തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളി കൊച്ചു കിണറ്റിൻ മൂട്ടിൽ ഫെൽക്കീസ് (59) ആണ് മരിച്ചത്. ഇയാളൊടൊപ്പമുണ്ടായിരുന്ന കായിക്കര മൂലയിൽ തോട്ടം കുളങ്ങര പടിഞ്ഞാറ് ബെർണാഡ് ആണ് രക്ഷപെട്ടത്. ബുധനാഴ്ച പുലർച്ചേയായിരുന്നു സംഭവം. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെ തങ്കശ്ശേരിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയവർ മത്സ്യബന്ധനം നടത്തിവരുവേ ബുധനാഴ്ച പുലർച്ചെ 3:00 മണി ഉണ്ടായ ശക്തമായ കാറ്റിൽ ഇവരുടെ വെള്ളം മറിയുകയായിരുന്നു.ഏറെനേരം വള്ളത്തിൽ ഉണ്ടായിരുന്ന വലയിൽ പിടിച്ചു കിടന്നെങ്കിലും ശക്തമായ തിരയിൽപ്പെട്ട്
ഫെൽക്കീസ് മരണമടയുകയായിരുന്നു.പുലർച്ചെ കുളത്തുമ്പാട് ഭാഗത്താണ്
ഫെൽക്കീസിൻ്റെ
മൃതദേഹം കരയ്ക്ക് അടിഞ്ഞത്. കോസ്റ്റൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.രക്ഷപ്പെട്ട ബർണാഡിൻ്റെ ഉടമസ്ഥതയിലുള്ള ആയിരുന്നു വള്ളം' വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ കടലിൽ കിടക്കുന്ന വിവരം കോസ്റ്റൽ പോലീസിനെ അറിയിച്ചിട്ടും രക്ഷപ്പെടുത്താൻ എത്തിയില്ലെന്ന് ആരോപണവും നാട്ടുകാർ ഉയർത്തുന്നുണ്ട്.
മരണമടഞ്ഞ ഫെൽക്കീസിൻ്റെ ഭാര്യ വ്യാകുല മേരി
മക്കൾ: ഫെനി , ഷെബി
@ ആരെങ്കിലും രക്ഷപ്പെടുത്താൻ എത്തുമെന്ന് വിശ്വാസത്തിൽ കടലിൽ ഒഴുകി നടന്നെങ്കിലും ആരും എത്താതെ തന്നെ കരയ്ക്കടുത്തപ്പോൾ എത്തിയ വലിയ തിര ഒപ്പമുണ്ടായിരുന്ന സെലിക്സിനെ തട്ടിക്കൊണ്ടുപോകുന്ന കാഴ്ച കണ്ടു കൊണ്ട് കടലിൽ കിടക്കുവാൻ മാത്രമേ ബർണാടി നായുള്ളൂ.മത്സ്യബന്ധനം കഴിഞ്ഞ് വെള്ളം നിറയെ മത്സ്യവുമായി സന്തോഷത്തോടെ മടങ്ങുകയാണ് വീശിയടിച്ച കാറ്റിൽ വള്ളം മറിയുന്നത്.വള്ളത്തിൽ ഉണ്ടായിരുന്ന ഒരു വലയിൽ പിടികിട്ടിയതിനെ തുടർന്ന് രണ്ടുപേരും നേരം പലരും മുമ്പ് ആരെങ്കിലും രക്ഷിക്കാൻ എത്തും എന്ന് പരസ്പരം പറഞ്ഞു കൊണ്ട് കിടക്കുകയായിരുന്നു കടലിൽ ഒഴുകി നടക്കവേ കാക്ക തോപ്പിൽ അടുത്തുള്ള പുലിമുട്ട് നടുത്ത് എത്തിയപ്പോൾ കരയെടുക്കുമെന്ന് സന്തോഷത്തിലായിരുന്നു ഇരുവരും അപ്പോഴാണ് ഒരു വലിയ തിരമാല ഫെലിക്സിനെ തട്ടിക്കൊണ്ടു പോയത് ബർണാഡിന് ഒന്നും ചെയ്യാനായില്ല.കൺമുന്നിൽ ഫെലിക്സ് ഒഴുകി പോകുന്നത് നോക്കിക്കിടക്കാൻ മാത്രമേ ബർണാഡ് ആയുള്ളൂ കടലിൽ കിടന്ന
നാട്ടുകാരാണ് രക്ഷപ്പെടുത്തിയത് ബർണാഡിന്റെ ഉടമസ്ഥതയിലുള്ള ആയിരുന്നു വള്ളം തന്റെ ആകെ ഉണ്ടായിരുന്ന സമ്പാദ്യവും ഒപ്പം ഉണ്ടായിരുന്ന ആളെയും കടലെടുത്തതിന്റെ ദുഃഖം ബർണാഡിന് താങ്ങാൻ ആവുന്നില്ല വള്ളത്തിൽ ഉണ്ടായിരുന്ന രണ്ട് എൻജിനുകളും ജിപിഎസ് കമ്പ്യൂട്ടറും മത്സ്യവും എല്ലാം നഷ്ടപ്പെട്ടു ജീവനോപാധികൾ നഷ്ടപ്പെട്ട ഞാനിനി എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകും എന്ന് ആലോചിക്കുമ്പോഴും ജീവൻ തിരിച്ചുകിട്ടിയതിൽ ദൈവത്തിന് നന്ദി പറയുകയാണ് ബർണാഡ്.
@ ജീവൻ തിരിച്ചു കിട്ടിയതിൻ്റെ ആശ്വാസത്തിലാണ് തമിഴ്നാട് സ്വദേശികളായ നാല് മൽസ്യ തൊഴിലാളികൾ മൂദാക്കരയിൽ നിന്നും റോബിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ മത്സ്യബന്ധനത്തിനു പോയി മടങ്ങുക പരവൂർ പൊഴിക്കടുത്ത് വച്ച് ഇവരുടെ വെള്ളം കാറ്റിലും തിരമാലയിലും പെട്ട് മറിയുകയായിരുന്നു വള്ളത്തിൽ പിടിച്ചു കിടന്ന ഇവർ വള്ളംകരയ്ക്കടുക്കാറായപ്പോൾ രക്ഷപ്പെടുകയായിരുന്നു തകർന്ന വള്ളം താന്നി ലക്ഷ്മിപുരം തോപ്പിനടുത്ത് പുലിമുട്ടിലേക്ക് കയറിക്കിടക്കുകയാണ്.തമിഴ്നാട്
തിരുമുൽ ലോവൽ സ്വദേശികളായ ലോറൻസ് 52,വേലു 45 ശിവകുമാർ 40 തമിഴ്ഷെൽവം 34 എന്നിവരാണ് ്് രക്ഷപെട്ടത്.ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
@ തിരുവനന്തപുരം പൊഴിയൂരിൽ നിന്നും
കടലിൽ മത്സു ബന്ധനത്തിന് പോയ മേരിമാതാ എന്ന വള്ളമാണ് മണിക്കൂറുകളോളം കടലിൽ ഒഴുകി നടന്ന ശേഷം പരവൂർ പൊഴിമുകത്ത് വച്ച് നിയന്ത്രണം വിട്ട് ചില്ലയ്ക്കൽ കടപ്പുറത്ത് കൽക്കെട്ടിൽ ഇടിച്ച് തകർന്നത് ഇതിൽ ഉണ്ടായിരുന്ന മത്സൃ തൊഴിലാളികളായ തിരുവനന്തപുരം പൊഴിയൂർ ചിലന്തി വിളാകത്ത് സണ്ണി, റൂബൻ എന്നിവർ രക്ഷപ്പെട്ടത് പുലർച്ചെ ഒരു മണിയോടെ കടലിൽ ഉണ്ടായ ശക്തമായ കാറ്റിലാണ് കിലോമീറ്ററുകൾക്ക് ഇപ്പുറം രാവിലെ അഞ്ചരയോടെ പരവൂർ കടപ്പുറത്ത് എത്തി രക്ഷപ്പെട്ടത് ആകെയുള്ള
വരുമാന മാർഗ്ഗമായ വള്ളവും വലയും എല്ലാം നഷ്ടമായെങ്കിലും ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഇരുവരും
കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഫോട്ടോ: മരിച്ച ഫെൽക്കീസ്
ഫോട്ടോ: രക്ഷപെട്ട ബർണാഡ്
ഫോട്ടോ: അപകടത്തിൽ തകർന്ന വള്ളം
ഫോട്ടോ:ലക്ഷ്മിപുരം തോപ്പിൽ പുലിമുട്ടിൽ കുടുങ്ങിയ വള്ളം
ഈ വള്ളത്തിലുണ്ടായിരുന്ന നാലു പേരാണ് രക്ഷപെട്ടത്.
രക്ഷപെട്ടവർ ജില്ലാ ആശുപത്രിയിൽ
ഫോട്ടോ പരവൂർ പൊഴിക്കരയിൽ മറിഞ്ഞ വള്ളം തകർന്ന നിലയിൽ
No comments:
Post a Comment