ശ്രീനാരായണഗുരു - ഡോ. കെ. എസ്. രാധാകൃഷ്ണൻ.ജ്‌ഞാന
യോഗിയും കർമ്മയോഗിയുമായിരുന്ന യുഗപുരുഷമായിരുന്നു
ശ്രീനാരായണഗുരുവെന്ന്
ഡോ. കെ. എസ്. രാധാകൃഷ്ണൻ പറഞ്ഞു. ചാത്തന്നൂർ എസ് എൻ ഡി പി യൂണിയനിലെ ശ്രീനാരായണജയന്തി ആഘോഷം ഉത്ഘാടനം ചെയ്തു കൊണ്ട്സംസാരിക്കുകയായിരുന്നു.നവോത്താനകാലഘട്ടത്തിൽ കേരളത്തിനെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ച ഗുരുദേവൻ
ആദിശങ്കരന് ശേഷം ഭാരതം കണ്ട സംസ്‌കൃതകവിയായിരുന്നു.ശ്രീനാരായണ ഗുരുദേവന്റെ അധ്വത വേദാന്തമാണ് ഇന്ന് കേരളത്തിനെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ചത്. അധ്വാത വേണ്ടാതത്തിലെ ശൈവതത്വമാണ് ശ്രീനാരായണഗുരുടേവൻ അരുവിപുറത്ത് നടത്തിയ ശിവപ്രതിഷ്ഠ ആ ശിവപ്രതിഷ്ഠയാണ് ഇരുട്ടിലാണ്ട് കിടന്ന കേരളത്തിനെ വെളിച്ചത്തിലേക്ക് നയിച്ചത് എങ്കിൽ ശ്രീനാരായണ ഗുരുദേവൻ ലോകത്തോട് വിളിച്ചു പറഞ മഹത് വചനങ്ങളായ വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന മഹത് വചനങ്ങളാണ് ഇന്ന് കാണുന്ന ജനാധിപത്യ സമ്പ്രദായത്തിന്റെ ആധാരശിലയെന്നും അദ്ദേഹം പറഞ്ഞു.
ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അധ്യക്ഷത വഹിച്ചു ചിറക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജയ്കുമാർ, എസ് എൻ പോളീടെക്നിക് പ്രിൻസിപ്പൽ വി. സന്ദീപ്, എസ് എൻ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എസ്. പ്രിയദർശിനി, എസ്. എൻ. ഐ ടി ഐ പ്രിൻസിപ്പൽ എസ്. കനകജ, യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവ് എന്നിവർ സംസാരിച്ചു യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.നടരാജൻ നന്ദിയും പറഞ്ഞു.
No comments:
Post a Comment