Tuesday, 27 August 2024

ചാത്തന്നൂരിൽ രൂക്ഷമായ യാത്രക്ളേശം വിദ്യാർത്ഥികൾ വലയുന്നു.

ചാത്തന്നൂർ : ചാത്തന്നൂരിൽ രൂക്ഷമായ 
യാത്രക്ളേശം വിദ്യാർത്ഥികൾ വലയുന്നു. സ്കൂൾ സമയങ്ങളിൽ പ്രൈവറ്റ്  ബസുകൾ നിരന്തരമായി 
ട്രിപ് മുടക്കുന്നതിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
കൊട്ടിയത്ത് 
നിന്നു തിരുമുക്ക് വഴി പരവൂരിലേക്ക് 
പോക്കുന്നതും തിരിച്ചു കൊട്ടിയത്ത് പോകേണ്ടതുമായ 
 ബസുകൾ ചാത്തന്നൂർ  പോകാതെ ട്രിപ് അവസാനിപ്പിക്കുകയാണ്.
ചാത്തന്നൂർ ജങ്ഷനിൽ എത്തി ചിറക്കര പോകേണ്ട ബസുകൾ  ട്രിപ് ചാത്തന്നൂർ ഒഴിവാക്കി പാലമുക്ക് വഴി 
ചിറക്കര എത്തുന്നു.  ദേശിയപാത നിർമ്മാണ പ്രവർത്തനത്തിന്റെ പേരും പറഞ്ഞു 
സമയനഷ്ടത്തിന്റെ പേരും പറഞ്ഞു 
പ്രൈവറ്റ് ബസുകൾ ചാത്തന്നൂർ ജങ്ഷനിൽ എത്താതെ തിരുമുക്ക് വഴി തിരിഞ്ഞു പോകുന്ന അവസ്ഥയാണ് ഇപ്പോൾ.ചാത്തന്നൂർ ജങ്ഷനിൽ എത്തി 
തിരിച്ചു പോകേണ്ട  13 പ്രൈവറ്റ് ബസുകൾ സ്കൂൾ സമയങ്ങളിൽ 
ട്രിപ് മുടക്കുന്നത് പതിവായി മാറുന്നു. 
ബസുകൾ ഓടാത്തതു സംബന്ധിച്ച് നാട്ടുകാർ പ്രശ്നമുണ്ടാക്കുമ്പോൾ ചില ബസുകൾ ഒരാഴ്ച വരെ ഓടി വീണ്ടും നിർത്തുകയാണു ചെയ്യുന്നത്. 
എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂൾ,
ചാത്തന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂ‌ൾ, ഗവ. ഐടിഐ, ചാത്തന്നൂർ, എസ് എൻ കോളേജ് ചാത്തന്നൂർ, എസ്. എൻ ട്രസ്റ്റ് ഹയർസെക്കന്ററി സ്കൂൾ,
രാത്രി ഏഴ് മണിവരെ പ്രവർത്തിക്കുന്ന 
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മൂവായിരത്തോളം വിദ്യാർഥികൾ പഠനത്തിനായി എത്തുന്ന 
സ്ഥലമാണ് ചാത്തന്നൂർ. ഉളിയനാട് iശ്രീനാരായണ കോളേജ് ഭാഗത്തേക്കുള്ള ബസുകൾ പലതും വിദ്യാർത്ഥികളെ കയറ്റാൻ തയ്യാറല്ലാത്തത് മൂലം ചാത്തന്നൂരിൽ 
ട്രിപ്പ്‌ അവസാനിപ്പിക്കുകയാണ്.
പലതവണ നാട്ടുകാർ  ആർടിഎ ഓഫിസിൽ നിവേദനം നൽകിയെങ്കിലും പരിഹാരമില്ല. ട്രിപ്പുകൾ മുടക്കുന്നതു പരിശോധിക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

@ കെ എസ് ആർ ടി സിയും മുഖം തിരിഞ്ഞു നിൽക്കുന്നു.

പാരിപ്പള്ളി -ചാത്തന്നൂർ - കൊട്ടിയം റൂട്ടിൽ കെ എസ് ആർ ടി സിയും ട്രിപ്പ് മുടക്കുന്നത് പതിവായി മാറി. ഇത്മൂലം പാരിപ്പള്ളിയിൽനിന്ന് ദേശീയപാതയിലൂടെ ചാത്തന്നൂർ, കൊട്ടിയം ഭാഗത്തേക്കുള്ള വിദ്യാർഥികളാണ് വലയുന്നത്.
 ദേശീയപാതയിലൂടെ ഇത്രയും ദൂരം സ്വകാര്യ ബസുകളും  നാമമാത്രമാണുള്ളത്.പാരിപ്പള്ളി മുതൽ ചാത്തന്നൂർ വരെ പൂർണ്ണമായും 
 കെ എസ് ആർ ടി സി ബസാണ് ആശ്രയം. രാവിലെ എട്ടുമുതൽ 9.30 വരെയുള്ള സ്‌കൂൾ സമയങ്ങളിൽ ഈ റൂട്ടിൽ ബസുകളുടെ എണ്ണം വളരെ കുറവാണ്. ഓർഡിനറി ബസുകൾക്കുപകരം വിദ്യാർഥികൾ അധികം ചാർജ് നൽകി ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ യാത്രചെയ്യേണ്ടുന്ന അവസ്ഥ പതിവാണ്. ഈ സമയത്തുള്ള പല ബസുകളും തിരക്കുകാരണം പല സ്റ്റോപ്പുകളിലും നിർത്താറുമില്ല.ഇത് മൂലം 
ചാത്തന്നൂർ, കൊട്ടിയം മേഖലകളിലെ കോളേജ്, സ്കൂൾ വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടിയാണ് രാവിലെ വിദ്യാലയങ്ങളിലേക്ക് എത്തുന്നത്.
വൈകീട്ട് സ്കൂളുകളും കോളേജുകളുംവിട്ട് കുട്ടികൾ വീട്ടിലേക്ക് തിരിക്കുമ്പോഴുള്ള അവസ്ഥയും സമാനമാണെന്നാണ് ആക്ഷേപം. യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികൃതർ ഒട്ടേറെ നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയില്ലെന്നാണ് പരാതി.

No comments:

Post a Comment