പതിനായിരങ്ങൾ
കർക്കടക വാവുബലിയിട്ടു. കർക്കടക മാസത്തിലെ അമാവാസി നാളിൽ പിതൃ മോക്ഷപ്രാപ്തിക്കായി
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പിതൃതർപ്പണചടങ്ങുകൾ നടന്നു.
ജില്ലയിലെ പ്രധാന പിതൃതർപ്പണ കേന്ദ്രങ്ങളിലെല്ലാം പുലർച്ചെ മുതൽ വൻ ഭക്തജനത്തിരക്കായിരുന്നു. ഇതുകൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്നാനഘട്ടങ്ങൾക്ക് സമീപമുള്ള ക്ഷേത്രങ്ങളിലും കർക്കടകവാവ് ചടങ്ങുകൾ നടന്നുവരുന്നു. പിതൃതർപ്പണം പ്രമാണിച്ച് ക്ഷേത്രങ്ങളിൽ രാവിലെ പ്രത്യേക പൂജകൾ നടന്നു.
@ പരവൂർ പൊഴിക്കര പനമൂട്ടിൽ ക്ഷേത്രത്തിൽ പതിവുപോലെ ഇത്തവണയും പുലർച്ചെ മുതൽ വൻ ഭക്തജനത്തിരക്കായിരുന്നു. സേവഭാരതിയുടെ നേതൃത്വത്തിൽ
സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു കൂടാതെ
പരവൂർ മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ
വിവിധ സർക്കാർ സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു.
പ്രത്യേകം ബാരിക്കേഡുകൾ സ്ഥാപിച്ചു കൊണ്ടാണ് ഭക്തർക്ക് സുരേക്ഷയൊരുക്കി.കൂടാതെ
കർശന സുരക്ഷാക്രമീകരണങ്ങളുമായി പോലീസും ഹിന്ദുസംഘടനകളും ഭക്തജനങ്ങൾക്ക് സഹായത്തിനുണ്ടായിരുന്നു.
പുലർച്ചെ നാല് മണിക്കാണ് ബലിതർപ്പണം ആരംഭിച്ചത്.
മുൻവർഷത്തെ അപേക്ഷിച്ച് ബലിതർപ്പണത്തിനെത്തിയവരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്.ഒരേ സമയം ആയിരം പേർക്ക് ബലികർമ്മം ചെയ്യാത്തക്ക രീതിയിൽ വലിയ പന്തൽ ആണ്
ക്ഷേത്രമുറ്റത്ത്
താത്കാലികമായി ക്രമീകരിച്ചിരുന്നത്.
No comments:
Post a Comment