Saturday, 17 August 2024

വേശ്യയുടെ ഹൃദയം

വേശ്യയുടെ ഹൃദയം!  പലകുറി കളങ്കപെട്ട ശരീരരവും ഒരുത്തനു മാത്രം അടിയറവുവെച്ച ഹൃദയവുമായി അവൾ ദിനവും അനവധി കടത്തിണ്ണകൾ കയറി ഇറങ്ങാറുണ്ട്..  ഒടുവിലന്തിക്ക് , മുടിയിൽ ചൂടിയ പൂ വാടിക്കരിയുമ്പോൾ അന്നത്തെ  പ്രതിഫലവുമായി അവൾ നഗരത്തിലെ മെഡിക്കൽ  സ്റ്റോറിലേക്ക് നടന്നു..  അരക്ക് താഴെ തളർന്ന കെട്യോനുള്ള മരുന്നും നാളെത്തെക്കുള്ള 'കരുതലും' ആ സിബ്ബില്ലാത്ത ചുവന്ന ഭാഗിന്റെ വലിയ അറയിൽ വച്ച് അവൾ വീട്ടിലേക്ക് നടന്നു....   രാത്രിയുടെ ഏഴാം യാമങ്ങളിൽ ആ ചൂടിക്കട്ടിലിൽ തന്റെ ഭർത്താവുമൊത്ത് കിടക്കുമ്പോൾ അവൾ അന്ന് തന്നെ മോഹിച്ചെത്തിയ പുരുഷവൃന്ദങ്ങളോട് മനസ്സ്കൊണ്ട് കണക്ക് പറയുന്നത് അയാൾക്ക്‌ കേൾക്കാമായിരുന്നു.... പ്രഭാതത്തിൽ , അടുത്ത വീട്ടിലെ പൂവൻ കൂവുന്നത് വരെ അവൾ അയാളുടെ നെഞ്ചിലെ ചൂടേറ്റ് കിടക്കും..  അപ്പോൾ അവൾക്ക് ചുറ്റും സംരക്ഷണത്തിന്റെ കരിങ്കൽ പടവുകൾ താനെകോട്ടതീർക്കുന്നപോലെ അവൾക്ക് തോന്നുമായിരുന്നു!!!

വട്ടുകൾ

No comments:

Post a Comment