Friday, 30 August 2024

എം.മുകേഷ് എം എൽ എ ജിവയ്ക്കേണ്ടതില്ലെന്ന സിപിഎമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും നിലപാട് സദാചാരത്തിനും ധാർമിക ബോധത്തിനും നിരക്കുന്നതല്ല.

എം.മുകേഷ് എം എൽ എ 
ജിവയ്ക്കേണ്ടതില്ലെന്ന സിപിഎമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും നിലപാട് സദാചാരത്തിനും ധാർമിക ബോധത്തിനും നിരക്കുന്നതല്ല. നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണ്. നാലരവർഷം ലഭിച്ചിട്ടും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാതിരുന്ന സർക്കാർ ഇതേ നയം തന്നെയാണ് മുകേഷിൻ്റെ കാര്യത്തിലും സ്വീകരിക്കുന്നത്. ആരോപണങ്ങളിൽ കേസെടുക്കാതെ, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത് തട്ടിപ്പാണ്. ആരോപണവിധേയർക്ക് സാവകാശം നൽകാനും, തെളിവുകൾ നശിപ്പിക്കാനുമായിരിക്കും ഇതുവഴി സർക്കാർ ശ്രമിക്കുക. ഹേമ കമ്മിറ്റി കുറ്റപ്പെടുത്തുന്ന സിനിമാ രംഗത്തെ പവർഗ്രൂപ്പിന് ഈ അന്വേഷണ സംഘത്തെ സ്വാധീനിക്കാൻ എളുപ്പം കഴിയും. 

No comments:

Post a Comment