പരവൂർ : കടലും കായലും നൽകി പ്രകൃതി ആവോളം അനുഗ്രഹിച്ച സ്ഥലമാണ് കാപ്പിൽ ബീച്ച്. ടൂറിസം വികസനത്തിന് അനന്തസാധ്യതകളുള്ള ഇവിടെ പക്ഷേ ടൂറിസം വികസനം എത്തിനോക്കിയിട്ടുപോലുമില്ല. സഞ്ചാരികൾക്കുള്ള അടിസ്ഥാനസൗകര്യംപോലുമില്ലാതെ അവഗണനയിൽ കിടക്കുന്ന കാപ്പിൽ
ബീച്ചീനെ ലഹരിസംഘങ്ങളും സമൂഹവിരുദ്ധരും സുരക്ഷിതകേന്ദ്രമായി ഉപയോഗിക്കുകയാണ്.
പരവൂർ നഗരസഭയും ഇടവ പഞ്ചായത്തും
അതിർത്തിപങ്കിടുന്ന ഇവിടം കടലും കായലും സംഗമിക്കുന്ന അപൂർവം സ്ഥലങ്ങളിലൊന്നാണിത്.
കാഴ്ച്ചയിൽ പ്രകൃതിസൗന്ദര്യമുണ്ടെങ്കിലും സഞ്ചാരികൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം വില്ലനാവുന്നുണ്ട്. കാപ്പിൽ ബീച്ചീനെ
ആർക്കും വേണ്ടാതെ ഒഴിവാക്കിയിട്ട സ്ഥലംപോലെയാണ് പലരും കാണുന്നത്. ടൂറിസം രംഗത്ത് അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തിയാൽമാത്രമേ ഇതിന് മാറ്റമുണ്ടാകൂ.
@ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം പക്ഷെ സുരക്ഷയില്ല.
കാപ്പിൽ തീരം ആഭ്യന്തര -വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ്. കടലും കായലും സംഘമിക്കുന്ന കൊല്ലം -തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പ്രദേശം. അടുത്തകാലത്തു കാപ്പിൽ ടൂറിസം മേഖല ജനശ്രദ്ധ ആകർഷിച്ചു തുടങ്ങിയതോടെയാണ് അപകട നിരക്കും കൂടിയത്. ഇടവ - പരവൂർ അതിർത്തി ഭാഗമായ കാപ്പിലിൽ ഒഴിവുവേള ആസ്വദിക്കുന്നതിന് ഒട്ടേറെ പേരാണ് അവധി ദിവസങ്ങളിൽ എത്തുന്നത്. ഇവിടെ ദിനംപ്രതി സഞ്ചാരികളുടെ
തിരക്കേറി അപകടങ്ങൾ വർധിച്ചിട്ടും ഒരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ കാപ്പിൽ തീരം അവഗണനയുടെ തീരമായി മാറുന്നു.
വിനോദസഞ്ചാരികൾ ധാരാളമായി ഇടവയിലെ കാപ്പിൽ ബീച്ചിനോടാണ് അധികൃതരുടെ കടുത്ത
അവഗണന. തിരയിൽപെട്ട് ഒട്ടേറെപ്പേർ മരണമടഞ്ഞ തീരത്ത് ഇപ്പോഴും സുരക്ഷാ മുൻകരുതലുകൾ അന്യമാണ്.
കടലിൽ മുങ്ങിമരണങ്ങൾ ആവർത്തിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കാൻ സംവിധാനങ്ങളില്ല.
കായലും കരയും സംഗമിക്കുന്ന പൊഴിമുഖം ഭാഗത്തു രൂപപ്പെടുന്ന വിശാലമായ മണൽത്തിട്ട വഴിയാണു പലരും കടലിൽ ഇറങ്ങി അപകടത്തിൽപെടുന്നത്. വിദ്യാർഥികളാണ് ഇതിലേറെപ്പേരും. ഇവിടത്തെ മണലിൽ പതിയിരിക്കുന്ന വലിയ കുഴികളാണ് പലപ്പോഴും വില്ലൻ. ഇതറിയാതെ കായലിലിറങ്ങുന്നവർ മണലിൽ ആഴ്ന്നു പോകും. ആഞ്ഞടിക്കുന്ന തിരയിലകപ്പെടുകയും ചെയ്യും. എത്തിച്ചേരുന്നുണ്ട്. പ്രത്യേകിച്ചു പൊഴിമുഖം ഭാഗത്തു നിന്നു കടൽ-കായൽ കാഴ്ച ആരുടെയും മനം കവരുന്നതാണ്. വർക്കല ബീച്ചിനെക്കാളും അടിയൊഴുക്കുണ്ടത്രെ കാപ്പിലിൽ. ഇത്രയേറെ അപകടങ്ങൾ നടക്കുന്ന ബീച്ചിൽ പ്രകാശം നൽകുന്ന ഒരു സ്ട്രീറ്റ് ലൈറ്റോ, അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ ജീവൻരക്ഷാ ഉപകരണങ്ങളോ ഇല്ല. ഒറ്റപ്പെട്ട ഭാഗമായതിനാൽ അപകടം നടന്നാലും പുറംലോകം അറിയില്ല.
രക്ഷാപ്രവർത്തനത്തിന് ആംബുലൻസ് എത്തിച്ചേരാൻ റോഡു പോലും ഇല്ല.
ഡിടിപിസി ഒരു ലൈഫ് ഗാർഡ് മാത്രമാണ് ഇവിടെയുള്ളത്
എന്നാൽ ഇവിടെ ഒറ്റയ്ക്ക് ഒരാൾക്ക് ജീവൻ രക്ഷാപ്രവർത്തനം സാധ്യമല്ല. കൂടുതൽ ലൈഫ് ഗാർഡുമാരെ നിയോഗിക്കാൻ ഫണ്ട് ഇല്ലെന്നാണ്
തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ
വാദം. ബീച്ചിൽ ഒരിടത്തുപോലും അപകട മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. രാത്രിയിലും ആളുകളെത്തുന്ന ഇവിടെ പൊലീസ് നിരീക്ഷണവും ഉണ്ടാവാറില്ല. പരവൂർ- അയിരൂർ പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിലായതിനാൽ പൊലീസും ബീച്ചിനെ തഴയുകയാണ്.
@ കൊല്ലം തിരുവനന്തപുരം ജില്ലകളിൽ പടർന്നു കിടക്കുന്ന
കാപ്പിൽ - തെക്കുംഭാഗം ബീച്ചീനെ
മികച്ച നിലവാരത്തിലുള്ള ബീച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യം ശക്തമാണ്. ടൂറിസം വികസനമെന്നത് അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന സമയമാണിത്. കാപ്പിൽ ബീച്ചീനെ
അവഗണിക്കുന്ന അവസ്ഥ നിസാര സാങ്കേതികപ്രശ്നങ്ങൾമൂലം ഉണ്ടായതാണ് എന്ന് ഉദ്യോഗസ്ഥർ പറയുന്നു കാപ്പിൽ -തെക്കുംഭാഗം
വികസിപ്പിച്ചു കൊണ്ട്
മാലിന്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായാൽ വൻതോതിൽ വിനോദ സഞ്ചാരികൾ എത്തും.
No comments:
Post a Comment