Friday, 23 August 2024

കൊട്ടിയം നഗരത്തിലെ പ്രധാന ബൈപാസ് റോഡായ ഗുരുമന്ദിരം ജങ്ഷൻ -ഹോളിക്രോസ്സ് റോഡ് പുനർനിർമ്മാണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.

കൊട്ടിയം : കൊട്ടിയം നഗരത്തിലെ പ്രധാന ബൈപാസ് റോഡായ
 ഗുരുമന്ദിരം ജങ്ഷൻ -ഹോളിക്രോസ്സ് റോഡ് പുനർനിർമ്മാണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.കൊട്ടിയം ജങ്ഷൻ -ഹോളിക്രോസ്സ് റോഡിനെയും കൊട്ടിയം -മയ്യനാട് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ബൈപാസ് റോഡാണ് ഇത്.
ദേശിയപാതയിൽ 
കൊട്ടിയത്തെ ഗതാഗത കുരുക്കിന് ഒരു പരിധിവരെ ആശ്വാസമാകാൻ ഈ റോഡാണ് കാൽനടയാത്ര പോലും ദുരിതപൂർണ്ണമായി തകർന്നടിഞ്ഞു കിടക്കുന്നത്.ഒരു കിലോമീറ്ററോളം നീളമുള്ള  റോഡ്  വേണ്ടവിധം സഞ്ചാരയോഗ്യമാക്കിയാൽ ഹോളിക്രോസ്സ് ആശുപത്രിയിൽ വരുന്ന രോഗികൾക്ക് മയ്യനാട് ഭാഗത്തേക്കും അത് വഴി കൊല്ലത്തേക്കും കൊട്ടിയം ടൗണിൽ കയറാതെ എളുപ്പത്തിൽ പോകാൻ പറ്റും കൂടാതെ കൊട്ടിയം ടൗണിൽ ഗതാഗത കുരുക്ക് ഉണ്ടായാൽ  വാഹനങ്ങൾക്ക് ഇ റോഡ് ഉപയോഗിക്കാവുന്നതാണ്.
കൊട്ടിയത്തേക്കുള്ള ബൈപാസ്സ് ആയിമാറേണ്ടുന്ന വഴി. നിറയെ കുണ്ടും കുഴിയും വെള്ളക്കെട്ടുമായി ഇപ്പോൾ സഞ്ചാരയോഗ്യമല്ലാതായി കിടക്കുകയാണ്. ഈ വഴിയുടെ ഇരുവശത്തും താമസിക്കുന്നവർ ഏറെകാലമായി ഈ ദുരിതം അനുഭവിക്കുന്നു.
കൊട്ടിയത്ത് ട്രാഫിക് കുരുക്ക് മുറുകുമ്പോൾ ഇതുവഴി ചെറുവാഹനങ്ങൾ മാത്രമല്ല സ്വകാര്യബസ്സുകളും സഞ്ചരിക്കാറുണ്ട്.
ഗുരുമന്ദിരം മുതൽ ഹോളിക്രോസ്സ് വരെയുള്ള ഒരു കിലോമീറ്റർ ദൂരം 
  വൃത്തിയായി ടാർ ചെയ്ത്  വാഹനങ്ങൾ ഇതുവഴികൂടി തിരിച്ചു വിട്ടാൽ, കൊട്ടിയത്തെ ഹൈവേപണി പൂർത്തിയാകുംവരെയെങ്കിലും ട്രാഫിക് കുരുക്ക് അല്പംകുറയുമെന്ന് നാട്ടുകാർ പറയുന്നു.അടിയന്തിരമായി ഇ റോഡ് ടാർ ചെയ്തു ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
ഫോട്ടോ :തകർന്ന് കിടക്കുന്ന 
ഗുരുമന്ദിരം ജങ്ഷൻ -ഹോളിക്രോസ്സ് റോഡ് 

No comments:

Post a Comment