Sunday, 25 August 2024

"അനുകമ്പയായ തേൻകൊണ്ട് നിറഞ്ഞതായിരിക്കണം മനുഷ്യമനസ്സ്" :പരമഭട്ടാരവിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികൾ

"അനുകമ്പയായ തേൻകൊണ്ട് നിറഞ്ഞതായിരിക്കണം മനുഷ്യമനസ്സ്" :
പരമഭട്ടാരവിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികൾ 
( 25.8.1853- 5.5.1924) 
ഇന്ന് 171-ാം ജയന്തിദിനം🙏.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിൽ നിർണായക പങ്കു വഹിച്ച ആത്മീയ ആചാര്യനായിരുന്നു ചട്ടമ്പിസ്വാമികൾ അഥവാ പരമ പട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ.

 ഹിന്ദുമതത്തിലെ ബ്രാഹ്മണആധിപത്യത്തെചോദ്യംചെയ്താണ് അദ്ദേഹം പൊതു രംഗത്ത് ഉയർന്നുവന്നതും,ശ്രദ്ധേയനായതും.

വർണാശ്രമ വ്യവസ്ഥയെ അദ്ദേഹം നിഷേധിച്ചു. സ്ത്രീ പുരുഷസമത്വവാദത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചു. സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം, അതുവരെ കേരളീയ സമൂഹം കേട്ടിട്ടില്ലാത്ത ചർച്ച ചെയ്യാത്ത വിഷയങ്ങൾ  ഇതെല്ലാം ചട്ടമ്പിസ്വാമികൾ പൊതുവേദിയിൽ അവതരിപ്പിച്ചു.
 മതപുരാണങ്ങളെയും, ആചാരങ്ങളെയും  യുക്തിയെഅടിസ്ഥാനമാക്കിവിലയിരുത്തുകയായിരുന്നുഅദ്ദേഹത്തിന്റെ ശൈലി.

 തിരുവനന്തപുരം കൊല്ലൂരിലെ ദരിദ്ര നായർകുടുംബത്തിലാണ് സ്വാമികൾ ജനിച്ചത്. അച്ഛൻ താമരശ്ശേരി വാസുദേവ ശർമ, അമ്മ നങ്കാദേവി.

 അയ്യപ്പൻ എന്നായിരുന്നു യഥാർത്ഥ പേര് എങ്കിലും കുഞ്ഞൻ എന്ന ഓമന പേരിലാണ് അറിയപ്പെട്ടത്. അച്ഛൻ ഒരുചെറിയക്ഷേത്രത്തിലെ പൂജാരി ആയിരുന്നു.
 ദാരിദ്ര്യം മൂലം വളരെ കഷ്ടപ്പെട്ടിരുന്ന കുടുംബമായിരുന്നു കുഞ്ഞന്റേത്.
 കുഞ്ഞന്റെബാല്യകാല സുഹൃത്തുക്കൾ ഏറെയും താഴ്ന്ന സമുദായത്തിൽ പെട്ടവരും ദരിദ്രരും ആയിരുന്നു.
 അവരുടെ  ദൈന്യ സ്ഥിതിയും,സ്വന്തം ഭവനത്തിലെ ജീവിതസ്ഥിതിയും അദ്ദേഹത്തിൽ വളരെ വലിയ സ്വാധീനം ചെലുത്തി.  ദരിദ്രകുടുംബ സാഹചര്യം ആയതിനാൽ സ്വാമിക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. അയൽ വീടുകളിലെ കുട്ടികളുടെ സഹായത്തോടെ അക്ഷരാഭ്യാസം നേടി.

 സംസ്കൃതത്തിലെയും തമിഴിലെയും മലയാളത്തിലെയും പ്രാഥമിക പാഠങ്ങൾ പഠിച്ചു. വടുവീശ്വരം വേലുപ്പുള്ള ആശാൻ നിന്ന് കണക്കും വായനയും പഠിച്ചു.
 കൊല്ലൂർ മഠത്തിലെ ശാസ്ത്രികൾ കുഞ്ഞന് പഠിക്കാനുള്ള താല്പര്യം അറിഞ്ഞ് അമരകോശം, സിദ്ധരൂപം, ലഘു കാവ്യങ്ങൾ എന്നിവ അഭ്യസിപ്പിച്ചു.
 15 വയസ്സുള്ളപ്പോൾ പേട്ടയിൽ രാമൻപിള്ള ആശാൻ എന്ന പണ്ഡിതന്റെ പാഠശാലയിൽ ചേർന്നു. ആശാൻ കുഞ്ഞനെ പാഠശാലയിലെ ചട്ടമ്പി ആയി നിയമിച്ചു.

 ചട്ടമ്പിഎന്നാൽചട്ടങ്ങളെ നിയന്ത്രിക്കുന്നത് നേതാവ് എന്നേ അർത്ഥമുള്ളൂ.
 ഇതോടെ കുഞ്ഞൻപിള്ള ചട്ടമ്പി എന്നറിയാൻ തുടങ്ങി. പിന്നീട് മുതിർന്നപ്പോഴും പേരിനൊപ്പം ചട്ടമ്പി എന്ന സ്ഥാനപ്പേര് ഒപ്പം കൂടി.

 വീട്ടിലെ ദാരിദ്ര്യം കാരണം പഠിപ്പുനിർത്തി കുടുംബ പ്രാരാബ്ദം മാറ്റാൻ വിവിധ ജോലികൾ സ്വീകരിച്ചു. സെക്രട്ടറിയേറ്റ് നിർമാണത്തിൽ ഇഷ്ടികയും മണലും മണ്ണും മറ്റും ചുമക്കുന്ന ചുമട്ടുകാരനായി, അതിനുശേഷം ഒല്ലൂർ മഠത്തിന്റെ കണക്കെഴുത്തുകാരൻ, വക്കീൽ ഗുമസ്തൻ എന്ന നിലകളിൽ കുറച്ചുനാൾ ജോലി നോക്കി പിന്നീട് നെയ്യാറ്റിൻകരയിൽ ആധാരം എഴുത്തുകാരനായി കുറേക്കാലം ജോലി ചെയ്തു.

മതം, തത്വശാസ്ത്രം, ചരിത്രം എന്നിവയിൽ ഉള്ള കുഞ്ഞന്റെ അറിവുകൾ മനസ്സിലാക്കിയ നാട്ടുകാർ കുഞ്ഞനെ സംശയനിവാരണത്തിനായിസമീപിക്കാറുണ്ടായിരുന്നു.
നീണ്ട താടി, മുടങ്ങാത്ത യോഗ പരിശീലനം, ധ്യാനം,ലളിത ജീവിതം എല്ലാം ജനങ്ങൾ ബഹുമാനത്തോടെ ശ്രദ്ധിച്ചു തുടങ്ങി അങ്ങനെ അവരുടെ ഇടയിൽ കുഞ്ഞൻപിള്ളസ്വാമി എന്നറിയപ്പെട്ടു. 
പിന്നീട് ജോലിഭൂതപാണ്ടിയിലേക്ക് മാറ്റിയപ്പോൾ അവിടെനിന്ന് ശൈവസിദ്ധാന്തസമ്പ്രദായ ത്തെയും, സിദ്ധ വൈദ്യത്തെ പറ്റിയും മനസ്സിലാക്കാൻ സാധിച്ചു. ഇവിടെ നിന്നും കുഞ്ഞൻ കൂടുതൽ അറിവ് നേടി. സെക്രട്ടറിയേറ്റിലേക്ക് ഗുമസ്തന്മാരെ നിശ്ചയിക്കാൻ ദിവാൻ സർ ടി,മാധവറാവു നടത്തിയ പരീക്ഷ ജയിച്ചു അവിടെ കണക്ക പിള്ള ആയി.

 എന്നാൽ കുഞ്ഞൻപിള്ള സർക്കാർ ജീവനക്കാരനായി കൂടുതൽ നാൾ തുടർന്നില്ല .
 സർക്കാർ ജീവനം ഉപേക്ഷിച്ച കുഞ്ഞൻപിള്ള രാമൻപിള്ള ആശാന്റെ നേതൃത്വത്തിലുള്ള സാംസ്കാരിക സംഘത്തിലെ സജീവ അംഗമായി. ഇത് 
 മനോന്മണിയം സുന്ദരൻ പിള്ള, തൈക്കാട് അയ്യാസ്വാമി, സ്വാമിനാർ ദേശികൾ തുടങ്ങിയ മഹാപണ്ഡിതന്മാരുടെ പരിചയം നേടിക്കൊടുത്തു.അതിലൂടെ തന്റെ അറിവ് വിപുലപ്പെടുത്താൻ സാധിച്ചു.

 മനോന്മണിയം സുന്ദരൻപിള്ളയിൽ നിന്ന് പാശ്ചാത്യ തത്വശാസ്ത്ര ഗ്രന്ഥങ്ങൾ മനസ്സിലാക്കാനും, ബൈബിൾ പഠനത്തിലും സഹായകമായി. തൈക്കാട് അയ്യാസ്വാമിയിൽ നിന്ന് തമിഴ് പ്രമാണ ഗ്രന്ഥങ്ങൾ അനുസരിച്ചുള്ള വേദാന്ത ചിന്തകളിലേക്കും, ശൈവ മാർഗ്ഗ അവലംബികളുടെ പരമ്പരാഗത ചിന്താ സമ്പ്രദായങ്ങളിലേക്കും ഉള്ള പ്രവേശന കവാടം തുറന്നു കൊടുത്തു.

 തെക്കൻ തമിഴകത്ത് കുമാരവേലുകളിൽ നിന്നും, ആത്മാനന്ദസാമികളിൽ നിന്നും മർമ്മ വിദ്യ, ശരീരമർമ്മ ശാസ്ത്രം,
അഗസ്ത്യമഹർഷിയുടെ യോഗവിദ്യയും പഠിച്ചു,തമിഴ്നാട്ടിലെ ക്രിസ്ത്യൻ പള്ളിയിൽ താമസിച്ച് ബൈബിളും ക്രിസ്തുമത സിദ്ധാന്തങ്ങളും പഠിക്കുകയും ചെയ്തു.

 കന്യാകുമാരിയിലെ ഒരു മുസ്ലിംപണ്ഡിതനും സിദ്ധനുമായ തങ്ങളിൽ നിന്ന് അറബിഭാഷ, ഖുർആൻ,ഇസ്ലാം മത തത്വങ്ങളും ഹൃദ്ദിസ്തമാക്കി. പ്രമാണ ഗ്രന്ഥങ്ങളിലും സൂഫി ഗൂഢവിദ്യയിലും പ്രഗൽഭനായിരുന്ന തങ്ങൾ ഇസ്ലാമികത്തിലെ പ്രധാന ആശയങ്ങളിലേക്ക് ഉപനയിപ്പിച്ചു.

 സ്വാമി മഹാപണ്ഡിതനും, സംഗീതം, നൃത്തം, ചിത്രം എഴുത്ത് തുടങ്ങിയ സകല കലകളിലും നിപുണനും വല്ലഭനും ആയിരുന്നു. പഠനവും,ഗവേഷണവും ഒരു തപസ്യയായി അദ്ദേഹം തുടർന്നു.
 അദ്വൈത ദർശനത്തിന്റെ പിൻബലത്തിലൂടെ ജാതിവ്യവസ്ഥയുടെ അർത്ഥശൂന്യതയെ വ്യക്തമാക്കുന്ന വേദാ ധികാരനിരൂപണവും, കൃതികളും രചിച്ചു.

 മതത്തിന്റെയും ജാതിയുടെയും പേരിലു ള്ളക്രൂരതകൾക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കി. മത പരിവർത്തനം കൊടുംബിരി കൊണ്ടിരുന്ന ആ കാലഘട്ടത്തിൽ ക്രിസ്തുമതഛേദനം എന്ന ഗ്രന്ഥം രചിച്ച തന്റെ ശിഷ്യന്മാരെ കൊണ്ട് കവലകളിൽ പ്രസംഗിപ്പിച്ച് മതപരിവർത്തനത്തിന് പൊള്ളത്തരങ്ങൾ തുറന്നുകാട്ടി. 
ചരിത്ര ഗ്രന്ഥങ്ങളിലെ പക്ഷപാതപരമായ സമീപനങ്ങളെ തുറന്നുകാട്ടി. മതത്തെയും ദർശനങ്ങളെയും കുറിച്ച് അവർക്ക് അറിയേണ്ട കാര്യങ്ങൾ ലളിതമാക്കി വ്യക്തമായി വിശദീകരിച്ചു. ചട്ടമ്പി സ്വാമികൾ രചിച്ച ഗ്രന്ഥങ്ങൾ അന്നത്തെ സാമൂഹ്യ പരിഷ്കരണത്തെ അതിയായി സ്വാധീനിച്ചു.

 മതത്തിന്റെ തിന്മകൾക്കെതിരെ സ്വാമിയുടെ ശബ്ദം ഉയർന്നു. ആത്മജ്ഞാനം നേടിയ ഒരു യോഗ്യ വര്യൻ, അത്ഭുത സിദ്ധികൾ ആർജ്ജിച്ചവൻ, വിദ്യാനിധി അധികാരം കയ്യാളുന്ന  പലർക്കും ബഹുമാന്യൻ ഇവയെല്ലാം സ്വാമിയുടെ പ്രവർത്തനത്തിന് സഹായകമായി.
 ഭാരതമാസകലം ഉയർന്നുവന്ന നവോത്ഥാന പ്രവർത്തനത്തിന്റെ ഘടകങ്ങൾ കേരളത്തിലും പ്രദർശിപ്പിച്ചു തുടങ്ങിയപ്പോൾ എല്ലാ രംഗങ്ങളിലുംഅത് പ്രകടമായി.

കേരളത്തിൽ ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുദേവനും,ശുഭാനന്ദ സ്വാമികളും, വാഗ്ഭടാനന്ദ സ്വാമിജിയും നവോത്ഥാന സംരംഭങ്ങൾക്ക് നേതൃത്വം നൽകി.

 മതാചാരങ്ങളിലും മതവിശ്വാസങ്ങളിലും അടിഞ്ഞുകൂടിയ അനാചാരങ്ങളെ അവർ തുടച്ചു മാറ്റി. ജാതിയെ ആധാരമാക്കിയുള്ള ഉച്ചനീചത്വങ്ങൾക്കെതിരെയാണ് സാമിയുടെ ശബ്ദം തീപ്പൊരിയായി ചെന്ന് വീണത്. വിവേകാനന്ദൻ ദർശിച്ച ഭ്രാന്താലയത്തെ ഗാന്ധി കണ്ട തീർത്ഥാലയമാക്കി തീർക്കാനുള്ള നവോത്ഥാന നായകരുടെ ശ്രമങ്ങളിൽ മുഖ്യ പങ്കാണ് ചട്ടമ്പിസ്വാമികൾ നിർവഹിച്ചത് എന്നാണ് അദ്ദേഹത്തിന്റെ ജീവിതം  പഠിക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്നത്.

1924 ഏപ്രിൽ 25 ന് അദ്ദേഹത്തിന്റെ ജീവിതത്തിന് തിരശ്ശീല വീണു.

അദ്ദേഹത്തിന്റെ സമാധിസ്ഥലം കൊല്ലം പന്മന  ആശ്രമമാണ്. കണ്ണൻ മൂലയിൽ നിന്നും ആരംഭിച്ച ജീവിത പ്രയാണം കൊല്ലം പന്മനയിൽ അസ്തമിച്ചു അദ്ദേഹത്തിന്റെ ജീവിതവും മാർഗ്ഗദർശനങ്ങളും വചനങ്ങളും പ്രഘോഷണവും എന്നും അനശ്വരമായി നിലകൊള്ളുന്നു🙏
#ചട്ടമ്പിസ്വാമികൾ 

©️

No comments:

Post a Comment