാലിക ഡ്രൈവറും മറ്റ് താത്കാലിക ജീവനക്കാരും ശബളം കൂടാതെ കടകളിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിനായാണ് പിരിവ് നടത്തുന്നത് ചാത്തന്നൂർ ജങ്ഷനിൽ പൈസ കൊടുക്കുന്ന കടകളിൽ നിന്നും മാലിന്യം നീക്കം ചെയ്തു കൊണ്ട് അനധികൃതമായി പൈസ പിരിക്കുന്ന സമീപനമാണ് കൈകൊള്ളുന്നത് എന്ന് കച്ചവടക്കാർ ആരോപിക്കുന്നു.മാലിന്യം റോഡിൽ കിടക്കുന്നത് കണ്ടാലും റോഡിലിട്ട് കത്തിക്കുന്നത് കണ്ടാലും ഭീഷണിപ്പെടുത്തുന്ന സമീപനവും ഇക്കൂട്ടർക്ക് ഉണ്ട് 


@ മാലിന്യ മുക്ത നവകേരളം എന്നത് പ്രഖ്യാപനത്തിൽ മാത്രം 

മാലിന്യ മുക്ത നവകേരളം എന്നത്
പ്രഖ്യാപനത്തിൽ മാത്രമൊതുക്കിയ ചാത്തന്നൂർ പഞ്ചായത്തിന്റെ ഉത്തരവാദിത്വം ഇല്ലാത്തതിന്റെ നേർകാഴ്ചയാണ് പുല്ലരിക്കോട് ക്രിസ്ത്യൻ പള്ളിയ്ക്ക് സമീപം കാണുന്നത്.
മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ 
പ്രഖ്യാപനം ഒരു സൈഡിൽ നിൽക്കുമ്പോൾ.
തദ്ദേശസ്ഥാപനങ്ങളിൽ വാർറൂം പോർട്ടൽ ആരംഭിക്കണമെന്നും നിർദേശങ്ങൾ ഉള്ള സംസ്ഥാനത്ത് ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ എല്ലാം പേപ്പറിൽ ഒതുക്കി സർക്കാർ ഉത്തരവ് 
പാലിക്കാത്ത നിലപാടിലാണ് ഉദ്യോഗസ്ഥരും ചാത്തന്നൂർ പഞ്ചായത്ത്‌ ഭരണക്കാരും പഞ്ചായത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടറായി താത്കാലിക ജീവനക്കാരി ഉള്ള പഞ്ചായത്തിൽ ആണ് ഇ നിയമലംഘനം നടക്കുന്നത്. സർക്കാർ ഉത്തരവ് പാലിക്കാത്ത 
ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സർക്കാർ നിർദേശമുണ്ട്.

Wednesday, 18 February 2026

പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവനോട്ടീസ് പ്രകാശനം ചെയ്തു.

പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവ
നോട്ടീസ് പ്രകാശനം ചെയ്തു.

ചാത്തന്നൂർ: പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവ
നോട്ടീസ് പ്രകാശനം ചെയ്തു. ക്ഷേത്രം മേൽശാന്തി അനിൽലക്ഷമൺ ശ്രീകോവിലിൽ  പൂജിച്ചനോട്ടീസ് 
ഉത്സവ നോട്ടീസ് ക്ഷേത്രത്തിന് സമർപ്പിച്ച അമ്മ എന്റർപ്രൈസസ് ആന്റ് ഗോൾഡ് ലോൺ എം ഡിയും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി. എസ്. സന്തോഷ്‌കുമാറിന് കൈമാറി തുടർന്ന് 
ഉത്സവകമ്മിറ്റി ജനറൽ കൺവീനർ അനുവിജയന് കൈമാറി പ്രകാശനകർമ്മം നിർവഹിച്ചു 
ഉത്സവകമ്മിറ്റി എക്സിക്യുട്ടിവ് കമ്മിറ്റി അംഗം എൻ. ശശി അധ്യക്ഷത വഹിച്ചു
ട്രസ്റ്റ് അംഗം പ്രസേനൻ സ്വാഗതവും 
 ട്രസ്റ്റ് സെക്രട്ടറി പ്രകാശൻ കളത്തറ എന്നിവർ ആശംസകൾ അർപ്പിച്ചു 
ഫോട്ടോ :പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവ
നോട്ടീസ് അമ്മ എന്റർപ്രൈസസ് ആന്റ് ഗോൾഡ് ലോൺ എം ഡിയും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി. എസ്. സന്തോഷ്‌കുമാർ ഉത്സവകമ്മിറ്റി ജനറൽ കൺവീനർ അനുവിജയന് കൈമാറി പ്രകാശനകർമ്മം നിർവഹിക്കുന്നു 


കാരംകോട് ശീമാട്ടി ജംഗഷനിൽ അപകട ഭീഷണി ഉയർത്തി മരങ്ങൾ

കാരംകോട് ശീമാട്ടി ജംഗഷനിൽ അപകട ഭീഷണി ഉയർത്തി മരങ്ങൾ 

ചാത്തന്നൂർ :കാരംകോട് ശീമാട്ടി ജങ്ഷനിൽ കൂറ്റൻ മരങ്ങൾ അപകടാവസ്ഥയിൽ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.പല മരങ്ങളുടെയും അടിഭാഗം ദ്രവിച്ച് അപകടാവസ്ഥയിലാണ് കാറ്റടിക്കുബോൾ ശിഖരങ്ങൾ ഒടിഞ്ഞു വീഴുന്നത് സ്ഥിരം കാഴ്ചയാണ് പലപ്പോഴും അപകടം ഒഴിവാകുന്നത് തലനാരിഴയ്ക്കാണ്. കൂറ്റൻ മരങ്ങളിൽ 
റോഡിലേക്കു ചാഞ്ഞ് അപകടാവസ്‌ഥയിൽ നിൽക്കുന്ന പാലമരം കടുത്ത അപകടഭീഷണി ഉയർത്തുന്നു. തായ്തടിക്കും ശിഖരങ്ങൾക്കും ബലം കുറഞ്ഞ ഇനത്തിൽ പെട്ട മരമാണിത്. ശക്ത‌മായി കാറ്റടിച്ചാൽ ശിഖരങ്ങൾ അടർന്നു വീഴും. കഴിഞ്ഞ മഴസമയത്ത്സ്കൂ ട്ടർ യാത്രക്കാരൻ തലനാരിഴയ്ക്കാണു അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. ദേശീയപാതയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള  പ്രധാന വഴി എന്ന നിലയിൽ ഓരോ മിനിറ്റിലും ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. നാട്ടുകാർ നിരവധി പരാതികൾ പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്ത്‌ അധികൃതർക്കും നാട്ടുകാർ നിരവധി പരാതി നൽകിയെങ്കിലും അനങ്ങാപാറ നയം സ്വീകരിക്കുകയാണ് പൊതുമരാമത്ത് റോഡിൽ നിൽക്കുന്ന മരങ്ങൾ ആയതിനാൽ ഉണ്ടാകുന്ന നൂലാമാലകൾ ആണെന്ന് ഗ്രാമപഞ്ചായത്ത്‌ അധികൃതർ പറയുബോൾ പഞ്ചായത്ത്‌ അധികൃതർ തന്നെ അപകടാവസ്‌ഥ ചൂണ്ടിക്കാട്ടി പൊതുമരാമത്തു വകുപ്പിനു പരാതി നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല അടിയന്തിരമായി ഇ മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ :അപകടഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ.


ബിജെപി ജില്ലാ കളക്ടർക്ക് നിവേദനം നൽകി


ബിജെപി ജില്ലാ കളക്ടർക്ക് നിവേദനം നൽകി 
കൊട്ടിയം : ജനങ്ങൾക്ക് സഞ്ചരിക്കാൻ 
സമാന്തര ഗതാഗസൗകര്യം ഉറപ്പാക്കിയതിനു ശേഷം മാത്രം അയത്തിൽ - കല്ലുംതാഴം റോഡ് പൂർണ്ണമായും അടച്ചിടാവുമെന്ന് ആവശ്യപ്പെട്ട്  ബിജെപി കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി കളക്ടർക്ക് കത്ത് നൽകി.
ദേശീയപാത നിർമ്മാണവുമായി 
ബന്ധപ്പെട്ട് കൊല്ലം - കൊട്ടാരക്കര റോഡിലെ പ്രധാന ജാങ്ഷനായ  കല്ലുംതാഴം ജംഗ്ഷനിൽ പുതിയ റെയിൽവേ മേൽപ്പാലം സ്ഥാപിക്കുന്നതിനും അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനും ആയി ബന്ധപ്പെട്ടുള്ള 
നിർമ്മാണപ്രവർത്തികൾക്കായി 
കല്ലുംതാഴം - അയത്തിൽ റോഡ് ഒരുമാസകാലം അടച്ചിടുന്നത് മൂലം വൻ ഗതാഗതക്കുരുക്കാണ് ഈ പ്രദേശങ്ങളിൽ ഉണ്ടാകാൻ പോകുന്നത് അതുകൊണ്ട് മറ്റു സമാന്തര റോഡുകളുടെ അറ്റകുറ്റപ്പണികൾ തീർത്തു ഗതാഗതയോഗ്യമാക്കുകയും 
പുളിയത്തൂമുക്കിൽ നിന്നും കല്ലുംതാഴത്തേക്ക് പോകുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും 
പൂർത്തീകരിക്കുകയും,
നിലവിൽ കൊല്ലത്തു നിന്നും കണ്ണനല്ലൂർ ഭാഗത്തേക്ക് മാത്രമാണ് അയത്തിൽ അണ്ടർ പാസ്സേജിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് എന്നാൽ കണ്ണനല്ലൂരിൽ നിന്നും കൊല്ലത്തേക്ക് പോകുന്ന വാഹനങ്ങൾ ജംഗ്ഷനിൽ നിന്നും നേരിട്ട് തന്നെ പാലത്തിനടിയിലൂടെ കടത്തിവിട്ടുകൊണ്ടും യാത്ര തടസ്സങ്ങൾ ഒഴിവാക്കി സുഗമമായ ഗതാഗത സൗകര്യം ഒരുക്കണമെന്നും കണ്ണനല്ലൂർ അയത്തിൽ പുളിയത്തുമുക്ക് കല്ലുംതാഴം ചെമ്മാമുക്ക് കടപ്പാക്കട കപ്പലണ്ടിമുക്ക് കോളേജ് ജംഗ്ഷൻ പുതിയകാവ് റെയിൽവേ സ്റ്റേഷൻ ചിന്നക്കട കല്ലുവാതുക്കൽ ഹൈസ്കൂൾ ജംഗ്ഷൻ കളക്ടറേറ്റ് എന്നിവിടങ്ങളിൽ പരിചയ സമ്പന്നനായ ട്രാഫിക് വാർഡന്മാരെ ആവശ്യത്തിന് നിയമിക്കുകയും ചെയ്തു കൊണ്ട് ജനങ്ങളുടെ യാത്ര സുഗമമാക്കിയതിന് ശേഷം മാത്രമേ  കല്ലുംതാഴം - അയത്തിൽ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും 
നിർത്തി വയ്ക്കാവൂമെന്ന് ബിജെപി 
 കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി മണ്ഡലം പ്രസിഡന്റ് എ.അനീഷ് കുമാറും സംസ്ഥാന കമ്മിറ്റി അംഗം ആയത്തിൽ അപ്പുക്കുട്ടനും കളക്ടർക്ക് നിവേദനം 
 നൽകുകയും തുടർന്ന് നടന്ന ചർച്ചയിൽ  വിശദമായ പരിശോധനയ്ക്ക് ശേഷം  മാത്രമേ റോഡ് അടച്ചിടുന്നതിനെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടാവുക ഉള്ളു എന്ന് കളക്ടർ ഉറപ്പു നൽകുകയും ചെയ്തു.

ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ഭരണകക്ഷി അംഗങ്ങൾ തമ്മിൽ അഭിപ്രായവിത്യാസം ഭരണം പ്രതിസന്ധിയിൽ

ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ഭരണകക്ഷി അംഗങ്ങൾ തമ്മിൽ അഭിപ്രായവിത്യാസം ഭരണം പ്രതിസന്ധിയിൽ

ചാത്തന്നൂർ : ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ഭരണകക്ഷി അംഗങ്ങൾ തമ്മിൽ അഭിപ്രായവിത്യാസം ഭരണം പ്രതിസന്ധിയിൽ. ഇടത് മുന്നണി ഭരിക്കുന്ന ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലാണ് ഭരണകക്ഷി അംഗങ്ങൾ തമ്മിലുള്ള അഭിപ്രായവിത്യാസം മൂലം സുപ്രധാന തീരുമാനങ്ങൾ പോലും
തീരുമാനമെടുക്കാതെ മാറ്റി വയ്ക്കുന്ന അവസ്ഥയിലായത്.മുൻ ഭരണസമിതിയുടെ ധൂർത് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിനെ കരകയറ്റാനുള്ള നടപടികൾ ഒന്നും തന്നെ ഇപ്പോഴത്തെ ഭരണസമിതി മുന്നോട്ട് വച്ചിട്ടുമില്ല.
വരുന്ന സാമ്പത്തിക വർഷം തുടങ്ങുന്നതിന് മുൻപ് സമയബന്ധിതമായി 
തീർക്കേണ്ട പദ്ധതികൾക്ക് ഒന്നും തന്നെ ഫണ്ടില്ലാത്ത അവസ്ഥയിൽ പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. നിരവധി പദ്ധതികൾ പൂർത്തിയാക്കിയ കരാറുകാർ 
ചെയ്ത പണികളുടെ ബില്ലിനായി കാത്ത് നിൽക്കുകയാണ് ചെയ്ത പണിയുടെ ബിൽ മാറി കിട്ടാതെ പുതിയ നിർമ്മാണപ്രവർത്തികൾ ചെയ്യില്ലെന്ന നിലപാടിലാണ് കരാറുകാർ.
 കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന പഞ്ചായത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അടക്കമുള്ള ഭരണകക്ഷി അംഗങ്ങൾ 
രാക്ഷ്ട്രീയ തീരുമാനം പോലും എടുക്കാതെയുള്ള നിരുത്തരവാദിത്വപരമായ സമീപനം മൂലം 
കടുത്ത പ്രതിസന്ധിയിലൂടെയാണ് പഞ്ചായത്ത്‌ ഭരണം കടന്ന് പോകുന്നത്. 
പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
വൈസ് പ്രസിഡന്റ്‌ അടക്കമുള്ള ഭരണകക്ഷി അംഗങ്ങളോടും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരോടും സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരോടും 
യാതൊരു കൂടിയാലോചനയും നടത്തില്ല എന്ന് മാത്രമല്ല  പ്രസിഡന്റ്‌ സ്വന്തം നിലയിൽ പോലും തീരുമാനങ്ങൾ എടുക്കുന്നില്ല എന്നാണ് ഉദ്യോഗസ്ഥർ പോലും പറയുന്നത്. 
പുതിയ ഭരണസമിതി കയറി മാസങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്തിന്റെ വികസനത്തിനായി 
നയപരമായ തീരുമാനങ്ങൾ പോലും എടുത്തിട്ടില്ല അത് കൊണ്ട് തന്നെ വരുന്ന ബജറ്റ് അവതരണം പോലും കടുത്ത പ്രതിസന്ധിയിലാകും എന്ന് ഉദ്യോഗസ്ഥർ ചൂണ്ടികാണിക്കുന്നു. മുൻ ഭരണസമിതിയിലെ വൈസ് പ്രസിഡന്റ്‌ കൂടിയായിരുന്ന ഇപ്പോഴത്തെ പ്രസിഡന്റ്‌ ഇടത് മുന്നണിയുടെ മുൻ ഭരണസമിതി നടത്തിയ അഴിമതിയും ധൂർത്തും മൂടിവയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്തിന്റെ തനത് ഫണ്ട് ധൂർത്തടിച്ചു പഞ്ചായത്തിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതിൽ ഇപ്പോഴത്തെ പ്രസിഡന്റിനും കൈയ്യുണ്ടെന്ന് ഭരണകക്ഷി അംഗങ്ങളും ആരോപിക്കുന്നു.


Tuesday, 17 February 2026

ജലഅതോറിറ്റിയുടെ അനാസ്ഥ കാരംകോട് ശീമാട്ടി ജംഗഷനിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

ജലഅതോറിറ്റിയുടെ അനാസ്ഥ കാരംകോട് ശീമാട്ടി ജംഗഷനിൽ 
പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

ചാത്തന്നൂർ :  ജലഅതോറിറ്റിയുടെ അനാസ്ഥ കാരംകോട് ശീമാട്ടി ജംഗഷനിൽ 
പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു 
നിത്യേന നഷ്ടമാകുന്നത് ലക്ഷക്കണക്കിനു ലീറ്റർ ശുദ്ധജലം. ശീമാട്ടി ജംഗഷനിൽ ദേശീയപാതയിലേക്ക് എത്തുന്ന ലിങ്ക് റോഡിൽ  അടുത്തടുത്ത രണ്ട് സ്ഥലങ്ങളിലാണ് കഴിഞ്ഞ ഒരുവർഷമായി കുടിവെള്ളം പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത്. പൈപ്പ് ലൈൻ പൊട്ടി ജലം പാഴായിട്ടും ജലഅതോറിറ്റി അധികൃതർ ചോർച്ച പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നാലു പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പ്ലൈൻ അടിക്കടി പൊട്ടി ജലവിതരണം താറുമാറായിട്ടും ഇവിടെ പൈപ്പ് ലൈൻ മാറ്റി പുതിയത് സ്ഥാപിക്കാൻ ജലഅതോറിറ്റി തയ്യാറാകാത്തതിൽ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്. അടിയന്തിരമായി പൈപ്പ് ലൈനിന്റെ പൊട്ടൽ പരിഹരിച്ചു പ്രാദേശത്തെ ശുദ്ധജലക്ഷാമത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.
ഫോട്ടോ :പൈപ്പ് പൊട്ടി വെള്ളം കെട്ടികിടക്കുന്നു 



മഹാശിവരാത്രി നാളെ ക്ഷേത്രങ്ങൾ ഒരുങ്ങി

മഹാശിവരാത്രി നാളെ ക്ഷേത്രങ്ങൾ ഒരുങ്ങി

ചാത്തന്നൂർ : ഇക്കൊല്ലത്തെ മഹാശിവരാത്രി നാളെ. ശിവരാത്രിയെ വരവേൽക്കാൻ ക്ഷേത്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കുംഭമാസത്തിലെ കൃഷ്ണചതുർദ്ദശി തിഥിയിലാണ് ശിവരാത്രി വരുന്നത്. നാളെ 15ന് രാത്രിയിലാണ് ഉറക്കമൊഴിയേണ്ടത്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ ഐശ്വര്യവും അഭിവൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം.
പാലാഴി മഥനം നടന്നപ്പോൾ രൂപംകൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം മഹാദേവൻ പാനം ചെയ്തു. ഈ വിഷം ഉള്ലിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ വിഷ്ണു ഭഗവാൻ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും പരമേശ്വരന് നീലകണ്ഠൻ എന്നു പേരുവരികയും ചെയ്തു. ശിവനുവേണ്ടി പാർവതീദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രിയെന്നാണ് ഐതീഹ്യം.

@ ചാത്തന്നൂർ ചേന്നമത്ത് ശ്രീമഹാദേവക്ഷേത്രത്തിൽ രാവിലെ 5ന് ഉരുൾ, 5.40ന് നവകം, 6.30ന് രുദ്രപൂജ, 7ന് സോപാനസംഗീതം, വൈകുന്നേരം 4.45ന് ഗാനമേള, രാത്രി 8ന് ശ്രീഭൂതബലി, 9.30ന് നാടൻപാട്ട്, രാത്രി 1.30ന് നാടകം.

@ പരവൂർ ഒല്ലാൽ ശിവക്ഷേത്രത്തിൽ രാവിലെ 8ന് സമൂഹപൊങ്കൽ, ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 7.30ന് ഡാൻസ് തുടർന്ന് തിരു :ആറാട്ട്, 9.30ന് സിനിവിഷ്വൽ സ്റ്റേജ്  ഡ്രാമ, രാത്രി 12ന് ഭക്തിഗാനമേള,

@മൈലക്കാട് ശ്രീകണ്ടേശ്വരം മഹാദേവക്ഷേത്രത്തിൽ രാവിലെ 6.45ന് ഉരുൾഘോഷയാത്ര, വൈകുന്നേരം 5.30ന് കെട്ട്കാഴ്ച,5.45ന് നന്ദികേശപ്രദഷിണം, 6ന് നെടുംകുതിരയെടുപ്പ്, 7.30ന് ആറാട്ടും ചമയവിളക്കും തുടർന്ന് തൃക്കൊടിയിറക്ക്, രാത്രി 11.30ന് ആനന്ദസംഗീതം, രാത്രി 12ന് അഷ്ടദ്രവ്യശിവദാര, 2ന് ആനന്ദഗാനലയം 

@പരവൂർ പൊഴിക്കര പനമൂട് കുടുംബമഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം രാവിലെ 7.20ന് സമൂഹപൊങ്കാല, 10.30ന് ആയില്യപൂജ,
11.30ന് സമൂഹസദ്യ, വൈകുന്നേരം 4. 30മുതൽ എഴുന്നള്ളത്ത് ഘോഷയാത്ര, 5ന് കുട്ടികളുടെ കൈകൊട്ടികളി, 6ന് തിരുവാതിര, 7ന് കൈകൊട്ടികളി തുടർന്ന് നൃത്തനാടകം, രാത്രി 11ന് ആറാട്ടെഴുന്നള്ളത്തും വിളക്കും തുടർന്ന് തൃക്കൊടിയിറക്ക്.

@ വ്രതമെടുക്കുമ്പോൾ
ആരോഗ്യം കരുതണം

വ്രതമെടുക്കുന്നവർ ആരോഗ്യസ്ഥിതി കൂടി പരിഗണിക്കണം. ശിവരാത്രിയുടെ തലേന്ന് വൈകിട്ട് അരിയാഹാരം പാടില്ല. പകലുറക്കം, എണ്ണതേച്ചുകുളി, തലേന്നത്തെ ആഹാരം എന്നിവ പാടില്ല. ശിവരാത്രി നാളിൽ രാവിലെ ശരീരശുദ്ധി വരുത്തി 'ഓം നമഃശിവായ' മന്ത്രം ജപിച്ച് ശിവക്ഷേത്രദർശനം നടത്തണം. പകൽ പൂർണ ഉപവാസമെടുക്കുന്നവരുണ്ട്. ക്ഷേത്രത്തിൽ നിന്നുള്ല നേദ്യമോ കരിക്കിൻ വെള്ലമോ പഴമോ കഴിക്കാം. അമിത ഭക്ഷണം പാടില്ല. രാത്രി പൂർണമായി ഉറക്കമിളയ്ക്കണം. പിറ്റേന്ന് കുളിച്ച് ക്ഷേത്രത്തിലെ തീർത്ഥം സേവിച്ച് പാരണ വിടാം. ശേഷം പകലുറക്കം പാടില്ല. 

Saturday, 14 February 2026

താഴം കാഞ്ഞിരത്തുംവിള ശ്രീഭദ്രകാളി അന്നപൂർണ്ണേശ്വരി ദേവി ക്ഷേത്രത്തിൽ രോഹിണി മഹോത്സവം

താഴം കാഞ്ഞിരത്തുംവിള ശ്രീഭദ്രകാളി അന്നപൂർണ്ണേശ്വരി ദേവി ക്ഷേത്രത്തിൽ രോഹിണി മഹോത്സവം

ചാത്തന്നൂർ :താഴം കാഞ്ഞിരത്തുംവിള ശ്രീഭദ്രകാളി അന്നപൂർണ്ണേശ്വരി ദേവി ക്ഷേത്രത്തിലെ രോഹിണി മഹോത്സവം 16 ന് തുടങ്ങി 24 ന് അവസാനിക്കും.19ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,20ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, 21ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,വൈകുന്നേരം 6ന് പടുക്കഘോഷയാത്ര, വൈകുന്നേരം 7ന് കൈകൊട്ടികളി. 23ന് വൈകുന്നേരം 6ന് ചമയവിളക്കും ദീപകാഴ്ചയും, രാത്രി 7.30ന് നൃത്തോത്സവം.24ന് രാവിലെ 6ന് സമൂഹപൊങ്കാല, വൈകുന്നേരം 4ന് ഊര് ചുറ്റ്ഘോഷയാത്ര, 5ന് കഥാപ്രസംഗം, രാത്രി 8ന് സ്റ്റാർവാർ.

ഏറം മാടൻകാവ് ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ചുറ്റമ്പലം സമർപ്പിച്ചു.

ഏറം മാടൻകാവ് ക്ഷേത്രത്തിൽ  ചുറ്റമ്പലം
സമർപ്പിച്ചു.

ചാത്തന്നൂർ : ഏറം മാടൻകാവ് ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ചുറ്റമ്പലം ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ഭക്തജനങ്ങൾക്ക് 
സമർപ്പണം നടത്തി. ക്ഷേത്രം തന്ത്രി പെരുമ്പുഴ അർജുനൻതന്ത്രി ഭദ്രദീപ പ്രകാശനം നടത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു എസ് എൻ ഡി ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ, ഏറം 578-)o നമ്പർ എസ് എൻ ഡി പി ശാഖ പ്രസിഡന്റ്‌ കെ.ആർ.വലലൻ, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്‌ വി.സണ്ണി,
സെക്രട്ടറി സുന്ദരേശൻ.പി, ട്രഷറർ ബൈജു. ടി, എസ് എൻ ഡി പി യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, ക്ഷേത്രം മേൽ ശാന്തി നിശാന്ത്‌ ശാന്തി ശശിധരൻ കോയിപ്പാട് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ:ഏറം മാടൻകാവ് ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ചുറ്റമ്പലം ക്ഷേത്രം തന്ത്രി പെരുമ്പുഴ അർജുനൻതന്ത്രി ഭദ്രദീപ പ്രകാശനം നടത്തി സമർപ്പണം നടത്തുന്നു.




Thursday, 12 February 2026

ദേശീയപാതയിൽ നിർമ്മാണപ്രവർത്തിയുടെ ഭാഗമായുള്ളപൊടിശല്യം രൂക്ഷമായി കണ്ടില്ലെന്ന് നടിച്ചു നിർമ്മാണ കമ്പനി അധികൃതർ

ദേശീയപാതയിൽ നിർമ്മാണപ്രവർത്തിയുടെ ഭാഗമായുള്ള
പൊടിശല്യം രൂക്ഷമായി കണ്ടില്ലെന്ന് നടിച്ചു നിർമ്മാണ കമ്പനി അധികൃതർ

ചാത്തന്നൂർ: ദേശീയപാതയിൽ നിർമ്മാണപ്രവർത്തിയുടെ ഭാഗമായുള്ള
പൊടിശല്യം രൂക്ഷമായി കണ്ടില്ലെന്ന് നടിച്ചു നിർമ്മാണ കമ്പനി അധികൃതർ.കടുത്ത 
ചൂടിനൊപ്പം നിർമ്മാണ പ്രവർത്തനങ്ങൾ ധ്രുതഗതിയിൽ മുന്നോട്ട് പോകുമ്പോൾ പൊടിപടലങ്ങൾ ഉയർന്ന് ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമായി മാറുകയാണ്.
ഇരുചക്ര വാഹനക്കാർക്കും കാൽനടയാത്രക്കാർക്കുമാണ് പൊടി ശല്യം കൂടുതൽ അപകട ഭീഷണിയുണ്ടാക്കുന്നത്. 
റോഡിൽ പൊടിനിറഞ്ഞു നിൽക്കുകയാണ്. 
ലോറികളും ബസുകളുമുൾപ്പെടെ വലിയ വാഹനങ്ങൾ കടന്നു പോകുമ്പോഴാണ് അവസ്ഥ രൂക്ഷമാവുന്നത്. ഇവയുടെ പിന്നാലെ ഇരുചക്ര വാഹനങ്ങളിൽ പോകാനാവാത്ത അവസ്ഥയാണ്. ബസിൽ യാത്ര ചെയ്താലും സ്ഥിതി മറിച്ചല്ല. നിർമ്മാണപ്രവർത്തികൾ തുടങ്ങിയ സമയം മുതൽ പരാതിയുമായി ജനങ്ങൾ രംഗത്തുണ്ട് പ്രതിഷേധം കടുക്കുമ്പോൾ ഒന്നോ രണ്ടോ ദിവസം വെള്ളം ഒഴിക്കും പിന്നെ വീണ്ടും പഴയപടിയാണ് എന്നാണ് നാട്ടുകാർ പറയുന്നത്. കാവനാട് മുതൽ പാരിപ്പള്ളിവരെ നിർമ്മാണപ്രവർത്തി ഏറ്റെടുത്തിരിക്കുന്ന കരാർ കമ്പനിയുടെ ഉദ്യോഗസ്ഥർ ജനങ്ങളുടെ ആവശ്യത്തിന് എതിരെ മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ്. ദേശീയപാത വികസനം നടക്കുന്ന ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ ഇടറോഡുകളിലും ഇതാണവസ്ഥ. സ്റ്റോപ്പുകളിലും മറ്റും ബസുകൾ നിറുത്തുമ്പോൾ യാത്രക്കാർക്ക് ഒന്ന് ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
വ്യാപാര സ്ഥാപനങ്ങളുടെ പുറത്ത് ഡിസ്പ്ലേ വയ്ക്കുന്ന സാധനങ്ങൾ പൊടി മൂടി. തട്ടുകടകളിലെ ഭക്ഷണങ്ങളും ഇക്കാരണത്താൽ മലിനമാകുന്നു. റോഡിൽ വാഹനങ്ങളും മറ്റും പാർക്ക് ചെയ്താൽ നിമിഷനേരം കൊണ്ട് പൊടിയിൽ കുളിക്കും ഇത് മൂലം ദേശീയപാതയോരത്ത് താമസിക്കുന്നവർക്കും കടകളിൽ ജോലി ചെയ്യുന്നവർക്കും സ്ഥിരമായി യാത്ര ചെയ്യുന്ന കുട്ടികൾക്കും മുതിർന്നവരുമെല്ലാം പനി, അലർജി ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങളുടെ ഭീഷണിയിലാണ്.
കുട്ടികളിൽ പനി, വിട്ടുമാറുത്ത ചുമ, ശ്വാസതടസം എന്നിവയും വ്യാപകമാണ്. 
ജനങ്ങളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൂടിവരുന്നതിൻ്റെ പ്രധാന വില്ലനും ഇ പൊടിയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടി കാണിക്കുന്നു.നിർമ്മാണ പ്രവൃത്തികൾ കഴിയുമ്പോഴേക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നിത്യരോഗികളായി മാറുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.

@ ഇത്തിക്കരയിൽ കോൺക്രീറ്റ് പ്ലാന്റ് ഇവിടെ പൊടിപടലം മൂടൽമഞ്ഞു പോലെ

ദേശീയപാത  നിർമ്മാണകമ്പനിയുടെ കോൺക്രീറ്റ് പ്ലാന്റും യാർഡും സ്ഥിതി ചെയ്യുന്ന ഇത്തിക്കരയിൽ പൊടിപടലം നിറഞ്ഞു മൂടൽമഞ്ഞു പോലെയായിട്ട് വർഷം രണ്ട് കഴിഞ്ഞു രാവെന്നോ പകലെന്നോ ഇല്ലാതെ കോൺക്രീറ്റ് മിക്സിങ് നടക്കുന്നതിനാൽ ഇവിടെ 
പൊടിപടലം നിറഞ്ഞു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയാണ്.
ജനങ്ങളുടെ പ്രതിഷേധം പോലും അവഗണിച്ചു കൊണ്ടാണ് ഇവിടെ നിർമ്മാണകമ്പനിയുടെ പ്രവർത്തികൾ എന്ന് ജനങ്ങൾ ഒന്നടങ്കം പറയുന്നു.

ഇത്തിക്കരയിൽ ഭൂഗർഭഅടിപ്പാതയുടെ നിർമ്മാണത്തിലെ അപാകത വിദഗ്ദ സംഘം പരിശോധന നടത്തി

ഇത്തിക്കരയിൽ ഭൂഗർഭഅടിപ്പാതയുടെ നിർമ്മാണത്തിലെ അപാകത വിദഗ്ദ സംഘം പരിശോധന നടത്തി

ചാത്തന്നൂർ :ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ഇത്തിക്കര ജങ്ഷനിൽ നിർമിക്കുന്ന ഭൂഗർഭഅടിപ്പാതയുടെ നിർമാണത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ സംഘം സന്ദർശനം നടത്തി.നിർമ്മാണപ്രവർത്തി നടക്കുന്ന ഇവിടെ ജനങ്ങൾക്ക് പ്രയോജനപ്പെടാത്ത രീതിയിലുള്ള നിർമാണരീതി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം സമരസമിതി ഉന്നയിച്ചതോടെയാണ് വിദഗ്ദ സംഘം സ്ഥലതെത്തി പരിശോധന നടത്തിയത്.ഒരുവർഷത്തിലേറെയായി വിവിധ സമരസമിതികൾ നടത്തിയ നിരന്തരപ്രക്ഷോഭങ്ങളുടെ ഫലമായാണ് ഇത്തിക്കരയിൽ അടിപ്പാതയ്ക്ക് അനുമതി ലഭിച്ചത്. സമരസമിതി മുന്നോട്ടുവെച്ച പ്ലാനിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചതെങ്കിലും നിലവിലെ നിർമാണരീതിയിൽ ഗുരുതരമായ പോരായ്മകളുണ്ടെന്നാണ് ആക്ഷേപമുയർത്തി സമരസമിതി രംഗത്ത് വന്നിരുന്നു. ഓയൂർ, ആയൂർ ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾക്ക് അടിപ്പാതയിലൂടെ നേരിട്ട് കൊട്ടിയം ഭാഗത്തേക്കു പോകാൻ കഴിയില്ല. അമ്പലത്തറ മൂഴിയിൽ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് കൊട്ടിയം ഭാഗത്തേക്ക് പോകണമെങ്കിൽ കിലോമീറ്ററുകൾ അകലെയുള്ള തിരുമുക്ക് അടിപ്പാത ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്.
ഇതിന് പരിഹാരമായി സർവീസ് റോഡ് അടി പാതയുമായി ബന്ധിപ്പിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.ഇതിന് പരിഹാരം ഉണ്ടാകുമെന്ന് വിദഗ്ദ സംഘം അറിയിച്ചു.സമരസമിതി ചെയർമാൻ മൈലക്കാട് രാജുവിന്റെ നേതൃത്വത്തിൽ വിദഗ്ദ സംഘവുമായി ചർച്ച നടത്തി.

ദേശീയപാതനിർമ്മാണം തടസ്സപ്പെടുത്തുന്നഇടത് വലത് രാക്ഷ്ട്രീയ ഗൂഡാലോചന തുറന്ന് കാട്ടി ബിജെപി

ദേശീയപാതനിർമ്മാണം തടസ്സപ്പെടുത്തുന്ന
ഇടത് വലത് രാക്ഷ്ട്രീയ ഗൂഡാലോചന തുറന്ന് കാട്ടി ബിജെപി

ചാത്തന്നൂർ : ദേശീയപാത നിർമ്മാണം പ്രവർത്തികൾ തടസ്സപ്പെടുത്തുന്ന ഇടത് വലത് രാക്ഷ്ട്രീയ ഗൂഡാലോചന തുറന്ന് കാട്ടി കൊണ്ട് ബിജെപി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തിൽ 
ചാത്തന്നൂരിൽ വിശദീകരണയോഗം നടത്തി ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്തു ബിജെപി തിരുവനന്തപുരം മേഖല അധ്യക്ഷൻ ബി.ബി. ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി, മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത് മൈലക്കാട് അധ്യക്ഷത വഹിച്ചു, ദക്ഷിണ മേഖല സെക്രട്ടറി നെടുമ്പനശിവൻ, ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി, ട്രഷറർ സി. രാജൻപിള്ള, സഹകരണസെൽ ജില്ലാ കൺവീനർ എസ്. വി. അനിത്ത്കുമാർ എന്നിവർ സംസാരിച്ചു മണ്ഡലം ജനറൽ സെക്രട്ടറി കൊട്ടിയംസുനിൽ സ്വാഗതവും ചാത്തന്നൂർ പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ ശ്യാംമീനാട് നന്ദിയും പറഞ്ഞു.
ഫോട്ടോ :ബിജെപി കൊല്ലം വെസ്റ്റ് പ്രസിഡന്റ്‌ എസ്. പ്രശാന്ത് രാക്ഷ്‌ട്രിയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുന്നു.

തേങ്ങവില ദിനംപ്രതി വർദ്ധിക്കുന്നു കുടുംബങ്ങളും ഹോട്ടലുകൾ അടക്കമുള്ള ഭക്ഷണനിർമ്മാണ യൂണിറ്റുകളും പ്രതിസന്ധിയിലേക്ക്

കൊല്ലം :  തേങ്ങവില ദിനംപ്രതി വർദ്ധിക്കുന്നു കുടുംബങ്ങളും ഹോട്ടലുകൾ അടക്കമുള്ള ഭക്ഷണനിർമ്മാണ യൂണിറ്റുകളും പ്രതിസന്ധിയിലേക്ക്. തേങ്ങ വില അനിയന്ത്രികമായി വർദ്ധിച്ചതിന് ഒപ്പം തന്നെ വെളിച്ചണ്ണയുടെ വിലയും കുതിച്ചുയർന്നതോടെ കുടുംബ ബഡ്ജറ്റും താളം തെറ്റി മറ്റ് ആഹാര സാധനങ്ങൾക്ക് ഒപ്പം തേങ്ങയും എണ്ണയും 
വാങ്ങിക്കേണ്ട അവസ്ഥ. മൂന്നുമാസം മുൻപ് വരെ കിലോയ്ക്ക് 200രൂപയിൽ താഴെ വിലയുണ്ടായിരുന്ന വെളിച്ചെണ്ണയുടെ ചില്ലറ വില്പന 450കഴിഞ്ഞു. പച്ച തേങ്ങയുടെ വില കിലോയ്ക്ക് 55 രൂപയും ഉണക്ക തേങ്ങയ്ക്ക് കിലോ 60രൂപയുമായി.
വെളിച്ചെണ്ണ വില ഇരട്ടിയിലധികമായതോടെ വർദ്ധന സാരമായി ബാധിച്ചത് ഹോട്ടൽ, തട്ടുകട, കാറ്ററിംഗ്, പലഹാര നിർമ്മാണ മേഖലകളെയാണ്. 10രൂപക്ക് പലഹാരങ്ങൾ നൽകിയിരുന്ന തട്ടുകടയ്ക്ക് വിലവർദ്ധന അനിവാര്യമായിട്ടുണ്ട്. 35 രൂപയിൽ നിന്നും കിലോയ്ക്ക് 85 രൂപ വരെ കടന്നത് ദിവസങ്ങൾ കൊണ്ട് മാത്രമാണ്. വെളിച്ചെണ്ണ, തേങ്ങ എന്നിവയുടെ വില വർദ്ധന കാരണം ശരാശരി 3000ത്തോളം രൂപ ദിവസവും അധിക ചെലവേറുന്നതിനാൽ വെളിച്ചെണ്ണ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത് നഷ്ടത്തിലാണെന്ന് വ്യാപാരികൾ പറയുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കെത്തുന്ന തേങ്ങയുടെ വിപണി നിയന്ത്രിക്കുന്നത് തമിഴ്‌നാട് ഏജന്റ്മാരാണ്. നാളീകേര കർഷകർ 
കൂടുതലും കരിക്ക് വില്പനയിലേക്ക് ചുവട് മാറിയതും വില വർദ്ധനയ്ക്ക് പ്രധാന കാരണമായി  കർഷകർക്ക്തെങ്ങ് കൃഷിയോട് താത്പര്യം കുറഞ്ഞതും കെട്ടിടനിർമ്മാണങ്ങൾക്കായി വൻതോതിൽ തെങ്ങുകൾ മുറിച്ചുമാറ്റിയതും നാളികേര ഉത്പാദനത്തിൽ വൻ ഇടിവ് സൃഷ്ടിക്കുന്നുണ്ട്.

@  ചൂട് കൂടി കരിക്കിനും വില വർദ്ധിച്ചു 

ചൂട് കൂടിയതോടെ കരിക്കിനും  ആവശ്യക്കാർ കൂടി അതോടെ കരിക്കിനും വില വർദ്ധിച്ചു 
 ഒരാഴ്ച മുമ്പ് 35 രൂപ  മുതൽ 40 രൂപ വരെയുണ്ടായിരുന്ന ഇളനീരിന് ഇപ്പോൾ 50 രൂപയായി. വേനൽച്ചൂടിൽ ഇളനീർ വില്പന വർദ്ധിച്ചതാണ്പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണമായത് വലിയ ഇളനീരിന് 60 രൂപ വരെ നൽകണം. മുൻ വർഷത്തെ അപേക്ഷിച്ച് 10 മുതൽ 15 രൂപ വരെയാണ് വർദ്ധിച്ചത്. മാസങ്ങളായി നാളികേരവില ഉയർന്നു നിൽക്കുകയാണ്. തേങ്ങയ്ക്കും ഇളനീരിനും വൻ ക്ഷാമം നേരിടുന്നതായി കച്ചവടക്കാർ പറയുന്നു. തമിഴ്‌നാട് ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും വരവ് കുറവാണ്. പൊളാച്ചിയിൽനിന്ന് ഇളനീർ എത്തുന്നുണ്ടെങ്കിലും ഗതാഗതച്ചെലവ് കൂടുതലാണ്. വേനൽച്ചൂട് കൂടുന്നതോടെ കച്ചവടവും കൂടും. വേനൽക്കാല അസുഖങ്ങൾ കൂടിയതും കൂടുതൽ പേർ ഇളനീർ തേടിവരുന്നതിന് കാരണമാകുന്നുണ്ട്. രണ്ടു മാസം കൂടി ചൂട് തുടരുമെന്നതിനാൽ ഇളനീർ വില ഉടനൊന്നും കുറയാൻ സാദ്ധ്യതയില്ലെന്നും കച്ചവടക്കാർ പറയുന്നു.


@ വെളിച്ചണ്ണയ്ക്കും ഡിമാന്റേറിയതോടെ വിപണിയിൽ വ്യാജ വെളിച്ചെണ്ണയും സുലഭമായി 

വെളിച്ചെണ്ണ വിപണിയിൽ ഉയർന്നതോടെ വിപണിയിൽ വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകൾ സുലഭമായി മാറി. പലചരക്ക് വ്യാപരകേന്ദ്രങ്ങളിലും മാർജിൻ ഫ്രീ മാർക്കറ്റുകളിലുമെല്ലാം അന്തർ സംസ്ഥാന ബ്രാൻഡുകളായ വെളിച്ചെണ്ണയാണ് വലിയ തോതിൽ വിറ്റഴിക്കപ്പെടുന്നത്. തട്ടുകടകളിലും ബേക്കിംഗ് ഹൗസുകളിലുമെല്ലാം വ്യാജ എണ്ണകളുടെ ഉപയോഗം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. വെളിച്ചെണ്ണയുടെ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ വ്യാജ എണ്ണലോബികൾക്കെതിരെ സർക്കാർ കർശ്ശന നടപടി സ്വീകരിക്കാതെ പൊജുജനാരോഗ്യ സംവിധാനത്തെ തകർക്കുകയാണെന്നും ആക്ഷേപമുയരുന്നു.  





തഴുത്തല മുരുക്കുംകാവ് ദേവസ്വം ഭഗവതി ക്ഷേത്രത്തിലെ അശ്വതി തിരുന്നാൾ മഹോത്സവം

തഴുത്തല മുരുക്കുംകാവ് ദേവസ്വം ഭഗവതി ക്ഷേത്രത്തിലെ അശ്വതി തിരുന്നാൾ മഹോത്സവം
കൊട്ടിയം : തഴുത്തല മുരുക്കുംകാവ് ദേവസ്വം ഭഗവതി ക്ഷേത്രത്തിലെ അശ്വതി തിരുന്നാൾ മഹോത്സവം ഇന്ന് തുടങ്ങി 22ന് അവസാനിക്കും ഇന്ന് രാവിലെ 9.15നും 10നും മധ്യ തൃകൊടിയേറ്റ്, ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 7.30ന് നാടകം. 14ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 7.30ന് നാടകം. 15ന് ശിവരാത്രി മഹോത്സവം 
ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 7ന് കീബോർഡ്, രാത്രി 7.30ന് കൈകൊട്ടികളി തുടർന്ന് തിരുവാതിര. 16ന് 
ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 7.30ന് നാടൻപാട്ട്. 17ന് രാവിലെ 7മുതൽ അഖണ്ഡനാമജപം,ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 7.30ന് കരോക്കെ ഗാനമേള. 18ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 7.30ന് കൈകൊട്ടികളി തുടർന്ന് തിരുവാതിര. 19ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6ന് വട്ടിപടുക്കസമർപ്പണം, രാത്രി 7.30ന് സർപ്പബലി, 9ന് കൈകൊട്ടികളി തുടർന്ന് തിരുവാതിര. 20ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6ന് വട്ടിപടുക്ക. സമർപ്പണം തുടർന്ന് ദീപകാഴ്ച, 6.45ന് കൈകൊട്ടികളി, രാത്രി 7.30ന് ഡാൻസ്. 21ന് രാവിലെ 5.15ന് ഉരുൾ മഹോത്സവം,ഉച്ചയ്ക്ക് 11.30ന് അന്നദാനം, 6ന് വട്ടിപടുക്ക സമർപ്പണം, രാത്രി 7.30ന് ശ്രീഭൂതബലി തുടർന്ന് പള്ളിവേട്ട. 22ന് അശ്വതി തിരുന്നാൾ മഹോത്സവം വൈകുന്നേരം 4മണിമുതൽ കെട്ട് കാഴ്ച.

ഏറം മാടൻകാവ് ക്ഷേത്രത്തിലെ ചുറ്റബല സമർപ്പണവും ഉതൃട്ടാതി മഹോത്സവവും

ഏറം മാടൻകാവ് ക്ഷേത്രത്തിലെ ചുറ്റബല സമർപ്പണവും  ഉതൃട്ടാതി മഹോത്സവവും

ചാത്തന്നൂർ: ഏറം മാടൻകാവ് ക്ഷേത്രത്തിലെ ചുറ്റബല സമർപ്പണവും പുനഃപ്രതിഷ്ഠാ വാർഷികവും ഉതൃട്ടാതി മഹോത്സവവും ഇന്ന് തുടങ്ങി 20 ന് അവസാനിക്കും. ഇന്ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8ന് ചുറ്റബല സമർപ്പണം, വൈകുന്നേരം 6 ന് ചന്ദ്ര പൊങ്കാല. 14 ന് രാവിലെ 8.15 ന് മഹാമൃത്യൂജ്ഞയ ഹോമം, ൈ
വൈകുന്നേരം 5 ന് സമൂഹ നീരാജ്ഞനം, രാത്രി 7 ന് ഡാൻസ്, 15 ന് ശിവരാത്രി മഹോത്സവം രാവിലെ 8 ന് ശിവപുരാണ പാരായണം, ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 7 ന് പൂമൂടൽ, 7.30 ന് നാട്യതീർത്ഥം. 16 ന് രാവിലെ 9.30 ന് ആയില്യപൂജ, രാത്രി 7.30 ന് കൈകൊട്ടികളി,8ന് ഡാൻസ്. 17 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകുന്നേരം 7 ന് ഭഗവതി സേവ, രാത്രി 8 ന് കൈ കൊട്ടികളി. 18 ന്  വൈകുന്നേരം 5.30 ന് ദേശവിളക്ക്, 7 ന്  നാട്യവാദം, 19 ന് രാവിലെ 7.30 ന് ബ്രഹ്മ രഷസിന് പൂജ, വൈകുനേരം 6 ന് പടുക്ക, 7 ന് ഭജൻസ്. 20 ന് ഉതൃട്ടാതി മഹോത്സവം വൈകുന്നേരം 3.30 ന് ഊര് ചുറ്റ് എഴുന്നള്ളത്ത്, 7 ന് സൂപ്പർഹിറ്റ് ഗാനമേള.
ഫോട്ടോ: ചുറ്റബലം 

Tuesday, 10 February 2026

ഇരവിപുരത്ത് കാർത്തിക് പ്രേമചന്ദ്രനെയോ അഡ്വ. ബി. എൻ ഹസ്കറിനെയോ ആർ. എസ്. പി ഇക്കുറി ഫീൽഡ് ചെയ്യുക.?

ഇരവിപുരം സീറ്റിൽ ആർ എസ് പിയിൽ തർക്കം രൂക്ഷമാകുന്നു 

കൊട്ടിയം: ഇരവിപുരം സീറ്റിൽ ആർ എസ് പിയിൽ തർക്കം രൂക്ഷമാകുന്നു 
സിപിഎമ്മിൽ നിന്നും എത്തിയ അഡ്വ. ബി. എൻ ഹസ്കറിന്റെ പേര് ആർ എസ് പി പരിഗണിക്കുന്നതിന് പിന്നാലെ എൻ കെ. പ്രേമചന്ദ്രൻ എം.പിയുടെ മകൻ
കാർത്തിക് പ്രേമചന്ദ്രന്റെ പേര് പാർട്ടിയിലെ 
ഒരു വിഭാഗം ഉയർത്തി കൊണ്ട് വരുന്നത് ആർ എസ് പി യിൽ ആഭ്യന്തരപ്രശ്നത്തിന് കാരണമായിട്ടുണ്ട്. സ്ഥാനാർഥി നിർണ്ണയ ചർച്ചകൾക്ക് മുൻപായി നടന്ന
അനൗദ്യോഗിക ചർച്ചകൾ പാർട്ടിയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും ആരെ ഇറക്കണമെന്ന കാര്യത്തിൽ ഇതുവരെയും ഒരു തീരുമാനം ഉരുത്തിരിഞ്ഞിട്ടില്ല എന്നാണ് നേത്രത്വം പറയുന്നത്. പാർട്ടി സെക്രട്ടറി ഷിബു ബേബിജോണും ജില്ലാ കമ്മിറ്റിയും ഹസ്ക്കറിനായി നിലകൊള്ളുമ്പോൾ പാർട്ടിയിൽ പ്രേമചന്ദ്രനെ അനുകൂലിക്കുന്നവരാണ്  കാർത്തികിന്റെ പേര് ഉയർത്തി കൊണ്ട് വരുന്നത്.
പ്രേമചന്ദ്രൻറെ ജനപ്രതിനിധിയെന്ന നിലയിലെ ഇടപെടലുകളിൽ ചെറുതല്ലാത്ത സ്വാധീനമുള്ള കാർത്തിക്കിന് അനുകൂല മാകുമെന്ന നിലപാടിലാണ് പ്രേമചന്ദ്രൻ അനുകൂലികൾ. യു ഡി എഫ് നേതാക്കൾ അടുത്തിടെ എൻ കെ.പ്രേമചന്ദ്രനുമായും മറ്റ് ആർ എസ് പി നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ലീഗുമായുള്ള ഉഭയകക്ഷി ചർച്ച മാത്രമാണ് നടന്നത്. ഇരവിപുരത്ത് ഹസ്ക്കറിനെ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടിയിലെ മറ്റൊരു വിഭാഗത്തിൻറെ കണക്കു കൂട്ടൽ. സിപിഎം വോട്ടുകൾ വോട്ടുകൾ ഹസ്ക്കറിനു ലഭിക്കുമെന്നു ഇവർ കരുതുന്നു.  
അതേ സമയം ഷിബു ബേബിജോൺ ചവറയിൽ സ്ഥാനാർത്ഥിയാകുകയാണെങ്കിൽ ഇരവിപുരത്തെ സ്ഥാനാർത്ഥി വിഷയത്തിൽ അദ്ദേഹം  പിടിമുറുക്കാനിടയില്ലെന്നാണ് കാർത്തിക് പ്രേമചന്ദ്രനു വേണ്ടി നിലകൊള്ളുന്നവരുടെ പ്രതീക്ഷ. ഏതായാലും സ്ഥാനാർത്ഥിയായി പറഞ്ഞു കേൾക്കുന്ന രണ്ട് പേരുകാരും ഈ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
@ യു ഡി എഫ് അധികാരത്തിൽ വന്നാൽ മന്ത്രി സ്ഥാനം ലക്ഷ്യമിട്ട് പ്രേമചന്ദ്രൻ.

യു ഡി എഫ് അധികാരത്തിൽ വന്നാൽ
ആർ എസ് പി യുടെ മന്ത്രിയാവാൻ ആണ്
ഷിബുബേബിജോൺ ചവറയിൽ വിജയം ലക്ഷ്യമിട്ട് വീണ്ടും മത്സരിക്കുന്നത്. അഥവാ
മുൻ വർഷങ്ങളിലെ പോലെ പരാജയമടഞ്ഞാൽ ഇരവിപുരത്ത് നിന്നും പ്രേമചന്ദ്രന്റെ മകനെ നിർത്തി ജയിപ്പിക്കാനുള്ള തന്ത്രവുമായി പ്രേമചന്ദ്രൻ മുന്നോട്ടു പോകുന്നത് ഇത്തവണ 
മന്ത്രി സ്ഥാനം ലക്ഷ്യമിട്ട് പ്രേമചന്ദ്രൻ.തന്നെ രംഗത്തിറങ്ങിയേക്കും എന്നും ആർ എസ് പി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഷിബുബേബിജോൺ ചവറയിൽ പരാജയപ്പെട്ടതിലും പ്രേമചന്ദ്രന് കൈയ്യുണ്ടെന്ന നിലപാടിലാണ് ഇപ്പോഴും ഒരു വിഭാഗം ആർ എസ് പി ക്കാർ.എൻ. കെ. പ്രേമചന്ദ്രന് വേണ്ടി പാർട്ടി വൻ വില കൊടുത്തു ഇടതുപക്ഷത്ത് നിന്നും മാറേണ്ടി വന്നുവെന്നും ഇന്നും ഭരണപക്ഷത്ത് ഇരിക്കേണ്ട രാക്ഷ്ട്രീയപാർട്ടിയാണ് ആർ എസ് പി എന്നും ഇന്ന് പ്രേമചന്ദ്രന്റെ കുടുംബപാർട്ടിയായി അധ:പതിച്ചുവെന്നും പ്രവർത്തകർ ചൂണ്ടി കാണിക്കുന്നു.


Sunday, 8 February 2026

ഒല്ലാൽ ദേവസ്വം ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം

ഒല്ലാൽ ദേവസ്വം ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 
പരവൂർ :ഒല്ലാൽ ദേവസ്വം ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇന്ന് കൊടിയേറി 15ന് അവസാനിക്കും.ഇന്ന് വൈകുന്നേരം 6.30ന് തൃകൊടിയേറ്റ് തുടർന്ന് കമ്പടികളി, 7.30ന് കഥകളി. 9ന് 7.30ന് ശിവപുരാണപാരായണം, വൈകുന്നേരം 7ന് തിരുവാതിരകളി, 7.15ന് ഭജൻസ്. 10ന് രാവിലെ 7ന് മൃത്യുജഞയഹോമം, വൈകുന്നേരം 7ന് ഡാൻസ് തുടർന്ന് തിരുവാതിരകളി. 11ന് രാത്രി 7.30ന് ഗാനമേള. 12ന് വൈകുന്നേരം 6ന് ദീപകാഴ്ച, 7ന് കരോക്കെ ഗാനമേള. 13ന് വൈകുന്നേരം 6.45ന് നൃത്യാഞജലി, 8ന് നാടൻപാട്ട്. 14ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 4ന് ഊര്ചുറ്റ് ഘോഷയാത്ര, 7ന് നൃത്തസന്ധ്യ. 15ന് ശിവരാത്രി മഹോത്സവം,രാവിലെ 8ന് സമൂഹപൊങ്കാല, 11.30ന് അന്നദാനം, വൈകുന്നേരം 6ന് ആറാട്ട് മഹോത്സവം,
 വൈകുന്നേരം 7.30ന് നാട്യാജ്ഞലി, രാത്രി 9.30ന് നൃത്തനാടകം, രാത്രി 12ന് ഭക്തിഗാനമേള.

Thursday, 5 February 2026

കാവിലിപ്പ : ലോകത്തിലെ ഏക മരം കൊല്ലത്ത്
മാത്രം.
*****************************************
🖊️വലിയശാല രാജു

ലോകഭൂപടത്തിൽ സസ്യശാസ്ത്രജ്ഞർ ഇന്ന് അത്ഭുതത്തോടെ നോക്കുന്ന ഒരിടമാണ് കൊല്ലം ജില്ലയിലെ പരവൂർ കൂനയിൽ എന്ന പ്രദേശം. അവിടെയുള്ള ആയിരവില്ലി ക്ഷേത്രമുറ്റത്ത് നിൽക്കുന്ന 'കാവിലിപ്പ' (Madhuca diplostemon) എന്ന വൃക്ഷം വെറുമൊരു മരമല്ല. മറിച്ച് ഈ ഭൂമിയിൽ അവശേഷിക്കുന്ന ആ ഗണത്തിലെ ഏക അംഗമാണ്.
****************************
ചരിത്രവും കണ്ടെത്തലും
****************************
ഈ വൃക്ഷത്തിന്റെ ചരിത്രം തുടങ്ങുന്നത് 1835-ലാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ സ്കോട്ട്ലൻഡ് കാരനായ സസ്യശാസ്ത്രജ്ഞൻ റോബർട്ട് വൈറ്റ് ആണ് ഈ മരത്തെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. തന്റെ വിരസത മാറ്റാൻ സസ്യഗവേഷണം നടത്തിയിരുന്ന അദ്ദേഹം, ചിത്രകാരന്മാരെക്കൊണ്ട് ഇതിന്റെ രൂപം വരച്ചു സൂക്ഷിച്ചിരുന്നു. പനച്ചി (Sapotaceae) കുടുംബാംഗമായിട്ടാണ് അദ്ദേഹം ഇതിനെ തരംതിരിച്ചത്. എന്നാൽ പിന്നീട് ഏകദേശം 184 വർഷത്തോളം ഈ മരത്തെ ലോകത്തെവിടെയും കണ്ടെത്താനായില്ല. സസ്യശാസ്ത്രലോകം ഈ വർഗ്ഗത്തിന് വംശനാശം സംഭവിച്ചതായി ഉറപ്പിച്ചു.
*************************
തിരിച്ചറിവിന്റെ നിമിഷം
**************************
തിരുനൽവേലി മനോന്മണീയം സുന്ദരനാർ യൂണിവേഴ്‌സിറ്റിയിൽ കാവുകളെക്കുറിച്ച് ഗവേഷണം നടത്തിയിരുന്ന എസ്. ശൈലജകുമാരി ആയിരവില്ലി ക്ഷേത്രത്തിലെത്തിയതോടെയാണ് ചരിത്രം മാറിയത്. അവിടെ 'ഇലിപ്പ' എന്ന് എഴുതിവെച്ചിരുന്ന മരം യഥാർത്ഥത്തിൽ സാധാരണ കാണുന്ന ആറ്റിലിപ്പയല്ലെന്ന് അവർ സംശയിച്ചു. തുടർന്ന് തിരുവനന്തപുരം പാലോട്ടുള്ള ജെ.എൻ.ടി.ബി.ജി.ആർ.ഐ (JNTBGRI) ലാബിൽ നടത്തിയ വിശദമായ ഡി.എൻ.എ പരിശോധനയിലാണ്, ഇത് ലോകത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടു എന്ന് കരുതിയ 'കാവിലിപ്പ' തന്നെയാണെന്ന് 2020-ൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
******************
സവിശേഷതകൾ
********************
 ഏകദേശം നാല് മീറ്ററിലധികം ഉയരത്തിൽ വളരുന്ന നിത്യഹരിത വൃക്ഷമാണിത്.
 ശാഖാഗ്രങ്ങളിൽ കൂട്ടമായി കാണപ്പെടുന്ന കട്ടി കൂടിയ ഇലകൾ.
പച്ച കലർന്ന വെള്ളനിറത്തിലുള്ള പൂക്കളും ദീർഘവൃത്താകൃതിയിലുള്ള കായ്കളുമാണ് ഇതിനുള്ളത്. ജനുവരി മുതൽ മാർച്ച് വരെയാണ് ഇതിന്റെ പൂക്കാലം.
*************************************
അതിജീവനത്തിനായുള്ള പോരാട്ടം
***************************************
ഈ മരത്തിന്റെ സംരക്ഷണം ഇന്ന് വലിയൊരു വെല്ലുവിളിയാണ്. ക്ഷേത്രമുറ്റത്തെ കോൺക്രീറ്റ് തറയിൽ നിന്നുള്ള ചൂട് മരത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും വിത്തുകൾ മൂപ്പെത്തുന്നതിന് മുൻപേ കൊഴിഞ്ഞുപോകാതിരിക്കാൻ തടസ്സമാവുകയും ചെയ്യുന്നുണ്ട്. മരം സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും വിശ്വാസപരമായ കാരണങ്ങളാൽ അത് സങ്കീർണ്ണമാണ്.
എങ്കിലും ശാസ്ത്രലോകം തോറ്റുകൊടുക്കാൻ തയ്യാറല്ല. വനംവകുപ്പിന്റെയും സസ്യശാസ്ത്രജ്ഞരുടെയും കഠിനപ്രയത്നത്താൽ ഈ മരത്തിന്റെ വിത്തുകൾ മുളപ്പിച്ചും ഗ്രാഫ്റ്റിംഗ് (Grafting) വഴിയും പുതിയ തൈകൾ ലാബുകളിൽ വളർത്തിയെടുത്തിട്ടുണ്ട്. നിലവിൽ നൂറിലധികം തൈകൾ സുരക്ഷിതമായ കേന്ദ്രങ്ങളിൽ വളരുന്നുണ്ട്.

നൂറ്റാണ്ടുകൾക്ക് മുൻപ് റോബർട്ട് വൈറ്റ് വരച്ചുചേർത്ത ഒരു ചിത്രം ഇന്ന് കൊല്ലത്തെ ഒരു ക്ഷേത്രമുറ്റത്ത് ജീവനുള്ള അത്ഭുതമായി നിൽക്കുന്നു. പ്രകൃതിയും വിശ്വാസവും ഒത്തുചേരുന്ന ഈ മരം സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള നമ്മുടെ കടമയാണ്.

(വലിയശാല രാജു)

Tuesday, 3 February 2026

അമ്മയുടെ കാരുണ്യത്തിൽരണ്ട് യുവതികൾ സുമംഗലികളായി

അമ്മയുടെ കാരുണ്യത്തിൽ
രണ്ട് യുവതികൾ സുമംഗലികളായി

ചാത്തന്നൂർ: അമ്മ ചാരിറ്റബിൾ ട്രസ്റ്റ് കല്ലുവാതുക്കലിന്റെ കാരുണ്യത്തിൽ കാഞ്ഞിരംവിള ഭഗവതി ക്ഷേത്രസന്നിധിയിൽ രണ്ട് യുവതികൾ സുമംഗലികളായി. ദേവിമാരുടെ അനുഗ്രഹവും ശിവഗിരി മഠാധിപതി  സച്ചിതാനന്ദസ്വാമിയുടെ ആശീർവാദവും നവ ദമ്പതിമാർക്ക് ഭാഗ്യമായെത്തി. ചാത്തന്നൂർ കാഞ്ഞിരംവിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് രണ്ട് നിർധന യുവതികളുടെ വിവാഹം നടത്തിയത്. വധു - വരന്മാർക്ക് താലിമാലയും വിവാഹ വസ്ത്രങ്ങളും എല്ലാം അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാറാണ് സമ്മാനിച്ചത്. ശിവഗിരി
ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ്‌
 സച്ചിതാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.സ്വന്തം വരുമാന ത്തിന്റെ ഭൂരിഭാഗവും പലവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്ന അമ്മ എന്റർപ്രൈസസ് ആന്റ് ഗോൾഡ് ലോൺസ് ഉടമ സന്തോഷ്കുമാർ സമൂഹത്തിന് മാതൃകാപരമായ സന്ദേശമാണ് നല്കുന്നതെന്നും ശിവഗിരി മഠാധിപതി പറഞ്ഞു. ഇത്തരം ദൗത്യങ്ങൾ ഏറ്റെടുത്ത കാഞ്ഞിരംവിള ഭഗവതി ക്ഷേത്രഭാരവാഹികളെയും സ്വാമി പ്രകീർത്തിച്ചു. ക്ഷേത്രത്തിന്റെ മാതൃരാപരമായ പ്രവർത്തനങ്ങൾക്ക് ശിവഗിരി മഠത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും സ്വാമികൾ അറിയിച്ചു.
കല്ലുവാതുക്കൽ അടുതല ഒരിപ്പുറത്ത് ചരുവിള വീട്ടിൽ അനിയുടെയും മഞ്ചുവിന്റെയും മകൾ അറിതയും കരു കോൺ ചേരാറ്റുകുഴി പടിഞ്ഞാറ്റിൻകര പുത്തൻ വീട്ടിൽ ബാബുവിന്റെയും ഉഷയുടെയും മകൻ വിഷ്ണുവും ചാത്തന്നൂർ താഴം വടക്ക് വിളയിൽ വീട്ടിൽ വരദരാജന്റെയും രാധാമണിയുടെയും മകൾ ഗോപി കാരാജനും കോഴിക്കോട് വട്ടോളി ബസാർ മീതലെ വീട്ടിൽ സുനിൽ കുമാറിന്റെയും ഷേർളിയുടെയും മകൻ നിതിൻ ലാലുമാണ്  ക്ഷേത്ര സന്നിധിയിൽ ആചാരപ്രകാരം വിവാഹിതരായത്. ക്ഷേത്രം മേൽശാന്തി ഹരിപോറ്റി കർമ്മങ്ങൾക്ക് നേതൃത്വം നല്കി. വിവാഹ സദ്യയും ഒരുക്കിയിരുന്നു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി, ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ. ദിലീപ് കുമാർ , ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. മഹേശ്വരി , അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ്കുമാർ , കബീർ പാരിപ്പള്ളി, ക്ഷേത്രഭാരവാഹികളായ പി.ബിജു ലാൽ , ലാൽജി പി.ബി. ഗിരിലാൽ എസ്.എ, നടരാജൻ, കരുണാകരൻ തുടങ്ങിയവർ വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഫോട്ടോ : വിവാഹിതരായ വധൂവരന്മാർ 

മൈലക്കാട് തിരു:ആറാട്ട് മാടൻനടയിലെ ഉച്ചാര മഹോത്സവത്തിന് തുടക്കമായി

മൈലക്കാട് തിരു:ആറാട്ട് മാടൻനടയിലെ ഉച്ചാര മഹോത്സവത്തിന് തുടക്കമായി 

ചാത്തന്നൂർ : മൈലക്കാട് തിരു:ആറാട്ട് മാടൻനടയിലെ ഉച്ചാര മഹോത്സവത്തിന് തുടക്കമായി പ്രശ്സത സിനിമതാരം വിവേക് ഗോപൻ ഭദ്രദീപപ്രകാശനം ചെയ്തു ഉദ്ഘാടനം ചെയ്തു എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ബി.ഐ. ശ്രീനാഗേഷ് മുഖ്യ പ്രഭാഷണം നടത്തി,ദേവസ്വം പ്രസിഡന്റ്‌ എസ്.സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു 
 ദേവസ്വം സെക്രട്ടറി
മൈലക്കാട് രാജു,എൻ എസ് എസ് കരയോഗം പ്രസിഡന്റ്
മൈലക്കാട് ഗോപാലകൃഷ്ണപിള്ള 
പ്രോഗ്രാം കമ്മിറ്റി കൺവീനർ
വിദുമുരളി, സുരേഷ് കുമാർ, ഗ്രാമപഞ്ചായത്ത്‌ അംഗം
രഘുനാഥൻ പിള്ള, ദിലീപ് കുമാർ,
സച്ചു,അരുൺകുമാർ എന്നിവർ സംസാരിച്ചു.
ഫോട്ടോ :പ്രശസ്ത സിനിമ സീരിയൽ താരം വിവേക് ഗോപൻ ഭദ്രദീപപ്രകാശനം നടത്തുന്നു.

വേളമാനൂർ സ്വദേശിയായ പട്ടികജാതി യുവാവ് തൊഴിൽ സ്ഥലത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം നേതാവിനെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പാരിപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു

കൊല്ലം: വേളമാനൂർ സ്വദേശിയായ പട്ടികജാതി യുവാവ് തൊഴിൽ സ്ഥലത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം നേതാവിനെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പാരിപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ സ്വദേശി ജാഫർ (46)നെയാണ് അറസ്റ്റ് ചെയ്തത്.

ജെ സി ബി ഓപ്പറേറ്റർ ആയിരുന്ന 

തൊഴിൽ സ്ഥലത്ത് ഉണ്ടായ മാനസിക സമ്മർദ്ദവും ശാരീരിക പീഡനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.


സമഗ്രമായി അന്വേഷിക്കണമെന്ന് ബി.ജെ.പി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു.


ഇക്കഴിഞ്ഞ 23ന് മുതുപുറത്ത് മുകളിലെ വീട്ടിലാണ് ഇരുപത്തിയൊന്നുകാരനായ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹിറ്റാച്ചി ഡ്രൈവറായ ആദ്യത്യൻ ക്രൂര മർദ്ദത്തനത്തിന് ഇരയായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. മർദ്ദനം സംബന്ധിച്ച് ആദിത്യൻ പള്ളിക്കൽ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്. 

 ഇത് സംബന്ധിച്ച് പൊലീസിന് നൽകിയ പരാതിയിന്മേൽ നീതിപൂർവ്വമായ അന്വേഷണം നടത്തി  കുറ്റവാളികളെ  കണ്ടെത്തണമെന്നും ബി.ബി. ഗോപകുമാർ പറഞ്ഞു.

പരവൂർ ഒല്ലാൽ മേല്പാലം നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കുന്നതിന് ഭരണാനുമതി നൽകി റവന്യൂ വകുപ്പ് ഉത്തരവായി.



പരവൂർ ഒല്ലാൽ  മേല്പാലം നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കുന്നതിന് ഭരണാനുമതി നൽകി റവന്യൂ വകുപ്പ് ഉത്തരവായി. 

@ ആകെ ഏറ്റെടുക്കേണ്ടത് 87.20 ആർസ് ഭൂമി

പരവൂർ : പരവൂർ ഒല്ലാൽ റെയിൽവെ ലെവൽക്രോസിൽ മേല്പാലം നിർമ്മാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി നൽകി റവന്യൂ വകുപ്പ് ഉത്തരവായി. പരവൂർ നഗരസഭയിലെ പരവൂർ, കോട്ടപ്പുറം വില്ലേജുകളിൽ ഉൾപ്പെട്ട 87.20 ആർസ് ഭൂമിയാണ് (0 .8720 ഹെക്ടർ )ഒല്ലാൽ മേൽപ്പാലം നിർമ്മാണത്തിനായി ആകെ ഏറ്റെടുക്കേണ്ടത്. പരവൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 33 ൽ ഉൾപ്പെട്ട 393, 394,396,397,399 , 400,401 എന്നീ സർവ്വേ നമ്പരുകളിലുള്ള വസ്തുക്കളും കോട്ടപ്പുറം വില്ലേജിൽ ഉൾപ്പെട്ട ബ്ലോക്ക് നമ്പർ 34 ലെ 237, 242,245,246, 247,249 ,250, 251 , 258 എന്നീ സർവ്വേ നമ്പരുകളിലുള്ള വസ്തുക്കളുമാണ് ഏറ്റെടുക്കേണ്ടതായുള്ളത്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് ഉടൻ വിജ്ഞാപനം നടത്തുന്നതാണ്. . മേൽപ്പാലം നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു വകുപ്പ് തീയതിയാണ് ഭരണാനുമതി നൽകിയത്.  ആർ.എഫ്.സി. ടി. എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരമാണ് ആണ് പരവൂർ ഒല്ലാൽ മേല്പാലം നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നത്.  അതുപോലെ തന്നെ സ്ഥലമേറ്റെടുക്കുന്നതിന് സ്പെഷ്യൽ തഹസീൽദാറെ നിയമിച്ച് ഉത്തരവായിട്ടുണ്ട്. പാലത്തിൻ്റെ അലൈൻമെൻ്റ് അതിർത്തികളിൽ സർവ്വേ നടത്തി കല്ലുകൾ സ്ഥാപിക്കുന്നതിന് കേരള സർവ്വേ ആൻ്റ് അതിരടയാള ആക്ട് 1961 വകുപ്പ് 6 (1) പ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ ഉടനുണ്ടാകുന്നതാണ്.
    
   പരവൂർ ഒല്ലാൽ റെയിൽവേ മേല്പാലത്തിൻ്റെ പുതുക്കിയ അലൈൻമെൻ്റിന് 2025 സെപ്റ്റംബർ ആദ്യവാരം റയിൽവെ അംഗീകാരം നൽകിയിരുന്നു. അതിനു ശേഷം ആർ.ബി. ഡി.സി. കെ സ്ഥലമേറ്റെടുക്കൽ നടപടികൾക്കായി  സ്ഥലമേറ്റെടുക്കൽ രൂപരേഖ തയാറാക്കി അംഗീകാരം നേടി. അതിനെ തുടർന്ന് ആർ.ബി. ഡി. സി.കെ കൊല്ലം ജില്ലാകളക്ടർക്ക് മേല്പാലം നിർമ്മാണത്തിനായുള്ള സ്ഥലമേറ്റെടുക്കുന്നതിന് അർത്ഥനാ പത്രം നൽകി. തുടർന്ന് ജില്ലാ കളക്ടർ ഒല്ലാൽ മേല്പാലത്തിനായുള്ള സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച് റവന്യു വകുപ്പിന് വിശദമായ റിപ്പോർട്ട് നൽകുകയും അതിൻ്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് ഇപ്പോൾ ഒല്ലാൽ മേല്പാലം നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കുന്നതിന് ഭരണാനുമതി നൽകുകയുമായിരുന്നു. 
  ജാഗ്രതയോടെയുള്ള എം.എൽ.എ യുടെ ഇടപെടലുകളാണ് ഒല്ലാൽ മേല്പാലം സംബന്ധിച്ച ഫയലുകളിൽ വേഗത്തിൽ തീർപ്പുണ്ടാകുന്നതിന് വലിയ സഹായമായിത്തീർന്നത്.'
    ജനങ്ങളുടെ ദശാബ്ദങ്ങളായുള്ള ആവശ്യമായിരുന്നു പരവൂർ ഒല്ലാൽ ലെവൽക്രോസിൽ മേല്പാലം നിർമ്മിക്കുക എന്നത് . കിഫ്ബി വഴി 36.75 കോടി രൂപ അനുവദിച്ചിരുന്നു. നിർവ്വഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ വിശദമായ ഡി.പി.ആർ തയാറാക്കി സമർപ്പിച്ചതിനെ തുടർന്ന്
 ഒല്ലാൽ റെയിൽവെ മേല്പാലം നിർമ്മാണം റെയിൽവെയുടെ വർക്ക് പ്ലാനിൽ ഉൾപ്പെടുത്തുന്നതിനുള്ള ഔദ്യോഗിക നടപടികൾക്കായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെയും ആർ.ബി.ഡി.സി.കെ എം.ഡി.യെയും ചുമതലപ്പെടുത്തുകയായിരുന്നു. അതിനെ തുടർന്ന് പ്രസ്തുത പ്രവൃത്തി റെയിൽവെ വർക്ക് പ്ലാനിൽ ഉൾപ്പെടുത്തുകയും ജനറൽ അലൈൻമെൻ്റ് ഡ്രോയിംഗ് തയാറാക്കുന്നതിന് ആർ.ബി. ഡി.സി. കെയ്ക്ക് അനുമതി നൽകുകയും ചെയ്തു. 
.അതിനെ തുടർന്നാണ് സെപ്റ്റംബർ മാസത്തിൽ റെയിൽവെ മേല്പാലത്തിൻ്റെ അലൈൻമെൻ്റിന് അംഗീകാരം നൽകിയത്. . ഇനി മേല്പാലത്തിനാവശ്യമായ സ്ഥലമേറ്റെടുക്കൽ നടപടി കൂടി പൂർത്തിയായാൽ പരവൂർ ഒല്ലാൽ മേല്പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും.

നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ വൻ അഗ്നിബാധ

നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ വൻ അഗ്നിബാധ 

പരവൂർ: നെടുങ്ങോലം താലൂക്ക് ആശുപത്രി കോബോണ്ടിൽ വൻ അഗ്നിബാധ അഗ്നിരക്ഷാ സേന എത്തി അഗ്നി നിയന്ത്രണ വിധേയമാക്കി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ആശുപത്രിയുടെ പിറക് വശത്തുള്ള കാടിന് തീപിടിച്ചത്. പെട്ടെന്നു തന്നെ
 ഘട്ടം ഘട്ടമായി തീ ആളിപടരുകയായിരുന്നു. തീ
പടർന്നതോടെ അന്തരീക്ഷമാകെ കറുത്ത പുക നിറയുകയായിരുന്നു.
ആശുപത്രി കോമ്പോണ്ടിൽ
 മാത്രമായി ഉയർന്നിരുന്ന പുക സമീപ പ്രദേശത്തെല്ലാം വ്യാപിച്ചു. മണിക്കൂറുകളോളം നഗരമാകെ പുക നിറഞ്ഞു.കത്തിയതിൽ പ്ലാസ്‌റ്റികും മെഡിക്കൽ മാലിന്യവും  ഉണ്ടായിരുന്നതിനാൽ
 കറുത്ത പുകയ്ക്കൊപ്പം രൂക്ഷമായ ഗന്ധവും ഉണ്ടായി. ആശുപത്രിയിൽ ഉണ്ടായിരുന്ന
ചിലർക്ക് പുക ശ്വസിച്ച് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. തീയാളി പടർന്നതോടെ ആശുപത്രി അധികൃതർ പോലീസിനെയും ഫയർ ഫോഴ്സ് അധികൃതരെയും അറിയിക്കുകയായിരുന്നു.പരവൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ് സ് യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമായതായി അഗ്നിരക്ഷാ സേന അധികൃതർ അറിയിച്ചു. അനുകൂലകാലാവസ്ഥയായിരുന്നതിനാലാണ് തീ നിയന്ത്രിക്കാനായത് എന്ന് ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. ഫയർ ഫോഴ്സ് അധികൃതരുടെ നിർദ്ദേശപ്രകാരം പരവൂർ പോലിസ് കേസെടുത്തു.


 
.

Sunday, 1 February 2026

തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ തോൽവിയും പിന്നാലെനേതാക്കളുടെ കൊഴിഞ്ഞു പോക്കുംജില്ലയിൽ സിപിഎമ്മിന് അടിതെറ്റുന്നു

കൊല്ലം : തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ തോൽവിയും പിന്നാലെ
നേതാക്കളുടെ കൊഴിഞ്ഞു പോക്കും
ജില്ലയിൽ സിപിഎമ്മിന് അടിതെറ്റുന്നു.
പാർട്ടിപ്രവർത്തകർക്കിടയിൽ ഉണ്ടായി വരുന്ന അസ്വസ്തതയും ജില്ലയിലെ നേതാക്കൾക്കിടയിൽ ഉണ്ടാവുന്ന ഭിന്ന തയും പാർട്ടിയിൽ ഉണ്ടാക്കുന്ന പ്രതിസന്ധി വലുതാണ് എന്നിരിക്കെ ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതാക്കൾ തന്നെ രംഗത്തുണ്ട്.
തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തിനു ശേഷം പാർട്ടി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യാൻ കൂടിയ ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കൊല്ലം കോർപ്പറേഷാനിലെ മേയർ സ്ഥാനാർഥി ഇറങ്ങി പോയതിന് ശേഷം ഉണ്ടയാ പ്രശ്നങ്ങൾ ചർച്ച ചെയ്യാനിരീക്കെ മുൻ എം എൽ എ ഐഷപോറ്റി പാർട്ടിയ്ക്ക് പുറത്ത് പോയത് കൊട്ടാരക്കരയിൽ പാർട്ടിയ്ക്കും മന്ത്രി കെ.എൻ.ബാലഗോപാലിനും ഭീഷണി യായി മാറിയതും പിന്നാലെ ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം ഒന്നും പറയാതെ ജില്ലാ കമ്മിറ്റി അംഗം മുസ്ലിം ലീഗിന് കൈകൊടുത്തു പുനലൂരിൽ ലീഗ് സ്ഥാനാർഥിയായി എത്തുന്നതും സിപിഎം നേതൃത്വത്തിന് അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടികളായി മാറിയതിന് പിന്നാലെ പാർട്ടിയുടെ തന്നെ അഭിഭാഷകനും ചാനൽ ചർച്ചകളിൽ പാർട്ടിയുടെ മുഖമായിരുന്ന ഹസ്‌ക്കർ ആർ എസ് പി യുമായി ബന്ധം സ്ഥാപിച്ചു കൊണ്ട് പാർട്ടി വിടുന്നതും ജില്ലയിൽ സിപിഎം നേതൃത്വത്തിന് തലവേദനയായി മാറുന്നുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെ പാർട്ടിയിൽ  നിന്നും മുൻ എം എൽ എ അടക്കമുള്ള വരുടെ കൊഴിഞ്ഞു പോക്ക് ഉണ്ടായ പ്രതിസന്ധിയിൽ പുറത്തുകടക്കാൻ സി.പി.എം തലപുകയ്ക്കുകയാണ് നേതാക്കൾക്ക് പോലും പരസ്പരം വിശ്വാസമില്ലാത്ത അവസ്ഥ അതിനിടയിൽ തദേശത്തിലെ തോൽവിയന്മേലുള്ള നടപടി കൾ നിർത്തി വയ്ക്കാൻ ജില്ലാ കമ്മിറ്റി നിർബന്ധിതമായി
തീർന്നിരിക്കുന്നു.തദേശ ത്തിലെ തോൽവി യ്ക്ക് പിന്നാലെയുള്ള  നിർണായകമായ ഘട്ടത്തിൽ പാർട്ടിയെ പ്രതിസന്ധിയിലേക്ക് തളിവിട്ട കാല് മാറ്റ രാക്ഷ്ട്രീയ ത്തിൽ ജില്ലയിലെ ചില നേതാക്കൾക്ക് പങ്കുണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്. പുതിയ രാക്ഷ്ട്രീയ പശ് ചാതലത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് നിരവധി തവണ കൂടി കഴിഞ്ഞു  ജില്ലാ കമ്മിറ്റിയും യോഗവും ഉടൻ ചേരാനുള്ള നീക്കത്തിലാണ്. ജില്ലയിലെ സിപിഎം നേതൃത്വത്തിന് തന്നെ ഭീഷണിയായി നിൽക്കുന്ന പഴയ വി. എസ് പക്ഷം 
കളം പിടിക്കുന്നതിനുള്ള നീക്കവും ഇപ്പോൾ ഉള്ള പ്രതിസന്ധി യ്ക്ക് കാരണമായി സംസ്ഥാന നേതൃത്വം നിരീക്ഷിക്കുന്നു വരും ദിനങ്ങൾ സംസ്ഥാന നേതാക്കൾ ഏരിയതലത്തിൽ യാത്ര ചെയ്തു പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.


കാറിൽ ഇടിച്ചു നിയന്ത്രണം വിട്ട് ഇലട്രിക് പോസ്റ്റ്‌ ഇടിച്ചു തകർത്ത് ക്ഷേത്രത്തിന്റെ വഞ്ചിയിൽ ഇടിച്ചു


ചാത്തന്നൂർ : നിയന്ത്രണം വിട്ട കാർ കാറിൽ ഇടിച്ചു  ഇലട്രിക് പോസ്റ്റ്‌ ഇടിച്ചു തകർത്ത് ക്ഷേത്രത്തിന്റെ വഞ്ചിയിൽ ഇടിച്ചു നിന്നു. ചാത്തന്നൂർ -കട്ടച്ചൽ റോഡിൽ കോയിപ്പാട് രണ്ടാലും മൂട്ടിലാണ് ഇന്നലെ രാവിലെ ഒൻപത് മണിയോടെ അപകടം ഉണ്ടായത്. ചാത്തന്നൂർ ഭാഗത്ത് നിന്നും കട്ടച്ചൽ ഭാഗത്തേക്ക്  പോകുകയായിരുന്ന കാർ കോയിപ്പാട് ഇറക്കത്ത് വച്ച് എതിർ ദിശയിൽ വന്ന കാറിൽ ഇടിച്ചതിന് ശേഷം നിയന്ത്രണം വിട്ട് ഇളക്ട്രിക് പോസ്റ്റിൽ ഇടിച്ചു അടുത്തുള്ള ഓടയിലേക്ക് മറിഞ്ഞു വഞ്ചിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് പോലിസ് സ്ഥലതെത്തി കെ എസ് ഇ ബി അധികൃതരെ അറിയിക്കുകയും വൈദ്യുതി ബന്ധം വിചെദ്ധിക്കുകയായിരുന്നു. കെ എസ് ഇ ബി അധികൃതരുടെ നിർദ്ദേശപ്രകാരം
ചാത്തന്നൂർ പോലിസ് കേസെടുത്തു.